"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 107: വരി 107:
[[ചിത്രം:30082_pic_3.JPG |thumb|300px|left|''സ്‍ക‍ൂൾ വാർഷികം- 2019'']]
[[ചിത്രം:30082_pic_3.JPG |thumb|300px|left|''സ്‍ക‍ൂൾ വാർഷികം- 2019'']]
[[ചിത്രം:30082_pic_4.JPG |thumb|300px|center|''സ്‍ക‍ൂൾ ഭക്ഷണശാല'']]
[[ചിത്രം:30082_pic_4.JPG |thumb|300px|center|''സ്‍ക‍ൂൾ ഭക്ഷണശാല'']]
<br>
[[ചിത്രം:30082_pic_12.JPG |thumb|300px|left|''സ്‍ക‍ൂൾ മാഗസിൻ ഉദ്ഘാടനം'']]
[[ചിത്രം:30082_pic_12.JPG |thumb|300px|left|''സ്‍ക‍ൂൾ മാഗസിൻ ഉദ്ഘാടനം'']]
[[ചിത്രം:30082_pic_13.JPG |thumb|300px|center|''സ്‍ക‍ൂൾ  പതിപ്പ് -ജാലകം- ഉദ്ഘാടനം'']]
[[ചിത്രം:30082_pic_13.JPG |thumb|300px|center|''സ്‍ക‍ൂൾ  പതിപ്പ് -ജാലകം- ഉദ്ഘാടനം'']]

20:16, 11 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ
വിലാസം
പാമ്പനാർ

പാമ്പനാർ പി.ഒ,
പീരുമേട്,
ഇടുക്കി
,
685531
,
ഇടുക്കി ജില്ല
സ്ഥാപിതം15 - 07 - 1954
വിവരങ്ങൾ
ഫോൺ04869232135
ഇമെയിൽghspambanar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30082 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, തമിഴ്, ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം രമേശ്
അവസാനം തിരുത്തിയത്
11-02-2019Sabujoseph
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാമ്പനാർ ഗവ.ഹൈസ്‍ക്ക‍ൂൾ. പാമ്പനാർ സ്‍ക‍ൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1953- ൽ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് 2011 ജൂൺ മാസം മുതൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയം ഹൈ സ്കൂൾ ആയി പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്‍ത‍ു.

ചരിത്രം

1953 ഒക്ടോബർ 21 ​ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിര‍ുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴ‍ുള്ള പ്രൈമറി സ്‍ക‍ൂൾ കെട്ടിടത്തിന് തറക്കല്ലിട‍ുകയ‍ും, 1954 ജ‍ൂലൈ 15 ന് എൽ പി സ്‍ക‍ൂൾ പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്‍ത‍ു. ഇതിനാവശ്യമായ സ്ഥലം ചിദമ്പരം എസ്റ്റേറ്റ് ഉടമയായ ശ്രീ സ‍ുന്ദരം റെഡ്യാർ വാങ്ങി നൽക‍ുകയ‍ും അന്നത്തെ നല്ലവരായ പ്രദേശ വാസികൾ സ്‍ക‍ൂൾ കെട്ടിടം നിർമ്മിച്ച‍ു നൽക‍ുകയ‍ും ചെയ്‍ത‍ു. ഈ വിദ്യാലയത്തിൽ പഠിക്ക‍ുന്ന ക‍ുട്ടികള‍ുടെ മാതാപിതാക്കൾ ഇവിടെ ജോലി തേടിയെത്തി ക‍ുടിയേറിപ്പാർത്തവരാണ്. 1972 ൽ എൽ പി സ്‍ക‍ൂൾ യ‍ു പി സ്‍ക‍ൂളായി ഉയർത്ത‍ി. സ്‍ക‍ൂൾ പിടിഎ യ‍ുടേയ‍ും ജനപ്രതിനിധികള‍ുടേയ‍ും സഹകരണത്തോടെ ക‍ുട്ടികൾക്ക് പഠനത്തിനായി ക‍ൂട‍ുതൽ കെട്ടിട സൗകര്യം ലഭ്യമാക്കി. പിടിഎ യ‍ുടെ ശ്രമഫലമായി 2010-ൽ യ‍ു പി സ്‍ക‍ൂൾ ഹൈസ്‍ക‍ൂളായി ഉയർത്ത‍ുകയ‍ും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്ന‍ും ഫണ്ട് അന‍ുവദിച്ച് ഹൈസ്‍ക്ക‍ൂൾ പ്രധാന കെട്ടിടം 2016 ൽ നിർമ്മിക്ക‍ുകയ‍ും ചെയ്‍ത‍ു.

ഈ വിദ്യാലയത്തിൽ പഠിക്ക‍ുന്ന ക‍ുട്ടികള‍ിൽ അധികവ‍ും പട്ടികജാതി വിഭാഗത്തില‍ും, മറ്റ‍ു പിന്നോക്ക സമ‍ുദായത്തിൽ ഉൾപ്പെട്ടവര‍ും, സാമ്പത്തികമായി പിന്നോക്കം നിൽക്ക‍ുന്ന എസ്‍റ്റേറ്റ് തൊഴിലാളികള‍ുടെ മക്കള‍ുമാണ്. ഇപ്പോൾ പ്രീ-പ്രൈമറി മ‍ുതൽ പത്ത‍ുവരെ ക്ലാസ്സ‍ുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി എഴ‍ുന്ന‍ൂറിലധികം ക‍ുട്ടികൾ പഠനം നടത്തി വര‍ുന്ന‍ു. സദാ സേവന സന്നദ്ധരായ അധ്യാപകര‍ും പി.ടി.എ യ‍ുമാണ് ഈ വിദ്യാലയത്തിന്റെ കര‍ുത്ത്. ഈ അധ്യായന വർഷം 37 അധ്യാപകര‍ും, 4 ഓഫീസ് ജീവനക്കാര‍ും, എസ്.എസ്.എ പദ്ധതിയിൽ നിയമിച്ച 4 സ്‍പഷ്യൽ അധ്യാപകര‍ും, 2 പ്രീ-പ്രൈമറി ജീവനക്കാര‍ും, ഒര‍ു കൗൺസിലറ‍ും ഈ വിദ്യാലയത്തിൽ സേവനമന‍ുഷ്ഠിക്ക‍ുന്ന‍ു. ക‍ൂടാതെ 2018-19 അധ്യയന വർഷം മ‍ുതൽ ഹൈസ്‍ക‍ൂൾ തലം വരെ ഇംഗ്ലീഷ് മീഡിയം അരംഭിക്കാൻ സാധിച്ചത‍ും അഭിമാനകരമായ നേട്ടമാണ്.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്
സയൻസ് ലാബ്
സ്കൂൾ ലൈബ്രറി
മൾട്ടിമീഡിയ ക്ലാസ് മ‍ുറികൾ​​

സ്ക്കൂളിനാവശ്യമായ അത്യാവശ്യം എല്ലാ ഭൗതിക സാഹചര്യങ്ങളും സ്‍ക‍ൂൾ പി.ടി.എ ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ അദ്ധ്യാപകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.

ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ പാമ്പനാർ ഗവ. ഹൈസ്കൂളിന്റെ ചരിത്രപരവും ആനുകാലികവുമായ വസ്തുതകളിലേയ്ക്ക് കടന്നുചെല്ലാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. സ്കൂൾവിദ്യാഭ്യാസം വൻസാമ്പത്തിക ബാധ്യതയാകുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനും അവരെ അറിവിന്റെയും സത്-സ്വഭാവ രൂപീകരണത്തിന്റെയും ഉന്നത തലങ്ങളിലേയ്ക്കാനയിക്കുന്നതിനും ഈ വിദ്യാലയത്തിന് എന്നും കഴിയും.

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്.

സ്‍മാർട്ട് ക്ലാസ് മ‍ുറികൾ

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ഹൈസ്‍ക‍ൂൾ ക്ലാസ് മ‍ുറികളില‍ും ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിന് പതിനൊന്ന‍ും, പ്രൈമറിക്കും രണ്ട‍ും വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

* ജൂനിയർ റെഡ് ക്രോസ്​​
* ലിറ്റിൽ കൈറ്റ്സ്.​​
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.​​
* കുട്ടികളുടെ ചിത്രശാല​​
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഓണപതിപ്പ്.​​

സ്കൂൾ ബ്ലോഗ്

സ്ക‌ൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്ക‌ൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
'സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക '

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1956- 2011 ലഭ്യമല്ല‍
2011- 2014 ശ്രീ എഡ്വിൻ ഡാനിയേൽ
2015 ശ്രീ എം രമേശ് ( തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലഭ്യമല്ല

യാത്രാസൗകര്യം

ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ പര‍ുന്ത‍ും പാറയ്‍ക്ക‍ു സമീപമാണ് പാമ്പനാർ ടൗൺ സ്ഥിതി ചെയ്യുന്നത്. കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് എല്ലാ പ്രദേശങ്ങളിൽ നിന്നും ( ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്‍മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ട‍ുമ‍ുടി, കരടിക്ക‍ുഴി ) സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

സ്‍ക‍ൂൾ ബസ്

സ്‍ക‍ൂൾ പി.ടി.എ യ‍ുടെ പ്രവർത്തന ഫലമായി ബഹ‍ു. പീര‍ുമേട് എം എൽ എ ശ്രീമതി. ഇ എസ് ബിജിമോൾ 1500000 /- ര‍ൂപയ‍ും, ബഹ‍ു. ഇട‍ുക്കി എം പി. ശ്രീ. ജോയിസ് ജോർജ്ജ് 1300000 /- ര‍ൂപയ‍ും അന‍ുവദിക്ക‍ുകയ‍ും രണ്ട് സ‍ക‍ൂൾ ബസ്സ‍ുകൾ നമ‍ുക്ക് സ്വന്തമാക‍ുകയ‍ും ചെയ്‍ത‍ു. തോട്ടം മേഖലയിൽ ഉൾ പ്രദേശങ്ങളിൽ നിന്ന‍ും വന്ന‍ു പഠിക്ക‍ുന്ന ക‍ുട്ടികളാണ് നമ്മ‍ുടെ സ്‍ക‍ൂളിൽ അധികവ‍ും. അവർക്ക്സ‍ക‍ൂൾ ബസ്സ‍് വളരെ ഉപകാര പ്രദമാണ്. ഈ അവസരത്തിൽ സ‍ക‍ൂൾ ബസ്സ‍ുകൾ നൽകിയ ബഹ‍ു. പീര‍ുമേട് എം എൽ എ ശ്രീമതി. ഇ എസ് ബിജിമോൾക്ക‍ും, ബഹ‍ു. ഇട‍ുക്കി എം പി. ശ്രീ. ജോയിസ് ജോർജ്ജിന‍ും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെട‍ുത്ത‍ുന്ന‍ു.

വഴികാട്ടി

{{#multimaps:9.577637, 77.025845 |zoom=13}}

ചിത്രശാല

സ്‍ക‍ൂൾ വാർഷികം- 2019
സ്‍ക‍ൂൾ ഭക്ഷണശാല


സ്‍ക‍ൂൾ മാഗസിൻ ഉദ്ഘാടനം
സ്‍ക‍ൂൾ പതിപ്പ് -ജാലകം- ഉദ്ഘാടനം

മേൽവിലാസം

ഗവ. ഹൈസ്കൂൾ പാമ്പനാർ
പാമ്പനാർ. പി. ഒ.
ഇടുക്കി ജില്ല-685531
ഫോൺ-04869-232135
ഇ-മെയിൽ-ghspambanar@gmail.com

മറ്റുതാളുകൾ

"https://schoolwiki.in/index.php?title=ഗവ.ഹൈസ്‍ക്ക‍ൂൾ_പാമ്പനാർ&oldid=603466" എന്ന താളിൽനിന്ന് ശേഖരിച്ചത്