ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Saghs (സംവാദം | സംഭാവനകൾ)
Saghs (സംവാദം | സംഭാവനകൾ)
വരി 190: വരി 190:
ബ്ലോക്ക് റിസോഴ്സ് സെന്റർ  ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഐ.ഇ .ഡി .സി റിസോഴ്സ് സെന്റർ ഈ സ്കൂളിലും പ്രവർത്തിക്കുന്നു.ശ്രീമതി .ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏറെ സഹായകമാണ് ഈ പരിശീലനം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നിസ്വാർത്ഥമായ സേവനങ്ങളും ഈ പരിശീലനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു
ബ്ലോക്ക് റിസോഴ്സ് സെന്റർ  ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഐ.ഇ .ഡി .സി റിസോഴ്സ് സെന്റർ ഈ സ്കൂളിലും പ്രവർത്തിക്കുന്നു.ശ്രീമതി .ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏറെ സഹായകമാണ് ഈ പരിശീലനം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നിസ്വാർത്ഥമായ സേവനങ്ങളും ഈ പരിശീലനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു


== [[പ്രമാണം:28026_554.jpg|90px|left]]<font color=#DA0000 size=5><b><br>ഉച്ചക്കഞ്ഞി </b></font> ==
== [[പ്രമാണം:28002saghsmiddayicon2.png|90px|left]]<font color=#DA0000 size=5><b><br>ഉച്ചക്കഞ്ഞി </b></font> ==
<font color= 0000  size=4.3>പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു. </font>
<font color= 0000  size=4.3>പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു. </font>
{| class="wikitable"
{| class="wikitable"

14:43, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലമേൽ ഉയർത്തപ്പെട്ട പട്ടണംപോലെ പീഠത്തീന്മേൽ വയ്ക്കപ്പെട്ട
ദീപം പോലെ ആയിരങ്ങൾക്ക് അക്ഷര ദീപം
കൊളുത്തിയ ഈ വിദ്യാക്ഷേത്രത്തിനു
മുന്നിൽ നിന്ന് നമുക്കൊന്ന്
പിൻ‌ തിരിഞ്ഞ്
നോക്കാം.


സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
പ്രമാണം:Saghs mupa.jpg
വിലാസം
മൂവാറ്റുപുഴ

686 661
,
എറണാകുളം ജില്ല
സ്ഥാപിതം25 - 05 - 1937
വിവരങ്ങൾ
ഫോൺ0485 2830626 (HS),
0485 2834396 (HSS)
ഇമെയിൽsaghs28002mvpa@gmail.com (HS),
saghss07090mvpa@gmail.com (HSS)
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. കൊച്ചുറാ‌‌ണി ജോസഫ്
പ്രധാന അദ്ധ്യാപകൻസി. ലിസ് മരി‍യ
അവസാനം തിരുത്തിയത്
04-09-2018Saghs
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ 20-ാം വാർഡിൽ താലൂക്ക്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ആശുപത്രിയുടെ എതിർവശത്ത്‌ സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്‌ സെന്റ്‌ അഗസ്റ്റ്യൻസ്‌ ഗേൾസ്‌ ഹയർ സെക്കന്ററി സ്‌കൂൾ. കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌.

ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വർദ്ധത്തിൽ തികച്ചും അവികസിതമായിരുന്നു മൂവാറ്റുപുഴ പ്രദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതെ, പെൺകുട്ടികൾ വെറും അടുക്കള ഭരണത്തിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നകാലം. ഒരു നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്‌ എന്ന്‌ ബോധ്യപ്പെട്ടിരുന്ന തിരുസഭാധികാരികൾ ഇവിടെ ഒരു സ്‌കൂൾ ആരംഭിക്കുവാൻ ആഗ്രഹിച്ചു. അന്നത്തെ എറണാകുളം ആർച്ചുബിഷപ്പ്‌ മാർ അഗസ്റ്റ്യൻ കണ്ടത്തിൽ തിരുമേനിയുടെ പൈതൃകാശീർവാദത്തിലും നേതൃത്വത്തിലും നടന്ന പരിശ്രമഫലമായി ഗവൺമെന്റിൽ നിന്നും സ്‌കൂളിന്‌ അനുവാദം ലഭിച്ചു. 1937 മെയ്‌ 25-ന്‌ അന്നത്തെ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ബ്രഹ്മശ്രീ ആർ. രംഗയ്യർ (B.A.L.T)ഔപചാരികമായി സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. കണ്ടത്തിൽ മാർ അഗസ്റ്റീനോസ്‌ പിതാവിന്റെ പാവനസ്‌മരണയ്‌ക്കായി സെന്റ്‌ അഗസ്റ്റ്യൻസ്‌ സ്‌കൂൾ എന്ന്‌ നാമകരണവും ചെയ്‌തു.

കേരളത്തിന്റെ നവോത്ഥനായകനായ വാ. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ, സ്‌ത്രീകളുടേയും കുട്ടികളുടേയും രൂപീകരണവും വളർച്ചയും ലക്ഷ്യമാക്കി സ്ഥാപിച്ച കർമ്മലീത്ത സന്യാസിനി സമൂഹത്തെ (സി.എം.സി.) ഈ സ്‌കൂൾ ഭരണമേൽപിച്ചു. കേവലം 37 കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ച സ്‌കൂളിന്റെ ആദ്യ ഹെഡ്‌മിസ്‌ട്രസ്‌ സി. അലോഷ്യ സി.എം.സിയും, സഹാദ്ധ്യാപികമാർ സി. ക്രിസ്റ്റീന, സി. മേരി ആഗ്നസ്‌ എന്നിവരും ആയിരുന്നു. ഇന്ന്‌ 1538 കുട്ടികളും 60 സ്റ്റാഫ്‌ അംഗങ്ങളുമുള്ള ഈ കലാലയം മൂവാറ്റുപുഴയിൽ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളർച്ചയുടെ പടവുകൾ കയറി തലയുയർത്തി നിൽക്കുന്നു. 2000-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ സ്‌കൂൾ 1987-ൽ സുവർണ്ണ ജൂബിലിയും 2007-ൽ സപ്‌തതിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ച്‌, യുവത്വം കൈവിടാതെ, ഫലം ചൂടി നിൽക്കുന്നു.

എസ്‌.എസ്‌.എൽ.സി.ക്ക്‌ 1978 ൽ 6-ാം റാങ്കും 1996-ൽ 12-ാം റാങ്കും, 2000ൽ 13-ാം റാങ്കും +2 ഹ്യൂമാനിറ്റിക്‌സിൽ 2003-ൽ 2-ാം റാങ്കും നേടിയ ഈ സ്‌കൂളിന്‌ പല വർഷങ്ങളിലും 100% വിജയവും എല്ലാ വർഷവും 95% ത്തിൽ കൂടുതൽ വിജയവും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്‌. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലർത്തുവാൻ സ്‌കൂളിന്‌ കഴിയുന്നു.

ഈ സ്‌കൂളിൽ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളിൽ, വൈവിദ്ധ്യമാർന്ന ജീവിത രംഗങ്ങളിൽ സമർപ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂർവ്വ വിദ്യാർത്ഥിനികൾ നിസ്വാർത്ഥ സേവന നിരതരായിരിക്കുന്നു.

സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാൻ സെന്റ്‌ അഗസ്റ്റ്യൻസിനെ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.


OUR VISION

We visualise he holistic development of a human being for fulfilling individual and social responsibilities with maturity by fostering intellectual competence, psychological integration,spiritual insights,moral, and social uprightness.


സ്ഥാപന ലക്ഷ്യം

ഈശ്വരവിശ്വാസവും ലക്ഷ്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ തക്കവിധം മനുഷ്യവ്യക്തിത്വത്തിന്റെ സമഗ്രരൂപികരണം സാധിതമാക്കുക.വ്യക്തിയ്ക്കും സമൂഹത്തി്നും നന്മ ഉറപ്പുവരുത്തുന്ന ഒരു ക്ഷേമ രാഷ്ട്രത്തിന്റെ നിർമ്മിതിക്കായി അവരെ ഹാജരാക്കുക എന്നതാണ് സി.എം.സി. വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പൊതുവായിട്ടുള്ള ദർശനം.


OUR MISSION

To empower and sensitize the female students.
To develop free and fearless thinking.
To promote a spirit to investigation leading to true wisdom.
To handover to the incoming generation an eco-friendly lifestyle and an earth free from pollution filth,bigotry and corruption.

പ്രമാണം:28002saghsgoalicon2.gif

OUR GOAL

To enable Every Augustinian to be;
Decided and mature
Responsible
Morally firm
Socially motivated
And self reliant woman
So as to equip them to meet the challenges in life positively.

പ്രമാണം:28002saghsqualityicon2.gif

QUALITY POLICY

To instill in every Augustinian moral and spiritual values accompained by academic excellence.

പ്രമാണം:28002saghsmottoicon.gif

OUR MOTTO

TO BE LED BY THE LIGHT AND TO LEAD OTHERS TO IT.


ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിന് 13ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ്സുകളും ഹൈടെക്ക് ക്ലാസുകളായിട്ടുണ്ട്.വിശാലമായ ലൈബ്രറി, സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ്,ഗ്രന്ഥശാല,ഒാഡിറ്റോറിയം എന്നിവയും വിദ്യാലയത്തിനുണ്ട്...

​​കമ്പ്യൂട്ടർ ലാബ്
സോഷ്യൽ സയൻസ് ലാബ്
സയൻസ് ലാബ്
ഗ്രന്ഥശാല
ഒാഡിറ്റോറിയം


മാനേജ്മെന്റ്

പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സി.നവ്യമരിയ സി.എം.സി
എഡ്യൂക്കേഷണൽ കൗൺസിലർ സി.ഗ്ലോറി സി.എം.സി

.



കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) പാവനാത്മ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌.ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌


മുൻ മാനേജർമാർ


സാരഥികൾ

പ്രിൻസിപ്പൽ
സി.റാണി ജോസ്(സി.എം. സി)
ഹെഡ്മിസ്ട്രസ് സി.ലിസ്‌മരിയ(സി.എം. സി)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സി.അലോഷ്യ(സി.എം. സി),


മിസ്സിസ്. ഫിലോമിന ഫ്രാൻസീസ്,


സി. സെലിൻ(സി.എം. സി),


സി. പാവുള(സി.എം. സി),


സി. കാർമൽ(സി.എം. സി),


സി. ബേർണീസ്(സി.എം. സി),


സി. വിയാനി(സി.എം. സി),


സി. ജോസിറ്റ(സി.എം. സി),


സി. ബേസിൽ(സി.എം. സി),


സി.ജയറോസ് (സി.എം. സി),


സി. നാൻസി (സി.എം. സി),


സി.ലിസീന (സി.എം. സി),


സി.ആൻമേരി (സി.എം. സി),




സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം

നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരാണ്.ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള പെൺകുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം നിർവ്വഹിക്കുന്നു.

അദ്ധ്യാപകർ


നേട്ടങ്ങൾ

എല്ലാ വർഷവും SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചിട്ടുണ്ട്‌. ഹയർസെക്കൻഡറിയിൽ 2014-2015 വർഷങ്ങളിൽ മരിയ ജോൺസൺ,ശ്രുതി എം എസ് എന്നീ കുട്ടികൾക്ക് 1200/1200 മാർക്ക്‌ ലഭിച്ചു. 2016-17 എസ്.എസ്.എൽ.സി പരീക്ഷയിലും,പ്ലസ്ടു പരീക്ഷയിലും സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 38 ഫുൾ A+ ലഭിച്ചു. 2017-2018 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 39 ഫുൾ A+ ലഭിച്ചു ,പ്ലസ്ടു പരീക്ഷയിൽ ഫർസാന ആസാദ് എന്ന കുട്ടിക്ക് 1200/1200 മാർക്ക്‌ ലഭിച്ചു.SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചു.

2017-2018 അദ്ധ്യായന വർഷം എസ്.എസ് എൽ.സി,പ്ലസ് ടു പരീക്ഷയിൽ full A+ നേടിയവർ
​​എറണാകുളം റവന്യൂജില്ലാ കലോത്സവത്തിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ്
നേട്ടങ്ങൾ-ഒറ്റനോട്ടത്തിൽ
നേട്ടങ്ങൾ-ഒറ്റനോട്ടത്തിൽ

പ്രമാണം:28002saghsendowmenticon.gif

എൻഡോവ്മെന്റുകൾ

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് വിവിധ തലങ്ങളിലുള്ള എൻഡോവ്മെന്റുകൾ ഏർപെടുത്തിയിരിക്കുന്നു.കുട്ടികൾകളുടെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്കു പ്രചോദനം നൽകുക എന്നതാണ് എൻഡോവ്മെന്റുകൾ ഏർപെടുത്തിയിരിക്കുന്നതിന്റെ മഹത്തായ ലക്ഷ്യം.സ്കൂൾ വാർഷികാഘോഷങ്ങളിലാണ് എൻഡോവ്മെന്റ് വിതരണം നടത്തി വരുന്നത്.കുട്ടികൾക്കുള്ള പ്രോത്സാഹനം കൂടിയാണ് എൻഡോവ്മെന്റുകൾ.

എൻഡോവ്മെന്റുകൾ വിശദാംശങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

മൂല്യാധിഷ്ഠിത ക്ലാസ്സുകൾ

നാഷണൽ സർവിസ് സ്കീം

ഐസ്

സീഡ്

കൗൺസിലിംഗ്

കരാട്ടെ ക്ലാസ്സുകൾ

ദിനാചരണങ്ങൾ

കൈത്താങ്ങുകൾ


പി . റ്റി . എ

സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു

രക്ഷകർത്താക്കൾക്കുളള ബോധവത്കരണ ക്ലാസ്സ്
PTA കമ്മിറ്റി അംഗങ്ങൾ(2017-2018)

പി.റ്റി.എ ഭാരവാഹികൾ 2018-2019



ഐ.ഇ .ഡി .സി

ബ്ലോക്ക് റിസോഴ്സ് സെന്റർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഐ.ഇ .ഡി .സി റിസോഴ്സ് സെന്റർ ഈ സ്കൂളിലും പ്രവർത്തിക്കുന്നു.ശ്രീമതി .ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏറെ സഹായകമാണ് ഈ പരിശീലനം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നിസ്വാർത്ഥമായ സേവനങ്ങളും ഈ പരിശീലനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു


ഉച്ചക്കഞ്ഞി

പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു.

ഉച്ചക്കഞ്ഞി
ഉച്ചക്കഞ്ഞി

പ്രമാണം:28002saghsschoolbusicon.gif

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ മൂന്ന് ബസ്സുകളാണുള്ളത്.

സ്കൂൾ ബസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുകുമാരി അന്തർജനം (എറണാകുളം ലോ-കോളേജ് പ്രൊഫസർ),
  • അനൂജ അകത്തൂട്ട്-എഴുത്തുകാരി(കഥ,കവിത)
  • മരിയൻ മാത്യൂസ്-(സബ് ലഫ്.കേണൽ)
  • ബീന കെ. -(UNESCO)
  • കൃഷ്ണ പത്മകുമാർ-(സിനിമ താരം)

മികവിലേയ്ക്കുളള ചുവടുകൾ

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ് പകർന്നു കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ്.അക്കാദിമകവും ഭൗതികവുമാ മേഖലകളിൽ മുമ്പെങ്ങുമില്ലാത്ത മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.ഇൗ രംഗത്ത് പ്രവർത്തിക്കുന്ന വിവധ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ ആശയവും ആവേശവും വളർത്തികൊണ്ട് പുതിയ തലങ്ങളിലേയ്ക്ക് വികസിപ്പിക്കുകയാണ്.ഒാരോ വിദ്യാർഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലെയ്ക്കുർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ.പഠനപ്രയാസം നേരിടുന്ന ഒാരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്.ഈ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളാണ് ശ്രദ്ധ,നവപ്രഭ,മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്- മികവിലേയ്ക്കുള്ള ചുവടുകൾ..........

നവപ്രഭ
ശ്രദ്ധ
മലയാളത്തിളക്കം
ഹലോ ഇംഗ്ലീഷ്
മികവുത്സവം


വഴികാട്ടി

.

സമീപ സ്കൂളുകൾ

മികവുകൾ ജനശ്രദ്ധയിൽ

വർണ്ണജാലകം

സബ് ജില്ലാ ശാസ്ത്രമേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ്
സബ് ജില്ലാ കലോത്സവത്തിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ്
ഹൈടെക്ക് ക്ലാസ് മുറികൾ
PTA-അംഗങ്ങൾ
യോഗ ക്ലാസ്
യോഗ പരിശീലനം
വൃദ്ധ ദിനാചരണം-വൃദ്ധരെ ആദരിക്കുന്നു.
വൃദ്ധ ദിനാചരണം
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
പ്രതിരോധ കുത്തിവയ്പ്പ്
ഉച്ചക്കഞ്ഞിയ്ക്കായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുപ്പ് നടത്തുന്നു.
ഉച്ചക്കഞ്ഞി വിതരണം
വിനോദയാത്ര
അദ്ധ്യാപകർ
ബാറ്റ്മിന്റൺ ടീം
പുരാവസ്തുക്കളുടെ പ്രദർശനം
ഹിരോഷിമാ ദിനം
പുകയില വിരുദ്ധ ദിനം
റെഡ് ക്രോസ്സ് ​​അംഗങ്ങൾ
റെഡ് ക്രോസ്സ് അംഗങ്ങൾ വൃദ്ധസദനം സന്ദർശിക്കുന്നു.
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം-പ്ലാസ്റ്റിക് വസ്തുക്കളുടെ ശേഖരണം.
വൃക്ഷത്തൈ വിതരണം
വാർ‍ഡ്കൗൺസിലർ ശ്രീമതി.സിന്ധു ഷൈജു വൃക്ഷത്തൈ നടുന്നു.
പരിസ്ഥിതി ദിനം
ഓണപ്പായസം
ഓണസദ്യ
NSS പ്രവർത്തനങ്ങൾ
NSS
നേട്ടങ്ങൾ
നേട്ടങ്ങൾ
സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ്
ഗ്രന്ഥശാല
കരാട്ടെ ക്ലാസ്
കരാട്ടെ പരിശീലനം
ശുചിത്വ ബോധന യജ്ഞ പദയാത്ര
ഗൈ‍ഡ്സിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം വൃത്തിയാക്കുന്നു.
ഗൈ‍ഡ്സ് അംഗങ്ങൾ
Eyes പദ്ധതി
പ്രവർത്തിപരിചയം
2015-2016 വർഷത്തിൽ റവന്യൂ ജില്ലയിൽ മാർഗ്ഗം കളിയിൽ ​ഒന്നാം സ്ഥാനം
സംഗീതോപകരണ പ്രദർശനം
സംഗീതോപകരണ പ്രദർശനം
അംഗീകാരങ്ങൾ
അംഗീകാരങ്ങൾ
അംഗീകാരങ്ങൾ
അദ്ധ്യാപക ദിനാചരണം
ഡോ.അബ്ദുൾകലാം അനുസ്മരണം
2016-2017 അദ്ധ്യായന വർഷത്തിലെ Full A+ജേതാക്കൾ
"കുട്ടനാടിന് ഒരു സഹായഹസ്തം" കുട്ടനാട്ടിലെ ജനങ്ങൾക്ക് കുടിവെളളമെത്തിച്ച് മാതൃകയായി സെന്റ് അഗസ്റ്റിൻസ്..
"കുട്ടനാട്ടിലെ വെളളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച ജനങ്ങൾക്ക് വസ്ത്രങ്ങൾ ശേഖരിച്ച് സെന്റ് അഗസ്റ്റിൻസ്..
2018-2019 അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം മൂവാറ്റുപുഴ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി.പ്രമീള ഗിരീഷ് കുമാർ നിർവ്വഹിക്കുന്നു..
പ്രളയക്കെടുതി മൂലം യൂണിഫോം നഷ്ടപ്പെട്ട കുട്ടികൾക്കു മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്നു
പ്രളയക്കെടുതി ബാധിച്ച മൂത്തകുന്നം എസ്.എൻ.എം.ഹയർസെക്കണ്ടറി സ്കൂൾ ശുചിയാക്കുന്ന സെന്റ്.അഗസ്ററിൻസ് അദ്ധ്യാപകർ