സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുമായി ക്രൈസ്തവ ദർശനത്തോടു കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആദ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഖൻ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേഷണൽ ഹയർസെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാണ്.തിരുവല്ല സ്കൂളിന്റെ ചരിത്രം