തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട് | |
---|---|
വിലാസം | |
അണ്ടത്തോട് അണ്ടത്തോട് പി.ഒ. , 679564 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 0487 2544094 |
ഇമെയിൽ | trehsandathode@gmail.com |
വെബ്‍സൈറ്റ് | www.thaqwa.net |
കോഡുകൾ | |
സ്കൂൾ കോഡ് | 24093 (സമേതം) |
യുഡൈസ് കോഡ് | 32070305605 |
വിക്കിഡാറ്റ | Q64087947 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർക്കുളം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 213 |
ആകെ വിദ്യാർത്ഥികൾ | 430 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ ഖാദർ പി എ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | റമീന |
അവസാനം തിരുത്തിയത് | |
25-01-2022 | 24093 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചാവക്കാടിനും അണ്ടത്തോടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് തഖ്‌വ റെസിഡെൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ. തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് 1998-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ചരിത്രം
മലപ്പുറം ജില്ലയുടെ പിറവിക്ക് മുമ്പ് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന അണ്ടത്തോട് പിന്നീട് തൃശ്ശൂർ ജില്ലയിലേക്ക് ചേർക്കപ്പെടുകയായിരുന്നു. കേരളത്തിന്റെ പ്രഥമ നിയമസഭയിൽ ഒരു അസംബ്ലി മണ്ഡലമായിരുന്നു അണ്ടത്തോട്. ഇപ്പോൾ പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ആദ്യകാലത്ത് അണ്ടത്തോട് പോലീസ് സ്റ്റേഷനായിരുന്നു .എഴുപതുകളിൽ എണ്ണ സമ്പന്നമായ അറബ് നാടുകളിലുണ്ടായ സാമ്പത്തിക പുരോഗതിയുടെ സ്വാധീനം അണ്ടത്തോടിനേയും ബാധിച്ചു. ഗൾഫിലേക്കുളള കുടിയേറ്റമാണ് ഇന്ന് നാട്ടിലുള്ള പുരോഗതിയുടെ യഥാർത്ഥ ഹേതു.
മതസൗഹാർദ്ധത്തിനും മതേതരത്വത്തിനും വളക്കൂറുള്ള മണ്ണാണ് അണ്ടത്തോട്. പഴക്കമുള്ള അണ്ടത്തോട് ജുമുഅത്ത് പള്ളിപോലെത്തന്നെ പെരിയമ്പലം എന്നറിയപ്പെടുന്ന വേട്ടക്കൊരുമകൻ ക്ഷേത്രം വർഷങ്ങളായി പ്രദേശത്തെ ഭക്ത ജനങ്ങളുടെ ആശാകേന്ദ്രമാണ്. അതിന്റെ ചാരത്ത് തന്നെയാണ് തഖ്‌വ യത്തീംഖാന സ്ഥിതിചെയ്യുന്നത്.
സാമൂഹ്യ പ്രവർത്തനരംഗത്ത് നിറഞ്ഞുനിന്നിരുന്ന ഉസ്മാൻ മൗലവി തന്റെ സ്വന്തം നാട്ടിൽ ഒരു സ്ഥാപനം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും സമകാലികരും പൗരപ്രമുഖരുമായ അണ്ടത്തോടിലെ തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടുകയും ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി എം.സി മൊയ്തുട്ടി ഹാജിയേയും സെക്രട്ടറിയായി ഉസ്മാൻ മൗലവിയേയും തെരഞ്ഞെടുത്തു. പ്രസ്തുത കമ്മറ്റിയുടെ കീഴിൽ ഉസ്മാൻ മൗലവിയുടെ വീടിന് മുന്നിലുണ്ടായിരുന്ന പീടികയുടെ പിറകിൽ ഓലപ്പുര മറച്ചുകെട്ടിയുണ്ടാക്കി എല്ലാ മതക്കാർക്കും ജാതിക്കാർക്കും ഒരുമിച്ചിരുന്ന് പഠിക്കാൻ കഴിയുന്ന വനിത തുന്നൽ പരിശീലന കേന്ദ്രം ആരംഭിച്ചു. തുടക്കത്തിൽ 14 മെഷീനുമായി തുടക്കം കുറിച്ച സ്ഥാപനം പിന്നീട് വിപുലപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും പരിസരപ്രദേശങ്ങളിലുളള പൗരപ്രമുഖരേയും പണ്ഡിതൻമാരേയും സാമൂഹ്യ രാഷ്ടീയ രംഗത്ത് പ്രവർത്തിക്കുന്നവരേയും ഉൾപ്പെടുത്തി വിപുലമായ കമ്മറ്റി രൂപീകരിച്ചു. പ്രവർത്തന സൗകര്യം കണക്കിലെടുത്ത് "തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് "എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചു .പിന്നീട് ട്രസ്റ്റിന്റെ ചെയർമാനായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.
ട്രസ്റ്റിന്റെ വൈസ് ചെയർമാനായി എം.സി. മൊയ്തുട്ടിഹാജി , ജനറൽ സെക്രട്ടറിയായി എ.കെ ഉസ്മാൻ മൗലവി , ട്രഷററായി പി.കെ .ചേക്കുഹാജി , മെമ്പറായി കെ.അബുഹാജി എന്നിവരേയും തെരഞ്ഞെടുത്തു. പ്രസ്തുത ട്രസ്റ്റിനു കീഴിൽ ഒരു എക്സിക്യൂട്ടീവ് കമ്മറ്റിക്കും രൂപം നൽകി. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പ്രസിഡണ്ടും എ.കെ ഉസ്മാൻ മൗലവി ജനറൽ സെക്രട്ടറി , പി.കെ ചേക്കുഹാജി ട്രഷറർ ,എം.സി മൊയ്തുട്ടി ഹാജി വർക്കിങ്ങ് പ്രസിഡന്റ് , എം.ടി .മൊയ്തുട്ടിഹാജി, എം.വി ഹൈദറലി ,കെ .അബുഹാജി ,എ.അബ്ദുറഹിമാൻ ഹാജി എന്നിവർ വൈസ് പ്രസിഡന്റുമാരും എ.വി ഹസ്സൻഹാജി, എ.മാമു എന്നിവർ ജോ.സെക്രട്ടറിമാരും ,എം.സി.അബ്ദു , എ.എം അലാവുദ്ധീൻ ,ഡോ.മുഹമ്മദ്, ടി.അഹമ്മദ് , ടി.എ പരീത് , കെ.ഹംസഹാജി , പി.അലിയാർ ,വി.പി.അബ്ദുല്ലക്കുട്ടി, എം.എ.റഷീദ് , എ.ഹസ്സനാജി , കെ.എം. മുഹമ്മദുണ്ണി , കെ.വി അബ്ദുൽ റഹ്മാൻ ,കെ.ടി.മുഹമ്മദ് ഹാജി ,പെരുമ്പുള്ളി കുഞ്ഞിമോൻ മാസ്റ്റർ എന്നിവർ അംഗങ്ങളുമായി.
സ്ഥാപിത ലക്ഷ്യങ്ങളിൽ പ്രധാനമായ അഗതികളും അനാഥകളുമായ പെൺകുട്ടികളെ സംരക്ഷിക്കുക എന്ന പദ്ധതി പെട്ടന്നു തന്നെ പ്രവർത്തനമാരംഭിക്കുകയും മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങൾ കൊണ്ട് തറക്കല്ലിടപ്പെട്ട ബനാത്ത് യത്തീംഖാന വളരേ വേഗത്തിൽ തന്നെ പടർന്ന് പന്തലിച്ചു. വിദ്യാർത്ഥിനികളുടെ ഭക്ഷണ ,താമസ ,വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നതോടൊപ്പം തന്നെ അനുയോജ്യരായ വരൻമാരെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കാൻ കൂടി ട്രസ്റ്റ് നേതൃത്വം നൽകുന്നു.
വനിതാ യത്തീംഖാനയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എക്സിക്യൂട്ടീവ് അംഗങ്ങളുടെ വിയോഗം കാരണത്താൽ കമ്മറ്റി അഴിച്ചു പണിയുകയും പുതിയ ചെയർമാനായി മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗത്ത് കഴിവും പ്രവർത്തനമികവും ഉള്ള അവിടുത്തെ പുത്രൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ ട്രസ്റ്റ് ചെയർമാനും കമ്മിറ്റി പ്രസിഡന്റുമായി തെരഞ്ഞെടുത്തു. എം.സി മൊയ്തുട്ടിഹാജിയെ ജനറൽ സെക്രട്ടറിയാക്കുകയും വർക്കിംഗ് പ്രസിഡന്റായി എം.വി ഹൈദരലി , ,വൈസ് പ്രസിഡന്റായി കെ.അബുഹാജി , സെക്രട്ടറിയായി എം.എ റഷീദ് ,ട്രഷററായി പി.കെ ചേക്കുഹാജി എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. എം.സി അബ്ദു , എ. എം അലാവുദ്ധീൻ , എ.വി .ഹസ്സൻഹാജി ,കെ.മുഹമ്മദുണ്ണി ,ടി.എം.പരീത് , പി .അലിയാർ ,വി.മായിൻകുട്ടി , വി.കെ മുഹമ്മദ് , വി.പി.അബ്ദുല്ലകുട്ടി ,സി .അഷ്റഫ് എന്നിവർ അംഗങ്ങളായുള്ള കമ്മറ്റിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ബനാത്ത് യത്തീംഖാനയിൽ ഇപ്പോൾ നൂറോളം കുട്ടികൾ താമസിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്നു .അവരുടെ ദൈനംദിന കാര്യങ്ങൾ നോക്കിനടത്തുന്നതിന് കഴിവുറ്റവരും അർഹരുമായ സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്. സ്ഥാപനത്തിനു കീഴിൽ ആദികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വം കൊടുക്കുന്ന ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടു കൂടിയുള്ള സെക്കന്ററി മദ്രസയും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥിനികളുടെ മത വിദ്യാഭ്യാസത്തിനും സംസ്കാര രൂപീകരണത്തിനും ഉതകുന്ന വിധത്തിലുള്ള പഠനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിവുള്ള അബ്ദുള്ളക്കുട്ടി ബാഖവിയുടെ നേതൃത്വത്തിൽ പ്രസ്തുത സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
തഖ്‌വ അഫ്സൽ ഉലമ അറബിക് കോളജ് ഇതിനു കീഴിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള തൃശ്ശൂർ ജില്ലയിലെ ഏക അറബിക് കോളജാണ് ഇത്. നൂറോളം വിദ്യാർത്ഥിനികൾ പഠിച്ചുകൊണ്ടിരിക്കുന്ന പ്രസ്തുത സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയ ഭൂരിഭാഗം വിദ്യാർത്ഥിനികളും ഇന്ന് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു എന്നത് ഒരു വലിയ നേട്ടമായി സ്ഥാപനം കാണുന്നു. തഖ്‌വ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പരിസര പ്രദേശത്ത് ഗവൺമെന്റിന്റെ സിലബസ് പഠിപ്പിക്കുന്ന അപൂർവ്വം അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ്. ജില്ലാതലത്തിലും മറ്റും നടത്തുന്ന പല മത്സര പരീക്ഷകളിലും ഉന്നത വിജയം കരഗതമാക്കാനും നിലവാരം പുലർത്താനും സ്കൂളിന് സാധിച്ചിട്ടുണ്ട് .
തഖ്‌വ മലയാളം മീഡിയം ഹയർസെക്കന്ററി സ്കൂൾ യത്തീംഖാനയിലെ അന്തേവാസികൾക്കും പരിസര പ്രദേശങ്ങളിലെ വിദ്യാർത്ഥിനികൾക്കും സുരക്ഷിതമായി പഠനം നടത്താൻ കഴിയുന്ന ഒരു സ്ഥാപനമാണ്. ഉയർന്ന വിജയശതമാനവും അച്ചടക്കവും മറ്റുസ്കൂളുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു.തഖ്‌വ കിൻർ ഗാർട്ടൻ ചെറിയ കുട്ടികൾക്ക് ആവശ്യമായ ഗൈഡൻസും ക്ലാസ്സും നൽകി ഇംഗ്ലീഷ് ഭാഷാ പ്രാധാന്യം നേടാനുതകുന്ന വിധത്തിൽ കളികളിലൂടെയും മറ്റും വളർത്തിക്കൊണ്ട് വരുന്ന സ്ഥാപനം മികച്ച നിലവാരം പുലർത്തി വരുന്നു. മത്സര പരീക്ഷകളിൽ പലപ്പോഴും ഇവിടുത്തെ കുട്ടികൾ ഉയർന്ന മാർക്കുകളും മെഡലുകളും വാങ്ങിക്കാറുണ്ട്. എ.എം എൽ. പി .സ്കൂൾ പാലപ്പെട്ടി സൗത്ത് (കാപ്പിരിക്കാട്)(എയ്ഡഡ്) എന്ന സ്ഥാപനം ഈ ട്രസ്റ്റിനു കീഴിലാണ് പ്രവർത്തിക്കുന്നത്. അണ്ടത്തോട് എന്ന പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചുകൊണ്ട് വളർന്നു വരുന്ന ഈ വിദ്യാഭ്യാസ സമുച്ചയത്തിന്റെ കരുത്തും കെൽപ്പും നിലനിൽപ്പും സ്വദേശത്തും വിദേശത്തും ഉള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ നിർലോഭമായ സഹകരണം ഒന്ന് മാത്രമാണ് എന്നത് ഇത്തരുണത്തിൽ ഏറെ നാം ഓർക്കേണ്ടതാണ്.ഇതിന് ഊടും പാവും നൽകുന്നതിൽ നിസ്സീമമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇതിനോട് സഹകരിച്ച മുഴുവൻ ആളുകൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഇന്റർനെറ്റ് കണക്ഷൻ ,സ്മാർട്ട് ബോർഡ്, സ്മാർട്ട് റൂം ,പഠന സിഡികൾ, പഠനോപകരണങ്ങൾ ,കുട്ടികളുടെ കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ ഇവയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .വായന പരിപോഷിപ്പിക്കുന്നതിന് പത്രവായനക്ക് കുട്ടികൾക്ക് അവസരം നൽകുന്നു .ക്വിസ് നടത്തുന്നു .ലൈബ്രറി പുസ്തകങ്ങൾ വായനക്കായി നൽകുകയും കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു .കാർഷികക്ലബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു.ചാവക്കാട് സബ്‌ജില്ല "ഹരിതാഭം 2016" മത്സരത്തിൽ അൺ എയ്ഡഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു..ആരോഗ്യക്ലബ്ബിന്റെ അംഗങ്ങൾ വ്യക്തിശുചിത്വവും ,പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു . ഇംഗ്ലീഷ്‌ക്ലബ് സ്കിറ്റ് ,കോൺവെർസേഷൻ ,സ്റ്റോറിടെല്ലിങ് ഇവ നടത്തുന്നു .ഐ ടി ക്ലബ് സ്കൂൾ ബ്ലോഗിന്റെ പ്രവർത്തനങ്ങൾ ചെയ്യുന്നു.പഠന രംഗത്ത് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.
- .
മാനേജ്മെന്റ്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ ട്രസ്റ്റ് ചെയർമാനും കമ്മിറ്റി പ്രസിഡന്റുമായി തെരഞ്ഞെടുത്തു. എം.സി മൊയ്തുട്ടിഹാജിയെ ജനറൽ സെക്രട്ടറിയാക്കുകയും വർക്കിംഗ് പ്രസിഡന്റായി എം.വി ഹൈദരലി , ,വൈസ് പ്രസിഡന്റായി കെ.അബുഹാജി , സെക്രട്ടറിയായി എം.എ റഷീദ് ,ട്രഷററായി പി.കെ ചേക്കുഹാജി എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. എം.സി അബ്ദു , എ. എം അലാവുദ്ധീൻ , എ.വി .ഹസ്സൻഹാജി ,കെ.മുഹമ്മദുണ്ണി ,ടി.എം.പരീത് , പി .അലിയാർ ,വി.മായിൻകുട്ടി , വി.കെ മുഹമ്മദ് , വി.പി.അബ്ദുല്ലകുട്ടി ,സി .അഷ്റഫ് എന്നിവർ അംഗങ്ങളായുള്ള കമ്മറ്റിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. റസാക്ക്, അഷറഫ് ,സൗദ , പി.കെ അബൂബക്കർ , അബൂബക്കർ കൊറ്റുതൊടി, രാജേഷ് പി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 66(മുൻപ് NH-17) ന് തൊട്ട് മലപ്പുറം ജില്ലയുടെയും തൃശ്ശൂർ ജില്ലയുടേയും അതിർത്തി ഗ്രാമമായ അണ്ടത്തോട് എന്ന തീരദേശ മേഖലയിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 10.687177, 75.982561 | width=800px | zoom=16 }} <googlemap version="0.9" lat="10.687177" lon="75.982561" zoom="14"> (A) , THAQWA REHS ANDATHODE SCHOOL </googlem
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 24093
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ