മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
HS ഗൈഡ്സ്

വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും വിശ്വസാഹോദര്യവും, പ്രകൃതി സംരക്ഷണവും, സേവന സന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൗട്ട് & ഗൈഡ്സ് എന്ന പ്രസ്ഥാനം പ്രവർത്തിക്കുന്നു. HSS വിഭാഗം സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ അതിജീവിക്കുവാൻ അംഗങ്ങളെ പ്രാപ്തരാക്കുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മൈലപ്ര യിൽ പ്രവർത്തിച്ചു വരുന്ന പ്രതീക്ഷാ ഭവനിൽ ക്രിസ്തുമസിനോടനുബന്ധിച്ച് സ്കൗട്ട്സ് & ഗൈഡ്സ് സന്ദർശിക്കുകയും ഭക്ഷ്യസാധനങ്ങൾ നൽകുകയും ചെയ്തു. മാക്കാം കുന്നിൽ പ്രവർത്തിക്കുന്ന ശാന്തിസദനത്തിലെയും കെന്നഡി ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കും പൊതിച്ചോറ് നൽകുന്നതിനും സാധിച്ചു.

വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 32 പേരടങ്ങുന്ന ഒരു ഗൈഡ് യൂണിറ്റ് HS വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു. കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗൈഡ്സിന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ, സാനിറ്റെസറുകൾ, സോപ്പുകൾ മുതലായവ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്ക് നൽകുവാനും സാധിച്ചു. ഈ വർഷവും പത്താം ക്ലാസ്സിലെ 8 കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിനു അർഹരായി.

HSS വിഭാഗത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ റാലി . അവയവ ദാന ബോധവത്കരണ ക്ലാസ്സ് നടത്തപ്പെട്ടു.

2020-2021 അക്കാദമിക വർഷത്തിൽ ജില്ലാതല സി.എം. ഷീൽഡ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.