സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024-25 വർഷം രചനോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലെ കൂട്ടുകാർ രചിച്ച കുഞ്ഞുകഥകൾ വായിക്കാം

മിന്നുക്കിളിയും ചിക്കുഅണ്ണാനു - മുഹമ്മദ് സിയാൻ

പണ്ട് പണ്ട് ഒരു കാട്ടിൽ മിന്നു കിളിയും ചിക്കു അണ്ണാനും ഉണ്ടായിരുന്നു. അവർ നല്ല കൂട്ടുകാരായിരുന്നു. അവർ കളിക്കുന്നത് നല്ല രസമായിരുന്നു. അവർ ഒരു ദിവസം കളിക്കുമ്പോൾ മിന്നുക്കിളിയുടെ കാലിൽ മുറിവ് പറ്റി. അപ്പോൾ വേഗം അവർ വീട്ടിലേക്ക് പോയി. മിന്നുക്കിളിയുടെ അമ്മയെ കണ്ടു. അമ്മ ചോദിച്ചു എന്തുപറ്റി? കളിക്കുമ്പോൾ മുറിയായി.


അണ്ണാനും കുരുവിയും കൂട്ടുകാരായി -മുഹമ്മദ് റാഷിദ്

അണ്ണാനും കുരുവിയും നല്ല കൂട്ടുകാരായിരുന്നു. ഒരു ദിവസം കാട്ടിൽ കൂടെ പോയപ്പോൾ അവിടെ മുള്ള് വടി ഉണ്ടായിരുന്നു. അതിലെ പോകുമ്പോൾ കുരുവിയുടെ കാലിൽ മുള്ള് കൊണ്ട് കുരുവി കരഞ്ഞു അണ്ണാന് സങ്കടമായി അണ്ണാൻ കുരുവിയുടെ കാലിലെ മുള്ള് മാറ്റി എന്നിട്ട് കാലിൽ മരുന്ന് വെച്ചു കൊടുത്തു. അപ്പോൾ കുരുവിക്ക് പറക്കാൻ സാധിച്ചു. അത് കണ്ടപ്പോൾ അണ്ണാനും കുരുവിക്കും വളരെ സന്തോഷമായി.


 അപ്പു അണ്ണാനും കുഞ്ഞിക്കിളിയും - റയാൻ മുഹമ്മദ് വി കെ

മരച്ചില്ലകളിൽ ചാടി ചാടി കളിക്കുന്ന അപ്പു അണ്ണാൻ ഒരു കരച്ചിൽ കേട്ടു. ങീ.... ങീ...... ആരാണത് അപ്പു ചോദിച്ചു ഞാൻ കുഞ്ഞിക്കിളിയാ എന്നെ രക്ഷിക്കണേ അപ്പു ചാടി ചാടിപ്പോയി നോക്കിയപ്പോൾ കുഞ്ഞിക്കിളി അതാ കൂട്ടിൽ നിന്ന് താഴെ വീണു കിടക്കുന്നു. അയ്യോ പാവം കുഞ്ഞിക്കിളി കാലിൽ രക്തം വരുന്നല്ലോ അപ്പു കാലിലെ മുറിവൊക്കെ മരുന്ന് വെച്ച് കെട്ടിക്കൊടുത്തു കുഞ്ഞിക്കിളിയെ നീ വിഷമിക്കണ്ട അങ്ങനെ അവർ കൂട്ടുകാരായി.