"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 246: വരി 246:
    
    
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*തിര‍ുവല്ല ചെങ്ങന്ന‍ൂർ റോഡിൽ 2കിലോമീറ്റർ കിഴക്ക് ഭാഗത്തായി തോലശ്ശേരി എന്ന സ്‍ഥലത്തായി സ്‍ഥിതി ചെയ്യ‍ുന്ന‍ു.
        
        
|
|

13:11, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല
വിലാസം
തിരുവല്ല

തിരുവല്ല പി.ഒ.
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0469 2601241
ഇമെയിൽ04025vhsstvla@gmail.com
കോഡുകൾ
സ്കൂൾ കോഡ്50006 (സമേതം)
വി എച്ച് എസ് എസ് കോഡ്904025
യുഡൈസ് കോഡ്32120900517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ119l
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറീന വർഗീസ്‌
പ്രധാന അദ്ധ്യാപികടി. എം ജിജി
പി.ടി.എ. പ്രസിഡണ്ട്സാലിമോൻ
എം.പി.ടി.എ. പ്രസിഡണ്ട്സുജ വർഗീസ്‌
അവസാനം തിരുത്തിയത്
10-01-202250006
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുംമായി ക്രൈസ്തവ ദർശനത്തോടും കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആഭ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഹൻ ശ്രീചിത്തിരത്തിരന്നാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവ​ൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേ‍.ഷണൽ ഹയർ .സെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാ​ണ്.

ഭൗതികസൗകര്യങ്ങൾ

5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളാസ് ലാബ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈടെക് തലത്തിലുള്ള സ്പീച്ച് തെറാപ്പി റൂമും,മികച്ച ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

2015-16 പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി അതിവിശാലമായ അടുക്കളയും ഭക്ഷണശാലയും പണി കഴിപ്പിച്ചു

2016-17 ഹൈസ്കൂൾ തലത്തിലും ഹയർസെക്കണ്ടറിതലത്തിലും ശ്രീ.മാത്യു ടി തോമസ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് റൂം പണിതു.

2017-18 ഹൈസ്കൂൾ ഹയർസെക്കണ്ടറി ക്ളാസ് മുറികൾ ടൈൽ ചെയ്തു. 6 ഹൈസ്കൂൾ ക്ളാസ്സുകളും 2 ഹയർസെക്കണ്ടറി ക്ളാസ് മുറികളും ഹൈടെക് ആയി.

2018-19 എൽ.പി ,യുപി വിഭാഗത്തിലെയും ,ഓഫീസ്,സ്കൂൾ ഹാൾ,പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റൽ മുറികൾ,ശുചിമുറികൾ എന്നിവ ടൈൽ ചെയ്ത് നവീകരിച്ചു

2019-20 ആകർഷകമായ ഒരു കിഡ്സ് പ‍ാർക്ക് പണിതു.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 19 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.കൂടാതെ 5 സോളാർപാനലുകൾ 2 ഇൻവേർട്ടറുകൾ ഇവ സ്ഥാപിച്ചു.

SSLC,VHSE ഫലം

1991 ലാണ് ആദ്യമായി SSLCബാച്ച് ആരംഭിക്കുന്നത്.അന്നുമുതൽ 2020 വരെയുള്ള SSLC പൊതുപരീക്ഷയിൽ 25 തവണ100% വിജയം നേടാൻ സാധിച്ചിട്ടുണ്ട്.2019-20 -ൽ തൻസീല എന്ന വിദ്യാർത്ഥിനിയ്ക്ക് FULL A+ നേടാൻ സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. VHSE വിഭാഗം 2003-ൽ ആണ് ആദ്യമായി പൊതുപരീക്ഷയിൽ പങ്കെടുത്തത്.അന്നുമുതൽ 2020 വരെ 12 തവണ 100% വിജയം നേടാൻ സാധിച്ചു.2018-19 -ൽ അമ്മു എസ്,ലിഷ ഷാജി, അശ്വതി പ്രസാദ് എന്നിവർ FULL A+ നേടി. 2019-20-ൽ 2 കുട്ടികൾ 9 A+ഉം 1 Aഗ്രേഡും നേടി.


പാഠ്യേതര പ്രവർത്തനങ്ങൾ

'സ്കൗട്ട് & ഗൈഡ്സ്.'

1954 - ൽ കേരളത്തിൽ ഇദംപ്രഥമമായി ഒരു ഹാൻഡി ക്കാപ് ഡ് സ്കൗട്ട് ഗ്രൂപ്പ് ഉടലെടുത്തത് തിരുവല്ല ബധിര വിദ്യാലയത്തിലാണ്.ബധിരരായ കുട്ടികൾക്ക് സാധാരണ കുട്ടികളോട് കൂടി പ്രവർത്തിക്കാനുള്ള കവാടം അങ്ങനെ തുറന്നു കിട്ടി. 1954 മുതൽ പ്രവർത്തിച്ചു വരുന്നതിൽ ഒരു കബ് പായ്ക്കും ഒരു സ്കൗട്ട് ഗ്രൂപ്പും ഉൾപ്പെട്ടിരുന്നു. ഏകദേശം 40 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു.1964 - ൽ അലഹബാദിൽ വെച്ചു നടന്ന ആൾ ഇൻഡ്യ ജാമ്പൂരി, മൂന്ന് സ്റ്റേറ്റ് റാലികൾ ജില്ലാ തല റാലികൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. 1975 ൽ എ എ ജോസ്, സി.വി രാമചന്ദ്രൻ പുലിയൂർ എന്നിവർക്ക് പ്രസിഡന്റ് സ്കൗട്ട് അവാർഡ് ലഭിച്ചു. ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യവും ലഭിച്ചു.സ്കൗട്ട് മാസ്റ്ററായി പ്രവർത്തിച്ചിരുന്ന ശ്രീ.എ.വി വർഗീസ് സാറിന് ഹിമാലയ സ്കൗട്ട് വുഡ് ബാഡ്ജ്, മെഡൽ ഓഫ് മെറിറ്റ്, ബാർ ടു മെഡൽ എന്നീ ബഹുമതികൾ ലഭിച്ച അധ്യാപകനാണ്. സ്കൗട്ട് പ്രസ്ഥാനത്തിൽ 23 വർഷക്കാലത്തെ സേവന പാരമ്പര്യമുണ്ട്. സാറിന്റെ സേവനത്തിനു ശേഷം ശ്രീ എം.എം മാത്യുസാർ സ്കൗട്ട് മാസ്റ്റർ ആയി ചുമതലയേറ്റു.

ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളു‍ടേത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. ഈ സ്കൂളിലെ ഗൈഡുകൾക്ക് രാജ്യപുരസ്കാർ , രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ‍ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു.

  • ഇന്ത്യയിലെ ബധിരർക്കു വേണ്ടിയുള്ള ആദ്യ ഗൈഡ് കമ്പനിയായ 55 - മത് ഹെലൻ കെല്ലർ ഗൈഡ് കമ്പനി 19-11-1991 ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ തുടക്കം മുതൽ ശ്രീമതി. ലൈസാമ്മ വി. കോര ഗൈഡ് ക്യാപ്റ്റനായി സേവനം ചെയ്തിരുന്നു. 2000 ൽ , രാഷ്ട്രപതി ഗൈഡ് അവാർഡിന് ആദ്യമായി അർഹരായവർ അഞ്ജു മോൾ എസ് , ഗീത. ജി. പണിക്കർ എന്നിവരാണ്. തുടർന്ന് ഇതുവരെ 35 ഓളം കുട്ടികൾ രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരായിട്ടുണ്ട്.അതുപോലെ 60 കുട്ടികൾക്ക് രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു. 2012-ൽ സാനിറ്റേഷൻ പ്രമോഷൻ പ്രോഗ്രാം മത്സരത്തിൽ ഡി.പി.ഐയുടെ പ്രശംസാപത്രം നേടി.2013 ൽ നടന്ന പ്രൈമിനിസ്റ്റർ ഷീൽഡ് മത്സരത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒന്നാം സ്ഥാനം നേടി. ഇതേ വർഷം തന്നെ സംസ്ഥാന തലത്തിൽ നടന്ന കിച്ചൺ ഗാർഡൻ പ്രോജക്ട് മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.2014 ലെ സംസ്ഥാനതല കാമ്പൂരിയിൽ ബെസ്റ്റ് ഫെർഫോമൻസ് ട്രോഫി വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്വീകരിച്ചു.2018 ൽ തിരുവനന്തപുരത്തു വച്ചു നടന്ന വികാലാംഗ ഒളിമ്പിക്സിൽ വോളന്റിയേഴ്സ് ആയി നമ്മുടെ 18 ഗൈഡ്സ് പങ്കെടുത്തു. 2018-ൽ മൈസൂരിൽ വച്ചു നടന്ന ജാമ്പൂരിയിൽ അമൃത ഡി, ഫാത്തിമ വി.എസ്. എന്നീ ഗൈഡുകൾക്ക് സ്കിലോരമ ,ട്രക്കിംഗ്, ഗാഡ്ജറ്റ് മേക്കിംഗ് എന്നിവയ്ക്ക് ബെസ്റ്റ് പെർഫോമർ സർട്ടിഫിക്കേറ്റ് ലഭിച്ചു. 55 മത് ഹെലൻ കെല്ലർ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ലൈസാമ്മ വി കോരയ്ക്ക് ഈ മേഖലയിൽ ലഭിച്ച അവാർഡുകൾ 2004-ലോംഗ് സർവീസ് അവാർഡ് 2013-ഏഷ്യ - പസഫിക്ക് ഇന്റർനാഷണൽ അവാർഡ് 2014- ഭാരത സ്കൗട്ട്സ് ആന്റ് ഗൈഡ്സ് മെഡൽ ഓഫ് മെറിറ്റ് അവാർഡ് 2014-ൽ അധ്യാപക സേവനത്തിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ ഭാരത സ്കൗട്ട് സ് ആന്റ് ഗൈഡ്സ് ദേശീയ അധ്യാപക പരിശീലകയായും തിരുവല്ല ഡിസ്ട്രിക്ട് ട്രയിനിംഗ് കമ്മീഷണർ ആയും പ്രവർത്തിക്കുന്നു. 2014 നു ശേഷം ശ്രീമതി ഡി അച്ചാമ്മ ഗൈഡ്സ് ക്യാപ്റ്റനായി പ്രവർത്തിച്ചു വരുന്നു.

ബാന്റ്.

  • നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു.2000 മുതൽ 20കുട്ടികൾ വീതം ഉള്ള മികച്ച നിലവാരം പുലർത്തുന്ന ബാന്റ് ട്രൂപ്പ് ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും ഉണ്ട്.സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവങ്ങളിൽമികച്ചപ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുന്നു.പുറമേ മറ്റനവധി രംഗങ്ങളിൽ ഈ ബാന്റ് ട്രൂപ്പ് ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.മിക്കവർഷങ്ങളിലും തിരുവല്ല വിദ്യഭ്യാസജില്ലയുടെ റാലികൾനയിക്കുവാൻ ഈ ബാന്റ് ട്രൂപ്പിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഫ്ളവേഴ്സ് കോമഡി ഉത്സവം

  • ലോകമെമ്പാടുമുള്ള മലയാളി പ്രക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ ഈ സ്കൂളിലെ ചുണക്കുട്ടികൾക്ക് സാധിച്ചു.ഫ്ളവേഴ്സ് ടി.വി നടത്തുന്ന കോമഡി ഉത്സവം എന്ന പരിപാടിയിൽ സെലക്ഷ ലഭിക്കുകയും ആരേയും ആകർഷിക്കുന്ന തരത്തിൽ ഒരു നൃത്തവിസ്മയം ഒരുക്കി.കൺകുളിർക്കെ ടി.വി യിൽകണ്ട പ്രോഗ്രാം യി ട്യൂബിൽ ഒരു ലക്ഷത്തിലേറെ പേർ കണ്ടു കഴിഞ്ഞു.

കൃഷി.

കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃ‍ഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃ‍ഷിചെയ്തു വരുന്നു.

അധ്യാപക അവാർഡുകൾ

2001-സംസ്ഥാന ബധിര സ്നേഹ അവാർഡ്-ശ്രീ.തോമസ് ടി തോമസ്

2002-സംസ്ഥാന ബധിര സ്നേഹ അവാർഡ്-ശ്രീമതി.ആനി ഫിലിപ്പ്

2003-ദേശീയ അധ്യാപക അവാർഡ്-ശ്രീ.തോമസ് ടി തോമസ്

2004-ബധിരർക്കൊരു ഭാഷാ സഹായി എന്നപുസ്തകം രചിച്ചതിലുള്ള അവാർഡ്-ശ്രീമതി.ലൈസാമ്മ വി കോര

2004-ഇന്നൊവേറ്റീവ് ടീച്ചർ അവാർഡ്-ശ്രീമതി.ലൈസാമ്മ വി കോര

2007-ബ്രോഡ്ഔട്ട് ലുക്ക് ലേണർടീച്ചർ അവാർഡ്ബൈഎയർഇന്ത്യആൻഡ് മലയാളമനോരമ-ശ്രീമതി.ലൈസാമ്മ വി കോര

2014-ഗുരു ശ്രേഷ്ഠ അവാർഡ്-ശ്രീമതി.ലൈസാമ്മ വി കോര

2015- സംസ്ഥാനഅധ്യാപക അവാർഡ്-ശ്രീമതി.ലൈസാമ്മ വി കോര

2015- ദേശീയ അധ്യാപക അവാർഡ്-ശ്രീമതി.ലൈസാമ്മ വി കോര

2019-ഗുരു ശ്രേഷ്ഠ അവാർഡ്-ശ്രി.റോയി വർഗീസ്

കായിക പരിശിലനം

ഒരു വ്യക്തിയുടെ ശാരീരികവും മാനസീകവും ബുദ്ധിപരവുമായ കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിന് കായിക മേഖലയ്ക് സുപ്രധാനമായ പങ്കുണ്ട്.അതിൽ ബധിരനെന്നോ,അന്ധനെന്നോ,അംഗഹീനനെന്നോ ഉള്ള വ്യത്യാസമില്ല.ഒരു ബധിരന്റെസാധാരണ ജീവിതത്തിൽ വളരെയധികം വ്യത്യാസങ്ങൾ സൃഷ്ടിക്കുവാൻ കായിക പരിശീലനത്തിന് സാധിക്കും.ഒരു കാലഘട്ടം വരെ ബധിരരായ കുഞ്ഞുങ്ങൾക്ക് കായിക മേഖലയിൽ പരിശീലനം നൽകിയത് ഈ സ്കൂളിലെ അധ്യാപകരാണ്.1994മുതൽ ഒരു ഫുൾടൈം കായിക അധ്യാപിക ശ്രീമതിഏലിയാമ്മജോസഫിന്റെ നേതൃത്വത്തിൽ വോളിവോൾ,ടേബിൾടെന്നീസ്,ചെസ്സ്, അതലറ്റിക്സ് എന്നീ ഇനങ്ങളിൽ പരിശീലനം നടത്തിവരുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടക്കുന്ന മത്സരങ്ങളിൽ സാധാരണ വിദ്യാലയങ്ങളിലെ കുട്ടികളോടൊപ്പം മത്സരിച്ച്

ബധിരരായ ഈ കുഞ്ഞുങ്ങൾ വിജയം കൈവരിക്കുന്നു. 1994-ൽ തിരുവല്ല ജില്ലയിലെ സ്പ്രിന്റ് താരങ്ങളായിരുന്നു ഈ സ്കൂളിലെ വിദ്യാർത്ഥികളായ വീണ മോഹനും,ജോജോയും.1994ലെ സംസ്ഥാന സ്കൂൾ കായിക മേളയിൽ 100മീറ്ററിൽ 3-ാം സ്ഥാനവും200 മീറ്ററിൽ -2ാം സ്ഥാനവും നേടിയ മണിലാൽ എം ദേശീയ തലത്തിൽനടന്ന മത്സരത്തിൽ 4*100മീറ്റർ റിലേയിൽ സ്വർണ്ണം കരസ്ഥമാക്കി. 1996-ൽ സംസ്ഥാന സ്കൂൾ കായികമേളയിൽ ലോംഗ് ജംപിൽ3 -ാം സ്ഥാനം നേടിയ ഉകാഷ് . 1998ലും1999 ലും സംസ്ഥാന കായികമേളയിൽ5 കി.മീ നടത്ത മത്സരത്തിൽ സ്വർണ്ണം നേടിയ ബെന്നി എസ്സ്.

2002 -ൽ പാലക്കാട്ട് നടന്ന കായിക മേളയിൽ സബ് ജൂനിയർ ലോംഗ് ജംപിൽ സ്വർ‍ണ്ണം നേടിയ പ്രിൻസിമോൾ പി ജി ജൂനിയർ ഗേൾസ് ഹൈജംപിൽ വെള്ളി നേടിയ അമ്പിളി വി ആർ എന്നിവർ ഈ സ്കൂളിലെ വിദ്യാർത്ഥികളാണ്.

2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 ൽ നടന്ന സംസ്ഥാനബധിര കായിക മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2018 ൽ പാലക്കാട്ട് വച്ച് നടന്ന ബധിര കായിക മേളയിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായി. 2019 ജനുവരി ചെന്നെയിൽ വച്ച് നടന്ന ദേശീയ ബധിര കായിക മേളയിൽ അഭി.ആർ-200 മീ. 4 x 100 മീ റിലേ , അഞ്ജന വി.എൻ - ജാവലിൻ ത്രോ എന്നിവർ സ്വർണ്ണo നേടി. 2019 നവംബർ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന ബധിര കായിക മേളയിൽ 35 കുട്ടികൾ പങ്കെടുത്തു. ഇതിൽ 9 സ്വർണ്ണം, 8 വെള്ളി, 6 വെങ്കലം എന്നിങ്ങനെ നേടി. 2019 ഡിസംബറിൽ കോഴിക്കോട്ടു വച്ചു നടന്ന ദേശീയ ബധിര കായിക മേളയിൽ 13 കായിക താരങ്ങൾ പങ്കെടുത്തു. 3 സ്വർണ്ണം, 6 വെള്ളി 7 വെങ്കലം എന്നിങ്ങ2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 നടന്ന ബധിര കായിക മേളയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.2018ലെ സംസ്ഥാന ബധിര കായികമേളയിൽ 105 പോയിന്റോടെ അതലറ്റിക്സിൽ നമ്മുടെ കുട്ടികൾ ചാമ്പ്യൻമാരായി.2018ലെ ദേശീയ ബധിര കായികമേളയിൽ അഭി ആർ 200മീറ്റർ,അഞ്ജന വി ആർ ജാവലിൻ ത്രോയിലും സ്വർണ്ണം നേടി.വെള്ളിമെഡൽ നേടിയവർ -അഭി ആർ (100 മീറ്റർ,4*100മീറ്റർറിലേ,), അമൃത ഡി (200മീറ്റർ),ആദർശ് അശോക് (ലോംഗ് ജംപ്),മുനവറ (ഷോട്ട് പുട്ട്), ആഷ ലാൽ (800മീറ്റർ),ഇമ്മാനുവേൽ( 200മീറ്റർ),ലിഷ ഷാജി (ലോംഗ് ജംപ്).വെള്ളിമെഡൽനേടിയവർ-ഷിനാസ് ഷാനവാസ് (ഹൈജംപ്),മരിയ ബോബൻ(ജാവലിൻ ത്രോ),സൂരജ് ആർ (ജാവലിൻ ത്രോ,).2019-ൽനടന്ന സംസ്ഥാന ബധിര കായികമേളയിൽനമ്മുടെ കുട്ടികൾ 9സ്വർണ്ണവും,8വെള്ളിയും,6വെങ്കലവും നേടി.2019ലെ ദേശീയ ബധിര കായികമേളയിൽ 3സ്വർണ്ണവും,6വെള്ളിയും,7വെങ്കലവും നേടി.

ടേബിൾ ടെന്നീസ്

2019-2020ൽ നടന്ന ബധിരടേബിൾ ടെന്നീസ് മത്സരത്തിൽ ജൂനിയർവിഭാഗത്തിൽഅദ്വൈദ് പരമേശ്,യദുകൃഷ്ണ,മണികണ്ഠൻ വി.എസ്,അർജുൻ എ എ എന്നിവർ ചാമ്പ്യൻമാർ ആയി.

ബധിര ചെസ്ചാമ്പ്യൻ ഷിപ്പ്

2019-2020ൽ നടന്ന ചെസ് മത്സരത്തിൽ സുവിൻ എസ് കുമാറിന് സംസ്ഥാനചാമ്പ്യൻ ഷിപ്പ് ലഭിച്ചു.

  കായിക അധ്യാപിക ശ്രിമതി ഏലിയിമ്മ ജോസഫിൻെറ നേത്രുത്വത്തിൽ കുട്ടികൾക്ക്  പരിശീലനം നല്കി വരുന്നു
=== പ്രവൃത്തി പരിചയം. ===
        സ്പെഷ്യസ്കൂളിനുമാത്രമായി പ്രവർത്തിപരിചയമേള തുടങ്ങുന്നതിനു മുമ്പു തന്നെ സാധാരണ സ്കൂളുകളോടൊപ്പംതന്നെ സംസ്ഥാന തലത്തിൽപ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.എല്ലാ വർഷവും പ്രവർത്തിപരിചയമേളയിൽ പങ്കെടുക്കാറുണ്ട്.ക്ലേമോഡലിംഗ്, അഗർബത്തി നിർമാണം, ബുക്ക്ബയന്റിംഗ്, മെറ്റൽ കാർവിംഗ്, വുഡ്കാർവിംഗ്,തയ്യൽ,കുടനിർമാണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമ്മാ​ണം എന്നിവ പരിശിലിപ്പിച്ചു വരുന്നു.

2014-15 ൽ 5ഒന്നാം സ്ഥാനവും 3 രണ്ടാംസ്ഥാനവും,1 മൂന്നാം സ്ഥാനവും ലഭിച്ചു. 17എ ഗ്രേഡും നേടി.

2015-16 - 2 ഒന്നാം സ്ഥാനവും 3 മൂന്നാം സ്ഥാനവും 14 എ ഗ്രേഡും നേടി.

2017-18-2 ഒന്നാം സ്ഥാനവും 7 രണ്ടാംസ്ഥാനവും,ഒരു മൂന്നാം സ്ഥാനവും 30 എ ഗ്രേഡും ലഭിച്ചു.

2018-19-2 ഒന്നാം സ്ഥാനവും 6 രണ്ടാംസ്ഥാനവും,2 മൂന്നാം സ്ഥാനവും 37 എ ഗ്രേഡും ലഭിച്ചു.

2019-20-2 ഒന്നാം സ്ഥാനവും 3 രണ്ടാംസ്ഥാനവും, 35 എ ഗ്രേഡും ലഭിച്ചു.


.

കലാ പരിശിലനം

     ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു.

സ്പെഷ്യൽ സ്കൂൾ കലോത്സവം

ഭിന്നശേഷി വിഭാഗക്കാർക്കായി സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയ നാൾ മുതൽ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു.1993-ൽ കാസർകോട് വച്ച് നടന്ന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി.1996-ൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ആദ്യമായി ഗവൺമെൻ്റ് സ്വർണ്ണട്രോഫി അനുവദിച്ചപ്പോൾ ആ സ്വർണ്ണട്രോഫി കരസ്ഥമാക്കിയത് തിരുവല്ല ബധിര വിദ്യാലയമാണ്. 6 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ സാധിച്ചു.VHSEവിഭാഗത്തിന് എല്ലാവർഷവും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനമാണ് ലഭാച്ചിട്ടുള്ളത്.

ബാലജനസഖ്യം

     മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു.

നല്ലപാഠം

         മലയാളമനോരമ  പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു.

സീഡ് പ്രോഗ്രാം

സീഡ്- (SEED-Students Empowerment for Education Development)

വിദ്യാഭ്യാസ ശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹിക പ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ, കാർഷീക പ്രവർത്തനങ്ങൾ, ഭക്ഷ്യവസ്തുസംരക്ഷണം, മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ 45 കുട്ടികൾഇതിൽപ്രവർത്തിക്കുന്നു.കോർഡിനേറ്ററായി ശ്രീമതി അച്ചാമ്മ ഡി ചുമതല വഹിച്ചു വരുന്നു. 2018 - 19 വർഷത്തിൽ certificate of commendation award ലഭിച്ചു.

ക്ലാസ് മാഗസിൻ.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • " ക്ലബ്ബ് പ്രവർത്തനങ്ങൾ."
    സയൻസ് ക്ലബ്ബ്
    സോഷ്യൽസയൻസ് ക്ലബ്ബ്
     ഗണിത  ക്ലബ്ബ്
     എക്കോ ക്ലബ്ബ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെമദ്ധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ തോമസ് കെ ഉമ്മൻ മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1938- 47 (ശ്രി. എ.സി കോശി)
1947-66 ശ്രി.പി.സി ചാക്കോ
1966-87 ശ്രി.ജോർജ്ജു വർക്കി
1987-1990 കെ.വി വർഗീസ് (ടിച്ചർ ഇൻ ചാർജ്)
1988-1999 ശ്രി. മാത്യു ഫിലിപ്പ്
1999-2013 തോമസ് ടി തോമസ്
2013 - 2018 സൂസമ്മ കോശി
2018 - 2020 ചാണ്ടി ഏബ്രഹാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആർട്ടിസ്റ്റ് - പി.ടി മാത്യു
  • സിനിമാതാരം - ശ്രി എലിയാസ്
  • ശ്രി.മണിലാൽ - ദേശിയ സ്ക്കുൾ അത് ലറ്റിക് സ്വർണ്ണമെഡൽ ജേതാവ്
  • കെ.കെ ദാനിയേൽ - പ്രശ്സ്ത ചിത്രകാരൻ
  • ജിജോ കുര്യാക്കോസ് - ഒളിമ്പ്യൻ (സ്പെഷ്യൽ വിഭാഗം)
  • സുവിൻ .എസ് . കുമാർ - ദേശീയ ചെസ് ചാമ്പ്യൻ (സ്പെഷ്യൽ വിഭാഗം)


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   തിരുവല്ലയിൽ നിന്നും ചെങ്ങന്നൂർ റോഡിൽ ര​ണ്ടു കിലോ മീറ്റർ കിഴക്ക് ഭാഗത്തായി തോലശ്ശേരി എന്ന സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. 
   തിരുവല്ലായിൽ നിന്നും 2കിലോ മീറ്റർ അകലെ.


വഴികാട്ടി

{{#multimaps:9.3720282,76.5743315|zoom=15}}