ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഹൈടെക്പദ്ധതിയുടെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ആണ് ലിറ്റിൽ കൈറ്റ്സ്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ്ലിറ്റിൽ കൈറ്റ്സ്. തലച്ചിറ ഗവൺമെൻറ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല സജീവ് ആർ, സ്‍മിത എസ് എന്നിവർ നിർവഹിക്കുന്നു. വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ഫീൽഡ് വിസിറ്റ‍ുകൾ, ക്യാമ്പുകൾ എന്നിവ സമയബന്ധിതമായി സംഘടിപ്പിക്കുന്നു. അനിമേഷൻ,മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നൽകുന്നു.

ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനം 2018 ൽ സ്കൂളിൽ ആരംഭിച്ചു (LK/2018/39259). 2019 സബ്ജില്ലാതല ക്യാമ്പിൽ ആറു കുട്ടികളും ജില്ലാതല ക്യാമ്പിൽ ഒര‍ു കുട്ടിയും പങ്കെടുത്തു. 2020- 22 ബാച്ചിൽ 20 കുട്ടികളും 2020-23 ബാച്ചിൽ 20 കുട്ടികളും അംഗങ്ങളായി തുടരുന്നു.

മുഖ്യപ്രവർത്തനങ്ങൾ-2021-22

ഏകദിന ക്യാമ്പ്

2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനി എസ് നിർവഹിച്ചു. 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയ്ക്കുള്ള പരിശീലനമാണ് ക്യാമ്പിൽ നൽകിയത്.

39259-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്39259
യൂണിറ്റ് നമ്പർLK/2018/39259
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ലീഡർഅർഷദ് എസ് എച്ച്
ഡെപ്യൂട്ടി ലീഡർആസിയ ഷെഹീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജീവ് ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്‍മിത എസ്
അവസാനം തിരുത്തിയത്
25-02-202539259


ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ 2019

മികവുത്സവം 2025 (Robo Fest)

തലച്ചിറ ഗവൺമെൻറ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ മികവുത്സവം 2025 (Robo Fest) 21/02/25 ന് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ സാർ ഉദ്ഘാടനം ചെയ്തു.  ശ്രീ അഭിഷേക് .ജി ( Master Trainer ,KITE Kollam ) ഫെസ്റ്റ് സന്ദർശിച്ചു. സ്കൂൾ എസ്. എം. സി. ചെയർമാൻ ശ്രീ അഭിലാഷ്, എം. പി. ടി. എ പ്രസിഡൻ്റ് ശ്രീമതി രമ്യ, PTA വൈസ് പ്രസിഡൻറ് ശ്രീമതി കലാദേവി എന്നിവർ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ശ്രീ സജീവ് .ആർ , കൈറ്റ് മിസ്ട്രസ്സ് ശ്രീമതി .സ്മിത. എസ്, ലിറ്റിൽ കൈറ്റ് അംഗം  റോബിൻ ബിജു എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി.

ശ്രീ അഭിഷേക് .ജി ( Master Trainer ,KITE Kollam ) ഫെസ്റ്റ് സന്ദർശിച്ചു.
മികവുത്സവം 2025 (Robo Fest)
മലയാള മനോരമ.. 23/02/25
ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ സാർ ഉദ്ഘാടനം ചെയ്തു.