"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
updation |
updation |
||
| വരി 62: | വരി 62: | ||
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF പശ്ചിമ കൊച്ചി]യുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്‌കൂളാണ് എം എം ഒ വി എച്ച് എസ് സ്കൂൾ..... | [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF പശ്ചിമ കൊച്ചി]യുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്‌കൂളാണ് എം എം ഒ വി എച്ച് എസ് സ്കൂൾ..... | ||
ആമുഖം | ആമുഖം | ||
14:46, 29 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി | |
|---|---|
M M O V H S S | |
| വിലാസം | |
പനയപ്പിള്ളി മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 0484 2226151 |
| ഇമെയിൽ | mmovhss2018@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26085 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 907024 |
| യുഡൈസ് കോഡ് | 32080801912 |
| വിക്കിഡാറ്റ | Q99486002 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 479 |
| പെൺകുട്ടികൾ | 218 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 97 |
| പെൺകുട്ടികൾ | 79 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഫാസിൽ ഇ |
| പ്രധാന അദ്ധ്യാപിക | ഷൈൻ വി എ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ കലാം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷമിദ |
| അവസാനം തിരുത്തിയത് | |
| 29-06-2022 | 26085 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
എറണാകുളം ജില്ലയിലെ അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന പശ്ചിമ കൊച്ചിയുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്‌കൂളാണ് എം എം ഒ വി എച്ച് എസ് സ്കൂൾ.....
ആമുഖം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്‌ജില്ലയിൽ പനയപ്പളളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്‌കൂളാണ് എം എം ഒ വി എച്ച് എസ്
അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്‌വത്തുൽ മുജാഹിദീൻ ശാഖ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും മട്ടാഞ്ചേരിയിലും രൂപംകൊണ്ടു. മതപഠനത്തിലൂടെ യുവതലമുറയിൽ യഥാർത്ഥ ഇസ്ലാമിക ആദർശം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മദ്രസകൾ പ്രവർത്തിക്കാൻ തുടങ്ങി. കെ.എൻ.എം. കൊച്ചി ശാഖ 1954ൽ മദ്രസത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു മദ്രസ സ്ഥാപിച്ചു. വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും തങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ രക്ഷാകർത്താക്കൾ കാണിച്ച വൈമുഖ്യവും മദ്രസകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ സഹായകമായി. എങ്കിലും എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് മദ്രസാപഠനം മുന്നോട്ടുപോയി. 1956ൽ എൽ.പി. സ്‌ക്കൂൾ രണ്ടാമത്തെ വിദ്യാലയമായി. 1957ൽ പരേതനായ ഹാജി ഈസാഹാജി അബ്ദുൾ സത്താർ സേട്ടിന്റെ സഹധർമ്മിണിയും എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിന്റെ മാതാവുമായ പരേതയായ ഖദീജാബീവി 37 സെന്റ് സ്ഥലം സ്‌ക്കൂളിനു നൽകി. തുടർന്നങ്ങോട്ട് സ്‌ക്കൂളിന്റെ പുരോഗതി ത്വരിതഗതിയിലായിരുന്നു. 1960ൽ എൽ.പി സ്‌ക്കൂൾ യു.പി. സ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 1962 ജൂൺ 16ന് മർഹുംസാലേ മുഹമ്മദ് ഇബ്രാഹിംസേട്ട് 57 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി ഈ സ്ഥാപനത്തിനു നൽകി. 1964ൽ യു.പി. സ്‌ക്കൂൾ ഒരു ഓറിയന്റൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. കേരളത്തിലെ മൂന്നു ഓറിയന്റൽ ഹൈസ്‌ക്കൂളുകളിൽ ഒന്നായി എം.എം.ഓറിയന്റൽ ഹൈസ്‌ക്കൂൾ സ്ഥിതിചെയ്യുന്നു. തെക്കൻ കേരളത്തിലെ ഏക ഓറിയന്റൽ ഹൈസ്‌ക്കൂളാണിത്. 1986ൽ 22 സെന്റ് സ്ഥലം സ്‌ക്കൂൾ ആവശ്യത്തിനുവേണ്ടി വിലയ്ക്കുവാങ്ങി. 1993ൽ വി.എച്ച്.എസ്സ്.എസ്സ് ആരംഭിച്ചു. ഇന്നിപ്പോൾ നഴ്‌സറി മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററിവരെ രണ്ടായിരത്തോളം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.
നേട്ടങ്ങൾ
2021-2022
മറ്റു പ്രവർത്തനങ്ങൾ
എയ്ഡഡ് വിദ്യാലയമായ എം.എം.ഒ.വി. എച്ച്.എസ്.എസ് കാലാകാലങ്ങളിൽ ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങളോടെയും മികവിന്റെ ജൈത്രയാത്ര തുടരുന്നു . ഇതിൽ മാനേജറുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെ പൂർണ്ണ പിന്തുണയോടെ ഈ പൊതു വിദ്യാലയത്തിനായി മികവുറ്റ പ്രവർത്തനങ്ങൾ കണ്ടെത്തി അധ്യാപകരുടെയും , രക്ഷിതാക്കളുടെയും സഹകരണത്തോടെ ഓരോ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു .
കർമ്മ പദ്ധതികൾ :
1) ECSC : ( English communicative study class )
കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ECSC 2013 ആദ്യ പദ്ധതിയായി നിലവിൽ വന്നു.ഓരോ വിഭാഗത്തിലും പ്രവർത്തനനിരതരായ അധ്യാപകരെ വിളിച്ചുചേർത്തുECSC പ്രവർത്തന പാക്കേജ് തയ്യാറാക്കി. LP ൽ നിന്നും സുമയ്യ,ഹസീന, യുപി യിൽ നിന്നുംലിജിയ, ജഫീന അസ്‌നി ഹൈസ്കൂളിൽ നിന്നും ഷൈൻ ഷെറിൻ,ഹമീദ്‌ഖാൻ, റെഹ്‌ന എന്നീ അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. അധ്യാപകരുടെ കൂട്ടായ്മയിൽ ഉടലെടുത്ത മൊഡ്യൂളുകൾ ആണ് ക്ലാസിൽ കൈകാര്യം ചെയ്തത്. നമ്മുടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണികളും ഒപ്പം സൽ സ്വഭാവങ്ങളും ഒരേപോലെ വികസിപ്പിക്കാൻ ഇസ്ലാമിക ജീവിതചര്യകൾ പകർന്നുനൽകുന്ന പദ്ധതിയായിരുന്നു ECSC. 2013 ഒക്ടോബർ നാലാം തീയതി വൈകുന്നേരം മാനേജർ ഈ പരിപാടിക്ക് ഉദ്ഘാടനം നിർവ്വഹിച്ചു .
വൈകുന്നേരം ഒരു മണിക്കൂർ സമയം എൽപി യുപി എച്ച്എസ് വിഭാഗങ്ങളിൽ പരിശീലനം തുടങ്ങി.2) GVI : ( Global Vision International )
കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി
2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി കൈകോർത്തുകൊണ്ട്
ECSC ക്ലാസ് കുറേക്കൂടി വിശാലവും പ്രായോഗികവു മാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള പദ്ധതിയാണിത് . ഓസ്ട്രേലിയ, Britain,Turkeyഎന്നീ രാജ്യങ്ങളെ, പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഒരു പക്ഷെ ഇത് നടപ്പിലാക്കുന്ന കേരളത്തിലെ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായിരിക്കും ഇത് . ഈ വിദേശ അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്ത് ഈ സ്ക്കൂളിലെ ഷൈൻ,ലിജിയ എന്നീ അധ്യാപകരും .
GVI യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് Motivation ക്ലാസ്, ബോയ്സിന് Guidance ക്ലാസ് , ഗേൾസ് Empowerment ക്ലാസ്സ് , എസ്എസ്എൽസി കുട്ടികൾക്ക് counselling ക്ലാസ് , എന്നിവ സംഘടിപ്പിച്ചു.
3) S. A. F. E : ( students action force it to eradicate drugs )
പുതിയ തലമുറ മയക്കുമരുന്നിന്
അടിമകളാവുന്ന ദുരന്ത കാഴ്ച്ച വല്ലാതെ വേദനിപ്പിക്കുന്നതാണ് . അറിവുകൾ അക്ഷരകൂട്ടായ പാഠപുസ്തകങ്ങൾക്കും , ബാഗുകൾക്കും ഉള്ളിൽ മയക്കുമരുന്നുകൾ ഒളിപ്പിക്കുന്ന , അറിവുകളുടെ വാചകങ്ങൾ ഉരുവിടേണ്ട പിഞ്ചു ചുണ്ടുകളിൽ കഞ്ചാവ് പുകയുന്ന ദുഖകരമായ കാഴ്ച്ചക്ക് കേരളം ഇന്ന് സാക്ഷിയാണ് . ഇതിൽ നിന്നും കുട്ടികളെയും , യുവാക്കളെയും മോചിപ്പിക്കുവാൻ , കേരളത്തിലെ മുഴുവൻ സ്കൂളുകൾക്കും മാതൃകയായി , സ്കൂൾ വിദ്യാർഥികളെ നാടിന്റെ കാവൽക്കാർ ആക്കി കൊണ്ട് ഈ സ്കൂൾ
S. A. F. E ന് രൂപംനൽകി . മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഇതിലെ ആക്ടീവ് മെമ്പേഴ്സ് ആകുന്നതിലൂടെ ഞങ്ങളുടെ വിദ്യാലയം drug free zone ആയി പ്രഖ്യാപിക്കപ്പെട്ടു. ജസ്റ്റിസ് kemal pasha ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പാർലിമെന്റ് അംഗം ശ്രീ പ്രൊഫസർ കെ വി തോമസ്, ശ്രീ കെ ജെ മാക്സി എം.എൽ.എ ,
കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, നവജ്യോതി പ്രതിനിധി, കൗൺസിലർ മാരായ സനീഷ് അജീബ്,സുനിത അഷ്റഫ് എന്നിവർ പങ്കെടുത്തു .
S. A. F. E ന്റെ ബാനറിൽ ബോധവൽക്കരണ ക്ലാസുകൾ , തെരുവുനാടകങ്ങൾ , ക്യാമ്പയിനുകൾ , എന്നിവ സംഘടിപ്പിച്ചു , ലഘുലേഖകൾ വിതരണം ചെയ്തു . S. A. F. E. ന്റെ എല്ലാ പരിപാടികളിലും GVIയുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപരിക്കൽ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒപ്പിട്ട ഒരു നിവേദനം മാനേജറുടെയും ,
തസ്ലീം ഭായി ടീച്ചരിന്റെയും PTA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരു സംഘം S. A. F. E അംഗങ്ങളായ വിദ്യാർത്ഥികൾ സബ് . കളക്ടർ ശ്രീ സ്നേഹിൽ കുമാറിന് കൈമാറി.
യാത്രാസൗകര്യം
സ്കൂളിൽ എത്തിച്ചേരാം
മുൻ മാനേജർമാർ
| SL NO | NAME | YEAR |
|---|---|---|
| 1 | പി.ബി. മൊയ്തീൻ സാഹിബ് | |
| 2 | സക്കറിയ്യ ഉസ്മാൻ സേട്ട് | |
| 3 | റഷീദ് ഉസ്മാൻ സേട്ട് | |
| 4 | നൂർ മുഹമ്മദ് നൂർഷ | |
| 5 | സിയാദ് ഹുസൈൻ |
പി.ബി. മൊയ്തീൻ സാഹിബ് , സക്കറിയ്യ ഉസ്മാൻ സേട്ട് , റഷീദ് ഉസ്മാൻ സേട്ട് , നൂർ മുഹമ്മദ് നൂർഷ , സിയാദ് ഹുസൈൻ
വഴികാട്ടി
{{#multimaps:9.94886,76.25663|zoom=18}}
9.94886,76.25663 എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
മേൽവിലാസം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26085
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ