"ഗവ. യു. പി. എസ് ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യു പി എസ് ഊരൂട്ടമ്പലം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ, കാട്ടാക്കട ഉപജില്ലയിലെ ഊരൂട്ടമ്പലം  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
അനന്തവിശാലമായ നീലാകാശത്തിനു കീഴിൽ ഭാരതത്തിനു തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളം. പ്രകൃതി സ്നേഹികളുടേയും വിജ്ഞാന ദാഹികളുടേയും മനസിന് ഒരുപോലെ കുളിർമ പകരുന്ന തിരുവനന്തപുരം ജില്ല. . സഹ്യമലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ഇളം തെന്നലിനാലും ഗ്രാമത്തിന്റെ ഒാരം പറ്റിയൊഴുകുന്ന നെയ്യാറിന്റെ സ്വച്ഛശീതളിമയാലും ഹരിതാഭമായ  തിരുവനന്തപുരം ജില്ലയിലെ വശ്യസുന്ദരമായ ഗ്രാമമാണ് ഊരൂട്ടമ്പലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യു പി എസ് ഊരൂട്ടമ്പലം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ, കാട്ടാക്കട ഉപജില്ലയിലെ ഊരൂട്ടമ്പലം  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.ഊരൂട്ടമ്പലത്തിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഗവ യു പി സ്കൂൾ ഈ പ്രദേശത്തെ നിരവധി സാമൂഹിക സാംസ്കാരിക നായകൻമാർക്ക് അക്ഷരവെളിച്ചം നൽകി ഇന്നും കെടാവിളക്കായി നില നിൽക്കുന്നു. ഒരു കാലഘട്ടത്തിൽ ഈ വിദ്യാലയം അധ:പതനത്തിലേയ്ക്കു നീങ്ങിയെങ്കിലും ഇന്നു വളർച്ചയുടെ പന്ഥാവിലാണ്. മുഖ്യമന്തിയുടെയും എം എൽ എ യുടെയും പ്രത്യേക വികസന ഫണ്ടുപയോഗിച്ചു പണി കഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും സ്കൂളിന്റെ പുനഃനാമകരണവും  ബഹു . കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2022 ഡിസംബർ 2 നിർവഡിച്ചതോടെ ഈ മേഖലയിലെ മികച്ച വിദ്യാലയമായി ഊരൂട്ടമ്പലം യുപി സ്കൂൾ മാറി  .ഈ വിദ്യാലയത്തിലെത്തുന്ന ഒാരോ കുഞ്ഞിനും ലോകത്തെവിടെയുമുള്ള അവന്റെ പ്രായത്തിലുള്ള ഒരു കുഞ്ഞുമായി സംവദിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് അവന്റെ അവകാശമാണ്. കുട്ടികളുടെ ഈ അവകാശം പ്രാപ്യമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് വിദ്യാലയം . ഇതു സാധ്യമാകണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങളിലും പഠനരീതികളിലും നിരവധി മാറ്റങ്ങൾ മനപൂർവമായി വരുത്തേണ്ടതുണ്ട് . ഇന്നു ഈ വിദ്യാലയം പ്രയോജനപ്പെടുന്നത് ഇവിടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കു മാത്രമാണ്. എന്നാൽ സമൂഹത്തിലെ ഒരോ വ്യക്തിക്കും അറിവുനേടാൻ സാഹചര്യമുള്ള ഒരു വിദ്യാലയമാണ് ഞങ്ങളുടെ ലക്ഷ്യം . അതായത് മറ്റു വിദ്യാലയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ഗവേഷകർക്കും അറിവിന്റെ വാതായനം തുറന്നിട്ട് ഊരൂട്ടമ്പലം ഗവ. യു പി സ്കൂളിനെ 2030ഒാടെ ഒരു സാമൂഹിക പഠനകേന്ദ്രമാക്കി മാറ്റുകയെന്നതാണ് വിദ്യാലയത്തിന്റെ  ലക്ഷ്യം .  


== ചരിത്രം ==
== ചരിത്രം ==
ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ  ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ  സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു കുടിപ്പള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ  ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു... [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം|(തുടർന്നു വായിക്കാൻ)]]
1882 ൽസ്ഥാപിതമായതും അതീവ ചരിത്രപ്രാധാന്യമുള്ളതുമായ പൊതു വിദ്യാലയമാണ് ഗവ യു പി സ്കൂൾ ഊരൂട്ടമ്പലം . ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ അകലെ ഇന്നത്തെ എസ് ബി ഐ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. വെള്ളൂർക്കോണം പരമേശ്വരപിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . വർഷങ്ങളോളം കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1910 സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ , പെൺ പള്ളിക്കൂടമായി വേർതിരിച്ച് ഇന്നത്തെ എൽ പി സ്കൂൾ പ്രവർത്തിക്കുന്നിടത്ത് ആൺ പള്ളിക്കൂടവും യു പി സ്കൂളിരിക്കുന്നിടത്തു പെൺപള്ളിക്കൂടവുമായി പ്രവർത്തനം തുടർന്നു. . അന്നത്തെ സാഹചര്യങ്ങളിൽ പട്ടിക ജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനുള്ള അനുവാദമില്ലായിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന മഹാത്മാ അയ്യൻകാളി പട്ടികജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനുള്ള ഉത്തരവ് നേടിയെടുത്തു. എന്നാൽ ഉത്തരവു നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല . മഹാരാജാവിന്റെ ഉത്തരവു നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് പൂജാരി അയ്യനെന്ന പട്ടികജാതിക്കാരന്റെ മകൾ പഞ്ചമിയെയും കൂട്ടി ഊരൂട്ടമ്പലം പെൺ പള്ളിക്കൂടത്തിൽ കുറെ അനുയായികളുമായി അയ്യൻകാളി എത്തി  സവർണ വിദ്യാർത്ഥികളോടൊപ്പം പഞ്ചമിയെയും പഠിക്കാനിരുത്തി .സവർണർ അയ്യൻകാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിക്കുകയും ഊരൂട്ടമ്പലം സ്കൂൾ തീയിട്ടു നശിപ്പിക്കുകയും  ചെയ്തു . അന്ന് തീവയ്ക്കപ്പെട്ട സ്കൂളിന്റെ ഒാർമ നില നിർത്തിക്കൊണ്ട് ഒരു ബഞ്ച് നിധി പോലെ ഇന്നും വിദ്യാലയത്തിൽ സംരക്ഷിക്കപ്പെടുന്നു. പഠനം നിഷേധിച്ചതോടെ അയ്യൻകാളി പാടത്ത് പണിയെടുക്കുന്ന പട്ടികജാതിക്കാരെ ഒരുമിച്ച് അണിനിരത്തികൊണ്ട് പുതിയസമരം ആരംഭിച്ചു . കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടത്ത് ‘മുട്ടിപ്പുല്ല്’ മുളപ്പിക്കുമെന്ന  മുദ്രാവാക്യവുമായി അയ്യൻകാളി നടത്തിയ ഐതിഹാസിക സമരമാണ് ഇന്ത്യയിലെ ആദ്യ കർഷക സമരമെന്ന് അറിയപ്പെടുന്ന കണ്ടല ലഹള . നാട്ടിലെ സുമനസുകളുടെ ശ്രമഫലമായി ഒാല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. നാട്ടുകാരുടെ ശ്രമഫലമായി 1963 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു.പ്രവർത്തനമാരംഭിച്ച് 141 വർഷങ്ങൾ പിന്നിടുമ്പോൾ ഊരൂട്ടമ്പലത്തിന്റെ വൈജ്ഞാനിക മേഖലയിൽ ഒരു നിറസാന്നിധ്യമായി മാറാൻ ഈ വിദ്യാലത്തിന് കഴിഞ്ഞിട്ടുണ്ട്. പരിമിതികൾക്കു നടുവിൽ നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെത്തുന്ന കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി അനസ്യൂതം യാത്ര തുടരുന്നു....... [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം|(തുടർന്നു വായിക്കാൻ)]]


== പുനർനാമകരണം ==
== പുനർനാമകരണം ==
"https://schoolwiki.in/ഗവ._യു._പി._എസ്_ഊരുട്ടമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്