"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87479447
|യുഡൈസ് കോഡ്=32111100207
|യുഡൈസ് കോഡ്=32111100207
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 41: വരി 41:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=373
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=373
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ജോമി ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=ജോമി ജേക്കബ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത
|സ്കൂൾ ചിത്രം=ajPicture.jpg
|സ്കൂൾ ചിത്രം=/home/ajjmhs/Downloads/WhatsApp Image 2022-01-12 at 9.53.02 PM.jpeg
|size=350px
|size=350px
|caption=/home/ajjmhs/Downloads/WhatsApp Image 2022-01-12 at 9.53.02 PM.jpeg
|caption=/home/ajjmhs/Downloads/WhatsApp Image 2022-01-12 at 9.53.02 PM.jpeg

14:17, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി
പ്രമാണം:/home/ajjmhs/Downloads/WhatsApp Image 2022-01-12 at 9.53.02 PM.jpeg
/home/ajjmhs/Downloads/WhatsApp Image 2022-01-12 at 9.53.02 PM.jpeg
വിലാസം
കൈനടി

കൈനടി
,
കൈനടി പി.ഒ പി.ഒ.
,
686534
,
ആലപ്പുഴ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0477 2710253
ഇമെയിൽajjmhskainady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46039 (സമേതം)
യുഡൈസ് കോഡ്32111100207
വിക്കിഡാറ്റQ87479447
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ373
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ജോമി ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്വിനീത
അവസാനം തിരുത്തിയത്
13-01-202246039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി സ്കൂൾ'. കൈനടി സ്കൂൾ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.ശിശു സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റർനെറ്റ് സൗകര്യം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജിവമായി പ്രവർത്തിക്കുന്നു.

ചരിത്രം

ആമുഖം

നീലംപേരൂർ ഗ്രാമപഞ്ചായത്ത്.

ആലപ്പുഴ ജില്ലയുടെ കിഴക്ക് വടക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നീലംപേരൂർ ഗ്രാമപഞ്ചായത്ത് . കുട്ടനാട് താലൂക്കിൽപ്പെട്ട നീലമ്പേരൂർ ,നാട്ടകം, കുന്നുമ്മ, കാവാലം എന്നീ വില്ലേജ് ഓഫീസുകളുടെ ഭാഗിക അധികാര പരിധിയിൽപ്പെടുന്ന പ്രദേശമാണ് നീലംപേരൂർ ഗ്രാമപഞ്ചായത്ത്. മാവേലിക്കര പാർലമെൻറ് മണ്ഡലത്തിയും ഭാഗമാണ് ഈ പഞ്ചായത്ത്. വെളിയനാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് നീലംപേരൂർ ഗ്രാമപഞ്ചായത്ത്.

സ്ഥലനാമ ഉല്പത്തി

ആദിമഗോത്രതലവന്മാരിൽ പ്രമാണിയായ നീലന്റെ പേരിൽ നിന്നാണ് നീലംപേരൂർ എന്ന നാമം രൂപപ്പെട്ടതെന്നു കരുതപ്പെടുന്നു.

പെരിയ ഊര് (വലിയനാട്) എന്നുള്ളത് നീലംപേരൂർ ആയി മാറിയതാവാം എന്ന് ചരിത്രകാരനായ വി.വി.കെമാലത്ത് തന്റെ സ്ഥലനാമചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു.

ഭൂപ്രകൃതി

പ്രാചീന കേരളത്തിലെ പ്രസിദ്ധി നേടിയ കായലോരപ്രദേശം ആയിരുന്നു നീലംപേരൂർ. ജലനിരപ്പിൽ നിന്നും ഉയർന്ന ചെങ്കല്ലുകൾ നിറഞ്ഞ പ്രദേശമായിരുന്നു ഇത്. ചരിത്രാതീതകാലം മുതൽ കടലിലേക്ക് തള്ളി നിൽക്കുന്ന മുനമ്പായിരുന്നു ഈ പ്രദേശം. കാലക്രമേണ കടൽ പിൻവാങ്ങുകയും നദികളുടെ രൂപങ്ങൾ കൈവരികയും ഫലഭൂയിഷ്ഠമായ എക്കൽമണ്ണ് അടിഞ്ഞ് ചെറിയ തുരുത്തുകൾ രൂപപ്പെടുകയും ചെയ്തു. ചുറ്റുമുള്ള സ്ഥലങ്ങൾ മരങ്ങൾ വെച്ചുപിടിപ്പിച്ച് ചതുപ്പുനിലങ്ങൾ സംരക്ഷിക്കുകയും കാലക്രമേണ അവ നികത്തിജനവാസകേന്ദ്രങ്ങൾ ആക്കുകയും ചെയ്തു. ചെറുതുരുത്തുകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നീണ്ടതും വിസ്താരമേറിയതുമായ വരമ്പുകൾ നിർമിക്കുകയും ചെയ്തു. അങ്ങനെ പല സ്വതന്ത്ര തുരുത്തുകളും ബന്ധിപ്പിക്കപ്പെട്ടതോടുകൂടി ചെറുതും വലുതുമായ കരകൾ ഒന്നിച്ചുചേർന്ന് ഇന്നത്തെ നീലംപേരൂർ രൂപപ്പെട്ടു .

നീലംപേരൂർ ഗ്രാമപഞ്ചായത്തിൽ ഈര, വാലടി, 18 -ൽ ചിറ, ചക്കച്ചംപാക്ക,പയറ്റുപാക്ക, ആക്കനടി, കൈനടി , ചെറുകര ,പുല്ലായം,ചേന്നംങ്കരി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു.

നീലംപേരൂർ ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡ് ആണ് കൈനടി എന്ന പ്രദേശം. ധാരാളം കായലുകളും നെൽപ്പാടങ്ങളും കനാലുകളും നിറ‍ഞ്ഞ ഒരു ചെറിയ കരയാണിത്.വേമ്പനാട്ടുകായലിന്റെ കിഴക്കേ അറ്റത്താണ് കൈനടി ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമം ജലഗതാഗതമായും റോഡ് ഗതാഗതമായും ,ചങ്ങനാശ്ശേരി ,കോട്ടയം ടൗണുകളുമായും ബന്ധപ്പെട്ടിരിക്കുന്നു .

കൈനടി ഗ്രാമത്തിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ

1)ഏ ജെ ജോൺ മെമ്മോറിയൽ കൈനടി

2)എസ്എൻഡിപി യുപി സ്കൂൾ ചെറുകര

3)കൈനടി പോലീസ് സ്റ്റേഷൻ

4)കോ-ഓപ്പറേറ്റീവ് ബാങ്ക് കൈനടി

5)കൈനടി പോസ്റ്റ് ഓഫീസ്

പള്ളിയും പള്ളിക്കൂടവും

ഇന്നത്തെ പരിശുദ്ധ വ്യാകുലമാതാവിന്റെ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം പ്രദാനം ചെയ്തത് പള്ളിത്താനം മത്തായി അച്ചനാണ് . പ്രജാസഭയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനംമൂലം, 1921-ൽ കൈനടി പള്ളിയോടു ചേർന്നു ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു . 1952-ൽ സെന്റ്മേരീസ് മിഡിൽ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ൽ ബഹു.വടക്കുംമുറിയിൽ അച്ഛൻ വികാരിയായിരുന്നപ്പോൾ മിഡിൽ സ്കൂൾ എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

സ്വാതന്ത്ര്യ സമരത്തിലെ പോരാളികൾ-സാമൂഹ്യപരിഷ്കർത്താക്കൾ

					വീര പുരുഷന്മാർ 

ശ്രീ പള്ളിത്താനം ലൂക്കാ മത്തായി

പള്ളിത്താനം ലൂക്കാമത്തായിയുടെ ജന്മദേശമാണ് കൈനടി. കൈനടിയുടെ സാമൂഹിക-സാംസ്കാരിക കാർഷിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പള്ളിത്താനം ലുക്കാമത്തായി.

അദ്ദേഹം 1920-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. കുട്ടനാട്ടിലെ സഹകരണ കാർഷിക പ്രസ്ഥാനത്തിന്റെ പിതാവും, കുട്ടനാടൻ കർഷകരുടെ ശബ്ദവുമായിരുന്നു അദ്ദേഹം. ധാരാളം കാർഷിക സമരങ്ങൾ നടത്തിയതിലൂടെ കാർഷിക കടാശ്വാസ നിയമം നിലവിൽ കൊണ്ടു വന്നു.

ഒരു സാമൂഹികപരിഷ്കർത്താവു കൂടിയായിരുന്നു അദ്ദേഹം. സാമൂഹികപരിഷ്കർത്താവായ അയ്യങ്കാളിയുടെ ആശയങ്ങളാൽ സ്വാധീനിയ്ക്കപ്പെട്ട്, സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടുകയും പള്ളിത്താനം തറവാട്ടിലേയ്ക്ക് അയ്യങ്കാളിയെ ക്ഷണിക്കുകയും ജാതീയതയ്ക്കും, സമൂഹത്തിൽ നിലനിന്നിരുന്ന പന്തീഭോജനത്തിനുമെതിരായി പോരാടാനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു .1962 -ഡിസംബർ 25-ന് അദ്ദേഹം അന്തരിച്ചു.

ശ്രീ ഏ.ജെ ജോൺ

പ്രസിദ്ധനായ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമാ യിരുന്നു ശ്രീ.ഏ.ജെ ജോൺ.അദ്ദേഹം തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയും മദ്രാസ് സ്റ്റേറ്റ് ഗവർണ്ണറുമായിരുന്നു.

1893 ജൂലൈ 18ന് തലയോലപ്പറമ്പ് ആനപ്പറമ്പാൻ വീട്ടിലാണ് അദ്ദേഹം ജനിച്ചത്. അഭിഭാഷകവൃത്തിയിലേയ്ക്ക് തിരിഞ്ഞ അദ്ദേഹം 1920-ൽ, വൈക്കം ആലപ്പുഴ ജില്ലയിൽ ആയപ്പോൾ ആലപ്പുഴ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തു.ആലപ്പുഴ കൈനടി കണ്ടക്കുടി കുടുംബത്തിൽ നിന്ന് മേരിയെ വിവാഹം കഴിച്ചു.അഞ്ചു വർഷം ആലപ്പുഴയിൽ പ്രാക്ടീസ് നടത്തിയ ശേഷം ജോൺ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു .

രാഷ്ട്രീയക്കാർക്കുള്ള ഒരു നിത്യ മാതൃകാപുരുഷനായിരുന്നു ശ്രീ.ഏ.ജെ ജോൺ സ്റ്റേറ്റ് കോൺഗ്രസ് നേതാവ് എന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര പോരാളിയായിരുന്നു.

1931-ൽ ചിത്തിരതിരുനാൾ മഹാരാജാവ് സ്ഥാനാരോഹണം ചെയ്തതോടെ ഏർപ്പെടുത്തിയ ഭരണപരിഷ്കാരങ്ങൾ സമൂഹത്തെ തകർക്കുകയും സമുദായങ്ങളെ ഭിന്നിപ്പിയ്ക്കുമെന്നും മനസ്സിലാക്കിയ ജോൺസാർ നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളായിരുന്നു. 1932-ൽ ദിവാൻ സർ സി. പി രാമസ്വാമി അയ്യർ ഏർപ്പെടുത്തിയ ദ്വിമണ്ഡല നിയമസഭാ പരിഷ്കാരങ്ങൾ നിവർത്തനപ്രക്ഷോഭത്തിന്റെ മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു.

1936-ൽ നടന്ന തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ സഭ വൻപിച്ച ഭൂരിപക്ഷം നേടി ശ്രീ. ഏ.ജെ.ജോൺ വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഉത്തരവാദിത്ത ഭരണം സ്ഥാപിച്ചു കിട്ടുവാൻ സ്റ്റേറ്റ് കോൺഗ്രസ് സമരം നടത്തിയ കാലത്ത് സർ സി പി കോൺഗ്രസിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചപ്പോൾ ജോണിന് കുറേക്കാലം ജയിലിൽ കിടക്കേണ്ടിവന്നു. 1944-ൽ ആയിരുന്നു ഇത്. ഇതേ തുടർന്ന് ജോണിന് സ്ഥാനാർഥിത്വം നഷ്ടപ്പെടുകയുണ്ടായി.

തിരുവിതാംകൂർ നിയമസഭ രൂപംകൊണ്ടപ്പോൾ സ്പീക്കറായും,പറവൂർ ടി.കെ നാരായണപിള്ളയുടെ കൂടെയും,സി.കേശവന്റെ കൂടെ മന്ത്രിയായും, തമിഴ്നാട് കോൺഗ്രസിന്റെ പിന്തുണയോടെ പിന്നീട് മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും,യു.പി സിനും കമ്പ്യൂട്ടർ ലാബു് സൗകര്യം ഉണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ ഫലപ്രദമായി ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • കെസി.എസ് എൽ.
  • പ്രവർത്തി പരിചയം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ-സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്.
  • 'വിമുക്തി' ലഹരിവിരുദ്ധ ക്ലബ്ബ്

മാനേജ്മെന്റ്

ചങ്ങനാശേരി കോർപറേറ്റിന്റെകീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.രക്ഷാധികാരി ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. ബഹുമാനപ്പെട്ട ഫാ.മനോ‍ജ് കറുകയിലാണ് മാനേജർ.

മുൻ സാരഥികൾ

1 തോമസ് ആന്റണി 1960-1962
2 ഓ.പി.പുന്നൂസ് 1963-1969
3 കെ.എ.ജോസഫ് 1969-1979
4 വി.വി.വർക്കി 1980-1981
5 പി.വി മാത്യു 1981-1982
6 തോമസ്ആന്റണി 1982-1985
7 റ്റി.റ്റി. ദേവസ്യ 1985-1986
8 അന്നമ്മ തോമസ് 1986-1988
9 വി.വി.മാത്യു 1988-1989
10 കെ.പി.തോമസ് 1989-1991
11 ചാക്കോ ചാക്കോ 1991-1993
12 എൻ.സി ചാക്കോ 1993-1995
13 ജോർജ്ജ് ജോസഫ് 1995-1997
14 പി.സി ഫിലിപ്പ് 1997-2000
15 പി.ജെ മേരി 2000-2002
16 ലിസമ്മ ജോർജ്ജ് 2002-2007
17 കാതറൈൻ ജോസ് 2007-2009
18 സിസ്റ്റർ.എലിസബത്ത് ജോസഫ് 2009-
19 ഷീല റോസ് ‍ജോസ്
20 സി.സി. ജയിംസ്
21 ജയിംസ് കെ മാളിയേക്കൽ
22 ജാസ്മിൻ ജോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഈപ്പൻ കണ്ടക്കുടി (കുട്ടനാട് മുൻ എം.എൽ.എ) പ്രൊഫസർ.എം.എ.ജോസഫ് (കോഴിക്കോട് ആർ.ഇ.സി) ഡോ.ജോസഫ് മാത്യു (ഗണിത വിഭാഗം തലവൻ, എസ്.ബി.കോളജ്.ചങ്ങനാശേരി) ഡോ.ഷാജോ സെബാസ്റ്റ്യൻ(എസ്.ബി.കോളജ്.ചങ്ങനാശേരി) ശ്രീ.ചെറുകര സണ്ണി ലൂക്കോസ്(കേരളശബ്ദം) ശ്രീ.തോമസ് മാത്യു കാട്ടുവള്ളിൽ(റിലയൻസ്) K JOB

വഴികാട്ടി

{{#multimaps:9.4937017,76.4709132 | zoom=18 }}

ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തുനിന്നും കുറിച്ചി ഔട്ട്പോസ്റ്റ് വഴി ബസ് സൗകര്യം ഉണ്ട്. കുറിച്ചി ഔട്ട്പോസ്റ്റിൽ നിന്നും 7.5കി.മി പടിഞ്ഞാറ് ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.