സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 20 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38099 (സംവാദം | സംഭാവനകൾ)
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം
വിലാസം
നരിയാപുരം

സെൻറ് പോൾസ് എ ച്ച് ഏ സ് നരിയാപുരം
,
689513'
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 06 - 1957
വിവരങ്ങൾ
ഫോൺ9496873711
ഇമെയിൽstpaulsnariyapuram99@gmail.com
കോഡുകൾ
സ്കൂൾ കോഡ്'''38099''' (38099 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''പത്തനംതിട്ട'''
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ തോമസ് മാത്യു
അവസാനം തിരുത്തിയത്
20-11-202038099
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്. .1957ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ' 1.==ചരിത്രം == ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......


സഹ്യാദ്രിയുടെ മടിത്തട്ടിൽ പ്രകൃതിയുടെ കൈത്തലോടലേറ്റ് പച്ചപ്പ് പുതച്ച് കിടക്കുന്ന അനുഗ്രഹീത ദേശമായ പത്തനംതിട്ട ജില്ലയിലെ നരിയാപുരം ഗ്രാമം. 1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ്ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലങ്ങളിൽ ക്ളാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തിൽ വച്ചായിരുന്നു.1958-ൽ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യു. പി .സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽ സ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലർത്തിവരുന്നു.

1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീ‍ഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

2.==ഭൗതികസൗകര്യങ്ങൾ==

നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്. ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.

3.==സ്കൂൾ മാനേജ്മെൻറ്==

1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി സാർ സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്. നരിയാപുരത്തിൻെറ സാമൂഹിക സാംസ്കാരിക മേഖലയി. തിളക്കമാർന്ന വ്യക്തിത്വത്തിൻെറ ഉടമയായ കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ കെ.റ്റി.മത്തായി സാർ സ്കൂളിൻെറ പ്രഥമ പ്രധാനാധ്യാപകൻ കൂടിയായിരുന്നു.അക്കാലയളവിലാണ് പന്തളം ഉപജില്ലയിലെ ഏകമോഡൽ സ്കൂളായി നരിയാപുരം സെൻറ് പോൾസ് മാറിയത്.ഞങ്ങളുടെ മാർഗദീപമാണ് യശ്ശശരീരനായ ശ്രീ .കെ.റ്റി.മത്തായി സാർ.

1997 മുതൽ സ്കൂൾ മാനേജരായി ശ്രീ.കെ.റ്റി.മത്തായി സാറിൻെറ മകൻ ശ്രീ.ബിജു.എം.തോമസ് പ്രവർത്തിച്ചു വരുന്നു.മികവുറ്റ പ്രവർത്തനങ്ങളുടെ പുതുപുത്തൻ പൂത്താലവുമേന്തി അനവധി വിദ്യാർത്ഥികളെ വിജയസോപാനത്തിലേക്ക് കരംപിടിച്ച് നടത്തുന്നതിന് അദ്ദേഹം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്.

4.==പാഠ്യേതര പ്രവർത്തനങ്ങൾ==

  • സ്കൗട്ട് & ഗൈഡ്സ്‌‌‌
  • സയൻസ് ക്ളബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഐ. റ്റി. ക്ലബ്ബ്
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്ക്കൂൾ കൃഷിത്തോട്ടം
  • പൂന്തോട്ടനിർമ്മാണം
  • ജൈവ വൈവിധ്യ പാർക്ക്
  • ശലഭ പാർക്ക്
  • ഔഷധ സസ്യ പാർക്ക്
  • സ്പോർട്ട്സ് & ഗെയിംസ്
  • ആർട്ട്സ് ക്ലബ്ബ്|
  • പ്രെയർ ഗ്രൂപ്പ്|
  • സോഷ്യൽ സർവീസ് ലീഗ്|
  • ലൈബ്രറി|
  • ഹെൽത്ത് ക്ലബ്ബ്|
  • വിദ്യാരംഗം സാഹിത്യവേദി
  • ഹിന്ദി ക്ലബ്
  • സംസ്കൃതം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഫോറസ്ട്രി ക്ലബ്ബ്
  • പൌൾട്രി ക്ലബ്ബ്.
  • ബാലജനസഖ്യം
  • നല്ലപാഠം

മുൻ സാരഥികൾ

==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.

  • ശ്രീ.കെ.റ്റി.മത്തായി (1957-1980)(പ്രധാനാധ്യാപകൻ,സ്ഥാപക മാനേജർ)
  • ശ്രീമതി. മറിയാമ്മ വർഗ്ഗീസ് (1981-1982)
  • ശ്രീ. ജോൺ തോമസ് (1982-2008)
  • ശ്രീ. കെ. എസ്. ബാബു (2008-2015)

‌‌‌*ശ്രീമതി.അനിത മാത്യൂ (2015-- 2018)

  • ശ്രീ ബിജു ജോൺ (1-4-2018-30-04-2020)
  • ശ്രീ.തോമസ് മാത്യു (1-5-2020-

(സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്-2018) ‌‌‌‌‌‌

അവാർഡ് തിളക്കം

2018 ലെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായ ശ്രീ തോമസ് മാത്യു സ്കൂളിൻെറ യശസ്സ് ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

1998 മുതൽ സ്കൂളിലെ സ്കൌട്ട് മാസ്റ്ററാണ്.ഹിമാലയ വുഡ് ബാഡ്ജ് നേടിയിട്ടുണ്ട്.

2014 മുതൽ ജൂണിയർ റെഡ് ക്രോസ് കോ ഓർഡിനേറ്ററാണ്.പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്ററായും പന്തളം ഉപജില്ലാ പ്രസിഡൻറുമായും പ്രവർത്തിച്ചിട്ടുണ്ട്.

SCERT യുടെ നേതൃത്വത്തിൽ നടത്തുന്ന ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലും DIET,RMSA എന്നിവർ നടത്തുന്ന ജില്ലാ റിസോഴ്സ് ഗ്രൂപ്പിലും പ്രവർത്തിച്ചു വരുന്നു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് SSLC വിജയ ശതമാനം കുറഞ്ഞ പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിനായി പത്തനംതിട്ട ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത സ്കൂളുകളിലെ കുട്ടികൾക്ക് ഹിന്ദി ക്ലാസ് കൈകാര്യം ചെയ്യുന്ന റിസോഴ്സ് പേഴ്സണായിരുന്നു.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ശ്രീ.എം.എ.ബേബിയിൽ നിന്ന് പ്രശംസാ പത്രം നേടിയിട്ടുണ്ട്. സ്കൂൾ ലൈബ്രേറിയൻ,SITC,നിയമപാഠം അധ്യാപകൻ,വിമുക്തി ക്ലബ്ബ് കോർഡിനേറ്റർ,പരിസ്ഥിതി ക്ലബ്ബ് കൺവീനർ,റോഡ് സേഫ്റ്റി ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

2015 ൽ സംസ്ഥാന തലത്തിൽ ചോദ്യപേപ്പർ നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു.

217-18 അധ്യയന വർഷത്തിൽ വെണ്ണിക്കുളം ബ്ലോക്ക് റിസോഴ്സ് സെൻററിൽ സി.അർ.സിയായി പ്രവർത്തിച്ചതിൻെറ ഫലമായി അയിരൂർ പഞ്ചായത്തിലെ 18 വിദ്യാലയങ്ങളിലും കൂടുതൽ കുട്ടികൾ പ്രവേശനം നേടി.കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ ക്രിയാത്മക പങ്ക് പഹിക്കാനായി.

ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആരംഭിക്കുന്നതിനും പരിസ്ഥിതി സൌഹൃദ വിദ്യാലയമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2020 ഒക്ടോബർ മാസത്തിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ നടപ്പിലാക്കി.

വിജയഭേരി

സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻെറ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചു.ആദ്യ ബാച്ച് പുറത്തിറങ്ങിയത് 1985 മാർച്ചിൽ ആയിരുന്നു.1985 മുതലുള്ള എസ്.എസ്.എൽ.സി വിജയശതമാനം താഴെ കൊടുക്കുന്നു.

YEAR NO.OF PUPILS ATTENDED NO.OF PASSED PERCENTAGE OF PASS
1986 MARCH 52 47 90.5 %
1987 68 58 87
1988 55 53 97
1989 91 87 96
1990 106 105 99
1991 107 107 100
1992 128 127 99
1993 142 142 100
1994 150 149 99
1995 181 181 100
1996 179 174 97
1997 202 194 96
1998 211 199 96
1999 178 176 98
2000 160 140 87
2001 140 109 75
2002 101 80 80
2003 100 97 97
2004 100 100 100
2005 107 105 98
2006 69 69 100
2007 103 103 100
2008 102 101 99
2009 71 71 100
2010 88 88 100
2011 69 69 100
2012 64 62 98
2013 77 77 100
2014 56 56 100
2015 55 55 100
2016 60 60 100
2017 60 60 100
2018 54 54 100
2019 42 42 100
2020 52 52 100
2021 - - -
2022 - - -

ഡിജിറ്റൽ സ്മാർട്ട് റൂം

വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സ്മാർട്ട് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പ്,മൾട്ടിമീഡിയ പ്രൊജക്ടർ,വൈറ്റ്ബോർഡ്,മികച്ച ശബ്ദസംവിദാനം എന്നിവ ലഭ്യമാക്കി അധ്യാപകർ ക്ലാസ്സ് എടുക്കുന്നു.ഐ.റ്റി.ലാബിൽ ഡെസ്ക് ടോപ്പ്,യൂ.പി.എസ്,ഇൻവേർട്ടർ,മൾട്ടി ഫംങ്ഷൻ പ്രിൻറർ,എച്ച്.ഡി ക്യാമറ,ടെലിവിഷൻ സെറ്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.ഐ.ടി ലാബും ക്ലാസ്സ് മുറികളും തമ്മിൽ നെറ്റ് വർക്കിംഗ് സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഫൈബർ അധിഷ്ഠിത അതിവേഗ ഇൻറർനെറ്റ് സൌകര്യവും ലഭ്യമാണ്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി / ഡോ അനീഷ് കുമാർ / ഡോ .ജ്യോത്സന / സ്മിതാ ബാബു

നരിയാപുരം വേണുഗോപാൽ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

മലയാളത്തിളക്കം ഭാഷയിൽ ലയിച്ചും ആസ്വദിച്ചും ആത്മവിശ്വാസത്തോടെ മുന്നേറുന്ന കുട്ടികളും സർഗാത്മകതസും ഭാവനയും സമർപ്പിത ചിന്തയും അന്വേഷണാത്മകതയുള്ള നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ അധ്യാപകരും ഒത്ത് ചേർന്ന് മലയാളത്തിളക്കം വിജയത്തിലെത്തിച്ചു.ശിശു കേന്ദ്രീകൃത സമീപനത്തിൻെറ ശക്തമായ സാധ്യത ബോധ്യപ്പെടുത്തൽ,കുട്ടികൾ വിരസതയില്ലാതെ മണിക്കൂറുകളോളം ഭാഷാ പ്രവർത്തനങ്ങളിൽ മുഴുകുന്ന അനുഭവം,ഭിന്നനിലവാര പരിഗണനയും തത്സമയ പിന്തുണയും നല്ർകി മലയാളത്തിളക്കം തിളക്കമറ്റതാക്കാൻ സാധിച്ചു.

ഗണിതവിജയം

എല്ലാ കുട്ടികളേയും ഗണിതത്തിൽ അടിസ്ഥാന ശേഷി ഉറപ്പിക്കുക,സംഖ്യാബോധവും ചതുഷ്ക്രിയകളും ഉറപ്പിക്കുക എനന് ലക്ഷ്യത്തോടെയാണ് ഗണിതവിജയത്തിൻെറ പ്രവർത്തനങ്ങൾ നടത്തിയത്.

സുരീലി ഹിന്ദി

ഹിന്ദി ഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും എവുത്തിലും വായനയിലും കുട്ടികളെ പ്രാപ്തരാക്കാനുമായി നടത്തിയ സുരീലി ഹിന്ദി വളരെ മികച്ച ലക്ഷ്യം കണ്ടു.ഹിന്ദിയോടുള്ള അഭിരുചി വർധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ സുരീലീ ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ ജനുവരി 17 ,18 തീയതികളിൽ നടക്കുകയുണ്ടായി .6 ാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നീ പ്രോഗ്രാമിലൂടെ കുട്ടികൾ ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സഹായകമായി.

വിദ്യാലയ കൂട്ടുചേരൽ

തുമ്പമൺ,വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലെ സ്കൂളുകളുടെ വിദ്യാലയ കുട്ടുചേരൽ പരിപാടിയിൽ നരിയാപുരം സെൻറ് പോൾസും പങ്കെടുത്തു.ഇത് കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായിരുന്നു.

പുസ്തക സഞ്ചാരം

വായനാ പരിവോഷണ പരിപാടിയുടെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളുടെ സമീപത്തും പുസ്തകവണ്ടിയെത്തി കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു.മികച്ച മൂന്ന് വായനാക്കുറിപ്പുകൾക്ക് സമ്മാനം നൽകി.

പ്രാദേശിക പ്രതിഭാ കേന്ദ്രം

നാടക കളരി,ചിത്രരചന,ഗണിത കേളി,പ്രാദേശിക നടത്തം,പാട്ടുപുര,എൻെറ ചുറ്റുപാട്,യോഗപരിശീലനം,ഭാഷോത്സവം,രുചിച്ചറിയൽ,മണത്തറിയൽ എന്നീ പരിപാടികൾ പ്രാദേശിക പ്രതിഭാ കേന്ഗ്രത്തിൽ നടന്നു.നരിയാപുരം സെൻറ് പോൾസിലെ 20 ൽ അധികം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു.

രക്ഷാകർത്തൃമാർഗ്ഗ നിർദേശ ക്ലാസ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷാകർത്തൃമാർഗ്ഗ നിർദേശ ക്ലാസ്സ് നടത്തി.

ജനകീയ വിദ്യാഭ്യാസ സദസ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കീരുകുഴി,പാറപ്പാട്ട് കോളനി,വയലാ വടക്ക്,മലങ്കാവ്,മുട്ടം കോളനി എന്നീ പ്രദേശങ്ങളിൽ പ്രാദേശിക ജനകീയ വിദ്യാഭ്യാസ സദസ്സ് നടത്തി.രക്ഷിതാക്കൾ,കുട്ടികൾ,സാംസ്കാരിക പ്രവർത്തകർ,ജനപ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് വിദ്യാഭ്യാസ സദസ്സ് ശ്രദ്ധേയമായി.

ഭിന്നശേഷി വാരാചരണം

ഭിന്നഷേഷി വാരാചരണത്തിൻെറ ഭാഗമായി വീട്ടുകൂട്ടയ്മ,ഒപ്പുകൂട്ടായ്മ,ദീപശിഖാ പ്രയാമം,പഠനോപകരണ വിതരണം,ഭിന്നശേഷി കുട്ടികളുടെ സംഗമം എന്നിവ നടത്തി.കൂട്ടുകൂടാം പുസ്തക ചങ്ങാതി എന്ന പരിപാടി ആവിഷ്കരിച്ച് പുസ്തകങ്ങൾ,ഷെൽഫ് എന്നിവ നൽകി.

അക്കാദമിക മാസ്റ്റർ പ്ലാൻ ഓരോ വിദ്യാലയവും മെച്ചപ്പെടുക എന്നതിൻെറ ഭാഗമായി നമ്മുടെ വിദ്ായലയവും മാസ്റ്റർ പ്ലാൻ തയ്യാറാക്കി.ഓരോ കുട്ടിയും ഓരോ ക്ലാസ്സുെ ഓരോ വിദ്യാലയവും കൂടുതൽ മികവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.


അധ്യാപകർ

ക്രമനമ്പർ ജീവനക്കാരൻെറ പേര് തസ്കിക
1 ശ്രീ.തോമസ് മാത്യു HEAD MASTER
2 ശ്രീമതി.വിൽസി ജോർജ് HST
3 ശ്രീമതി.റിനി.റ്റി.മാത്യു HST
4 ശ്രീമതി.അമ്പിളി.സി.ആർ HST
5 ശ്രീമതി.ബീനാ കുര്യൻ HST
6 ശ്രീ.മാത്യു. സി.ഡേവിഡ് HST
7 ശ്രീ.ഫൈസൽ.എം. HST
8 ശ്രീമതി.കന്നി.എസ്.നായർ HST
9 ശ്രീമതി.രേഷ്മാരാജ് HST
10 ശ്രീമതി.സൂസൻ ഈശോ UPST
11 ശ്രീമതി.ഷേർളി ജോൺ.കെ UPST
12 ശ്രീമതി.രേണു.ബി UPST
13 ശ്രീമതി.സുജ.എസ് UPST
14 ശ്രീ.ഹരികുമാർ.എസ് LGH
15 ശ്രീമതി.സുജാ ഫിലിപ്പ്.സി UPST
- - -

അനധ്യാപകർ

ക്രമനമ്പർ ജീവനക്കാരൻെറ പേര് തസ്തിക
1 ഷെറിൻ കുരുവിള ക്ലാർക്ക്
2 കെ.വി.മാത്യു OA
3 ഷിബു.വി.സ്കറിയ OA
4 രാജേശ്വരി.റ്റി.എൻ FTM

മികവുകൾ

അറിവിൻെറ നിറദീപ്തിയിൽ 59 വർഷങ്ങൾ.

മികവ് 2016

സാമൂഹ്യ പങ്കാളിത്തം.

രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തെക്കുറിച്ച് അഭിമാനം തോന്നുന്ന ഇടപെടലുകൾ

പ്രവർത്തന കാലഘട്ടം2015 മെയ് 25 മുതൽ 2016 ഫെബ്രുവരി വരെ പാഠ്യപ്രവർത്തനങ്ങളോപ്പം കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുക,സഹജീവികളോടും സമൂഹത്തോടും പ്രകൃതിയോടും സൌഹൃദമനോഭാവം വളർത്തിയെടുക്കുക,ഇന്നത്തെ യുവതലമുറ പാലിക്കേണ്ട നിയമങ്ങൾ,അനുസരിക്കേണ്ട നല്ല ശീലങ്ങൾ,എന്നിവയേക്കുറിച്ച് മനസ്സിലാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമായിരക്ഷിതാക്കൾ,സ്കൂൾ മാനേജ്മെൻറ് എന്നിവർ ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കി.

  • സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക.
  • പരസ്പര ബന്ധം വളർത്തുക
  • സാമൂഹിക അവബോധം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുക
  • സമൂഹത്തിലെ അവശത അനുഭവിക്കുന്നവരോട് സഹാനുഭൂതി വളർത്തുക

അനുഭവ കുറിപ്പുകൾ

പ്രവർത്തന റിപ്പോർട്ട്

2019 - 20 അധ്യയന വർഷത്തെ മികച്ച ചില പ്രവർത്തനങ്ങൾ

ജൂനിയർ റെഡ് ക്രോസ്സ്

 ജീവകാരുണ്യ പ്രവർത്തനത്തിലും , സാമൂഹ്യ സേവന രംഗത്തും , സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലും ജൂനിയർ റെഡ്ക്രോസ് നരിയാപുരം സെന്റ് പോൾസ് യൂണിറ്റും കൗൺസിലറും മികച്ച സംഘാടനം നടത്തി..

🎖️ ആശ്രയ (ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതി )

സ്കൂളിലെ വിദ്യാർത്ഥിനികളായ അനുശ്രീ, ശ്രീക്കുട്ടൻ എന്നിവർക്കും മാതാവിനും സാമ്പത്തീക സഹായം നൽകി. സ്നേഹ യാത്ര എന്ന പരിപാടിയിലൂടെ കുട്ടികളുടെ കുടുംബങ്ങളുടെ സാഹചര്യം മനസിലാക്കി സഹായം നൽകി. ഓമല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച നരിയാപുരം സ്വദേശിനി ലേഖാ കുമാരിയുടെ മക്കളായ സുമിത്ത്, ശ്വേത എന്നിവർക്ക് പഠനോപകരണങ്ങൾ നൽകി.

2.കാൻസർ രോഗിക്ക് സഹായ ഹസ്തം

വൺ റുപ്പി വൺ വീക്ക് എന്ന പരിപാടി ആവിഷ്ക്കരിച്ചു. ഒരാഴ്ചയിൽ ഒരു രൂപ എന്ന നിരക്കിൽ JRC കേഡറ്റുകൾ ശേഖരിച്ച തുകയും, JRC കൗൺസിലർ, നല്ല പാഠം യൂണിറ്റ് എന്നിവരിൽ നിന്ന് ലഭിച്ച തുകയും ചേർത്ത് ഈ സ്കൂളിലെ വിദ്യാർത്ഥിനിയായ അഞ്ജലിയുടെ കാൻസർ ബാധിതയായ മാതാവിന് ചികിത്സാ സഹായമായി 10,000 രൂപ കൈമാറി.

3.ലഹരിക്കെതിരെ ബോധവത്ക്കരണം

ഈ പരിപാടിയുടെ ഭാഗമായി വീഡിയോ പ്രദർശനം, ലഘുലേഖ വിതരണം ചെയ്യൽ, തുമ്പമൺ മുട്ടം കോളനി, പാറപ്പാട് കോളനി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഗൃഹസന്ദർശനം, നരിയാപുരം ജംഗ്ഷനിൽ ഒക്ടോബർ 2 ന് ലഹരിക്കെതിരെ ഉപവാസ കൂട്ടായ്മ , സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ ലഹരിക്കടിമകളായ ചില രക്ഷിതാക്കളെ കണ്ടെത്തുകയും അവരെ ഉപദേശിക്കുകയും ചെയ്ത് അതിൽ നിന്നും മോചിതരാക്കി. 2 വിദ്യാർത്ഥികൾ ചില അവസരങ്ങളിൽ പുകവലിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും അവരെ അതീവ രഹസ്യമായി ഉപദേശിക്കുകയും രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം നൽകുവാനും അവരെ നല്ല ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പ്രർത്തനങ്ങൾ കൊണ്ട് സാധിച്ചു.

4.കനിവ് (അഗതി മന്ദിരത്തിൽ ഒരു ദിനം )

തുമ്പമണ്ണിൽ പ്രവർത്തിക്കുന്ന അഗപ്പെ അഗതി മന്ദിരം സന്ദർശിച്ചു. ജെ.ആർ.സി കേഡറ്റുകൾ,പൂർവ വിദ്യാർത്ഥികൾ , കൗൺസിലർ എന്നിവരുടെ സഹായത്തോടെ മേശ, കസേര, അന്തേവാസികളായ 15 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എന്നിവ നൽകി. വയോവൃദ്ധർക്കൊപ്പം സ്നേഹ സംഗമം

JRC കേഡറ്റുകൾ, കൗൺസിലർ എന്നിവർ പത്തനാപുരം ഗാന്ധി ഭവൻ സന്ദർശിച്ചു. അശരണരും ഉപേക്ഷിതരുമായ അന്തേവാസികൾക്ക് അതൊരു സ്നേഹത്തണലായി. കൂടാതെ മല്ലശ്ശേരിയിൽ പ്രവർത്തിക്കുന്ന കരുണാലയം അഗതിമന്ദിരത്തിൽ തിരുവോണ ദിവസം JRC കേഡറ്റുകൾ, കൗൺസിലർ , അധ്യാപകർ എന്നിവർ സന്ദർശിച്ച് ഒരു ദിവസം അവർക്കൊപ്പം ചെലവഴിച്ചു. ഒരുമിച്ചുള്ള ഭക്ഷണവും കലാപരിപാടികളും അവിസ്മരണീയമായി 5. സാന്ത്വന പരിചരണം.

തുമ്പമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ യും JRC യൂണിറ്റിന്റെയും സഹകരണത്തോടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നടത്തി. തുമ്പമൺ ഗ്രാമ പഞ്ചായത്തിലെ സാന്ത്വന പരിചരണം ആവശ്യമുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രം തെരഞ്ഞെടുക്കുകയും മാസത്തിൽ രണ്ട് തവണ വീതം ഭവനങ്ങൾ സന്ദർശിച്ച് സാന്ത്വന പരിചരണം, പൊതിച്ചോർ, വസ്ത്രo മുതലായവ എത്തിക്കുകയും ചെയ്തു. 6. റോഡ് സുരക്ഷാ വാരാചരണം

ഇതിന്റെ ഭാഗമായി JRC യുടെ നേതൃത്വത്തിൽ നടത്തിയ ട്രാഫിക് ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. സ്കൂളിൽ ICT സഹായത്തോടെ വീഡിയോ പ്രദർശനം, ചിത്ര പ്രദർശനം എന്നിവയും നടത്തി. ലഘുലേഖകൾ, ഉപദേശങ്ങൾ തുടങ്ങിയവയിലൂടെ നരിയാപുരത്ത് കൂടി കടന്നുപോയ മിക്ക വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തുകയുണ്ടായി. ഇരുചക്ര വാഹനക്കാരോട് ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

7.മറ്റ് പ്രവർത്തനങ്ങൾ

സ്കൂളിൻെറ അക്കാദമിക് നിലവാരത്തിന് അച്ചടക്കം ഒരു മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. JRC കേഡറ്റുകൾ ക്ലാസ് തലത്തിൽ ഇതിന് നേതൃത്വം നൽകുന്നു. ലൈബ്രറി പുസ്തക വിതരണത്തിൽ ലൈബ്രേറിയനെ സഹായിക്കുന്നതിൽ JRC മുൻപന്തിയിലാണ്. ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ ഓഗസ്റ്റ് 15, ഒക്ടോബർ 21നവംബർ 14, ജനുവരി 26 തുടങ്ങിയ ദിവസ ങ്ങിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ JRC കേഡറ്റുകളുടെ പൂർണ്ണ പങ്കാളിത്തമുണ്ട്. ദേശീയതയേയും മതേതരത്വത്തേയും പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള സെമിനാറുകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവയിൽ JRC കേഡറ്റുകൾ പങ്കാളികളാണ്. ശ്രീ.തോമസ് മാത്യു ജെ.ആർ.സി കൌൺസിലറായി 2014 മുതൽ പ്രവർത്തിച്ചു വരുന്നു

സർഗ്ഗ വിദ്യാലയം

5 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഹിന്ദി സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുന്ന പദ്ധതി നരിയാപുരം സെൻറ് പോൾസിൽ നടപ്പിലാക്കി.ഹൈസ്കൂൾ വിബാഗം ഹിന്ദി അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് ടീം അംഗവുമായ ശ്രീ തോമസ് മാത്യു സർഗ്ഗവിദ്യാലയം പരിപാടിയുെടെ കോർഡിനേറ്ററായിരുന്നു.ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിയിട്ടുള്ള കേന്ദ്ര സർവ്വീസിൽ ജോലിയുണ്ടായിരുന്നതും ഇപ്പോൾ എക്സ് സർവ്വീസ് വിഭാഗത്തിൽ പെടുന്നതുമായ ചിലരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി. ഒന്നാം ഘട്ടം

  • 1 മുതൽ 100 വരെ ഹിന്ദിയിൽ സംഖ്യകൾ എണ്ണാൻ പഠിപ്പിക്കുന്നു.
  • അളവുകളും തൂക്കങ്ങളും ഹിന്ദിയിൽ പഠിപ്പിക്കുന്നു.
  • പച്ചക്കറികളുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും പേര് ഹിന്ദിയിൽ പഠിപ്പിക്കുന്നു.(ഇതോടൊപ്പം ഇതുമായി ബന്ധപ്പെട്ട മൂല്യനിർണ്ണയവും നടത്തും)
  • നിത്യേന നാം ഉപയോഗിക്കുന്ന വാക്കുകൾ കണ്ടെത്തി അവയുടെ ഹിന്ദി വാക്കും അർത്ഥവും കണ്ടെത്താനുള്ള അവസരം നൽകുന്നു.
  • ഇപ്പോൾ പ്രയോഗത്തിലിരിക്കുന്ന ടെക്നിക്കൽ വാക്കുകളുടെ ഹിന്ദി ശബ്ദങ്ങൾ മനസ്സിലാക്കുന്നു.

രണ്ടാം ഘട്ടം

  • ഹിന്ദിയിലെ പ്രസിദ്ധീകരണങ്ങൾ(പത്രങ്ങൾ,മാസികകൾ,ബാലകഥകൾ,കവിതകൾ,കാർടട്ൂണുകൾ) എന്നിവ പരിചയപ്പെടുന്നതിനുള്ള അവസരം നൽകുന്നു.
  • ഐ.സി.ടി സാധ്യതകൾ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ പരിചയപ്പെടാനുള്ള അവതരം നൽകുന്നു.
  • ചെറിയ വാക്കുകൾ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും തർജിമ ചെയ്യാനുള്ള കഴിവ് ആർജ്ജിക്കുന്നു.

മൂന്നാം ഘട്ടം ഹിന്ദിയിൽ രേഖപ്പെടുത്തിയ പച്ചക്കറി ചാർട്ട്,പലചരക്ക് ചാർട്ട്,ഗിൻതി ചാർട്ട്,പക്ഷികളുടേയും മൃഗങ്ങളുടേയും പേരടങ്ങിയ ചാർട്ട് എന്നിവ പ്രദർശിപ്പിക്കുന്നു. ചെറിയ സംഭാഷണങ്ങൾ ഹിന്ദിയിലേക്കും ഹിന്ദി സംഭാഷണങ്ങൾ മലയാളത്തിലേക്കും മാറ്റുന്നതിന് അവസരം നൽകുന്നു. നാലാം ഘട്ടം

  • കുട്ടികൾ തമ്മിൽ പരസ്പരം ഹിന്ദിയിൽ സംസാരിക്കാനുള്ള അവസരം ഒരുക്കുന്നു.
  • ഹിന്ദി ഫെസ്റ്റ് നടത്തുന്നു.
  • ഹിന്ദി സന്ദേശങ്ങൾ ഓഡിയോ,വീഡിയോ കോൾക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്നു.

ഹിന്ദി അസംബ്ലി

  • ഹിന്ദി വാർത്തകൾ വായിക്കാനുള്ള അവസരം.
  • ഹിന്ദി കവിതകൾ,കഥകൾ,പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,മഹത് വചനങ്ങൾ എന്നിവ ഹിന്ദിയിൽ അവതരിപ്പിക്കാനായി.
  • ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രകാശനം ചെയ്യുക
  • ചെറു നാടകങ്ഹൾ ഹിന്ദിയിൽ അവതരിപ്പിക്കുക
  • ഹിന്ദിയിൽ മികച്ച അവതാരകരെ വാർത്തെടുക്കുക

തുടർപ്രവർത്തനം രക്ഷിതാക്കൾക്കായി ബോലോ ഹിന്ദി പ്രവർത്തനങ്ങൾ നടത്തി.രക്ഷാകർത്തൃ സംഗമവും നടത്തി.

ടാലൻറ് ലാബ്

ടാലൻറ് ലാബ്' സ്കൂളിലെ കുഞ്ഞുങ്ങളെ യു. പി ,ഹൈസ്തികൂൾ തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും, അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യമുള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി ടാലൻറ് ലാബ് പ്രവർത്തിച്ചു വരുന്നു. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു

പ്രളയ കാലത്തെ ഓർമ്മകളിലൂടെ

കോവിഡ് മഹാമാരിയിൽ മനമിടറാതെ

അറിവിൻെറ നിറദീപ്തിയിൽ 64 വർഷം പിന്നിടുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.ആയിരങ്ങൾക്ക് അറിവിൻെറ വെളിച്ചം പകർന്ന നൽകിയ ഈ സരസ്വതീ ക്ഷേത്രം മഹാമാരിയിലും പതറാതെ ഓൺലൈനിൻെറ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി മികവിൻെറപുതിയ തലങ്ങളിലേക്ക്.  കൈത്താങ്ങ്

കോവിഡ് പ്രതിസന്ധിയിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോൾ ‍ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനാവാത്ത സാഹചര്യം നമ്മുടെ കേരളത്തിലും ഉണ്ടായി.അതേതുടർന്ന് കുട്ടികളേയും രക്ഷിതാക്കളേയും ഫോണിൽ വിളിച്ച് മാനസീകമായ ധൈര്യം നൽകി.പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി.പിന്നീട് ക്ലാസ്സ് തലത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തുവന്ന ഓൺലൈൻ ക്ലാസ്സുുകൾ കാണാനാവാത്തെ 30 കുട്ടികളെ കണ്ടെത്തി.അവരിൽ 25 പേർക്ക് ടെലിവിഷൻ സെറ്റും മറ്റുള്ളവർക്ക് മൊബൈൽ ഫോണും നൽകി.സ്കൂൾ മാനേജ്മെൻറ്,അധ്യാപകർ,പൂർവ്വവിദ്യാർത്ഥികൾ,അഭ്യൂദയകാംക്ഷികൾ,സന്നദ്ധസംഘടനകൾ എന്നിവർ സ്പോൺസർ ചെയ്തു.

സർഗ്ഗവസന്തം

കുട്ടികളിൽ മാനസീക ഉല്ലാസം വളർത്താനും സർഗ്ഗവാസനകൾ ഉണർത്താനും ലക്ഷ്യമിട്ട് എല്ലാവരേയും ഉൾപ്പെടുത്തി സർഗ്ഗവസന്തം എന്ന ഓൺലൈൻ ഗ്രൂപ്പ് ആരംഭിച്ചു.കരകൗശല വസ്തുക്കളുടെ നിർമ്മാണം,പാഴ്വസ്തുക്കളിൽ നിന്നുള്ള നിർമ്മാണപ്രവർത്തനങ്ങൾ,ചിത്രരചന,ബോട്ടിൽ ആർ‍ട്ട്,എന്നിവയിലൂടെ കൂട്ടികളുടെ വിവിധ സർഗ്ഗവാസനകൾ വളർത്താൻ സാധിച്ചു.ഗ്രൂപ്പിലൂടെയും ഗൂഗിൾ മീറ്റ്പ്ലാറ്റ്ഫോമിലൂടെയും ഓരോ ദിനാചരണങ്ങളും മികച്ച രീതിയൽ നടത്താനായി.രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചതോടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് പ്രചോദനമായി. ദിനാചരണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നൽകി.അറിവ് പങ്കിടാം എന്ന തലക്കെട്ടിൽ എല്ലാ ദിവസവും കുട്ടികളുടെ ബൗദ്ധിക,മാനസിക വികാസത്തിനായി നിരവിധി ചോദ്യങ്ങൾ നൽകുകയും കുട്ടികൾ ഉത്തരങ്ങൾ കണ്ടെത്തി സർഗ്ഗവസന്തം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തുവരുന്നു.  മോട്ടിവേഷൻ/കൗൺസലിംഗ് ക്ലാസ്

കൗൺസലിംഗ്,മോട്ടിവേഷണൽ ക്ലാസ്സ്,യോഗ,സമൂഹത്തിലെ ഉന്നതരുമായുള്ള ആശയവിനിമയം,കുട്ടികളിൽ മാനസീക സമ്മർദ്ദം കുറയ്ക്കാനായുള്ള വെബിനാർ എന്നിവ ഓൺലൈനായി നടത്തി.

കരുതൽ 2020 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ റെഡ്ക്രോസ്,സ്കൗട്ട്സ് എന്നിവയുടെ നേതൃത്വത്തിൽ കരുതൽ 2020 എന്ന പദ്ധതി നടപ്പിലാക്കി.കുട്ടികൾ തന്നെ തയ്യാറാക്കിയ 4500മാസ്ക്,ശേഖരിച്ച സോപ്പ്,സാനിറ്റൈസർ എന്നിവ മൂന്ന് കോളനികളിൽ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തംഗങ്ങളായ സജി തോമസ്,എം.പി.ജോസ്,ജെയ്സി കോശി എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.സ്കൂളിന് സമീപത്തുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് ബെഡ് ഷീറ്റ്,തോർത്ത്,സോപ്പ് എന്നിവയും നൽകി.  ഓണത്തിന് ഒരു മുറം പച്ചക്കറി

കൃഷിഭവനിൽ നിന്ന് ലഭിച്ച 500 ൽ അധികം പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികളുടേയും വീടുകളിൽ എത്തിച്ച് നൽകി.പദ്ധതിയുടെ ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ലേഖ ജയകുമാർ നിർവ്വഹിച്ചു.സ്കൂൾ വളപ്പിലും വീടുകളിലുമായി നട്ടുവളർത്തിയ പച്ചക്കറിവിത്തുകളിൽ നിന്ന് മികച്ചരീതിയിൽ ഫലം ലഭിച്ചു.

സുഖമായിരിക്കൂ..സുരക്ഷിതരായിരിക്കൂ..വെബിനാർ

കോവിഡ് കാലത്തെ മാനസീക സമ്മർദ്ദം കുറയ്ക്കുന്നതിൻെറ ഭാഗമായി എല്ലാ കുട്ടികൾക്കും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ വെബിനാർ നടത്തി.പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പാൾ ഡോ.മാത്യു.പി.ജോസഫ് ക്ലാസ് ,സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി എന്നിവർ ക്ലാസ്സ് നയിച്ചു.  കർഷകർക്ക് ആദരം

സ്കൂളിലെ നല്ലപാഠം യൂണിറ്റിൻെറ നേതൃത്വത്തിൽ കർഷക ദിനത്തിൽ മികച്ച കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.കർഷകരുമായുള്ള അഭിമുഖം,സ്കൂൾ പരിസരത്ത് വിത്തിടൽ എന്നിവ നടത്തി.  കരുതലോണം

2020 ഓഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ ഓൺലൈനായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഓണപ്പാട്ട്,ഓണക്കവിതകൾ,ഓണവിശേഷങ്ങൾ,ഓണത്തിന്റെ ഐതിഹ്യകഥ അവതരിപ്പിക്കൽ,പാചക കുറിപ്പ് തയ്യാറാക്കൽ,ഗണിത രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പൂക്കളം തയ്യാറാക്കൽ,ഓണക്കാല കാഴ്ചകളുടെ ചിത്രീകരണം,വഞ്ചിപ്പാട്ട്,മാവേലിയായി വേഷം ധരിക്കൽ ,പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേള എന്നിങ്ങനെ ഓണാഘോഷം വിഭവസമൃദ്ധമായി.  പരസ്യചിത്രത്തിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി

ഇൻഡ്യൻ തപാൽ വകുപ്പിൻറെ പരസ്യചിത്രത്തിൽ ബാലതാരമായി ഈ സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ജെ.നിരഞ്ജൻ അഭിനയിച്ചു

ഓൺലൈൻ ക്ലാസ്സ് പിടിഎ/രക്ഷാകർത്തൃയോഗം

കോവിഡ് കാലത്ത് എല്ലാ ക്ലാസ്സുകളിലേയും ക്ലാസ്സ് അധ്യാപകർ,പ്രധാനാധ്യാപകൻ എന്നിവരുടെ നേതൃത്തിൽ ഓൺലൈൻ ക്ലാസ്സ് പി.ടി.എ നടന്നു.2 പിടിഎ പൊതുയോഗവും 5 ക്ലാസ്സ് പിടിഎ കളും നടത്തി.

ഓൺലൈൻ റിവിഷൻ ക്ലാസ്സ്

ജൂൺമാസം മുതൽ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ക്ലസ്സുകൾക്ക് പുറമേ സംഷയനിവാരണത്തിനും തുടർപ്രവർത്തനങ്ങൾക്കുമായി ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ എല്ലാ ക്ലാസ്സുകൾക്കും റിവിഷൻ ക്ലാസ്സുകൾ നടത്തിവരുന്നു.ഇതിൻറെ ഭാഗമായുള്ള പഠനപുരോഗതി രേഖ തയ്യാറാക്കിയിട്ടുണ്ട്.  രക്ഷിതാക്കളുമായി ഫോൺ ഇൻ പരിപാടി

പ്രഥമാധ്യാപകൻ ശ്രീ.തോമസ് മാത്യു ഞായറാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ചുരുങ്ങിയത് അഞ്ച് രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് കുട്ടികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ആരായുന്നു.അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകിവരുന്നു.  ദിനാചരണങ്ങളിലൂടെ

ഓരോ ദിനാചരണങ്ങളിലൂടെയും ആ ദിനത്തിൻെറ പ്രാധാന്യം കുട്ടികളിലെത്തിക്കാനും അവർക്ക് അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താനും അവസരമൊരുക്കുന്നു.അന്നേദിവസം തന്നെ കുട്ടികൾ ദിനപ്രാധാന്യം ഉൾപ്പെടുത്തി അവർ അവതരിപ്പിച്ച പരിപാടിയുടെ വീഡിയോ തയ്യാറാക്കി യൂടൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ അപ് ലോഡ് ചെയ്തുവരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി,ലഹരി വരുദ്ധ ക്ലബ്ബ്,സ്കൗട്ട്സ്,ജൂനിയർ റെഡ്ക്രോസ്,ഹെൽത്ത് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി പരിസ്ഥിതി ദിനം,വായനാ ദിനം,ഡോക്ടേഴ്സ് ഡേ,ലഹരിവിരുദ്ധ ദിനം,ലോകജനസംഖ്യാദിനം,ബഷീർ അനുസ്മരണം,യോഗാ ദിനം,ചാന്ദ്ര ദിനം,അധ്യാപക ദിനം,ഹിന്ദി ദിനം,അന്താരാഷ്ട്ര ജനാധിപത്യദിനം,ഓസോൺ ദിനം,ലോക സമാധാന ദിനം,ഗാന്ധിജയന്തി,ബാലികാദിനം തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ പ്രാധാന്യത്തോടെ ഓൺലൈനായി നടത്തി. വായനാദിനവുമായി ബന്ധപ്പെട്ട് അമ്മവായന എന്നൊരു പരിപാടി കൂടി അതിൽ ഉൾപ്പെടുത്തി.മലയാളത്തിലെ സാഹിത്യകൃതികൾ കുട്ടികൾ അമ്മമാരെ പരിചയപ്പെടുത്തുകയും വായിച്ചു വളരുക എന്നൊരു ആഷയം മുന്നോട്ട് വയ്ക്കുകയും ടെയ്തു.കഥ,കവിത എന്നിവ അമ്മമാർ വായിട്ട് കുട്ടികളെ കേൾപ്പിച്ചു.നരിയാപുരത്തെ പബ്ലിക്ക് ലൈബ്രറിക്ക് സ്കൂളിന്റെ വകയായി പുസ്തകങ്ങൾ കൈമാറി.

കോവിഡ് ബോധവത്ക്കരണം.

കോവിഡ് 19 ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സ്കൗട്ട്സ്,ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ 1000 ൽ അധികം വീടുകളിലേക്ക് ഫോണിലൂടെ ബ്രേക്ക് ദ ചെയ്ൻ സന്ദേശം നൽകി.  ബ്രേക്ക് ദ ചെയ്ൻ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കട്ടികൾക്ക് മാസ്ക് വിതരണം നടത്തി.സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകഴുകൾ,ബോധവത്ക്കരണം എന്നിവ നടത്തി.കൂടാതെ ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ അസോസിയേഷൻ,ജൂണിയർ റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ ഘടകം എന്നിവർ പത്തനംതിട്ട,പന്തളം ,അടൂർ,റാന്നി എന്നിവിടങ്ങളിൽ നടത്തിയ ബ്രേക്ക് ദ ചെയ്ൻ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

എൻെറ ഗ്രാമം

എൻെറ ഗ്രാമം ( "എൻെറ ഗ്രാമം ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പത്തംതിട്ട ജില്ലയിലെ നരിയാപുരം.നരിപുരം എന്നറിയപ്പെട്ടിരുന്ന നാടാണ് പിന്നീട് നരിയാപുരം എന്നായി മാറിയത്. നരിയാപുരത്തേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 64 വർഷം തികയുകയാണ്.അനേകം തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം നരിയാപുരത്തിൻെറ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ വിദ്യാലയം.ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു . പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന നരിയാപുരത്തിൻെറ ഗ്രാമചരിത്രത്തിൽ നരിയാപുരത്തിൻേറയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് സെൻറ് പോൾസ് ഹൈസ്ക്കൂൾ തന്നെയാണ്.

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

വഴികാട്ടി

  • പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി സ്ഥിതിചെയ്യുന്നു.

പന്തളത്ത് നിന്നും വരുന്നവർക്കായി...പന്തളത്ത് നിന്ന് പത്തനംതിട്ട റൂട്ടിൽ 8 കി.മി. വന്നാൽ നരിയാപുരത്ത് എത്താം. അടൂരിൽ നിന്ന് വരുന്നവർക്കായി.....അടൂർ,ആനന്ദപ്പള്ളി,കീരുകുഴി വഴി നരിയാപുരത്ത് എത്താം. |----

  • ‍ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാണ്