സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
ഇടുക്കി ജില്ല
ഇടുക്കി ജില്ലകേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലകളിൽ ഒന്നാണ് ഇടുക്കി. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് ഇടുക്കി ജില്ല. കേരളത്തിൽ തീവണ്ടിപ്പാത ഇല്ലാത്തരണ്ടു ജില്ലകളിൽ ഒന്നാണ് ഇടുക്കി. ജില്ലയിൽ 5 താലൂക്കുകളും 2 മുനിസിപ്പാലിറ്റികളും ഉണ്ട്. ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട്, ഇടുക്കി എന്നിവ താലൂക്കുകളാണ്. തൊടുപുഴ, കട്ടപ്പന എന്നിവ മുനിസിപ്പാലിറ്റികളും ആണ്. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ കൂടുതൽ ഭാഗവും ഇടുക്കി ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ അണകെട്ടുകളിൽ ഒന്നായ ഇടുക്കി അണക്കെട്ട് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ് ഇടുക്കി. നാണ്യവിളകൾ കൃഷിചെയ്യുന്ന ഒരു ജില്ലകൂടിയാണ് ഇടുക്കി. തേയില, കാപ്പി, റബ്ബറ്, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ.കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ, ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. സമീപകാലത്തായി ഫാം ടൂറിസവും വികസിച്ച് വരുന്നുണ്ട്. |