എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

കേരളം നിയമ നിർമാണ സഭ സന്ദർശനം
കേരളം നിയമ നിർമാണ സഭ സന്ദർശനം
നിയമ സഭ മ്യൂസിയം
നിയമ സഭ മ്യൂസിയം
നിയമ സഭ മ്യൂസിയം
നിയമ സഭ മ്യൂസിയം
നിയമ സഭാ മ്യൂസിയം
നിയമ സഭാ  മ്യൂസിയം
നിയമ സഭാ മ്യൂസിയം
നിയമ സഭാ  മ്യൂസിയം
നിയമ സഭാ മ്യൂസിയം
നിയമ സഭാ  മ്യൂസിയം
Planetarium
Planetarium

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷവും സജീവമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂൾതലത്തിൽ വിദ്യാർത്ഥികൾക്കായി പ്രാദേശിക ചരിത്ര  രചന മത്സരം, വാർത്താ വായന മത്സരം. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ തുടങ്ങിയവ സംഘടിപ്പിച്ചു. പ്രസ്തുത മത്സരങ്ങളിൽ വിജയികളായവരെ ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയുണ്ടായി. ചാന്ദ്രദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരവും മൂൺ ഫെയ്സ് ചാർട്ട് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയവും പരിസരവും ശുചീകരിക്കുകയുണ്ടായി. യുപി തലത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി സാമൂഹ്യശാസ്ത്ര പ്രതിഭാ പോഷണ പരീക്ഷ സംഘടിപ്പിച്ചു. പ്രസ്തുത പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി പഠനയാത്ര സംഘടിപ്പിച്ചു. പ്രസ്തുത പഠനയാത്രയിൽ കേരള നിയമസഭാ മന്ദിരവും, പ്ലാനിറ്റോറിയവും മൃഗശാലയും സന്ദർശിച്ചു. ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങൾ പ്രസ്തുത യാത്രയിലൂടെ സ്വാംശീകരിക്കുവാൻ. സാധിച്ചു. പഠനയാത്രയെ  തുടർന്ന്  യാത്രാനുഭവങ്ങൾ അടങ്ങിയ വായനാക്കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു.. കുറിപ്പുകൾ വിലയിരുത്തുകയും മികച്ചവ തിരഞ്ഞെടുക്കുകയും ചെയ്തു കൂടുതൽ നല്ല പ്രവർ.ത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടുകൂടി ഈ റിപ്പോർട്ട് സമർപ്പിക്കുന്നു.

സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം