"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(rty) |
(swed) |
||
വരി 62: | വരി 62: | ||
ഫാത്തിമ മാതയിലെ ഹൈ സ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറി | ഫാത്തിമ മാതയിലെ ഹൈ സ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറി | ||
<gallery> | <gallery> | ||
2233.jpg|Hi - tech class room | |||
hitech2.jpg|Hi - tech class room activities | hitech2.jpg|Hi - tech class room activities | ||
</gallery> | </gallery> |
14:17, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ | |
---|---|
വിലാസം | |
കൂമ്പ൯പാറ അടിമാലി പി.ഒ, , കൂമ്പ൯പാറ 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04864222673 |
ഇമെയിൽ | 29040fmghss@gmail.com |
വെബ്സൈറ്റ് | http://fmghsskoompanpara.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 29040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. മോളി ജോസഫ് മൈലാടൂർ സി.എം.സി |
പ്രധാന അദ്ധ്യാപകൻ | സി. ലാലി മാണി സി.എം.സി |
അവസാനം തിരുത്തിയത് | |
30-07-2018 | SINDHU SINOJ |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഫാത്തിമ മാതാ ഗേൾസ് ഹയർസെക്ക൯ഡറി സ്ക്കൂൾ കൂമ്പ൯പാറ
ദർശനം
സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക
ദൗത്യം
ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക
ആപ്ത വാക്യം
ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക
ചരിത്രം
സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പൻപാറയും കുടിയേറ്റകാലത്തിൻറെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയിൽ അടിമാലിയും, കിഴക്കൻ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയിൽ കൂമ്പൻപാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂൾ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളർച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയർപ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകൾ അവർണ്ണനീയവും. ദൈവത്തിൽ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1963 മാർച്ച് 3 – ന് എൽ. പി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ സിസ്റ്ററിന്റെ നേതൃത്വവും ദീർഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതൽ കൂട്ടായി. 1982 ജൂൺ 26 ന് പെൺകുട്ടികൾക്ക് മാത്രമായി ഹൈസ്കൂൾ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ൽ 39 വിദ്യാർത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എൽ. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതൽ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാർഹമായ നേട്ടങ്ങൾ കൂമ്പൻപാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ൽ ഇത് ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. 1999 ൽ സി. ലിനറ്റ് റിട്ടയർ ചെയ്തപ്പോൾ സി. തോമസ് മൂറും തുടർന്ന് സി. വിമൽ റോസും സി. ഷേർലി ജോസഫും സി. ലാലി മാണിയും പ്രധാനാദ്ധ്യാപികമാരായി. സി. ലാലി മാണി ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 2800ലധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. 80 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോൾ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിൻ 1963 ൽ തളിരിട്ട ഫാത്തിമ മാതാ സ്കൂൾ ആ വിശ്വൈക മാതാവിന്റെ കാപ്പയിൻ തണലിൽ വളർന്ന് ഇന്ന് ഫാത്തിമ മാതാ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറിയിരിക്കുന്നു. 1952 – ൽ മധ്യതിരുവിതാംകൂറിൽ നിന്ന് ഒരുപറ്റം ആളുകൾ ഇവിടേയ്ക്ക് കുടിയേറിപ്പാർത്തു. പക്ഷേ, അവർക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടായിരുന്നതേയില്ല. കുടിയേറ്റ ജനതയുടെ ആവശ്യ പ്രകാരം വി. ചാവറയച്ചൻ സ്ഥാപിച്ച സി. എം. സി സന്ന്യാസിനി സമൂഹം കൂമ്പൻപാറയുടെ മടിത്തട്ടിൽ പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു. പള്ളിമുറ്റത്തെ മാവിൻ ചുവടായിരുന്നു ആദ്യ വിദ്യാലയം. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയുമൊക്ക സി. മേരി ജോൺ തന്നെ.
ദൈവ പരിപാലനയുടെ കരങ്ങളിൽ
1962 – ൽ സർക്കാർ ഒരു പ്രൈമറി സ്കൂളായി താൽക്കാലിക സ്കൂളിന് അംഗീകാരം നൽകി. തേക്കിൻകാട്ടിൽ മാത്തൻ എന്ന ഉപകാരി കരിങ്കല്ലിൽ തീർത്തുകൊടുത്ത കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, രണ്ടു ദിവസത്തിനകം ചീറിയടിച്ച കൊടുങ്കാറ്റിൽ കെട്ടിടം നിലംപതിച്ചു. പരിശുദ്ധ അമ്മയുടെ നിത്യസഹായത്തിന്റെ രുചി അറിഞ്ഞ ദിനങ്ങൾ. 1963 – ൽ പുതിയ സ്കൂൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഗവൺമെൻറ് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് ദേവികുളം എം. എൽ. എ ആയിരുന്ന ശ്രീ. വരദന്റേയും മുവാറ്റുപുഴ എം. എൽ. എ ആയിരുന്ന സർവ്വശ്രീ. കെ. എം ജോർജ്ജിന്റെയും കൂട്ടായ ശ്രമഫലമായി സ്കൂൾ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഫാത്തിമ മാതാ എൽ. പി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ട് 1963 ഫെബ്രുവരി 28-ാം തീയതി സർക്കാർ ഓർഡിനൻസ് ഇറക്കി. ഇതിനായി സി. ദീസ്മാസിന്റെ ഭഗീരഥ യത്നം തന്നെ ഉണ്ടായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നു. ജൂൺ 4-ാം തീയതി ഒന്നാം ക്ലാസിൽ 103 കുട്ടികളും രണ്ടാം ക്ലാസിൽ 23 കുട്ടികളുമായി ക്ലാസുകൾ ആരംഭിച്ചു. പിന്നീടുള്ള സ്കൂളിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. സ്കൂളിന് അംഗീകാരം ലഭിച്ചെന്നറിഞ്ഞയുടനെ രണ്ട് വലിയ സംഭാവനകളാണ് ലഭിച്ചത്. ഒരേക്കർ സ്ഥലം ഇലഞ്ഞിയ്ക്കൽ കുരുവിള മാത്തൻ ചേട്ടനും ഒരേക്കർ സ്ഥലം തേക്കിൻകാട്ടിൽ മാത്തൻ ചേട്ടനും തീറെഴുതിത്തന്നു. ദാനമായി കിട്ടിയ സ്ഥലത്ത് മാർച്ച് 18 -ാം തീയതി സ്കൂൾ പണി ആരംഭിച്ചു. സ്കൂളിനെ ജനം ഒന്നടങ്കം സ്വീകരിച്ചു, സ്നേഹിച്ചു, ആദരിച്ചു. 1966 യുപിസ്കൂളായി. 1982 ൽ ഹൈസ്കൂളായി. 1997 ൽ ഹയർസെക്കൻഡറി ആയി. ഇന്ന് സർവ്വവിധ ഐശ്വര്യങ്ങളോടും സൗകര്യങ്ങളോടും കൂടി തലയുയർത്തി നിൽക്കുന്ന സ്കൂൾ കോംപ്ലക്സിന്റെ എളിയ തുടക്കം.......
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈ-ടെക് ക്ലാസ്സ് മുറികൾ
ഫാത്തിമ മാതയിലെ ഹൈ സ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറി
-
Hi - tech class room
-
Hi - tech class room activities
ലൈബ്രറി & റീഡിംഗ് റൂം
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.
ലാബുകൾ
കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ക്ലാസ് ലൈബ്രറി
ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.
വിശാലമായ കളി സ്ഥലം
കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.
പ്രാർത്ഥനാലയം
കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു.
ബോർഡിംഗ്
സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു.. ചുരുക്കത്തിൽ കുട്ടികളുടെ സർവ്വതോമുഖ വളർച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.
യാത്രാസൗകര്യങ്ങൾ
സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു.
അക്കാദമിക പ്രവർത്തനങ്ങൾ
ഹലോ ഇംഗ്ലീഷ്
ഹായ് ഇംഗ്ലീഷ്
ശ്രദ്ധ
നവപ്രഭ
മോർണിംഗ് ക്ലാസ്
ഈവനിംഗ് ക്ലാസ്
എക്സ്ട്രാ ക്ലാസ്സ്
ക്വിസ് മത്സരം
വായനാമൂല
ഗ്രൂപ്പ് സ്റ്റഡി
മന്ത്ലി ടെസ്റ്റ് - പ്രോഗ്രസ് റിപ്പോർട്ട്
ടേം മൂല്യനിർണയം
ഹെൽപ്പ് ഗ്രൂപ്പ് - പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി
പാഠ്യേതര പ്രവർത്തനങ്ങൾ
-
കലയുടെ വിജയം.........
-
ശാസ്ത്ര മികവ് ...........
ലിറ്റിൽ കൈറ്റ്സ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൈറ്റിനു കീഴിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നു.ഈ പദ്ധതിയിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ 35 കുട്ടികൾ പങ്കെടുക്കുന്നു. യൂണിറ്റ് ലീഡറായി കുമാരി മന്ന ജോർജും ഡപ്യൂട്ടി ലീഡറായി ദിയ ഷജീറും പ്രവർത്തിക്കുന്നു.കൈറ്റ് മിസ്ട്രസ്സുമാരായി സി.ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ പ്രവർത്തിക്കുന്നു. ചെയർമാൻ - ശ്രീ ബിനു ആന്റണി, കൺവീനർ - സി. ലാലി മാണി, വൈസ് ചെയർമാൻമാരായി ശ്രീമതി ലിജ ജോയിസൺ, ശ്രീ സുനീർ കാരിമറ്റം എന്നിവരും പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ള കുട്ടികളുടെ ആദ്യഘട്ട പരിശീലനം 2018 ജൂൺ മാസത്തിൽ നടന്നു. ഹൈടെക് സ്കൂൾ, ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ധാരണകൾ, ഹൈടെക് സ്കൂൾ ഉപകരണങ്ങൾ – ട്രബിൾഷൂട്ടിംഗ്സ്ക്രാച്ച് സോഫ്റ്റ്വെയർ, മൊബൈൽ ഗെയിം പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചത്. കുട്ടികൾ ഏറെ സന്തോഷത്തോടെ പുതു അറിവുകൾ നേടുകയും ക്ലാസ്സുകളിലെ മറ്റുകുട്ടികൾക്കായി തങ്ങൾ നേടിയ ശേഷികൾ പങ്ക് വയ്ക്കുകയും ചെയ്തു. ജൂലൈ മാസത്തിൽ നടന്ന രണ്ടാം ഘട്ട പരിശീലനത്തിൽ ഗ്രാഫിക്സ്, ആനിമേഷൻ എന്നീ മേഖലയിലാണ് കുട്ടികൾ പരിശീലനം നേടിയത്. മാനുഷീക മൂല്യങ്ങളോടൊപ്പം സാങ്കേതിക വിദ്യയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനായി കൈറ്റ് ആരംഭിച്ചിരിക്കുന്ന ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്താൻ ഫാത്തിമ മാതയിലെ കുട്ടികൾ പ്രതിജ്ഞാബദ്ധരാണ്.
സ്കൗട്ട് & ഗൈഡ്സ്
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകനായ ബേഡൽ പവൽ വിഭാവനം ചെയ്ത ഉദ്യേശ്യം, തത്വങ്ങൾ, രീതി എന്നിവയ്ക്കനിസൃതമായി പരിശീലനം നടത്തുന്ന ഒരു സ്കൗട്ട് ട്രൂപ്പും ഗൈഡ് ഗ്രൂപ്പും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വ്യക്തിത്വ വികസനത്തിലൂടെ അച്ചടക്കമുള്ളവരായി സമൂഹത്തിൽ കൊള്ളാവുന്ന കുട്ടികളായി മാറാൻ പ്രസ്ഥാനം സഹായകരമാകുന്നു. പരിസര ശുചീകരണം, മരത്തെ നട്ട് സംരക്ഷിക്കൽ , പച്ചക്കറികൃഷി എന്നിവയിലൂടെ വ്യക്തിത്വ വികസനവും സാമൂഹീക പ്രതിബദ്ധതയും കുട്ടികളിൽ വളർന്നുവരാൻ സഹായിക്കുന്നു. ഞങ്ങളുടെ സ്കൂളിൽ നിന്നും രാഷ്ട്രപതി ഗൈഡ് അവാർഡിനായുള്ള ടെസ്റ്റിൽ 4 കുട്ടികൾ പങ്കെടുത്തു. പത്ത് കുട്ടികൾ രാജ്യപുരസ്കാർ നേടി. വിവിധ ഘട്ടങ്ങളിലായി 32 കുട്ടികൾ പരിശീലനം നേടുന്നു.
ജൂണിയർ റെഡ്ക്രോസ്
ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്. സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തി ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല വേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഫസ്റ്റ് എയ്ഡിൽ പരിശീലനം ആർജ്ജിക്കുകയും എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാർക്കിനെ മനോഹരമാക്കാൻ ജെ ആർ സി കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.
-
JRC
-
JRC
ബാന്റ് ട്രൂപ്പ്
സ്കൂളിലെ ഇരുപതോളം കുട്ടികൾ ബാന്റ് ട്രൂപ്പിൽ പ്രവർത്തിക്കുന്നു. അച്ചടക്കം, ഏകാഗ്രത എന്നിവയിൽ പ്രത്യേക പരിശീലനം ലഭിക്കുകയും ബാന്റിൽ മികവ് നേടുകയും ചെയ്യുന്നു. സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഫാത്തിമ മാതയിലെ കുട്ടികളുടെ ബാന്റ് ട്രൂപ്പ്
ജൈവ വൈവിധ്യ പാർക്ക്
-
bio diversity park in fmghss
-
bio diversity
-
bio diversity park
കാരുണ്യ ഫണ്ട്
ജെ ആർ സിയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഓരോ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഫണ്ട് കളക്ട് ചെയ്യുന്നു. കാരുണ്യ ഫണ്ട് എന്ന പേരിൽ അറിയപ്പെടുന്ന പുവർ ഫണ്ട് കളക്ഷനിൽ ഏറെ സന്തോഷത്തോടെ സഹകരിക്കുന്നു. സ്കുളിലെ തന്നെ നമിർധനരായ കുട്ടികളെ സഹായിക്കാനാണ് ഇത് പ്രയോജനപ്പെടുത്തുന്നത്.
ക്ലീൻ ക്യാംപസ് - ഗ്രീൻ ക്യാപസ്
സ്കുളും പരിസരവും ക്ലാസ്സ് മുറികളും വൃത്തിയായും പ്ലാസ്റ്റിക് രഹിതമായും സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു
ഹരിത വിമല വിദ്യാലയം
സ്കൂൾ പരിസരങ്ങളിൽ പൂച്ചെടികളും കൊച്ചുമരങ്ങളും നട്ടുപിടിപ്പിച്ച് മനേഹരമാക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു
കരാട്ടെ
വിദ്യാർഥികൾക്ക് മനസ്സിനും ശരീരത്തിനും കരുത്തും ആത്മവിശ്വാസവും നൽകി പഠനമികവു നേടുന്നതിനായി കരാട്ടെ പരിശീലനം നടത്തിവരുന്നു
തായ്ക്കോണ്ട
സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ, ഫാത്തിമ മാതാ സ്കൂളിൽ തായ്ക്കോണ്ട പരിശീലനം നടക്കുന്നു.കുട്ടികളുടെ സ്വയം പ്രതിരോധ പദ്ധതിയായ തായ്ക്കോണ്ടയിൽ ഈ അധ്യയന വർഷം അൻപതോളം കുട്ടികൾ പരിശീലനം നടത്തുന്നു.കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 18 കുട്ടികൾ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും 12 കുട്ടികൾ ജില്ലാതലമത്സരത്തിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു. 8 കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.
യോഗ
കുട്ടികളുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ശരിര ഘടന രൂപീകരണത്തിനും യോഗാസനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കാര്യക്ഷമമായ രീതിയിൽ യോഗ പരിശീലനത്തിലൂടെ ദൈനംഗിന ജീവിതത്തിൽ ഉണ്ടാകാവുന്ന പല രോഗങ്ങളും മാറ്റാൻ കഴിയും. നല്ല ആരോഗ്യം, മനസ്സിന്റെ സന്തുലനം, ആത്മ സാക്ഷാത്ക്കാരം എന്നിവനേടിയെടുക്കാനും മനസിനെ നിയന്ത്രിക്കാനും വികസിപ്പിക്കാനുമുള്ള ക്രമാനുഗതമായ പ്രവർത്തനമാണ് യോഗ. ഫാത്തിമ മാതാ സ്കൂളിലും കുട്ടികൾക്ക് യോഗ ക്ലാസ്സുകൾ നൽകുന്നു.
വിനോദത്തിലൂടെ വിജ്ഞാനം
എല്ലാ വർഷവും ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നു. കുട്ടികൾക്ക് കൂടുതൽ സ്ഥലങ്ങൾ അടുത്തറിയാനും വിവിധ സംസ്കാരങ്ങൾ മനസ്സിലാക്കുവാനും കൂടുതൽ വിജ്ഞാനം ആർജ്ജിച്ചെടുക്കുവാനും സാധിക്കുന്നു. അതുവഴി സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുവാനും സാധിക്കുന്നു
ശലഭ പാർക്ക്
ഐ ടി ക്ലബ്ബ്
ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാ സാഹിത്യ വേദി
സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
മാത്സ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
എക്കോ ക്ലബ്
നേച്ചർ ക്ലബ്
കൈത്താങ്ങ്
പച്ചക്കറി കൃഷി
ഔഷധത്തോട്ട നിർമ്മാണം
കെ.സി.എസ്.എൽ
സാമൂഹിക പ്രവർത്തനങ്ങൾ
സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ഫാത്തിമമാതയിലെ കുട്ടികൾ എന്നും മുന്നിൽതന്നെ. സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.
സ്കൂൾ പത്രം - ഉറവ്
കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ തയ്യാറാക്കിയ ഉറവ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തത് നമ്മുടെ കേന്ദ്ര മന്ത്രിയായ ബഹുമാനപ്പെട്ട, ശ്രീ. റിച്ചാർഡ് ഹേ ആണ് എന്നത് ഫാത്തിമ മാതയ്ക്ക് ഏറെ സന്തോഷം പകരുന്നു. കുട്ടികളുടെ മികവുകൾ സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുന്നതിനായി ഓരോ ടേമിലും ഉറവ് എന്ന പേരിൽ സ്കൂൾ പത്രം തയ്യാറാക്കുകയും കുട്ടികൾ വഴി എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്യുന്നു. ഈ അദ്ധ്യയന വർഷത്തിലെ ഉറവ് എന്ന സ്കൂൾ പത്രത്തിന്റെ പണിപ്പുരയിലാണ് അദ്ധ്യാപകരും കുട്ടികളും
-
uravu
-
uravu
-
uravu
മികവുത്സവം
കുട്ടികളുടേയും സ്കൂളിന്റെയും മികവുകൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനായി എല്ലാ വർഷവും കുട്ടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മികവുത്സവം നടത്തുന്നു
-
mikavulsavam
കേശദാനം - മഹാദാനം
ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകി ഫാത്തിമ മാതയിലെ 230 ഓളം കുട്ടികൾ സമൂഹത്തിന് മാതൃകയായി. ജെ സി ഐ അടിമാലി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഡോ. സി. ആലീസ് മരിയ, ഹെഡ്മിസ്ട്രസ് സി. ലാലി മാണി, പി ടി എ പ്രസിഡന്റ് ശ്രീ. ബിനു ആന്റണി എന്നിവർ പങ്കെടുത്തു.
-
കേശദാനം - മഹാദാനം
-
കേശദാനം - മഹാദാനം
ബോധവൽക്കരണ ക്ലാസ്സുകൾ
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ക്ലാസ്സുകളിലെ കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തം ഏറെ ശ്ലാഘനീയമാണ്.
-
awareness
-
awareness1
-
awareness of environment
പിറന്നാൾ പുസ്തകം
കുട്ടികൾ തങ്ങളുടെ പിറന്നാൽ ദിവസങ്ങളിൽ ക്ലാസ്സുകളിലെ മിഠായി വിതരണം ഒഴിവാക്കി മികച്ച മൂല്യമുള്ള പുസ്തകങ്ങൾ വാങ്ങി സ്കൂളിൽ ഏൽപ്പിക്കുന്നു. ആ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിൽ ഏൽപ്പിക്കുന്നു
കൗൺസിംലിംഗ്
മാനസീകമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനം
കുട്ടികളുടെ ഭവന സന്ദർശനം
ഓരോ ക്ലാസ്സുകളിലേയും കുട്ടികളുടെ വീടുകൾ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾ കണ്ടെത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി കുഞ്ഞുങ്ങളെ നയിക്കുകയും ചെയ്യുന്നു
കൈത്താങ്ങ്
സ്കൂളിൽ പ്രവർത്തിക്കുന്ന ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുട്ടികളെ കണ്ടെത്തി അവർക്ക് പഠനം, ഭവന നിർമ്മാർന്നാണം, ചികിത്സാസഹായം എന്നിവ നൽകുകയും ചെയ്യുന്നു
കുട്ടികളുടെ ആരോഗ്യ പരിപാലനം
സ്കൂളിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുകയും, സ്കൂളിൽ ആരോഗ്യ വകുപ്പ് ലഭ്യമാകുന്ന അയൺഫോളിക് ഗുളികകളും വിരഗുളികകളും നിർദ്ദേശിച്ചിരിക്കുന്ന സമയങ്ങളിൽ കുട്ടികൾക്ക് നൽകുകയും കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു
മാനേജ്മെന്റ്
സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് കാർമൽഗിരി പ്രൊവിൻസ് ഇടുക്കിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. ഡോ. സി. ആലീസ് മരിയ ആണ് മാനേജർ.
പി ടി എ
2018-19 അദ്ധ്യയന വർഷത്തിൽ ജൂൺമാസത്തിൽ തന്നെ ആദ്യ ക്ലാസ്സ് തല പി ടി എ യോഗം ചേരുകയും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് പി ടി എ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ശ്രീ. ബിനു ആന്റണിയെ പിടി എ പ്രസിഡന്റായും ശ്രീ. സുനീർ കാരിമറ്റത്തെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റിനോട് ചേർന്ന് പിടിഎ സ്കൂളിന്റെയും കുട്ടികളുടേയും ഉന്നമനത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു
എം പി ടി എ
2018-19 അദ്ധ്യയന വർഷത്തിൽ ജൂൺമാസത്തിൽ തന്നെ ആദ്യ ക്ലാസ്സ് തല പി ടി എ യോഗം ചേരുകയും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് പി ടി എ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ശ്രീമതി ലിജ ജോയിസണിനെ എം പി ടി എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റിനോട് ചേർന്ന് എം പി ടി എ സ്കൂളിന്റെയും കുട്ടികളുടേയും ഉന്നമനത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
- സി. ദീസ്മാസ്
- സി. ലിനററ്
- സി. തോമസ്മൂർ
- സി. വിമൽ റോസ്
- സി. ലില്ലിക്കുട്ടി ജോസഫ്
- സി. ഷെർലി ജോസഫ്
സ്കൂളിലെ റാങ്ക് ഹോൾഡേഴ്സ്
വർഷം | കുട്ടിയുടെ പേര് | മാർക്ക് |
---|---|---|
1985 | റൂബി മാത്യു | 491 |
1986 | ഷീജ ജോസ്, സുധ കെ.റ്റി | 521 |
1987 | ദിഷ വി. ജെ | 1027 |
1988 | ഷംന സി. എച്ച് | 473 |
1989 | ഷിജി സ്കറിയ | 488 |
1990 | ബിന്ദുമതി എം റ്റി | 529 |
1991 | ബിൻസിമോൾ പി. റ്റി | 511 |
1992 | ദീപ കെ തങ്കപ്പൻ | 521 |
1993 | ജീന കെ എസ് | 522 |
1994 | മായാ സുധീന്ദ്രൻ | 560 |
1995 | സൽമ പി എം | 527 |
1996 | മജ്ഞു കൃഷ്ണ | 544 |
1997 | മിത്ര ബി | 529 |
1998 | പർവിൻ എബ്രാഹം | 537 |
1999 | ഷേമ വർഗീസ് | 550 |
2000 | കിച്ചു ജോൺ, രാജി ബാബു, അനുഷ ജോസ്, ഡയന പോൾ | 564 |
2001 | അനുഷ സലി | 550 |
2002 | ഹർഷ പോൾ | 550 |
2003 | അർച്ചന പാർത്ഥസാരഥി, ആര്യ വിജയൻ, ജോസ്മി റ്റി. ജോസ്, ബ്ലസ്സി ജോൺ, റിജിൽ എൽദോസ് | 550 |
2004 | ഗ്രേസ്മി റ്റി. ജോസ് | 550 |
A+ വിജയികൾ
വർഷം | കുട്ടിയുടെ പേര് |
---|---|
2006 | ആര്യശ്രീ കെ എസ്, അനിഷ തോമസ് |
2008 | ആതിര പൊന്നപ്പൻ, ഗീതു ജോയി, റിനു തങ്കപ്പൻ, നീരജ ചാക്കോ, ഫെബിൻ എ പി, ആതിര ജനാർദ്ദനൻ, ഗ്രീഷ്മ സലി, അനുഷ ജോസ്, നീനു സൂസൻ പോൾ, റിനു ആൻ ബേബി, സൂര്യപ്രഭ എം സാജു, ഗ്രേസ് കൂഞ്ഞുമോൻ, വിഷ്ണുപ്രിയ എസ് എസ്, സനുമോൾ എൻ പി |
2009 | സ്നേഹ മാത്യു, അഖില ജോസ്, നാദിഷ പി എൻ, മീര ചന്ദ്രൻ, മീര അഫ്സാന പി കെ, അൽമാസ് എം എ, ജോഷ്മ ജോർജ്, ആര്യ സുരേന്ദ്രൻ, പൊന്നി കെ തോമസ് |
2010 | അഞ്ജു ജോയി, ഫെബിൻ വർഗീസ്, ശ്രൂതി ഷാജി |
2011 | ഫസീന ഇബ്രാഹിം, അലീനമോൾ സി എം, അമിയ റഷീദ്, സുവർണ ബാബു, സുരമ്യ ബാബു |
2012 | ആതിരമോൾ ജെ, അഞ്ജിത റോയി, അശ്വതി എം എ |
2013 | അജിഷ്മ നായർ, ആൽബിയ സജീവ്, അസ്ന പി ബി, നതാഷ എ, നിസാമോൾ ഷാഫി, ഷഹനാസ് മീരാൻ, സ്റ്റെനി പി മാത്യു |
2014 | അപർണ മാത്യു, ബീമാമോൾ ഷാജി, ആദില യൂസഫ്, അഫ്ന സുലയ്മാൻ, അഫ്സിയ അഷറഫ്, അർഷ എൽദോ, ജിൽസി സേവ്യർ, കൃഷ്ണ ചന്ദ്രൻ, റോസ്മോൾ റോയി, സാന്ദ്ര സിബി, അലീഷ മുഹമ്മദ്, അഞ്ജലി ജോർജ്ജ് |
2015 | അമി ക്ലെയർ റ്റി, അനില ജോസഫ്, ആൻ മരിയ ബെന്നി, ബെനിറ്റ ഇ ബി, മെറിൻമോൾ പ്രസാദ്, കാതറിൻ സണ്ണി, അമൃത എം അജയൻ, ദിയ തോമസ്, അഭിരാമി പി എസ്, അനഘലക്ഷ്മി എസ് കെ. |
2016 | അപർണ റെജികുമാർ, അപർണ സുഭാഷ്, അറാന്റ റ്റി. റെജി, ദേവിക സജീവ്, റ്റാനിയ ഷെജി, അനഘ ജോയി, അഞ്ജലി കെ ആർ, അപർണ രാജ്, റിയാമോൾ ബെന്നി, അയ്ഞ്ചൽ സാറാ പയസ്, മഞ്ചു ജോയി, അനിറ്റ ജോസ്, അൽഫിയ നവാസ്, അർച്ചന അഗസ്റ്റിൻ |
2017 | അഭികാമ്യ കെ., ആദില താഹ, ആദിത്യ ഡി കുമാർ, ഐശ്വര്യ ബാബു, അലീന റോയി, അൽനാമോൾ മോനച്ചൻ, അമല സോയി, അമലു കെ ബെന്നി, എയ്ഞ്ചല റോയി, ആൻ മരിയ ബിജു, ബിസ്മിത സലാം, അപർണ എസ്, ആർദ്ര ചന്ദ്രൻ, ആഷ്നാമോൾ വി എസ്, ബിന്ധിയ സി. ഫിലിപ്പ്, ഹർഷ ബീവി എം എ, കിറ്റി ജോസഫൈൻ പോൾ, ബ്ലെസ്സി എൽദോസ്, ദിയ തെരേസ് ജോയിസൺ, ഡോണ മൈക്കിൾ, കൃഷ്ണേന്ദു പി.ബി, മേരി സോണി കെ എ, ശ്രീലക്ഷ്മി സജി, സിയ എ റഷീദ്, യമുനേന്ദു ചന്ദ്രൻ, അനീന പോൾ |
|- | 2018 || അനന്യ ബിജു, സിന്ധിയ സി ഫിലിപ്പ്, നന്ദന ഷാബു,അഭിരാമി ബിനു, ആസിമ തസ്നിം സി എസ്, ഫിസ്നു സലിം, മീനു സി മനോജ്, പ്രവീണ വേണുഗോപാൽ, റിൻസി ബേബി, ശ്രീലക്ഷ്മി പരികൃഷ്ണൻ, അഭിരാമി കെ എസ്, അയിഷ സമീര റ്റി പി, അലീന എം എ, അമലമോൾ വിൻസെന്റ്, അമന്റ ജോയി, അഞ്ജന എം എ, അന്നാ ബെന്നി, അസ്മി മുഹമ്മദ്, അസ്നിത ബഷീർ, അശ്വതി രാജേഷ്, അശ്വതി സജീവ്, ബ്ലസി എൽദോസ്, ക്രിസ്റ്റി ക്ലീറ്റസ്, ദേവിക ബിജു, ദേവിക രാജീവ്, ഗായത്രി രാജേഷ്, ഗോപിക കെ ഹരിലാൽ, കൃഷ്ണേന്ദു ജിൽസ്, ലിറ്റിഷ മരിയ ബാബു, നേഹ ജോർജ്, രേവതി സലിമോൻ, റോസ് ആൻ മേരി പോൾ, റോസ്മിൻ ട്രീസ മാത്യു, സ്നേഹ ജോസ്, ശ്രീരഞ്ജിനി സി. എസ് |}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ഫാ. ലാൽ കൂനംപാറയിൽ
- ഡോ. ഷീല (ബി എ എം എസ്)
- റവ. ഫാ. അഗസ്ററി൯ പൂണേലി൯
- റവ. ഫാ. എൽദോസ് കൂറ്റപ്പാല (കോർ എപ്പിസ്കോപ്പ)
- റവ. ഫാ. ജോസഫ് പാപ്പാടി
- ഡോ. ബാബു കൂനംപാറയി൯ ( ബി ഡി എസ് )
- ഡോ. മധു സുധീന്ദ്രൻ
- ഡോ. മീരാ സുധീന്ദ്രൻ
- ഡോ.മായാ സുധീന്ദ്ര൯ ( എം ബി ബി എസ് )
- ഡോ. എൽദോസ് മാത്യു ( ബി ഡി എസ് )
- ഡോ. റിനു തങ്കപ്പൻ ( എം ബി ബി എസ് )
- ഡോ. ഐശ്വര്യാ ശശിധരൻ (ബി എ എം എസ്)
- ഡോ.നീനു സൂസൻ പോൾ ( എം ബി ബി എസ് )
- ഡോ. ആര്യശ്രീ എസ് ( എം ബി ബി എസ് )
- ഡോ. ആൻ സാറാ പോൾ (ഡി എച്ച് എം എസ്)
- മി. ദിപു രാജ്(പോലീസ് കോൺസ്റ്റബിൾ)
- റിനു ആൻ ബേബി (എം ടെക് ഓസ്ട്രേലിയ)
- നീനു തെരേസ് ആന്റണി (എം ടെക് ദുബൈ)
- ഫാ. ബോബി തെങ്ങുംതോട്ടത്തിൽ
- അഞ്ജിതാ നായർ (എം ടെക് )
- ഫാ. എബിൻ മുണ്ടയ്ക്കൽ
- ഡോ. എമിലി എൽദോസ് (ബി ഡി എസ്)
- സ്നേഹമാത്യു (സോഫ്റ്റ്വെയർ എഞ്ചിനീയർ)
- ജോൺ മാത്യു (സോഫ്റ്റ്വെയർ എഞ്ചിനീയർ)
- നിതിൻ ജോർജ്ജ് (സോഫ്റ്റ്വെയർ എഞ്ചിനീയർ)
- ഹിമ ഉണ്ണി (സോഫ്റ്റ്വെയർ എഞ്ചിനീയർ)
- മീരാ ചന്ദ്രൻ (സോഫ്റ്റ്വെയർ എഞ്ചിനീയർ)
- മനീഷ മോഹൻ (ഫെഡറൽ ബാങ്ക്)
- നെൽജോസ് പൂണേലിൽ (ഐ ടി ബാംഗ്ലൂർ)
- ടിന്റു കെ ജെ(എം എസ് സി അപ്ലൈഡ് ഇലക്ട്രോണിക്സ് ന്യൂയോർക്ക്)
- നീതു ജോസ് (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അമേരിക്ക)
- അനീഷ ബാബു (, ബെർമിംഗ്ഹാം, യു കെ)
- ഫാ. മാത്യു തണ്ട്യേക്കുടി (ഒ എഫ് എം കപ്പൂച്ചിൻ)
- ഫാ. സെബാസ്റ്റ്യൻ പോൾ ഉദയംപാറയിൽ (ബാംഗ്ലൂർ)
- ഫാ. മാത്യു കണ്ടോത്രയിൽ
- ജിഷ്ണു ശശി ( സിവിൽ എഞ്ചിനീയർ)
- ദീപ കെ തങ്കപ്പൻ(ടീച്ചർ)
- അർച്ചന പാർത്ഥസാരഥി ( പി എച്ച് ഡി, മദ്രാസ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി)
- അനുഷ സലി(വെറ്റിനറി ഡോക്ടർ)
- ശ്രീ. അലന്റ് ജേക്കബ്ബ് (അഡ്വേക്കേറ്റ്, എറണാകുളം)
- ഫാ. ജോൺ കല്ലൂർ
- ഫാ. മാത്യു നെല്ലിക്കത്തെരുവിൽ
- സി. പവിത്ര സിഎംസി
- സി. ശാന്ത മരിയ
- സി. നൈസ് മരിയ
- സി. ജെയിസ് മരിയ(കാനഡ)
- സി. ആൽഫിൻ
- സി. റോസ്മിത
- സി. ലിസ്മരിയ (ജർമനി)
- സി. ഡെയ്സ് മരിയ
- സി. നിവ്യ
- സി. ദിവ്യ
- സി. അൽഫോൻസ് മരിയ
- സി. ആഗ്നസ് മരിയ
- സി. റോസിൻ
- സി. എമിലിൻ
- സി. നവീന
- ശ്രീമതി. ഷിജി പി പി (ടീച്ചർ ജി എച്ച് എസ് കുഞ്ചിത്തണ്ണി)
വഴികാട്ടി
{{#multimaps: 10.007457, 76.967075| width=600px | zoom=13 }} |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 49 റോഡ് അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പ൯പാറ റോഡിൽ സ്ഥിതിചെയ്യുന്നു.
- മൂന്നാ൪ ടൗണില് നിന്നും 40 കി.മി. അകലം
|} <googlemap version="0.9" lat="10.009974" lon="76.977202" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, FMGHSS KOOMPANPARA 10.015172, 76.998539 </googlemap> </googlemap>