മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട
മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട | |
---|---|
വിലാസം | |
പത്തനംതിട്ട മാർ ത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട , 689645 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 0468 2222395 |
ഇമെയിൽ | mthighschool@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38055 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Sri Jose Paul |
പ്രധാന അദ്ധ്യാപകൻ | ശ്രീ ജേക്കബ് എബ്രഹാം |
അവസാനം തിരുത്തിയത് | |
24-11-2020 | 38055 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,. ' 1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
/സ്കൂളിന്റെ പഴയ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചുവടെ ചേർക്കുന്നു
മാർത്തോമ മെത്രാപ്പോലീത്ത ആയിരുന്ന തീത്തൂസ് ദ്വീതിയൻ തിരുമനസ്സുകൊണ്ട് നഗര മധ്യത്തിൽ പത്തനംതിട്ടയിലെ TB ജംഗ്ഷന് സമീപം 25 സെൻറ് സ്ഥലം വാങ്ങി ഒരു പ്രാർത്ഥനാലയം നിർമ്മിച്ചു. ആരാധനാലയത്തിൽ 14/6/1932 ൽ മാർത്തോമ മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു ഗേൾസ് സ്കൂളായി ആരംഭിച്ച വിദ്യാലയമാണ് പത്തനംതിട്ട മാർത്തോമാ ഹൈസ്കൂൾ.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ടി ജി മാത്യൂവും ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ജേക്കബ് എബ്രഹാമും ആണ്
1950ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1963ൽ സ്കൂൾ രജതജൂബിലി കൊണ്ടാടി.
1982ൽ സ്കൂൾ കനക ജൂബിലി ആഘോഷിച്ചപ്പോൾ മൂന്നുനില കെട്ടിടം പണിതീർന്നു . 1986ൽ ഓഡിറ്റോറിയത്തിന് പ്രതിഷ്ഠാകർമ്മം. നിർവ്വഹിച്ചു. 1991ൽ ബോഡിംഗ് ഹോം കെട്ടിടത്തിന് ഉദ്ഘാടനം ഡോക്ടർ അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിച്ചു .
കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ തന്നെയായിരുന്നു മാർത്തോമ സ്കൂൾ.1996ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നമ്മുടെ സ്കൂൾ വിദ്യാർഥിനിയായ ആയ പാർവതി ജി നായർ കലാതിലകം ആയി . 2000ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു .
സ്കൂൾ അധ്യാപകരുടെ ചുമതലയിൽ 2004ൽ സ്കൂൾ ബസ് വാങ്ങി . 2018 ആയപ്പോഴേക്കും സ്റ്റാഫ് അംഗങ്ങളുടെ പ്രയത്നഫലമായി സ്കൂൾ ബസുകളുടെ എണ്ണം 5 ആയി .
2006ൽ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ കായിക വികസനത്തിനായി ജനപ്രതിനിധിയായ ആന്റോ ആൻറണി എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ബാസ്ക്കറ്റ് ബോൾ കോർട്ട് നിർമ്മാണം 2012 ൽ നടന്നു.
പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ പ്രവർത്തനത്തിൽ 88 വർഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളിൽ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകർന്നുകൊണ്ടേയിരിക്കുന്നു.
കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ നേടി ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. . .ഇപ്പോൾ ഇവിടെ 1292 വിദ്യാർത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2019-20 അദ്ധ്യയനവർഷത്തെ SSLC വിജയശതമാനം 100% ആണ്.
അധ്യാപകർ
High school section---( ഹെഡ് മാസ്റ്റർ ശ്രീ ജേക്കബ് എബ്രഹാം , ശ്രീമതി സലോമി എബ്രഹാം (senior assistant)
- Smt.Leelabhai.K.A B.Sc B.Ed,
- Smt. Sheeba Pappachen B.Sc,B.Ed,
- Smt.Susan Varughese B.Sc,B.Ed,
- Smt.Ruby.K.Abraham MA.B Ed.SET,
- Smt. Saramma Koshy M.A,B.Ed,SET,
6.Smt.Sheeba Pappachen 7.Smt. Suji P
8.Smt. Susan George
9.Sri. V. V. Varghese
10.Smt.Sini George B.A,B.Ed,
11.Smt. Soosan Mathew M.A,B.Ed,SET,
12.Sri Philp Thomas
13.Smt. SalasJohn
14.Smt. Grace Samuel
15.Smt. Becky Susan Philip
16.Smt. Lincy John
17.Smt. Nancy Elizabeth Varghese
18.Smt. Mariamma John
19.Smt. Baby C Mini
20.Sri. George Binuraj P
21. Sri. Paul Mathew
UP Section
1. Smt.Mariamma.C.John TTC
2. Smt.Soumini M.Sc, B.Ed,
3.Smt.Tisha Philip M.Sc, M.Phil, B.Ed
4.Smt.Renjana Thomasukutty B.Sc, B.Ed
5.Smt. Sobha Thomas
6. Smt. Ajini M John
7. Smt. Suji Elizabeth Mathew
8.Smt. Feba Mariam Abraham
9. Smt. Anu S John
10. Smt. Somy M R
11. Smt. Jitty Thomas
12. Smt. Anu Susan George
,
ഭൗതികസൗകര്യങ്ങൾ
ബഹുനിലകെട്ടിടങ്ങൾ. ലാബുകൾ ,കളിസ്ഥലം ,ആഡിറ്റോറിയം ,കംപ്യൂട്ടർ ലാബ് ,ബസ്സുകൾ. ലൈബ്രറി, ബോർഡിംഗ് സൗകര്യം,ഡിജിറ്റൽ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
നീർച്ചാൽ
സാമൂഹിക - സാംസ്കാരിക വേദിയായ നീർച്ചാലുകൾ 2016ൽ ആരംഭിച്ചു .സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു നൽകി. ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു. പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു. കാർഷിക മേള സംഘടിപ്പിച്ചു.
സ്കൗട്ട് & ഗൈഡ്സ്
എൻ.സി.സി
- ഡിജിറ്റൽ ലൈബ്രറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി പ്രവർത്തിക്കുന്നു.ഒാരോ ക്ലാസുകൾക്കും സി.ഡി കൾ വിതരണത്തിനായി പ്രത്യകം ദിവസങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
- സ്കൂൾ പത്രം.അക്ഷരധ്വനി
- ക്ലാസ് മാഗസിൻ.കൈയെഴുത്ത് മാസിക
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ,സോഷ്യൽ,ഐ.റ്റി,ടൂറിസം,ഗാർഡനിംഗ്,ഹെൽത്ത്,എക്കോ,ഇംഗ്ലീഷ്,കരിയർ ഗൈഡൻസ്
'
Science Magazine Got A Grade In State Level
മാനേജ്മെന്റ്
മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്
- മാനേജർ : ശ്രീമതി ലാലമ്മ വർഗീസ്
- ആസ്ഥാനം : തിരുവല്ല
- ഹൈസ്കൂളുകൾ : 15
- ഹയർ സെക്കണ്ടറികൾ : 9
- ലോവർ പ്രൈമറി സ്കൂളുകൾ :114
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ ജോൺസ് വർഗീസ്1950 - 51 | ശ്രീ ടി ജി മാത്യൂ |
1951 - 53 | ശ്രീ എം ജി ജോർജ്ജ് |
1953 - 55 | റവ. ഇ ഐ ജോർജ്ജ് |
1955 - 58 | ശ്രീ ടി സി ജോൺ |
1958- 71 | ശ്രീ പി ജെ മാത്യൂ |
1971 - 74 | ശ്രീ എ ജയിംസ് |
1974 - 86 | ശ്രീ പി ജെ മാത്യൂ State Award Winner(1981) |
1986- 90 | ശ്രീ ജോർജ്ജ് ഫിലിപ്പ് State & National Award Winner(1979,87) |
1990 - 95 | ശ്രീ കെ എം ഫിലിപ്പ് State Award Winner(1994) |
1995 - 99 | ശ്രീമതി മറിയാമ്മ വർക്കി Karyaskematha & National Award Winner(1996,98) |
1999- 2002 | ശ്രീ സി എം ഫിലിപ്പ് |
2002- 2006 | ഡോ.എം എസ് ലീലാമ്മ State,Gurusreshta & National Award Winner(2004,2004,2010) |
2006 - 2008 | ശ്രീമതി ലാലമ്മ വർഗീസ് State,Gurusreshta & National Award Winner(2007,2007,2009) |
2008 - 2009 | ശ്രീമതി സൂസമ്മ സാമുവൽ |
2009 -2013 | ശ്രീ സാം മാത്യൂ സി. State & National Award Winner(2012,2012) |
2013 - 2014 | ശ്രീമതി എം ശാന്തമ്മ |
2014-2018 | ശ്രീമതി ഷീബ.എ.തടിയിൽ |
പ്രധാനാദ്ധ്യാപിക
ശ്രീമതി. ഷീബ.എ.തടിയിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഷെയിക്ക്.പി.പരീത് - Former Director of Public Instruction,District Collector Ernakulam,New Director & Additional Director For Kerala Tourism
- ഡോ. പാർവ്വതി.ജി.നായർ - Kalathilakam(1996-School Youth Festival)
- റോയി ഫിലിപ്പ് - Malayala Manorama Co-ordinating Editor(Pathanamthitta)
- അഖില അനിൽ - Fencing Champion(Bronze Medal-2016,Thailand)
- ഡോ. ബാജു ജോർജ്ജ്- Managing Director Of Smart City & CEO (Dubai)
- എം.കെ.ശിവൻകുട്ടി - Former Controller Of Examination(Pareeksha Bhavan)
- രാജേഷ് കുമാർ - Assistant Collector (Palakkad)
- ലക്ഷ്മി രാധാകൃഷ്ണൻ - I.R.S (Assistant Commissioner Customs & Central Excise)
- ഡോ. സിജോ സി. ബാബു
- ഡോ. സന്ദീപ് ബാനർജീ
- Mathew A John-D.I.G, Central Reserve Police, Raipur.
Our Usual Programmes Of A Week
- NCC Training
- Moral Instructions
- Literary Meeting
- Staff Prayer Fellowship
- I.S.C.F meeting
സ്കൂൾ പത്രം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.2649655,76.77853| zoom=15}} --Mthsspta 15:43, 26 നവംബർ 2009 (UTC)--Mthsspta 15:43, 26 നവംബർ 2009 (UTC)--Mthsspta 15:43, 26 നവംബർ 2009 (UTC)
Our Usual Programmes Of A Week
- NCC Training
- Moral Instructions
- Literary Meeting
- Staff Prayer Fellowship
- I.S.C.F meeting
സ്കൂൾ പത്രം
സ്കൂൾ ഗാനം
അറിവിന്നക്ഷയ ദീപ്തിയൊരുക്കി
തണലായ് സൗരഭമായ്
പത്തനംതിട്ടയിൽ ശോഭിതമാർന്നൊരു
മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
ഉജ്ജ്വലമാകട്ടെ മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
ചരണങ്ങൾ
1. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ
നാന്ദികുറിച്ചൊരു ധാമമിതാ
മാത്യൂസ് മാർ അത്താനാസ്യോസ്
ആശിഷമേകിയ ഗേഹമിതാ (ഉജ്ജ്വലമാകട്ടെ )
2. ശാസ്ത്രവും കലയും കായികവിദ്യയും
കൈകോർത്തണയും വേദിയിതാ
സ്നേഹവും സമത്വവും സാഹോദര്യവും
പുലരും പുണ്യമാം സ്ഥാനമിതാ (ഉജ്ജ്വലമാകട്ടെ )
3. കർമ്മപഥത്തിലുത്സുകരായ്
ഒരുമയായ് സേവനതൽപരരായ്
കനിവായ് ഒളിവായ് നവരാഷ്ട്രത്തിൻ
ശിൽപികളായ് നാം മുന്നേറാം (ഉജ്ജ്വലമാകട്ടെ )
|}
|}
{{#multimaps:9.2649655,76.77853| zoom=15}}
--Mthsspta 15:43, 26 നവംബർ 2009 (UTC)--Mthsspta 15:43, 26 നവംബർ 2009 (UTC)--Mthsspta 15:43, 26 നവംബർ 2009 (UTC)