"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 69: | വരി 69: | ||
ഉണ്ട്.ഹൈസ്ക്കൂൾ ക്ളാസ്മുറികൾ എല്ലാം ഹൈടെക് ആയി.കൂടാതെ എൽ.പി,യു.പി ക്ളാസ് മുറികളും 2020ൽ ഹൈടെക് ആയി.</big> | ഉണ്ട്.ഹൈസ്ക്കൂൾ ക്ളാസ്മുറികൾ എല്ലാം ഹൈടെക് ആയി.കൂടാതെ എൽ.പി,യു.പി ക്ളാസ് മുറികളും 2020ൽ ഹൈടെക് ആയി.</big> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | === <big>സ്കൂൾ ലൈബ്രറി</big> === | ||
<big>മുണ്ടിയപ്പള്ളി സ്കൂളിന്റെ നേട്ടങ്ങളിൽ സുപ്രധാനമായ ഒന്നാണ് 'സ്കൂൾ ലൈബ്രറി'.'''2006 2007 അധ്യയനവർഷത്തിൽ പത്തനംതിട്ട റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിയ്ക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും ഈ ലൈബ്രറിക്ക് ലഭിച്ചു.'''</big> | |||
<big>ഒരേസമയം 60 കുട്ടികൾക്ക് ഒരുമിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കുന്നതിനുള്ള സൗകര്യം ഈ ലൈബ്രറിക്കുണ്ട്. 5000ൽ പരം പുസ്തകങ്ങളുടെ ശേഖരം ഈ ലൈബ്രറിയിൽ ഉണ്ട്.</big> | |||
<big>അന്നത്തെ പ്രഥമ അധ്യാപകനും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ബഹുമാനപ്പെട്ട റ്റി.വി. ജോർജ്ജ് സാറിന്റെ കഠിനപ്രയത്നം ഈ ലൈബ്രറിയുടെ വികസനത്തിന് പിന്നിലുണ്ട്. സ്കൂൾ ഉൾപ്പെട്ട ഇടവകയായ.. മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ സഭാംഗമായ ചേച്ചാകുന്നിൽ കുടുംബമാണ് ലൈബ്രറി നിർമ്മിച്ചതും ആവശ്യമായ അലമാരകൾ കസേരകൾ ഡസ്ക്കുകൾ.. എന്നിവ ഉൾപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയതും.ഈ കുടുംബത്തെ നന്ദിയോടെ ഓർക്കുന്നു.</big> | |||
=== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> === | |||
* ജൂനിയർ റെഡ്ക്രോസ് | * ജൂനിയർ റെഡ്ക്രോസ് | ||
* ഹാൻഡ് ബോൾ | * ഹാൻഡ് ബോൾ |
12:15, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{
സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി | |
---|---|
വിലാസം | |
മുണ്ടിയപ്പള്ളി മുണ്ടിയപ്പള്ളി , 689 581 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 06 - 1867 |
വിവരങ്ങൾ | |
ഫോൺ | 04692692212 |
ഇമെയിൽ | cmshsmdply@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിൻസമ്മ ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട്= രജനി അനിൽകുമാർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25 |
അവസാനം തിരുത്തിയത് | |
23-11-2020 | 37027 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
}}
തിരുവല്ല താലുക്കിൽ കവിയുർ ഗ്രാമപഞ്ചായത്തിൽ മുണ്ടിയപ്പള്ളി ഗ്രാമത്തിൽ സഥിതിചെയ്യൂന്നി
ചരിത്രം
1867 ൽ സി. എം. എസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടത്
കേരളത്തിന്റെ ആധുനിക വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത് പാ ശ്ചാത്യ മിഷണറിമാരുടെ വരവോടെയാണ് എന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കണ്ടെത്താൻ കഴിയും.അതിൽ തന്നെ ഏറ്റവും വലിയ സംഭാവന നൽകിയത് സി. എം. എസ് മിഷണറിമാരാണ്. 1816 -ൽ റവ. തോമസ് നോർട്ടൻ ചർച്ച് മിഷനറി സൊസൈറ്റിയുടെ മിഷണറിയായി ആലപ്പുഴ യിൽ എത്തിച്ചേർന്നു. അദ്ദേഹത്തെ തുടർന്ന് ധാരാളം മിഷണറിമാർ തിരുവിതാം കൂറിൽ എത്തുകയും ആംഗ്ലിക്കൻ പാരമ്പര്യത്തിൽ നിരവധി സഭകൾ സ്ഥാപിക്കുകയും അതോടൊപ്പം ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും അവരെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിന് വേണ്ടി സ്കൂളുകൾ ആരംഭിക്കുകയും ചെയ്തു. അതിന്റെ തുടർ ച്ചയായി 1867-ൽ തിരുവല്ല യിൽ മിഷണറി യായിരുന്ന റവ. ഡബ്ലിയു. ജോൺസന്റെ നേതൃത്വത്തിൽ മുണ്ടിയപ്പള്ളി കേന്ദ്രമാക്കി ഒരു ആംഗ്ലിക്കൻ ദേവാലയം സ്‌ഥാപിക്കയും അതിന്റെ ആദ്യ ഉപദേശിയായി പൂവത്തൂർ സ്വദേശി മണ്ണാം കുന്നേൽ മത്തായി ആശാൻ നിയമിതനാ വുകയും ചെയ്തു. അധികം താമസിക്കാതെ തന്നെ രണ്ടു ക്‌ളാസുകളുള്ള ഒരു വിദ്യാലയം ആശാന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും കാലക്രമേണ ഇന്നുകാണുന്ന സി. എം. എസ്.ഹൈസ്കൂൾ മുണ്ടിയപ്പള്ളിയായി ഉയർത്തപ്പെടുകയും ചെയ്തു.
രണ്ടു ക്ലാസുകളോടെ ആരംഭിച്ച ഈ വിദ്യാലയം 1915 -ൽ നാലുക്ലാസുകളോട് കൂടിയ ഒരു പൂർണ പ്രൈമറി വിദ്യാലയമായി മാറി.1948-ൽ ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടുവെങ്കിലും വേണ്ടത്ര സ്ഥലമില്ലാതിരുന്നതിനാൽഅഞ്ചാം ക്ലാസ്സ് പ്രൈമറിയിൽ തന്നെ നടത്തി.പ്രഥമ ഹെഡ്മാസ്റ്ററായി മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ. സി. എ. ജോർജിനെ സഭയുടെ ആവശ്യപ്രകാരം മാനേജർ നിയമിച്ചു. 1983-ൽ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തുവെങ്കിലും ചില എതിർപ്പുകൾ കാരണം സ്റ്റേ ഉണ്ടാവുകയും
എട്ടാം ക്ലാസ്സ് താത്കാലികമായി ഓഡിറ്റോറിയത്തിൽ ആരംഭിക്കുകയും തുടർന്ന് 1984 ജൂൺ മാസത്തിൽ ഗവണ്മെന്റ് അനുമതിയോടെ 8,9ക്ലാസുകൾ നടത്തുകയും ചെയ്തു.
രണ്ടു ക്ലാസ്സുകളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നതിനു പിന്നിൽ പ്രവർത്തിച്ച ധാരാളം കരങ്ങൾ ഉണ്ട്.കാലാകാലങ്ങളിൽ സഭയ്ക്ക് നേതൃത്വം നൽകിയവർ, പ്രഥമ അദ്ധ്യാപകർ ,അദ്ധ്യാപക ർ, അനദ്ധ്യാപകർ, ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരാൻ സഹായിച്ച സുമനസ്സുകൾ, മാതാപിതാക്കൾ, കുട്ടികൾ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോൾപ്രധാന അധ്യാപികയായി സേവനം. ചെയ്യുന്ന പ്രിൻസമ്മ ജോസഫ് ടീച്ചറിന്റെ കരുത്തുറ്റ നേതൃത്വത്തിൽ സ്കൂളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തോടൊപ്പം പാഠ്യ പാഠ്യേതര മേഖല യിലും മികവ് തെളിയിക്കാൻ സാധിച്ചു എന്നത് നേട്ടം തന്നെയാണ്.
മുണ്ടിയപ്പള്ളി അധ്യാപകരുടെ ദേശം
മുണ്ടിയപ്പള്ളി യെ അധ്യാപകരുടെ ദേശം എന്ന് മറ്റുള്ളവർ വിളിക്കുന്നത് നമുക്ക് ഏറെ അഭിമാനകരമായ ഒരു കാര്യമാണ്. ഈ ദേശത്തിന് ഈ പേര് ലഭിച്ചതിന് നമ്മുടെ പ്രൈമറി പള്ളിക്കൂടത്തോട് നാം കടപ്പെട്ടിരിക്കുന്നു.
നമ്മുടെ പിതാക്കന്മാരിൽ ഒട്ടേറെപ്പേർ ഈ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് പഠനം പൂർത്തിയാക്കി തൊട്ടടുത്തുള്ള സ്കൂളിൽ ഏഴാം തരവും പാസായ ശേഷം അധ്യാപക പരിശീലനം നേടി സിഎംഎസ് മാനേജ്മെന്റി ന്റെ വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരിൽ മിക്കവരും അവർ ആയിരുന്ന ഇടങ്ങളിലെ u സഭകളിൽ ഉപദേശിമാരാ യും കർത്തൃ വേല ചെയ്തിട്ടുണ്ട്.
ഇങ്ങനെ... അധ്യാപക വൃത്തിയും..സഭാ സേവനവും ഒരുമിച്ച് ചെയ്തുപോന്ന അധ്യാപകർ ആശാൻ ഉപദേശിമാർ എന്ന ബഹുമതിക്ക് അർഹരായിട്ടുണ്ട് എന്നുള്ളത് ഏറെ ചാരിതാർത്ഥ്യ ജനകം തന്നെ. എല്ലാറ്റിനുമുപരിയായി അവർക്ക് നൽകപ്പെട്ട ആശാൻ ഉപദേശിമാർ എന്ന വിളിപ്പേര് ദൈവനിയോഗം തന്നെയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ഒരു സ്ക്കൂൾ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഡിജിറ്റൽ ലാബും ഉണ്ട്.ഹൈസ്ക്കൂൾ ക്ളാസ്മുറികൾ എല്ലാം ഹൈടെക് ആയി.കൂടാതെ എൽ.പി,യു.പി ക്ളാസ് മുറികളും 2020ൽ ഹൈടെക് ആയി.
സ്കൂൾ ലൈബ്രറി
മുണ്ടിയപ്പള്ളി സ്കൂളിന്റെ നേട്ടങ്ങളിൽ സുപ്രധാനമായ ഒന്നാണ് 'സ്കൂൾ ലൈബ്രറി'.2006 2007 അധ്യയനവർഷത്തിൽ പത്തനംതിട്ട റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിയ്ക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും ഈ ലൈബ്രറിക്ക് ലഭിച്ചു.
ഒരേസമയം 60 കുട്ടികൾക്ക് ഒരുമിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കുന്നതിനുള്ള സൗകര്യം ഈ ലൈബ്രറിക്കുണ്ട്. 5000ൽ പരം പുസ്തകങ്ങളുടെ ശേഖരം ഈ ലൈബ്രറിയിൽ ഉണ്ട്.
അന്നത്തെ പ്രഥമ അധ്യാപകനും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ബഹുമാനപ്പെട്ട റ്റി.വി. ജോർജ്ജ് സാറിന്റെ കഠിനപ്രയത്നം ഈ ലൈബ്രറിയുടെ വികസനത്തിന് പിന്നിലുണ്ട്. സ്കൂൾ ഉൾപ്പെട്ട ഇടവകയായ.. മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ സഭാംഗമായ ചേച്ചാകുന്നിൽ കുടുംബമാണ് ലൈബ്രറി നിർമ്മിച്ചതും ആവശ്യമായ അലമാരകൾ കസേരകൾ ഡസ്ക്കുകൾ.. എന്നിവ ഉൾപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയതും.ഈ കുടുംബത്തെ നന്ദിയോടെ ഓർക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- ഹാൻഡ് ബോൾ
- ബാറ്റ്മിന്റൺ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.അവധിക്കാല ചിത്രരചനകൾ
സി.എം.എസ് കോർപ്പറേറ്റ് മാനേജ് മെൻറ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലഘട്ടം | പേരുകൾ |
1947-67. | Sri. C A George |
1967-70 | Sri N.C.Cherian |
1970-74 | Sri PJ.Koshy |
1974-83 | Sri.George Philip |
1983-1984 | Sri.George Philip |
1984-1985 | Sri. K.K Cherian |
1985-1988 | Sri. K.Mathew Varghese |
1988-1992 | Sri. K.K Cherian |
1992-1993 | Sri. P.C Alexander |
1993-1995 | Smt. Annamma Ninan |
1995-2000 | Smt. Swathy Joseph |
2000-2001 | Smt. Leelamma Mathew |
2001-2007 | Sri. T.V George |
2007-2009 | Smt. Jolly Varghese |
2009-2012 | Smt. Saramma George |
20012-2019 | Sri. Soji Kurien Mathew |
2019- | Smt. Princeamma Joseph |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.424722, 76.615804|zoom=15}}
|