ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38099 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
38099 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 181: വരി 181:
| 6|| ശ്രീ.മാത്യു. സി.ഡേവിഡ് || HST
| 6|| ശ്രീ.മാത്യു. സി.ഡേവിഡ് || HST
|-
|-
| 7|| ശ്രീമതി.കന്നി.എസ്.നായർ || HST
| 7|| ശ്രീ.ഫൈസൽ.എം.|| HST
|-
|-
| 8|| ശ്രീമതി.രേഷ്മാരാജ് || HST
| 8|| ശ്രീമതി.കന്നി.എസ്.നായർ || HST
|-
|-
| 9 || ശ്രീമതി.സൂസൻ ഈശോ || കളത്തിലെ എഴുത്ത്
| 9|| ശ്രീമതി.രേഷ്മാരാജ് || HST
|-
|-
| 10|| ശ്രീമതി.ഷേർളി ജോൺ.കെ || കളത്തിലെ എഴുത്ത്
| 10 || ശ്രീമതി.സൂസൻ ഈശോ || കളത്തിലെ എഴുത്ത്
|-
|-
| 11 || ശ്രീമതി.രേണു.ബി || കളത്തിലെ എഴുത്ത്
| 11|| ശ്രീമതി.ഷേർളി ജോൺ.കെ || കളത്തിലെ എഴുത്ത്
|-
|-
| 12 || ശ്രീമതി.സുജ.എസ് || കളത്തിലെ എഴുത്ത്
| 12 || ശ്രീമതി.രേണു.ബി || കളത്തിലെ എഴുത്ത്
|-
|-
| 13 || ശ്രീ.പഹികുമാർ.എസ് || കളത്തിലെ എഴുത്ത്
| 13 || ശ്രീമതി.സുജ.എസ് || കളത്തിലെ എഴുത്ത്
|-
|-
| 14 || ശ്രീമതി.സുജാ ഫിലിപ്പ്.സി || കളത്തിലെ എഴുത്ത്
| 14 || ശ്രീ.പഹികുമാർ.എസ് || കളത്തിലെ എഴുത്ത്
|-
| 15 || ശ്രീമതി.സുജാ ഫിലിപ്പ്.സി || കളത്തിലെ എഴുത്ത്
|-
|-



18:27, 8 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം
വിലാസം
നരിയാപുരം

പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 06 - 1931
വിവരങ്ങൾ
ഫോൺ9496873711
ഇമെയിൽstpaulsnariyapuram99@gmail.com
കോഡുകൾ
സ്കൂൾ കോഡ്'''38099''' (38099 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''പത്തനംതിട്ട'''
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ തോമസ് മാത്യു
അവസാനം തിരുത്തിയത്
08-11-202038099
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| }} പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '

ചരിത്രം

ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......


സഹ്യാദ്രിയുടെ മടിത്തട്ടിൽ പ്രകൃതിയുടെ കൈത്തലോടലേറ്റ് പച്ചപ്പ് പുതച്ച് കിടക്കുന്ന അനുഗ്രഹീത ദേശമായ പത്തനംതിട്ട ജില്ലയിലെ നരിയാപുരം ഗ്രാമം. 1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ്ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലങ്ങളിൽ ക്ളാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തിൽ വച്ചായിരുന്നു.1958-ൽ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യു. പി .സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽ സ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലർത്തിവരുന്നു.

1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീ‍ഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്. ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്‌‌‌
  • സയൻസ് ക്ളബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഐ. റ്റി. ക്ലബ്ബ്
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്ക്കൂൾ കൃഷിത്തോട്ടം
  • പൂന്തോട്ടനിർമ്മാണം
  • ജൈവ വൈവിധ്യ പാർക്ക്
  • ശലഭ പാർക്ക്
  • ഔഷധ സസ്യ പാർക്ക്
  • സ്പോർട്ട്സ് & ഗെയിംസ്
  • ആർട്ട്സ് ക്ലബ്ബ്|
  • പ്രെയർ ഗ്രൂപ്പ്|
  • സോഷ്യൽ സർവീസ് ലീഗ്|
  • ലൈബ്രറി|
  • ഹെൽത്ത് ക്ലബ്ബ്|
  • വിദ്യാരംഗം സാഹിത്യവേദി
  • ഹിന്ദി ക്ലബ്
  • സംസ്കൃതം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഫോറസ്ട്രി ക്ലബ്ബ്
  • പൌൾട്രി ക്ലബ്ബ്.

മുൻ സാരഥികൾ

==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.

  • ശ്രീ.കെ.റ്റി.മത്തായി (1957-1980)(പ്രധാനാധ്യാപകൻ,സ്ഥാപക മാനേജർ)
  • ശ്രീമതി. മറിയാമ്മ വർഗ്ഗീസ് (1981-1982)
  • ശ്രീ. ജോൺ തോമസ് (1982-2008)
  • ശ്രീ. കെ. എസ്. ബാബു (2008-2015)

‌‌‌*ശ്രീമതി.അനിത മാത്യൂ (2015-- 2018)

  • ശ്രീ ബിജു ജോൺ (1-4-2018-30-04-2020)
  • ശ്രീ.തോമസ് മാത്യു (1-5-2020-

(സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്-2018) ‌‌‌‌‌‌

അവാർഡ് തിളക്കം

2018 ലെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായ ശ്രീ തോമസ് മാത്യു സ്കൂളിൻെറ യശസ്സ് ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

1998 മുതൽ സ്കൂളിലെ സ്കൌട്ട് മാസ്റ്ററാണ്.ഹിമാലയ വുഡ് ബാഡ്ജ് നേടിയിട്ടുണ്ട്.

2014 മുതൽ ജൂണിയർ റെഡ് ക്രോസ് കോ ഓർഡിനേറ്ററാണ്.പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്ററായും പന്തളം ഉപജില്ലാ പ്രസിഡൻറുമായും പ്രവർത്തിച്ചിട്ടുണ്ട്.

SCERT യുടെ നേതൃത്വത്തിൽ നടത്തുന്ന ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലും DIET,RMSA എന്നിവർ നടത്തുന്ന ജില്ലാ റിസോഴ്സ് ഗ്രൂപ്പിലും പ്രവർത്തിച്ചു വരുന്നു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് SSLC വിജയ ശതമാനം കുറഞ്ഞ പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിനായി പത്തനംതിട്ട ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത സ്കൂളുകളിലെ കുട്ടികൾക്ക് ഹിന്ദി ക്ലാസ് കൈകാര്യം ചെയ്യുന്ന റിസോഴ്സ് പേഴ്സണായിരുന്നു.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ശ്രീ.എം.എ.ബേബിയിൽ നിന്ന് പ്രശംസാ പത്രം നേടിയിട്ടുണ്ട്. സ്കൂൾ ലൈബ്രേറിയൻ,SITC,നിയമപാഠം അധ്യാപകൻ,വിമുക്തി ക്ലബ്ബ് കോർഡിനേറ്റർ,പരിസ്ഥിതി ക്ലബ്ബ് കൺവീനർ,റോഡ് സേഫ്റ്റി ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

2015 ൽ സംസ്ഥാന തലട്ടിൽ ചോദ്യപ്പേപ്പർ നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു.

217-18 അധ്യയന വർഷത്തിൽ വെണ്ണിക്കുളം ബ്ലോക്ക് റിസോഴ്സ് സെൻററിൽ സി.അർ.സിയായി പ്രവർത്തിച്ചതിൻെറ ഫലമായി അയിരൂർ പഞ്ചായത്തിലെ 18 വിദ്യാലയങ്ങളിലും കൂടുതൽ കുട്ടികൾ പ്രവേശനം നേടി.കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ ക്രിയാത്മക പങ്ക് പഹിക്കാനായി.

ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആരംഭിക്കുന്നതിനും പരിസ്ഥിതി സൌഹൃദ വിദ്യാലയമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2020 ഒക്ടോബർ മാസത്തിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ നടപ്പിലാക്കി.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി / ഡോ അനീഷ് കുമാർ / ഡോ .ജ്യോത്സന / സ്മിതാ ബാബു

നരിയാപുരം വേണുഗോപാൽ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

മലയാളത്തിളക്കം ഭാഷയിൽ ലയിച്ചും ആസ്വദിച്ചും ആത്മവിശ്വാസത്തോടെ മുന്നേറുന്ന കുട്ടികളും സർഗാത്മകതസും ഭാവനയും സമർപ്പിത ചിന്തയും അന്വേഷണാത്മകതയുള്ള നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ അധ്യാപകരും ഒത്ത് ചേർന്ന് മലയാളത്തിളക്കം വിജയത്തിലെത്തിച്ചു.ശിശു കേന്ദ്രീകൃത സമീപനത്തിൻെറ ശക്തമായ സാധ്യത ബോധ്യപ്പെടുത്തൽ,കുട്ടികൾ വിരസതയില്ലാതെ മണിക്കൂറുകളോളം ഭാഷാ പ്രവർത്തനങ്ങളിൽ മുഴുകുന്ന അനുഭവം,ഭിന്നനിലവാര പരിഗണനയും തത്സമയ പിന്തുണയും നല്ർകി മലയാളത്തിളക്കം തിളക്കമറ്റതാക്കാൻ സാധിച്ചു.

ഗണിതവിജയം

എല്ലാ കുട്ടികളേയും ഗണിതത്തിൽ അടിസ്ഥാന ശേഷി ഉറപ്പിക്കുക,സംഖ്യാബോധവും ചതുഷ്ക്രിയകളും ഉറപ്പിക്കുക എനന് ലക്ഷ്യത്തോടെയാണ് ഗണിതവിജയത്തിൻെറ പ്രവർത്തനങ്ങൾ നടത്തിയത്.

സുരീലി ഹിന്ദി

ഹിന്ദി ഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും എവുത്തിലും വായനയിലും കുട്ടികളെ പ്രാപ്തരാക്കാനുമായി നടത്തിയ സുരീലി ഹിന്ദി വളരെ മികച്ച ലക്ഷ്യം കണ്ടു.

വിദ്യാലയ കൂട്ടുചേരൽ

തുമ്പമൺ,വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലെ സ്കൂളുകളുടെ വിദ്യാലയ കുട്ടുചേരൽ പരിപാടിയിൽ നരിയാപുരം സെൻറ് പോൾസും പങ്കെടുത്തു.ഇത് കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായിരുന്നു.

പുസ്തക സഞ്ചാരം

വായനാ പരിവോഷണ പരിപാടിയുടെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളുടെ സമീപത്തും പുസ്തകവണ്ടിയെത്തി കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു.മികച്ച മൂന്ന് വായനാക്കുറിപ്പുകൾക്ക് സമ്മാനം നൽകി.

പ്രാദേശിക പ്രതിഭാ കേന്ദ്രം

നാടക കളരി,ചിത്രരചന,ഗണിത കേളി,പ്രാദേശിക നടത്തം,പാട്ടുപുര,എൻെറ ചുറ്റുപാട്,യോഗപരിശീലനം,ഭാഷോത്സവം,രുചിച്ചറിയൽ,മണത്തറിയൽ എന്നീ പരിപാടികൾ പ്രാദേശിക പ്രതിഭാ കേന്ഗ്രത്തിൽ നടന്നു.നരിയാപുരം സെൻറ് പോൾസിലെ 20 ൽ അധികം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു.

രക്ഷാകർത്തൃമാർഗ്ഗ നിർദേശ ക്ലാസ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷാകർത്തൃമാർഗ്ഗ നിർദേശ ക്ലാസ്സ് നടത്തി.

ജനകീയ വിദ്യാഭ്യാസ സദസ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കീരുകുഴി,പാറപ്പാട്ട് കോളനി,വയലാ വടക്ക്,മലങ്കാവ്,മുട്ടം കോളനി എന്നീ പ്രദേശങ്ങളിൽ പ്രാദേശിക ജനകീയ വിദ്യാഭ്യാസ സദസ്സ് നടത്തി.രക്ഷിതാക്കൾ,കുട്ടികൾ,സാംസ്കാരിക പ്രവർത്തകർ,ജനപ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് വിദ്യാഭ്യാസ സദസ്സ് ശ്രദ്ധേയമായി.

ഭിന്നശേഷി വാരാചരണം

ഭിന്നഷേഷി വാരാചരണത്തിൻെറ ഭാഗമായി വീട്ടുകൂട്ടയ്മ,ഒപ്പുകൂട്ടായ്മ,ദീപശിഖാ പ്രയാമം,പഠനോപകരണ വിതരണം,ഭിന്നശേഷി കുട്ടികളുടെ സംഗമം എന്നിവ നടത്തി.കൂട്ടുകൂടാം പുസ്തക ചങ്ങാതി എന്ന പരിപാടി ആവിഷ്കരിച്ച് പുസ്തകങ്ങൾ,ഷെൽഫ് എന്നിവ നൽകി.

അക്കാദമിക മാസ്റ്റർ പ്ലാൻ ഓരോ വിദ്യാലയവും മെച്ചപ്പെടുക എന്നതിൻെറ ഭാഗമായി നമ്മുടെ വിദ്ായലയവും മാസ്റ്റർ പ്ലാൻ തയ്യാറാക്കി.ഓരോ കുട്ടിയും ഓരോ ക്ലാസ്സുെ ഓരോ വിദ്യാലയവും കൂടുതൽ മികവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.


അധ്യാപകർ

അനധ്യാപകർ

മികവുകൾ

അനുഭവ കുറിപ്പുകൾ

പ്രളയ കാലത്തെ ഓർമ്മകളിലൂടെ

കോവിഡ് മഹാമാരിയിലും പതറാതെ

എൻെറ ഗ്രാമം

എൻെറ ഗ്രാമം ( "എൻെറ ഗ്രാമം ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പത്തംതിട്ട ജില്ലയിലെ നരിയാപുരം.നരിപുരം എന്നറിയപ്പെട്ടിരുന്ന നാടാണ് പിന്നീട് നരിയാപുരം എന്നായി മാറിയത്. നരിയാപുരത്തേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 64 വർഷം തികയുകയാണ്.അനേകം തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം നരിയാപുരത്തിൻെറ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ വിദ്യാലയം.ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു . പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന നരിയാപുരത്തിൻെറ ഗ്രാമചരിത്രത്തിൽ നരിയാപുരത്തിൻേറയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് സെൻറ് പോൾസ് ഹൈസ്ക്കൂൾ തന്നെയാണ്.

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

വഴികാട്ടി

  • പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി സ്ഥിതിചെയ്യുന്നു.
  • ‍ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാണ്
ക്രമനമ്പർ ജീവനക്കാരൻെറ പേര് തസ്കിക
1 ശ്രീ.തോമസ് മാത്യു HEAD MASTER
2 ശ്രീമതി.വിൽസി ജോർജ് HST
3 ശ്രീമതി.റിനി.റ്റി.മാത്യു HST
4 ശ്രീമതി.അമ്പിളി.സി.ആർ HST
5 ശ്രീമതി.ബീനാ കുര്യൻ HST
6 ശ്രീ.മാത്യു. സി.ഡേവിഡ് HST
7 ശ്രീ.ഫൈസൽ.എം. HST
8 ശ്രീമതി.കന്നി.എസ്.നായർ HST
9 ശ്രീമതി.രേഷ്മാരാജ് HST
10 ശ്രീമതി.സൂസൻ ഈശോ കളത്തിലെ എഴുത്ത്
11 ശ്രീമതി.ഷേർളി ജോൺ.കെ കളത്തിലെ എഴുത്ത്
12 ശ്രീമതി.രേണു.ബി കളത്തിലെ എഴുത്ത്
13 ശ്രീമതി.സുജ.എസ് കളത്തിലെ എഴുത്ത്
14 ശ്രീ.പഹികുമാർ.എസ് കളത്തിലെ എഴുത്ത്
15 ശ്രീമതി.സുജാ ഫിലിപ്പ്.സി കളത്തിലെ എഴുത്ത്