എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

എം എം ഒ വി എച്ച് എസ് എസ് റെഡ് ക്രോസ് യൂണിറ്റ് നമ്പർ 43ന്റെ പ്രവർത്തനങ്ങൾ എല്ലാ വർഷവും നല്ല രീതിയിൽ സംഘടിപ്പിച്ചു വരുന്നു. യൂണിറ്റ് രജിസ്ട്രേഷൻ 21/7/22നു പൂർത്തീകരിച്ചു. A ലെവലിൽ 20 കുട്ടികളും, B ലെവലിൽ 20 കുട്ടികളും, C ലെവലിൽ 19 കുട്ടികളും അടങ്ങുന്ന യൂണിറ്റിന് നാസില ടീച്ചറും അബ്ദുൽ ഹമീദ് ഖാനും നേതൃത്വം നൽകുന്നു. റെഡ് ക്രോസ് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലങ്ങളിലുള്ള കുട്ടികൾക്കായി പരീക്ഷകൾ സംഘടിപ്പിച്ചു. ജില്ലാതല സെമിനാറിന്റെ ഭാഗമായി മൊബൈൽ ഫോൺ ദൂഷ്യവശങ്ങൾ, ലഹരി വിമുക്ത കേരളം എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കി എക്സൈസ് ഡിപ്പാർട്ട്മെന്റ് ലെ പ്രിവന്റിവ് ഓഫീസർ അരുൺകുമാർ സാറും. പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപിക സീനത്ത് ടീച്ചറും, റെഡ് ക്രോസ് ചരിത്രം എന്ന വിഷയത്തിൽ അബ്ദുൽ ഹമീദ് ഖാൻ സാറും ക്ലാസ് എടുത്തു... വിദ്യാലയത്തിലെ വിവിധ പരിപാടികളിൽ വളണ്ടിയർമാരായി സേവനമനുഷ്ഠിക്കുവാൻ റെഡ് ക്രോസ് അംഗങ്ങൾക്ക് സാധിച്ചു,