ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ സൗകര്യങ്ങളെ കുറിച്ച് ...
ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം.

ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ പണിത അന്താരാഷ്ട്ര നിലവാരത്തിലുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും 'അയ്യങ്കാളി പഞ്ചമി സ്മാരക ഗവൺമെൻറ് യുപി സ്കൂൾ ' എന്ന പുനർനാമകരണവും 2022 ഡിസംബർ മാസം രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കേരളത്തിൻറെ ആരാധ്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു .സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചരിത്ര നിമിഷത്തിന് ഊരുട്ടമ്പലം സാക്ഷിയായി. (തുടർന്നു വായിക്കാൻ ... )
വിവിധ ലാബുകൾ
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- മാത്‍സ് ലാബ്
- സോഷ്യൽ സയൻസ് ലാബ്
ലൈബ്രറി
പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ധാരാളം പുസ്തകശേഖരം അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് ഇപ്പോൾ ലൈബ്രറിയിൽ സൗകര്യങ്ങൾ കുറവാണെങ്കിലും ഇനി വരുന്ന ദിവസങ്ങളിൽ പുതിയ കെട്ടിടത്തിൽ നല്ല രീതിയിൽ ലൈബ്രറി സജ്ജീകരിക്കുന്നതിനുള്ള ശ്രമങ്ങൾ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്.

സ്മാർട്ട് ക്ലാസ്
- അത്യാധുനിക രീതിയിലുള്ള ഉള്ള ഒരു സ്മാർട്ട് ക്ലാസ് റൂം-കെട്ടിടം സ്കൂളിൽ ഉണ്ട് .
- സ്മാർട്ട് ക്ലാസ് റൂമിൽ ശീതീകരണ സംവിധാനവും വൈ-ഫൈ ഇന്റർനെറ്റ് കണക്ഷനും ഇപ്പോൾ ഉണ്ട് .
- കണ്ടല ലഹളയുടെ ചരിത്രസ്മാരകം സ്കൂളിൽ നിലനിൽക്കുന്നതിനാൽ ''പഞ്ചമി" എന്ന പേരാണ് സ്മാർട്ട് ക്ലാസിന് നൽകിയിട്ടുള്ളത്.
- ബഹു ഐ.ബി.സതീഷ് എം.എൽ.എ. സ്മാർട്ട് ക്ലാസ് റൂം കെട്ടിടം ഉദ്‌ഘാടനം ചെയ്തു.
ഓഫീസ് സൗകര്യം
പ്രധാന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സമീപത്തായി സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്നു.
കെട്ടിട സൗകര്യങ്ങൾ



യാത്രാസൗകര്യം
- ബാലരാമപുരം കാട്ടാക്കട റോഡിൽ,മലയിൻകീഴ് റോഡ് വന്നുചേരുന്നിടത്ത് വലതുവശത്തായി,സ്കൂൾ സ്ഥിതി ചെയ്യുന്നു.
- കെ എസ് ആർ ടി സി ബസ് സൗകര്യം ലഭ്യമാണ്.
- ബാലരാമപുരം ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് കാട്ടാക്കട ബസ്സും ,കാട്ടാക്കട ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് വിഴിഞ്ഞം ബസ്സും മലയിൻകീഴ് ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് ഉരുട്ടമ്പലം-കാട്ടാക്കട ബസ്സും ലഭ്യമാണ്.
- സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെഎസ്ആർടിസി കൺസഷൻ ലഭിക്കും.
സ്കൂൾ ബസ്
കുട്ടികൾക്കായി 2022 മാർച്ച് നാലാം തിയതി മുതൽ ബസ് സൗകര്യം ഏർപ്പെടുത്തി .
ഹൈടെക് സംവിധാനങ്ങൾ
കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ വളരെ ഫലപ്രദമായ രീതിയിൽ സ്കൂളിൽ ഉപയോഗിച്ച് വരുന്നു. കമ്പ്യൂട്ടർ ലാബിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.
കളിസ്ഥലം
കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .
ശുദ്ധജലലഭ്യത
മഴവെള്ള സംഭരണി
പമ്പ് സെറ്റ് ഉള്ള കിണർ
ശുചിമുറികൾ
ആൺകുട്ടികൾക്ക് -5
പെൺകുട്ടികൾക്ക് -5