മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കായികരംഗം:

കായിക രംഗത്തിന്റെ നേതൃത്വത്തിൽ International Yoga Day വിപുലമായി നടത്തപ്പെട്ടു. ഒളിംബിക്സ് തുടങ്ങുന്നതോടനുബന്ധിച്ച് വിജയാശംസകൾ നേർന്ന് ചേർന്ന യോഗം ഒളിമ്പ്യൻ നോഹ നിർമ്മൽ ടോം നിർവ്വഹിച്ചു. കോവിഡ് കാലത്ത് കുട്ടികൾ ചെയ്യേണ്ട വ്യായാമങ്ങൾ വീഡിയോ റിക്കോർഡ് ചെയ്തു കുട്ടികൾക്കു നൽകി. ഒളിംബിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്കു വിജയാശംസകൾ നേർന്ന പരിപാടി 'CIALFO' നടത്തപ്പെട്ടു.

Noon Meal

2021 നവംബർ 1 മുതൽ 5 - 8 വരെയുള്ള ക്ലാസുകളിലെ  കുട്ടികൾക്ക് സ്ഥിരമായി ഉച്ച ഭക്ഷണം നൽകി വരുന്നു. 400 കുട്ടികൾ ഈ പദ്ധതിയിൽ അംഗങ്ങളാണ്. ഭക്ഷ്യ ഭദ്രത അലവൻസിന്റെ ഭാഗമായി സ്ക്കൂളിൽ ഹാജരാകാത്ത ദിവസങ്ങളിൽ മാസാവസാനം കൃത്യമായി അരി വിതരണം ചെയ്യപ്പെടുന്നു. 2021 ജൂൺ 1 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ സ്പെഷ്യൽ റൈസും കിറ്റും വിതരണം ചെയ്യപ്പെട്ടു. പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കാനായി 2021 സെപ്തംബർ 28 - ന് ' ആഹാരമാകട്ടെ പ്രതിരോധം' എന്ന ആപ്തവാക്യത്തിൽ ഒരു ക്ലാസ്സ് നടത്തപ്പെട്ടു. കുട്ടികൾക്കായി ഒരു ക്വിസ് മത്സരവും നടത്തി.

ലഹരി വിരുദ്ധ ക്ലബ് :

2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ  കോവിഡ് 19-ന്റെ വ്യാപനത്തിന്റെ ഇടയിലും വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം Online -ൽ ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ നിർവഹിച്ചു. വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ കൈയ്യെഴുത്തു മാസിക തയ്യാറാക്കുകയും ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ 8 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിം നിർമിക്കുകയും ചെയ്തു.