"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 104: | വരി 104: | ||
ശ്രീ. ജോസഫ് ജോസഫ്, | ശ്രീ. ജോസഫ് ജോസഫ്, | ||
ശ്രീ. എം.വി. ജോർജ്കുട്ടി, | ശ്രീ. എം.വി. ജോർജ്കുട്ടി, | ||
ശ്രീ. സാബു മാത്യു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
22:27, 9 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം. | |
---|---|
വിലാസം | |
രാമപുരം രാമപുരം പി.ഒ. , 686576 , കോട്ടയം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04822 260371 |
ഇമെയിൽ | ramapuramstaugustineshss@gmail.com |
വെബ്‍സൈറ്റ് | https://sahssrpm.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31065 (സമേതം) |
എച്ച് എസ് എസ് കോഡ് | 05075 |
യുഡൈസ് കോഡ് | 32101200315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 312 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 200 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സാബു മാത്യു |
പ്രധാന അദ്ധ്യാപകൻ | സാബൂ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.എം. ജെ സിബി മണ്ണാംപറമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസി അഗസ്ററിൻ |
അവസാനം തിരുത്തിയത് | |
09-06-2024 | Shanty Joseph |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരത്തിന്റെ ഹൃദയഭാഗത്ത് ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1919ൽ സ്ഥാപിതമായി.
ചരിത്രം
കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന കൃതികൊണ്ട് മലയാള സാഹിത്യത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ മഹാകവി രാമപുരത്തു വാര്യരുടെയും മലയാളഭാഷയിലെ പ്രഥമ യാത്രാവിവരണമായ വർത്തമാനപുസ്തകത്തിന്റെ രചയിതാവായ പാറേമ്മാക്കൽ ഗോവർണ്ണദോരച്ചന്റെയും അഗ്നിസാക്ഷി' എന്ന നോവലിലൂടെയും മനോഹരമായ ചെറുകഥകളിലൂടെയും പ്രസിദ്ധയായ സാഹിത്യത്തറവാട്ടിലെ വീട്ടമ്മയായിരുന്ന ശ്രീമതി ലളിതാംബിക അന്തർജനത്തിന്റെയും പുണ്യശ്ലോകനായ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെയും ജന്മംകൊണ്ടും ജീവിതം കൊണ്ടും ധന്യമായ രാമപുരത്തെ കേളികേട്ട സരസ്വതിക്ഷേത്രമാണ് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ. ദശാബ്ദങ്ങൾക്കുമുൻപ് രാമപുരം പള്ളി മൈതാനത്ത് പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കൂൾ 1919-ൽ ഒരു മിഡിൽ സ്കൂളായി ഉയർത്തി. 1922-ൽ പൂർണ്ണ മിഡിൽ സ്കൂളായി. സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതുകൊണ്ട് പള്ളിമേടയിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1937 ൽ ബഹു. മണ്ണൂരാംപറമ്പിലച്ചൻ ഹെഡ്മാസ്റ്ററായിരുന്നപ്പോൾ ഹൈസ്കൂൾ ആരംഭിക്കാനുള്ള അനുവാദം കിട്ടി 1938 - ൽ ഫിഫ്ത് ഫോറം വരെ ആരംഭിച്ചു. ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള തടസ്സങ്ങളെല്ലാം മാറ്റി 1942-43- ൽ പൂർണ്ണ ഹൈസ്കൂളാക്കി ഉയർത്തി. രണ്ടാം ലോകമഹായുദ്ധ കാലഘട്ടമായിരുന്നു അക്കാലം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന ആ അവസരത്തിൽ രാമപുരം പള്ളിവക 28 പവൻ തൂക്കമുണ്ടായിരുന്ന സ്വർണ്ണ അരുളിക്കാപോലും വിറ്റ് സ്കൂൾ മന്ദിരം പടുത്തുയർത്തുവാൻ നമ്മുടെ മുൻഗാമികൾ സന്നദ്ധരായി. ഈ കാലഘട്ടത്തിൽ രാമപുരം ഫൊറോനാ പള്ളി വികാരിമാരായിരുന്ന മുറിഞ്ഞകല്ലേൽ പെ ബ തോമ്മാച്ചനും (1937-40) പുത്തൻപുരയിൽ പെ ബ തോമ്മാച്ചനും (1940-45) സ്കൂൾ മാനേജർ എന്ന നിലയിൽ അനുഷ്ഠിച്ച സേവനം പ്രത്യേകം സ്മരണീയമാണ്. 1999 - ൽ നമ്മുടെ സ്കൂളിന്റെ മാനേജരായിരുന്ന വെരി റവ ഫാ സിറിയക് കുന്നേലിന്റെ പ്രയത്നഫലമായി ഹയർ സെക്കൻഡറി ആരംഭിച്ചു. അദ്ദേഹത്തിന്റെയും തുടർന്നു മാനേജരായിരുന്ന ബഹു നരിവേലി മത്തായി കത്തനാരുടെയും ശ്രമഫലമായി നാലുനില കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ സ്റ്റേഡിയവും നിർമ്മിച്ചു. 2009 മുതൽ 2019 വരെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിച്ച വെരി റവ ഡോ. ജോർജ് ഞാറക്കുന്നേൽ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ സത്വര ശ്രദ്ധപുലർത്തി. ഇക്കാലയളവിലാണ് സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സമുചിതമായി നടത്തപ്പെട്ടത് . ശതാബ്ദി സ്മാരക കവാടവും ഇതോടനുബന്ധിച്ച് നിർമ്മിക്കുകയുണ്ടായി. ഇപ്പോഴത്തെ സ്കൂൾ മാനേജർ വെരി റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിന്റെ സജീവശ്രദ്ധയും താൽപര്യവും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും ഈ സ്കൂളിനെ ഉയർച്ചയുടെ പടവുകളിലെത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- കരിയര് ഗൈഡന്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ് .
മാനേജ്മെന്റ്
പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 140 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജരാണ് . റവ. ഫാ. ജോർജ് പുല്ലുകാലായിൽ സെക്രട്ടറിയായും രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളീ വികാരി വെരി റവ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. സാബു തോമസ് ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. സാബു മാത്യുവുമാണ്.
-
ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
-
റവ. ഫാ.ജോർജ് പുല്ലുകാലായിൽ
-
വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം
-
ശ്രീ. സാബു തോമസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ.എം. തോമസ്, ശ്രീ. മാനുവല് മാത്യു വാണിയപ്പുര, ശ്രീ. കെ.സി. തോമസ്, ശ്രീ. വി എ. അലക്സാണ്ടറ് വാണിയപ്പുര, ശ്രീ. റ്റി.എസ്. എബ്രാഹം താളിക്കണ്ടത്തില്, ശ്രീ. ജോസഫ് ജോസഫ്, ശ്രീ. എം.വി. ജോർജ്കുട്ടി, ശ്രീ. സാബു മാത്യു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദൈവദാസൻ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ, കേന്ദ്രമന്ത്രിയും ഗവർണ്ണരുമായിരുന്ന ശ്രീ. എം.എം. ജേക്കബ്ബ് , പ്രശസ്ത കവി ശ്രീ. എഴാച്ചേരി രാമചന്ദ്രൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. എ.റ്റി.ദേവസ്യ.
-
ദൈവദാസൻ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ
-
കേന്ദ്രമന്ത്രിയും ഗവർണ്ണരുമായിരുന്ന ശ്രീ. എം.എം. ജേക്കബ്ബ്
-
പ്രശസ്ത കവി ശ്രീ. എഴാച്ചേരി രാമചന്ദ്രൻ
സ്കൂൾ ചിത്രങ്ങൾ
-
മെറിറ്റ് ഡേ 2021
-
മെറിറ്റ് ഡേ 2021
-
മെറിറ്റ് ഡേ 2021
-
മെറിറ്റ് ഡേ 2021
-
ഡ്രോയിംഗ് മത്സരം UP 2021
-
ഡ്രോയിംഗ് മത്സരം UP 2021
-
ഡ്രോയിംഗ് മത്സരം UP 2021
-
ഡ്രോയിംഗ് മത്സരം UP 2021
വഴികാട്ടി
{{#multimaps:9.798507,76.663834|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31065
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ