"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ലത എസ് നായർ | |പ്രധാന അദ്ധ്യാപിക=ലത എസ് നായർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിജു . എൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിന | |എം.പി.ടി.എ. പ്രസിഡണ്ട്=സജിന ഫസലുദീൻ | ||
|സ്കൂൾ ചിത്രം=Our dream.jpeg | |സ്കൂൾ ചിത്രം=Our dream.jpeg | ||
|size=350px | |size=350px |
09:35, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ്സ് മുരുക്കുമൺ | |
---|---|
വിലാസം | |
മുരുക്കുമൺ നിലമേൽ പി.ഒ. , 691535 , കൊല്ലം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0474 433633 |
ഇമെയിൽ | murukkumonups1954@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40241 (സമേതം) |
യുഡൈസ് കോഡ് | 32130200505 |
വിക്കിഡാറ്റ | Q105813802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 424 |
പെൺകുട്ടികൾ | 387 |
ആകെ വിദ്യാർത്ഥികൾ | 811 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത എസ് നായർ |
പി.ടി.എ. പ്രസിഡണ്ട് | നിജു . എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിന ഫസലുദീൻ |
അവസാനം തിരുത്തിയത് | |
25-07-2024 | Murukkumon ups |
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ മുരുക്കുമൺ എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയം.
ചരിത്രം
നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
ഈ സ്കൂളിന്റെ മാനേജർ ചെറിയവെളിനല്ലൂർ കാവടിയിൽ കെ കുട്ടൻപിളള സാറും, പിന്നീട് അദ്ദേഹത്തിന്റെ മകൻ വേണുജിയും അതിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചറും മാനേജർമാരായിരുന്നു. തുടർന്ന് 2018 ഏപിൽ മാസത്തിൽ ബഹു. ലക്ഷമണൻ സർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി. കൂടുതൽ അറിയാം
സാരഥികൾ
-
ശ്രീ. ലക്ഷ്മണൻ നായർ (മാനേജർ)
-
ശ്രീമതി.ലത എസ് നായർ (ഹെഡ്മിസ്ട്രസ്)
കൂട്ടായ്മ
ആത്മാർപ്പണത്തോടെ ജോലി ചെയ്യുന്ന ഒരു കൂട്ടം അദ്ധ്യാപകരാണ് ഈ സ്‌കൂളിന്റെ മുതൽക്കൂട്ട്. അവർ ആരൊക്കെ എന്നറിയാൻ ഞങ്ങളുടെ കൂട്ടായ്മ - ചിത്ര ശാല
പൂർവ്വാദ്ധ്യാപകർ
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ, ഗേറ്റ്
- അത്യാധുനിക നിലയിലുള്ള സ്കൂൾ കെട്ടിടം
- കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
- ഹൈടെക് ക്ലാസ്സ് മുറികൾ
- ഓഫീസ് റൂം, സ്റ്റാഫ് റൂ൦
- കമ്പ്യൂട്ടർ റൂം
- ആധുനിക പാചകപ്പുര
- ഡൈനിംഗ് ഹാൾ
- കുടിവെള്ള വിതരണം
- വാഹനസൗകര്യം
- ടോയ്‌ലെറ്റ്
- മാലിന്യസംസ്കരണം
- ലബോറട്ടറി
- ലൈബ്രറി
- എല്ലാ ക്ലാസ്സിലും First-Aid Box
- സ്കൂൾ ആഡിറ്റോറിയം കൂടുതൽ അറിയാം
അന്താരാഷ്ട്ര നിലവാരത്തിലേക്ക്.....
നമ്മുടെ കുട്ടികളെയും ലോകം കാണട്ടെ........
വിവരസാങ്കേതിക വിദ്യയുടെ ലോകത്ത് നമ്മുടെ സ്കൂളും കുട്ടികളും ലോകം അറിയാൻ സ്കൂളിന് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ട്.കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും സ്കൂളിന്റെ ഓഫീഷ്യൽ യൂട്യൂബ് ചാനൽ ആരംഭിച്ചു.
ഫേസ്ബുക്ക് പേജിലൂടെ
വരൂ നമുക്ക് പോകാം മുരുക്കുമൺ യുപിഎസിലേക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‌കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കുട്ടികളുടെ ഉൽപ്പന്നങ്ങൾ കാണാൻ നേർക്കാഴ്ച
ഞങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങൾ എന്തെന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കൂൾ വീട്ടിലെത്തിയപ്പോൾ
കോവിഡ് മഹാമാരി രൂക്ഷമാവുകയും സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തസാഹചര്യത്തിലാണ് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയത്.എന്നാൽ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ചാനലിലൂടെ ക്ലാസുകൾ കാണാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.എന്നാൽ പി റ്റി എയുടെയും നാട്ടുകാരുടേയും,അധ്യാപകരുടേയും ശ്രമഫലമായി കുട്ടികൾക്കു ടിവികൾ വിതരണം ചെയ്തു.കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ കേബിൾ കണക്ഷനുവേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു.തുടർന്നുള്ള നാളുകളിൽ വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി.അതിനു വേണ്ടിപഞ്ചായത്തും പി റ്റി എ യും,അധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ നൽകി.
സ്കൂൾ - പത്രവാർത്തകളിലൂടെ
നമ്മുടെ സ്കൂളുകളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ പത്രതാളുകളിലൂടെ - ഇവിടെ ക്ലിക്ക് ചെയ്യുക
സമൂഹത്തിന് വേണ്ടി
നമ്മുടെ സ്കൂളുകളിലെ സമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ കാണാൻ
സമൂഹത്തിലേക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ
ഉപജില്ല കലോത്സവം
ജില്ല കലോത്സവം
കൊല്ലം ജില്ലാ സ്കൂൾകലോത്സവത്തിൽ മൂന്നാം സ്ഥാനവും ചടയമംഗലം ഉപജില്ലയിലെ ഒന്നാം സ്ഥാനവും നേടി മുരുക്കുമൺ യു പി എസ് നിലമേൽ. ജില്ലയിൽ UP വിഭാഗത്തിൽ 177 സ്കൂളുകൾ പങ്കെടുത്തു.അതിൽ ചടയമംഗലം ഉപജില്ലയിൽ നിന്ന് ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ളത് 2 സ്കൂളുകൾ മാത്രം.കൂടുതൽ അറിയാൻ
വഴികാട്ടി
സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര തിരുവനന്തപുരം യാത്രയിൽ ചടയമംഗലം കഴിഞ്ഞ് കുരിയോട് മുരുക്കുമൺ ജംങ്ഷനുകൾക്കിടയിലായി പ്രധാനപാതയിൽ നിന്നും ഇടത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. സംസ്ഥാന പാത പാരിപ്പള്ളി മടത്തറ റോഡിൽ നിലമേൽ മുരുക്കുമൺ ജംങ്ഷൻ കഴിഞ്ഞ് 200 മീറ്റർ മുന്നോട്ട് സഞ്ചരിച്ചശേഷം വലത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്താം. {{#multimaps:8.84516,76.88004 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40241
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ