സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/സ്പോർട്സ് ക്ലബ്ബ്
ഒരു വ്യക്തിയുടെ ശാരീരികവും മാനസീകവും ബുദ്ധിപരവുമായ കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിന് കായിക മേഖലയ്ക് സുപ്രധാനമായ പങ്കുണ്ട്.അതിൽ ബധിരനെന്നോ,അന്ധനെന്നോ,അംഗഹീനനെന്നോ ഉള്ള വ്യത്യാസമില്ല.ഒരു ബധിരന്റെസാധാരണ ജീവിതത്തിൽ വളരെയധികം വ്യത്യാസങ്ങൾ സൃഷ്ടിക്കുവാൻ കായിക പരിശീലനത്തിന് സാധിക്കും.ഒരു കാലഘട്ടം വരെ ബധിരരായ കുഞ്ഞുങ്ങൾക്ക് കായിക മേഖലയിൽ പരിശീലനം നൽകിയത് ഈ സ്കൂളിലെ അധ്യാപകരാണ്.1994മുതൽ ഒരു ഫുൾടൈം കായിക അധ്യാപിക ശ്രീമതിഏലിയാമ്മജോസഫിന്റെ നേതൃത്വത്തിൽ വോളിവോൾ,ടേബിൾടെന്നീസ്,ചെസ്സ്, അതലറ്റിക്സ് എന്നീ ഇനങ്ങളിൽ പരിശീലനം നടത്തിവരുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടക്കുന്ന മത്സരങ്ങളിൽ സാധാരണ വിദ്യാലയങ്ങളിലെ കുട്ടികളോടൊപ്പം മത്സരിച്ച്
ബധിരരായ ഈ കുഞ്ഞുങ്ങൾ വിജയം കൈവരിക്കുന്നു. 1994-ൽ തിരുവല്ല ജില്ലയിലെ സ്പ്രിന്റ് താരങ്ങളായിരുന്നു ഈ സ്കൂളിലെ വിദ്യാർത്ഥികളായ വീണ മോഹനും,ജോജോയും.1994ലെ സംസ്ഥാന സ്കൂൾ കായിക മേളയിൽ 100മീറ്ററിൽ 3-ാം സ്ഥാനവും200 മീറ്ററിൽ -2ാം സ്ഥാനവും നേടിയ മണിലാൽ എം ദേശീയ തലത്തിൽനടന്ന മത്സരത്തിൽ 4*100മീറ്റർ റിലേയിൽ സ്വർണ്ണം കരസ്ഥമാക്കി. 1996-ൽ സംസ്ഥാന സ്കൂൾ കായികമേളയിൽ ലോംഗ് ജംപിൽ3 -ാം സ്ഥാനം നേടിയ ഉകാഷ് . 1998ലും1999 ലും സംസ്ഥാന കായികമേളയിൽ5 കി.മീ നടത്ത മത്സരത്തിൽ സ്വർണ്ണം നേടിയ ബെന്നി എസ്സ്.
2002 -ൽ പാലക്കാട്ട് നടന്ന കായിക മേളയിൽ സബ് ജൂനിയർ ലോംഗ് ജംപിൽ സ്വർണ്ണം നേടിയ പ്രിൻസിമോൾ പി ജി ജൂനിയർ ഗേൾസ് ഹൈജംപിൽ വെള്ളി നേടിയ അമ്പിളി വി ആർ എന്നിവർ ഈ സ്കൂളിലെ വിദ്യാർത്ഥികളാണ്.
2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 ൽ നടന്ന സംസ്ഥാനബധിര കായിക മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2018 ൽ പാലക്കാട്ട് വച്ച് നടന്ന ബധിര കായിക മേളയിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായി. 2019 ജനുവരി ചെന്നെയിൽ വച്ച് നടന്ന ദേശീയ ബധിര കായിക മേളയിൽ അഭി.ആർ-200 മീ. 4 x 100 മീ റിലേ , അഞ്ജന വി.എൻ - ജാവലിൻ ത്രോ എന്നിവർ സ്വർണ്ണo നേടി. 2019 നവംബർ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന ബധിര കായിക മേളയിൽ 35 കുട്ടികൾ പങ്കെടുത്തു. ഇതിൽ 9 സ്വർണ്ണം, 8 വെള്ളി, 6 വെങ്കലം എന്നിങ്ങനെ നേടി. 2019 ഡിസംബറിൽ കോഴിക്കോട്ടു വച്ചു നടന്ന ദേശീയ ബധിര കായിക മേളയിൽ 13 കായിക താരങ്ങൾ പങ്കെടുത്തു. 3 സ്വർണ്ണം, 6 വെള്ളി 7 വെങ്കലം എന്നിങ്ങ2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 നടന്ന ബധിര കായിക മേളയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.2018ലെ സംസ്ഥാന ബധിര കായികമേളയിൽ 105 പോയിന്റോടെ അതലറ്റിക്സിൽ നമ്മുടെ കുട്ടികൾ ചാമ്പ്യൻമാരായി.2018ലെ ദേശീയ ബധിര കായികമേളയിൽ അഭി ആർ 200മീറ്റർ,അഞ്ജന വി ആർ ജാവലിൻ ത്രോയിലും സ്വർണ്ണം നേടി.വെള്ളിമെഡൽ നേടിയവർ -അഭി ആർ (100 മീറ്റർ,4*100മീറ്റർറിലേ,), അമൃത ഡി (200മീറ്റർ),ആദർശ് അശോക് (ലോംഗ് ജംപ്),മുനവറ (ഷോട്ട് പുട്ട്), ആഷ ലാൽ (800മീറ്റർ),ഇമ്മാനുവേൽ( 200മീറ്റർ),ലിഷ ഷാജി (ലോംഗ് ജംപ്).വെള്ളിമെഡൽനേടിയവർ-ഷിനാസ് ഷാനവാസ് (ഹൈജംപ്),മരിയ ബോബൻ(ജാവലിൻ ത്രോ),സൂരജ് ആർ (ജാവലിൻ ത്രോ,).2019-ൽനടന്ന സംസ്ഥാന ബധിര കായികമേളയിൽനമ്മുടെ കുട്ടികൾ 9സ്വർണ്ണവും,8വെള്ളിയും,6വെങ്കലവും നേടി.2019ലെ ദേശീയ ബധിര കായികമേളയിൽ 3സ്വർണ്ണവും,6വെള്ളിയും,7വെങ്കലവും നേടി.
ടേബിൾ ടെന്നീസ്
2019-2020ൽ നടന്ന ബധിരടേബിൾ ടെന്നീസ് മത്സരത്തിൽ ജൂനിയർവിഭാഗത്തിൽഅദ്വൈദ് പരമേശ്,യദുകൃഷ്ണ,മണികണ്ഠൻ വി.എസ്,അർജുൻ എ എ എന്നിവർ ചാമ്പ്യൻമാർ ആയി.
ബധിര ചെസ്ചാമ്പ്യൻ ഷിപ്പ്
2019-2020ൽ നടന്ന ചെസ് മത്സരത്തിൽ സുവിൻ എസ് കുമാറിന് സംസ്ഥാനചാമ്പ്യൻ ഷിപ്പ് ലഭിച്ചു.
കായിക അധ്യാപിക ശ്രിമതി ഏലിയിമ്മ ജോസഫിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു