"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 207: വരി 207:
{{FirstBoxes|image=18364 Gallery logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/ചിത്രശാല|text=ചിത്രശാല}}
{{FirstBoxes|image=18364 Gallery logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/ചിത്രശാല|text=ചിത്രശാല}}
{{FirstBoxes|image=18364 Kalolsavam logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കലോത്സവം|text=കലോത്സവം}}
{{FirstBoxes|image=18364 Kalolsavam logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കലോത്സവം|text=കലോത്സവം}}
{{FirstBoxes|image=18364 tRAVELOGUE LOGO.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കലോത്സവം|text=യാത്രവിവരണം}}
</div>
</div>



17:53, 26 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍
വിലാസം
വിരിപ്പാടം

കരുമരക്കാട് പി.ഒ.
,
673640
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1926
വിവരങ്ങൾ
ഫോൺ04832830434
ഇമെയിൽamupsakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18364 (സമേതം)
യുഡൈസ് കോഡ്3205020031
വിക്കിഡാറ്റQ64567375
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ബി.ആർ.സികൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വാഴക്കാട്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ526
പെൺകുട്ടികൾ530
ആകെ വിദ്യാർത്ഥികൾ1056
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഹേഷ് പി ആർ
സ്കൂൾ ലീഡർഅഷ്മിൽ ഹുസൈൻ
ഡെപ്യൂട്ടി സ്കൂൾ ലീഡർഅമീൻ പി
പി.ടി.എ. പ്രസിഡണ്ട്ഒ ഇമ്പിച്ചിക്കോയ മുണ്ടുമുഴി
എം.പി.ടി.എ. പ്രസിഡണ്ട്മുൻസില പി വാഴയൂർ
അവസാനം തിരുത്തിയത്
26-10-2025Basithakode


പ്രോജക്ടുകൾ



ആമുഖം

കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന ചെറുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിരിപ്പാടം എ.എം.യു.പി. സ്കൂൾ, നൂറുവർഷത്തിനടുത്തു നീളുന്ന സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ്. 1926-ൽ കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ പരിശ്രമഫലമായി ഓത്തു പള്ളിക്കൂടത്തിൽ നിന്നു സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനം, നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിയോടൊപ്പം വളർന്നു. 1976-ൽ യു.പി. സ്കൂളായി ഉയർന്നതോടെ ഈ പ്രദേശം അറിവിൻ്റെ വെളിച്ചം നിറഞ്ഞതായി. 2005-ൽ വിരിപ്പാടം ഇസ്ലാമിക് സെൻറർ സ്കൂൾ ഏറ്റെടുത്തതോടെ പുതിയൊരു നവോത്ഥാന കാലഘട്ടം ആരംഭിച്ചു. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയം ലക്ഷ്യമാക്കി പ്രവർത്തിച്ച സെൻ്ററിൻ്റെ കരുത്തും ജനപിന്തുണയും ചേർന്നാണ് ഇന്നത്തെ അത്യാധുനിക സൗകര്യങ്ങളുള്ള, ഹൈടെക് ആശയം മുന്നേറിച്ച വിദ്യാലയം രൂപപ്പെട്ടത്. വിദ്യാഭ്യാസ നിലവാരത്തോടൊപ്പം മൂല്യാധിഷ്ഠിതമായ ജീവിതവീക്ഷണം വളർത്തുന്ന, മത-ജാതി ഭേദമില്ലാതെ വിദ്യാർത്ഥികളെ സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും പാതയിലേയ്ക്ക് നയിക്കുന്ന ഈ വിദ്യാലയം, നാടിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. (കൂടുതൽ വായിക്കാം)

ചരിത്രം

വിരിപ്പാടം എന്ന സ്ഥലപ്പേരിനൊപ്പം അലിഞ്ഞു ചേർതാണ് വിരിപ്പാടം സ്‌കൂളെന്ന പേരും. ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം, പൗരപ്രമുഖനായിരുന്ന കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിൽ 1926-ൽ സ്‌കൂളായി മാറുകയായിരുന്നു. അന്നുമുതൽ ഇന്നു വരെയുള്ള നൂറു വർഷത്തിനോടടുത്തു നിൽക്കുന്ന സ്‌കൂളിന്റെ ചരിത്രം നാടിന്റെ ചരിത്രം കൂടിയാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസ‍ൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ട‍ർ ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. ചിത്രങ്ങളോടെ കാണാം

തനത് പ്രവർത്തനങ്ങൾ

  • സീഡ് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനം
  • വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം
  • നല്ലപാഠം ക്ലബ്
  • സ്കൗട്ട് ആൻഡ് ഗൈഡ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്
  • ഹരിത സേന
  • ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് & ബുൾബുൾ
  • സഹവാസ ക്യാമ്പുകൾ
  • ദിനാചരണങ്ങൾ
  • അഭിരുചി പരീക്ഷകൾ
  • LSS USS കോച്ചിംഗ്
  • ടാലൻ്റ് ടെസ്റ്റുകൾ
  • ഗണിതം മധുരം
  • ഗൃഹസമ്പർക്കം
  • കലാകായിക പരിശീലനം
  • കഥ,കവിതാ ക്യാമ്പുകൾ
  • പാരൻ്റിംഗ് & കൗൺസിലിംഗ്

മാനേജ്മെൻ്റ്

  • കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജി
  • കരിമ്പനക്കൽ പി.കെ മുഹ്മമദ് എന്ന ബാപ്പുക്ക.
  • 2006 മുതൽ - ആക്കോട് വിരിപ്പാടം ഇസ്ലാമിക് സെൻ്റർ കമ്മറ്റി

അംഗീകാരങ്ങൾ

  • മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് (2024-25)
  • മാതൃഭൂമി-സീസൺ വാച്ച്- സംസ്ഥാന എക്സലൻസ് അവാർഡ് റിസ്വാന ടീച്ചർക്ക് (2024-25)
  • മാതൃഭൂമി -സീസൺ വാച്ച്- ജില്ലയിലെ മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയ പുരസ്ക്കാരം (2024-25)
  • മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്ക്കാരം -മലപ്പുറം ജില്ല (2023-24)
  • കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക് (2023-24)
  • കേരള സ്കൂൾ അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ് (2022-23)
  • കൂടുതൽ അംഗീകാരങ്ങൾ

മുൻ സാരഥികൾ

ക്ര ഹെഡ്മാസ്റ്റർ കാലം ഫോട്ടോ
1 മടച്ചിപ്പറമ്പത്ത് ആലിക്കുട്ടി മാസ്റ്റർ -1960
2 ശ്രീ. ശ്രിവരാമൻ മാസ്റ്റർ 1961-1989
3 ശ്രീമതി. നിർമല ടീച്ചർ 1989-1992
4 ശ്രീ. ലക്ഷമണൻ മാസ്റ്റർ 1992-2006
5 ശ്രീ. വർഗീസ് സി.കെ 2006- 2023
6 ശ്രീ. മഹേഷ് പി.ആർ 2023-

2024-25 പി.ടി.എ ഭാരവാഹികൾ

2024-25 പി.ടി.എ ഭാരവാഹികൾ

2024-25 എം.ടി.എ ഭാരവാഹികൾ

2024-25 എം.ടി.എ ഭാരവാഹികൾ

ഉപതാളുകൾ


ചിത്രശാല കവിതകൾ കഥകൾ കലോത്സവം

വഴികാട്ടി

ബസ്സമാർഗം

  • കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഊർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോ‍ഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും.
  • കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ റൂട്ടിൽ കയറി എടവണ്ണപ്പാറയിൽ നിന്നും ഫാറൂഖ് കോളേജ് റോഡിലൂടെ 7 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോ‍ഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും


ട്രൈൻ മാർഗം

  • കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഊർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോ‍ഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും
  • ഫറൂഖ് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഫാറൂഖ് കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി 15.3 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോ‍ഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും
Map

പുറംകണ്ണികൾ