ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൂംബ നൃത്തം മുതൽ വിദ്യാർഥിറാലി വരെ

വിരിപ്പാടം ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിപാടികൾ നടത്തി. വിദ്യാർഥികളിലും പൊതുജനങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്നതിയായി ലഹരിവിരുദ്ധ കൈ യൊപ്പ്, സൂംബ നൃത്തം, പോസ്റ്റർ രചന, കവലയിൽ ബോധവത്കരണം, വിദ്യാർഥി റാലി തുടങ്ങിവ നടത്തി. പ്രഥമാധ്യാപകൻ പി. ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീഡ് പോലീസ് നിഹ്ല, സീഡ് കോഡി നേറ്റർ സി. നിമി, അധ്യാപകരായ എം. മുജീബ് റഹ്‌മാൻ, പി. സി. റി സ്വാന, കെ.പി. അബ്ദുൾ സമദ്, മൻസൂർ അലി തുടങ്ങിയവർ നേ തൃത്വം നൽകി. ലഹരിവിരുദ്ധ റാലിക്ക് ഊർക്കടവിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്വീകരണം ലഭിച്ചു.


വിമുക്തിയുടെ 'തനിച്ചല്ല' പദ്ധതിയുടെ ക്ലാസ് നടത്തി

കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന് മാതൃഭൂമി സീഡ് നടപ്പിലാക്കുന്ന തനിച്ചല്ല പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ല വിമുക്തിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ സീഡ് വിദ്യാർത്ഥികൾക്ക് ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം  പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിമുക്തിയുടെ ജില്ലാ കോഡിനേറ്റർ ഗാഥ എസ് ലാൽ ക്ലാസിന് നേതൃത്വം നൽകി. കൂടാതെ കൗമാരക്കാർക്കുള്ള ക്ലാസ് മലപ്പുറം ജില്ലാ സീഡ് കോഡിനേറ്റർ അഭിരാമിയും നേതൃത്വം കൊടുത്തു.  അധ്യാപകരായ മുജീബ് മാസ്റ്റർ,  സമദ്, നിമി, റിസ്വാന എന്നിവർ പങ്കെടുത്തു

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ച് സീഡ് വിദ്യാർഥികൾ

ആക്കോട്: ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ച് എ എം യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ സീഡ് വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും  സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വി രിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ,  റിസ്വാന ടീച്ചർ,സിദ്ദീഖ് മാസ്റ്റർ, മുജീബ് മാസ്റ്റർ, തലഹത് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.


ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു

സ്കൂളിലെ നല്ലപാഠം വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും  സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വിരിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല  ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു.

വീഡിയോ കാണാം : https://www.facebook.com/share/v/Nyteo4YjoGBh5kJi/


ലഹരി വിരുദ്ധ റാലി നടത്തി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തേനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ റാലി ഊർക്കടവ് അങ്ങാടിയിലേക്ക്.

വിരിപ്പാടം: എ എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തേനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ജെ ആർ സി, സ്കൗട്ട്, സീഡ് എന്നീ ക്ലബുകളുടെ അഭിമുഖത്തിൽ ജൂൺ 26-ന് ലഹരി വിരുദ്ധ റാലി നടത്തി പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, പ്രഭാവതി ടീച്ചർ, മൻസൂർ മാസ്റ്റർ, സമദ് മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം നടക്കും.


നാടിൻ്റെ നന്മക്കായ് കൈകോ‍ർക്കാം

ആക്കോട് വിരിപ്പാടം എ.എം.യു.പി സ്കൂൾ ലഹരി വിരുദ്ധ റാലി നടത്തി

'നാടിന്റെ നന്മക്കായ് കൈകോർക്കാം' എന്ന ശീ‍‍ർഷകത്തിൽ സ്കൂളിലെ ജെ.ആർ.സി, സ്കൗട്ട്, സീഡ് ക്ലബ്ബ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധറാലി നടത്തി. സ്കൂൾ പ്രധാനദ്ധ്യാപകൻ ശ്രീ വ‍ർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സകൗട്ട് മാസ്റ്റർ ശ്രീ മൻസൂ‍ർ അധ്യക്ഷത വഹിച്ചു. ജെ.ആർ.സി കൗൺസിലർ സമദ് മാസ്റ്റർ, റസീൽ, ഉമ, റിസ്വാന തുടങ്ങിയ അധ്യാപകരും സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് റാദിൻ കെ നന്ദിയും പറഞ്ഞു.