"ജി.എച്ച്.എസ്. തലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|GHS Thalachira}}
{{prettyurl|GHS Thalachira}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=തലച്ചിറ
|സ്ഥലപ്പേര്=തലച്ചിറ
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 39259
|സ്കൂൾ കോഡ്=39259
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1922
|വിക്കിഡാറ്റ ക്യു ഐഡി=Q105813295
| സ്കൂൾ വിലാസം= തലച്ചിറ PO, <br/>കൊട്ടാരക്കര| പിൻ കോഡ്= 691538
|യുഡൈസ് കോഡ്=32130700506
| സ്കൂൾ ഫോൺ= 047424028759
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= ghsthalachira@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1921
| ഉപ ജില്ല= കൊട്ടാരക്കര
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം= സർക്കാർ  
|പോസ്റ്റോഫീസ്=തലച്ചിറ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=കൊല്ലം - 691538
| പഠന വിഭാഗങ്ങൾ1= L.P
|സ്കൂൾ ഫോൺ=0474 2408759
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=ghsthalachira@gmail.com
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|ഉപജില്ല=കൊട്ടാരക്കര
| ആൺകുട്ടികളുടെ എണ്ണം= 232
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 292
|വാർഡ്=7
| വിദ്യാർത്ഥികളുടെ എണ്ണം=524
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 27
|നിയമസഭാമണ്ഡലം=പത്തനാപുരം
| പ്രധാന അദ്ധ്യാപകൻ=ശശികല എൻ എസ്
|താലൂക്ക്=കൊട്ടാരക്കര
| പി.ടി.. പ്രസിഡണ്ട്= S.SHANAVAS KHAN
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
| സ്കൂൾ ചിത്രം= [[പ്രമാണം:GHS THALACHIRA.jpg|thumb|school]]
|ഭരണവിഭാഗം=സർക്കാർ
|ഗ്രേഡ്= 5
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=302
|പെൺകുട്ടികളുടെ എണ്ണം 1-10=325
|വിദ്യാർത്ഥികളുടെ എണ്ണം 1-10=627
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിനി . എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാനവാസ് ഖാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഉഷാ കമാരി
|സ്കൂൾ ചിത്രം=GHS THALACHIRA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



23:59, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. തലച്ചിറ
വിലാസം
തലച്ചിറ

തലച്ചിറ പി.ഒ.
,
കൊല്ലം - 691538
,
കൊല്ലം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0474 2408759
ഇമെയിൽghsthalachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്39259 (സമേതം)
യുഡൈസ് കോഡ്32130700506
വിക്കിഡാറ്റQ105813295
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ302
പെൺകുട്ടികൾ325
ആകെ വിദ്യാർത്ഥികൾ627
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിനി . എസ്
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ് ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്ഉഷാ കമാരി
അവസാനം തിരുത്തിയത്
28-12-2021Abhishekkoivila
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊട്ടാരക്കരയില് നിന്ന് 8 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1922 ൽ ആരംഭിച്ചു. 2012 ൽ ഹൈസ്കൂൾ ആയി അപ്‍ഗ്രേഡ് ആയ ഈ സ്കൂൾ വെട്ടിക്കവല പഞ്ചായത്തിലാണ്.

ചരിത്രം

സംവത്സരങ്ങൾക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പൽ സമൃദ്ധവും ഐശ്വര്യ പൂർണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവയിൽ ചിലതിന്റെ അവശിഷ്ടം ഇപ്പോഴും വെട്ടിക്കവലയുടെ പരിസരങ്ങളിൽ കാണാം. അവയിലൊന്ന് ഇപ്പോഴത്തെ കഴുവിടാൻകുന്നിന് സമീപത്തായിരുന്നു. അവിടെ വച്ചായിരുന്നുവത്രെ കൊട്ടാരക്കര രാജാവിന്റെ ശിക്ഷാവിധികൾ നടപ്പാക്കിയിരുന്നത്. ഒരുമിച്ചുള്ള ശൈവ-വൈഷ്ണവ പ്രതിഷ്ഠ വെട്ടിക്കവല ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിലെ വാതുക്കൽ ഞാലിക്കുഞ്ഞിന്റെ പ്രതിഷ്ഠയും ആരാധനയും ഇപ്പോഴുമുള്ളത് പുരാതനകാലം മുതലേ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇവിടെ നിലനിന്നിരുന്നില്ല എന്നതിന്റെ തെളിവാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ പോലെ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ വരേണ്ട ക്ഷേത്രമായിരുന്നു വെട്ടിക്കവല മഹാദേവർ ക്ഷേത്രവും. വെട്ടിക്കവല മഹാദേവർ ക്ഷേത്രത്തിലെ കഴുവിടാൻ കോവിലും പുരാതന കഴുവിടാൻ കൊട്ടാരവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾ അനവധിയാണ്. കഴുവിടാൻ കൊട്ടാരത്തിന്റെ ഭരണാധികാരികൾ ഉണ്ണിത്താൻമാരായിരുന്നു. ഇളയിടത്ത് രാജസദസ്സിലെ ആസ്ഥാന കലാകാരന്മാരിൽ പലരും വെട്ടിക്കവലയുടെ സന്തതികളായിരുന്നു. വെട്ടിക്കവലയുടെ പല വീരസന്തതികളേയും കൊട്ടാരക്കര രാജാവിന്റെ പടനായകന്മാരായി നിയമിച്ചിരുന്നുവെന്നാണ് കേട്ടുകേൾവി. രാമനാട്ടത്തിന്റെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്റെ കലാസംഘത്തിലെ ഗായകരുടേയും മേളക്കാരുടേയും കൂട്ടത്തിൽ ഈ നാട്ടുകാർ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്നുവെന്ന് ഗണിക്കപ്പെടുന്നു. ഇളയിടത്ത് സ്വരൂപത്തിനെ വേണാട്ടിൽ ലയിപ്പിച്ച മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ കാലം മുതൽ വെട്ടിക്കവല ശ്രദ്ധിക്കപ്പെട്ടിരുന്നതായി സൂചനകളുണ്ട്. എന്തായാലും ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ആധുനിക വെട്ടിക്കവലയുടെ പിറവി. ഇന്ന് കാണുന്ന വെട്ടിക്കവല മഹാദേവർ ക്ഷേത്രസമുച്ചയം പുതുക്കി പണികഴിപ്പിച്ചത് ശ്രീമൂലത്തിന്റെ കാലത്താണ്. കൂടാതെ വെട്ടിക്കവലയിലെ പുരാതന മിഡിൽസ്ക്കൂൾ , വെട്ടിക്കവലക്കൊട്ടാരം, ഭജനമഠം തുടങ്ങിയ സ്ഥാപനങ്ങളും ശങ്കരൻതമ്പിയുടെ ഉത്സാഹവും പ്രേരണയും നിമിത്തമായി ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്. ചരിത്ര പ്രാധാന്യം ഏറെയുള്ള വെട്ടിക്കവലയുടെ ദേശീയോത്സവമായിരുന്നു പുരാതനകാലം മുതലേ വൃശ്ചികത്തിലെ അഷ്ടമിമഹോത്സവം. പ്രാചീന വടക്കുംകൂറിലെ വൈക്കത്തഷ്ടമിയോളം പെരുമയുണ്ടായിരുന്നു വെട്ടിക്കവല അഷ്ടമിമഹോൽസവത്തിനും. എന്തുകൊണ്ടോ പിൽക്കാലത്ത് വെട്ടിക്കവല അഷ്ടമിക്ക് പ്രതാപം മങ്ങി. സദാനന്ദപുരത്ത് സ്ഥിതിചെയ്യുന്ന അവധൂതാശ്രമം മറ്റൊരു ബൃഹത്തായ സാംസ്കാരിക കേന്ദ്രമാണ്. ആത്മീയതയോടൊപ്പം ദശ്ശാബ്ദങ്ങളായി ആയൂർവേദത്തിലും വിദ്യാഭ്യാസത്തിലും കൃഷിയിലും മഠാധിപതികൾ സമഗ്രമായ ശ്രദ്ധ പതിപ്പിച്ചിരുന്നു. തിരുവിതാംകൂർ ഭാഗത്തുള്ള അതി പുരാതന മുസ്ളീംപള്ളികളിലൊന്നാണ് തലച്ചിറ വലിയപള്ളി. അഗ്നിസാക്ഷി എന്ന സാഹിത്യകൃതിയുടെ കർത്താവായ ലളിതാംബിക അന്തർജനം ഈ പഞ്ചായത്തിൽ കോട്ടവട്ടത്ത് തെങ്കുന്നത്തു മഠത്തിലാണ് ജനിച്ചുവളർന്നത്. കവിയും കലാകരനും വാഗ്മിയുമായ വെട്ടിക്കവലനാരായണദാസ് കേരളക്കരയിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു. കഥകളിയും ഓട്ടൻതുള്ളലും കബടിയും ഭരതകളിയും വേലകളിയും കാക്കാരിശ്ശിനാടകവും പരിശ്ശമുട്ടുകളിയും കുത്തിയോട്ടവും ഈ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ ഉത്സവകാലങ്ങളിൽ അരങ്ങേറുക പതിവായിരുന്നു. അവയെല്ലാം പഠിപ്പിക്കുന്ന കളരികളും ഇവിടെയുണ്ടായിരുന്നു. നാഗസ്വരക്കച്ചേരിയുമായി ബന്ധപ്പെട്ട കലാശാലകളും ക്ഷേത്രപരിസരങ്ങളിൽ പ്രവർത്തിച്ചിരുന്നു. അനുഷ്ഠാനകലകളുടെ വളർച്ച ഈ പഞ്ചായത്തിന്റെ മറ്റൊരു സവിശേഷതയായിരുന്നു. കോട്ടവട്ടം സി.കൃഷ്ണൻപോറ്റി, വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, തലച്ചിറ ആർ.ഈശ്വരൻ, വെട്ടിക്കവല എ.കെ.നാരായണൻവൈദ്യർ, തുടങ്ങിയവർ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളാണ്. 1947-നു മുൻപുതന്ന തിരുവിതാംകൂർ നിയമസഭയിൽ ഒരു വെട്ടിക്കവലക്കാരൻ ഉണ്ടായിരുന്നു. അന്നത്തെക്കാലത്ത് 25 രൂപ കരംതീരുവ ഉള്ളവർക്കുമാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളു. അപ്രകാരമുള്ള 41 പേരുടെ വോട്ടുനേടിയാണ് നാട്ടുകാർക്ക് പ്രിയങ്കരനായിരുന്ന സി.കൃഷ്ണൻപോറ്റി എം.എൽ.സി. ആയത്. കോട്ടവട്ടം മഠത്തിൽ ലളിതാംബിക അന്തർജനത്തിന്റെ സഹോദരനായിരുന്ന ഇദ്ദേഹം അൻപതുകളിലും അറുപതുകളിലും കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്നു. വെട്ടിക്കവല ഗോവിന്ദൻവൈദ്യർ, ശങ്കരൻവൈദ്യൻ, സദാനന്ദപുരം രാഘവൻപിളളവൈദ്യൻ, മരങ്ങാട് ഗോവിന്ദൻ നായർ വൈദ്യർ, ചക്കുവരയ്ക്കൽ ശ്രീധരൻവൈദ്യർ, തലച്ചിറ ആർ.രാമചന്ദ്രൻ ഉണ്ണിത്താൻ വൈദ്യർ തുടങ്ങിയവർ വെട്ടക്കവലയിലെ മൺമറഞ്ഞ ഭിഷഗ്വര ശ്രേഷ്ഠൻമാരാണ്. ഒരു നൂറ്റണ്ടിനു മുൻപുതന്നെ വെട്ടിക്കവല പഞ്ചായത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. വെട്ടിക്കവല, സദാനന്ദപുരം, ചക്കുവരയ്ക്കൽ എന്നിവിടങ്ങളിലാണ് പ്രാചീന വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നത്. 1940-കളിൽതന്നെ, തലച്ചിറ, കോക്കാട്, കോട്ടവട്ടം പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. മറ്റു സ്കൂളുകൾ 1947-നു ശേഷമാണ് നിലവിൽ വന്നത്. കോളേജ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ സ്ഥലങ്ങളിൽ പോകുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളു. കഴിഞ്ഞ തലമുറകളിലെ നിലത്തെഴുത്താശാന്മാരുടെ സേവനം സ്മരണീയമാണ്. ഓലയും നാരായവുമുപയോഗിച്ചായിരുന്നു എഴുത്ത്. അന്ന് ഒന്നിലും രണ്ടിലും ചേരാമായിരുന്നു. അധ്യാപകരുടെ അന്നത്തെ വേഷം മുണ്ടും തോർത്തുമായിരുന്നു. 1097-നു ശേഷമാണ് ഷർട്ട് ഉപയോഗിച്ചുതുടങ്ങിയത്. തലയിൽ കുടുമി ഉണ്ടായിരുന്നു. ഹിന്ദുക്കൾക്ക് കാതിൽ കടുക്കൻ നിർബന്ധമായിരുന്നു. സ്ത്രീകളുടെ വേഷം റൌക്കയും മുണ്ടുമായിരുന്നു പണക്കാരായ ക്രിസ്ത്യാനിസ്ത്രീകൾക്ക് നേറ്റിച്ചട്ടയും മുണ്ടും കാണാമായിരുന്നു. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പ്രാരംഭദിശയിൽത്തന്നെ വെട്ടിക്കവല പഞ്ചായത്തിലും വായനശാലകളും, ഗ്രന്ഥശാലകളും ഉയർന്നുവന്നുതുടങ്ങിയിരുന്നു. വെട്ടിക്കവല, സദാന്ദപുരം, കോട്ടവട്ടം, ചക്കുവരയ്ക്കൽ, കോക്കാട് എന്നിവിടങ്ങളിലെ ഗ്രന്ഥശാലകൾ അരനൂറ്റാണ്ടിലധികം പഴക്കമുള്ളവയാണ്. മതപരമോ വർഗ്ഗീയമോ ആയ അലോസരങ്ങൾ ഈ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു കാലത്തും കാണാൻ കഴിയുന്നതല്ല. പരസ്പര സൌഹാർദ്ദത്തിലും സഹകരണത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ജീവിതശൈലിയാണ് പണ്ടുമുതലേ ഇവിടുത്തെ ജനങ്ങൾ തുടർന്നുവരുന്നത്. കൃഷിയിൽനിന്ന് ഇന്ന് കിട്ടുന്നതുപോലെയുള്ള വിളവ് പഴയകാലത്ത് കിട്ടിയിരുന്നില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗോതമ്പ്, ചോളം, ബജറ തുടങ്ങിയ ധാന്യങ്ങളായിരുന്നു ജനങ്ങൾക്ക് ആഹാരത്തിനായി ലഭിച്ചിരുന്നത്. സമ്പന്നകുടുംബങ്ങളിൽ രാവിലെ കരുപ്പട്ടിക്കാപ്പിയും കഞ്ഞിയും കറിയും കാണുമായിരുന്നു. 1110-ലാണ് കാപ്പി, തേയില ഇവയുടെ പ്രചരിച്ചുതുടങ്ങിയത്. അക്കാലത്ത് പാത്രങ്ങളിലായിരുന്നില്ല തൊഴിലാളികൾക്ക് ആഹാരം കൊടുത്തിരുന്നത്. 1940-കൾക്കു മുമ്പുതന്നെ എം.സി.റോഡ് നിലവിൽ വന്നിരുന്നു. വാർഡുകളെ തമ്മിൽബന്ധിപ്പിക്കുന്ന റോഡുകളൊന്നും ഇല്ലായിരുന്നു. ചെങ്ങമനാട്ടുനിന്നും കൊല്ലത്തേക്കും സദാനന്ദപുരത്തുനിന്നും ഏതാനും സ്ഥലത്തേക്കും ബസുണ്ടായിരുന്നു. സമ്പന്നകുടുംബങ്ങളിൽ വില്ലുവണ്ടി ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.083367" lon="76.753235" zoom="15" width="350" height="350" selector="no"> 11.071469, 76.077017, 9.079298, 76.75199, KULAKKADA GVHSS </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തലച്ചിറ&oldid=1142776" എന്ന താളിൽനിന്ന് ശേഖരിച്ചത്