"സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38034 (സംവാദം | സംഭാവനകൾ)
38034 (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
==== സ്പോർട്സ് ആൻഡ് ഗെയിംസ് ====
==== സ്പോർട്സ് ആൻഡ് ഗെയിംസ് ====
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും, മാനസിക വികാസത്തിനും എല്ലാ വർഷവും ആന്വൽ സ്പോർട്സ് & ഗെയിംസ് നടത്തിവരുന്നു. ഈ വർഷത്തെ ആനുവൽ സ്പോർട്സ് 2019 ഒക്ടോബർ പതിനഞ്ചാം തീയതി രാവിലെ 9 30 ന് ആരംഭിച്ചു. ഹൗസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടത്തിയത്. മത്സരവിജയികൾ സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി.  
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും, മാനസിക വികാസത്തിനും എല്ലാ വർഷവും ആന്വൽ സ്പോർട്സ് & ഗെയിംസ് നടത്തിവരുന്നു. ഈ വർഷത്തെ ആനുവൽ സ്പോർട്സ് 2019 ഒക്ടോബർ പതിനഞ്ചാം തീയതി രാവിലെ 9 30 ന് ആരംഭിച്ചു. ഹൗസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടത്തിയത്. മത്സരവിജയികൾ സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി.  
== മികവുകൾ ==
വ്യക്തിത്വ വികാസമാണ് വിദ്യാഭാസ ലക്ഷ്യമെന്ന ഗാന്ധിജിയുടെ അഭിപ്രായത്തെ സ്മരിച്ചുകൊണ്ട് സമൂഹത്തിനും, രാഷ്ട്രത്തിനും, കൊള്ളാവുന്ന നല്ല തലമുറയെ വാർത്തെടുക്കുവാൻ തക്കതായ നിലയിൽ പ്രവർത്തിക്കുവാൻ നാളിതുവരെ നമ്മുടെ സ്കൂളിന് സാധിച്ചു. മികവിന്റെ 90 വർഷങ്ങൾ പിന്നിടുമ്പോൾ നേട്ടത്തിന്റെ, അഭിമാനത്തിന്റെ, സാമൂഹ്യ പ്രതിബദ്ധദ്ധയുടെ പടവുകൾ കയറി സ്തുത്യർഹമായ അനേക പദ്ധതികൾ നടപ്പിലാക്കിയ വിദ്യാലയമായി സെന്റ്. ജോർജ്സ് ഹൈ സ്കൂളിനെ ദർശിക്കാൻ സാധിക്കും.
2000-2001 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ഈ സ്കൂളിലെ പ്രധാന അധ്യാപിക ആയിരുന്ന ശ്രീമതി സൂസൻ പണിക്കർ നേടി. 2017-2018 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നമ്മുടെ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. കെ. എം. ജോൺസന് ലഭിച്ചു. 2016-17 വർഷത്തിൽ 'ഗുരു ശ്രേഷ്ഠ' അവാർഡ് ശ്രീ. കെ. എം ജോൺസൻ നേടി.
മുൻ വർഷത്തെ S.S.L.C വിജയം വിലയിരുത്തുമ്പോൾ പത്തനംതിട്ട ജില്ലയിൽ തുടർച്ചയായി ഉന്നത വിജയം നേടുന്ന സ്കൂളുകളുടെ പട്ടികയിൽ നമ്മുടെ സ്കൂളും മുൻപന്തിയിൽ നിൽക്കുന്നു. കലാകായിക രംഗത്ത് ഈ സ്കൂളിൽ നിന്നും വിദ്യാർഥികൾ സംസ്ഥാന തലത്തിൽ പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കി. പ്രധാന ദിനചാരണങ്ങൾ വൈവിധ്യങ്ങളായ പരിപാടികളോടുകൂടി  സമുചിതമായി ആഘോഷിക്കുന്നു. കുട്ടികളിൽ വിജ്ഞാനവും ശാസ്ത്രവിഷയങ്ങളിൽ താല്പര്യവും വർധിപ്പിക്കുവാൻ സയൻസ് പാർക്ക്‌ നിർമ്മിച്ചു. ലഹരി വിരുദ്ധ ഉപന്യാസ മത്സരത്തിൽ വിജയിക്കുവാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനു പഠനോത്സവം വേദിയാക്കി LSS, USS സ്കോളർഷിപ്പുകൾ തുടർച്ചയായി കുട്ടികൾ കരസ്ഥമാക്കി  കൊണ്ടിരുന്നു. USS കിട്ടിയ കുട്ടികളിൽ നിന്നും മികച്ച നിലവാരം പുലർത്തിയ ഒരു കുട്ടിയെ 'ഗിഫ്റ്റഡ് ചിൽഡ്രൻ' ഗ്രൂപ്പിലേക്ക് തിരഞ്ഞെടുത്തു. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പൂർവ അധ്യാപകരും നല്ലവരായ നാട്ടുകാരും ചേർന്ന് എന്റോവ്മെന്റുകൾ നൽകി വരുന്നു. PCRA 2019 ൽ  നടത്തിയ സക്ഷം നാഷണൽ കോമ്പറ്റിഷനിൽ ഈ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി പങ്കെടുത്ത്, 5000 രൂപയുടെ ക്യാഷ് അവാർഡിന് അർഹയായി.
സയൻസ് ക്ലബ് ,  ഇംഗ്ലീഷ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്‌, മാത്‍സ് ക്ലബ്, ഇക്കോ ക്ലബ്, ലിറ്റിൽ കൈട്സ് ക്ലബ്, ജൂനിയർ റെഡ് ക്രോസ്സ് ക്ലബ്, റോഡ് സേഫ്റ്റി ക്ലബ്, ഹെൽത്ത്‌ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, വിദ്യാരംഗം ക്ലബ്, എന്നീ വിവിധതരം ക്ലബ്ബുകൾ കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്ന തരത്തിൽ പ്രവൃത്തിക്കുന്നു. സബ്ജില്ലാ തലത്തിൽ നടന്ന അനിമേഷൻ പ്രോഗ്രാമിൽ ഈ  സ്കൂളിലെ 2 വിദ്യാർത്ഥികൾക്ക് എക്സല്ലന്റ് അവാർഡ് ലഭ്യമായി. ശാസ്ത്ര ജാലക ടാലെന്റ് പരീക്ഷയിൽ ഒൻപതാം ക്ലാസ്സിലെ 4 കുട്ടികൾ പാസ്സാവുകയും തുരത്തിക്കാട് BAM കോളേജിൽ വെച്ച് നടന്ന തൃദിന ശില്പശാലയിൽ പങ്കെടുക്കുവാൻ  അവസരം ലഭിക്കുകയും ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും, സഹായ അഭ്യർത്ഥനകളുമായി എത്തുന്നവർക്കും സാമ്പത്തിക സഹായം  സ്കൂളിൽ നിന്നും സുമനസ്സുകളുടെ സഹായത്താൽ നൽകി വരുന്നു.
നവതിയുടെ നിറവിൽ പല കർമ പദ്ധതികൾ നടപ്പിലാക്കി. പൂർവ വിദ്യാർത്ഥികളുടെയും അധ്യാപക അനധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും സഹകരണത്താൽ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികൾക്ക് സ്കൂളിൽ പ്രഭാത ഭക്ഷണം നൽകി വരുന്നു. ഭവനം ഇല്ലാത്ത 2 കുട്ടികൾക്ക് ഭവനം നിർമ്മിച്ചു നൽകി കഴിഞ്ഞു.
സമീപത്തുള്ള വയോജനങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കുകയും അവർക്കുവേണ്ടി ഒരു സമ്മേളനം ക്രമീകരിക്കുകയും ചെയ്തു. ഈ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദ്ധരിക്കുന്നതിനായി 'ഗുരുവന്ദനം' സമുചിതമായി നടത്തി.
കൊറോണ എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം മെച്ചപെടുത്താൻ 15 ടി വി യും 6 സ്മാർട്ട്‌ ഫോണും കുട്ടികൾക്ക് നൽകി കഴിഞ്ഞു. ഈ കാലഘട്ടത്തിൽ വീട്ടിൽ വൈദ്യുതി ഇല്ലാത്ത ഒരു കുട്ടിക്ക് സോളാർ പാനലിന്റെ സഹായത്തോടെ പഠനം സുഗമമാക്കി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/സെന്റ്_ജോർജ്_എച്ച്.എസ്._കിഴവള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്