സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ലാബ്

സയൻസ് വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് പരീക്ഷണങ്ങളും പരീക്ഷണശാലകളും. (പ്രാക്ട്രിക്കൽ/ലാബ് എന്ന് സ്ക്കൂൾ ഭാഷയിൽ). സയൻസെന്ന പ്രക്രിയയുടെ പ്രധാന ഇന്ധനങ്ങളിൽ ഒന്നായ പരീക്ഷണങ്ങളും അതിന്റെ അടിസ്ഥാന സങ്കല്പങ്ങളും എല്ലാ വിദ്യാർത്ഥികളും മനസ്സിലാക്കിയിരിക്കേണ്ടത് തന്നെയാണ്. ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കഴിയും വിധമാണ് ലാബ് സജീകരിച്ചിരിക്കുന്നത്.