സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള പത്തിയൂർ ഗ്രാമാത്തിലെ പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളിൽ ഒന്നാണ‌` എസ്. കെ. വി. എച്ച്. എസ് പത്തിയൂർ..

എസ് കെ വി എച്ച് എസ് പത്തിയൂർ
വിലാസം
പത്തിയൂർ

പത്തിയൂർ
,
എരു വ പി.ഒ.
,
690572
,
ആലപ്പുഴ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0479 2444646
ഇമെയിൽskvhspathiyoor@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36049 (സമേതം)
യുഡൈസ് കോഡ്32110600809
വിക്കിഡാറ്റQ87478704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപത്തിയൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ173
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ271
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമംഗലാദേവി.എസ്സ്‌ ,ആർ.
പി.ടി.എ. പ്രസിഡണ്ട്സുകുമാരൻ.വി.
എം.പി.ടി.എ. പ്രസിഡണ്ട്ഷീല
അവസാനം തിരുത്തിയത്
05-01-2022Skvhspathiyoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1962 ൽ യു.പി. വിഭാഗം മാത്രമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ ചുരുങ്ങിയ കാലയളവിൽ ഹൈസ്ക്കൂളായി ഉയർന്നു. ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത് സ്കൂൾ മാനേജർ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാർ ആയിരുന്നു.സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു ഇതിന്റെ പ്രവർത്തനം. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ സ്കൂൾ അധികൃതർക്ക് സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ചുറ്റുമതിലും വിശാലമായ കളിസ്ഥലവും സ്കൂളിന്റെ പ്രത്യേകതയാണ് ഹൈടെക് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,  വിപുലമായ ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്. കൂടി വെള്ള പ്ലാൻ്റ്, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മാലിന്യസംസ്കരണ പ്ലാൻറ്,  തുടങ്ങിയ സൗകര്യങ്ങളും സ്കൂളിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും ശ്രീകൃഷ്ണവിലാസം ഹൈസ്കൂൾ മുൻപന്തിയിൽ തന്നെയാണ് നാടകം നാടോടി നൃത്തം ഭരതനാട്യം തിരുവാതിര തുടങ്ങിയ കലാപരിപാടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സംസ്കൃതോത്സവത്തിൽ തുടർച്ചയായി ജില്ലയിൽ ഓവറോൾ കിരീടം കരസ്ഥമാക്കുകയും ജില്ലാ സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. സ്പോർട്സ് രംഗത്ത് അതുല്യ പ്രതിഭകളെ സൃഷ്ടിക്കാൻ ശ്രീകൃഷ്ണവിലാസം ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അത്‌ലറ്റിക്സ് വോളിബോൾ നെറ്റ് ബോൾ ആട്യ പാട്യ, വടംവലി എന്നീ കായികയിനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി 15ഓളം ദേശീയ കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞു നിരവധി കുട്ടികൾ ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ വിജയികളായി. നെറ്റ് ബോൾ, വടംവലി  എന്നിവയുടെ  കേരള ടീമിൻ്റെ ക്യാപ്റ്റൻ പദവി പലതവണ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. 2019-20 2020-21 വർഷങ്ങളിൽ ദേശിയവടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അദ്രിജ ഈ സ്കൂളിൻ്റെ അഭിമാനമാണ്.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ കീഴിൽ എസ് കെ വി എച്ച്  എസിൽ കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു സ്കൗട്ട്  ട്രൂപ്പും ഗൈഡ്സ് കമ്പനിയും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു ഈ കാലയളവിൽ നിരവധി വിദ്യാർഥികൾക്ക് രാജ്യപുരസ്കാർ അവാർഡും രാഷ്ട്രപതി അവാർഡും ലഭിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുള്ള സ്റ്റേറ്റ് റീജണൽ കാമ്പൂരി കളിൽ യൂണിറ്റിലെ കുട്ടികൾ അഭിമാനാർഹമായ പ്രവർത്തനം കാഴ്ച വെക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം,  ശുചീകരണ പ്രവർത്തനങ്ങൾ എയിഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട തെരുവുനാടകം, കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറി, വീട്ടിലൊരു കൃഷിത്തോട്ടം,  അസാദി കി അമൃത് മഹോത്സവ്, മാസ്‌ക്ക് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സജീവമാണ്.

മാനേജ്മെന്റ്

ഒരു സിംഗിൾ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1985 - 88 K.Gomthiyamma
1988 - 91 K.P.Raman Pillai
1991 - 98 Radhamonyamma
1998 - 98 Alice John
1998 - 00 Rajalekshmi amma

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി