യു.പി.എസ്സ് മുരുക്കുമൺ/ക്ലബ്ബുകൾ
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് ക്ലബ്
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് കുരുന്നു മനസ്സുകളിൽ ഉറങ്ങിക്കിടന്നിരുന്ന സർഗാത്മകകഴിവുകൾ ചിറകടിച്ച് പറക്കാൻ പര്യാപ്തമാക്കുകയാണ് മുരുക്കുമൺ യു പി എസിലെ ഇംഗ്ലീഷ് ക്ലബ് . 2016-17അധ്യയനവർഷത്തിൽ ഹലോ ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ശ്രീമതി മഞ്ജു ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഭാഷ ആസ്വാദ്യകരമായ രീതിയിൽ സ്വായത്തമാക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ക്ലബ് നടത്തിപ്പോരുന്നത്. എല്ലാ ആഴ്ചയിലും ക്ലബ് മീറ്റിംഗ് നടത്തുന്നു.
ഇംഗ്ലീഷ് ക്ലബ് ഏറ്റെടുത്ത് ആദ്യത്തെ പ്രവർത്തനമാണ് BaLA .ഇംഗ്ലീഷ് പാഠ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ചുമരിൽ ആലേഖനം ചെയ്തതിലൂടെ പുതിയ ഒരു ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു.2018 ഡിസംബർ 21, 22 തീയതികളിൽ സബ്ജില്ലാതല ദ്വിദിന ഇംഗ്ലീഷ് തിയേറ്റർ ക്യാമ്പ് മുരുക്കുമൺ യു പി എസിൽ വച്ചാണ് നടത്തിയത്. ഇംഗ്ലീഷ് ക്ലബിലെ 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പ് കുട്ടികൾക്ക് പുതിയഒരു അനുഭവമാണ് സമ്മാനിച്ചത്.
സ്പീക്കിംഗ് ടൈം, സ്റ്റോറി ടൈം, ലാംഗ്വേജ് ഗെയിംസ് , A Word in a day ,പസിൽസ് റിഡിൽസ്, തോട്ട് ഫോർ ദി ഡേ , സ്പീച്ച് ,ഇംഗ്ലീഷ്ന്യൂസ് റീഡിങ് , ഫൺ വിത് ഇംഗ്ലീഷ് , ദി ബസ്റ്റ് ഡയറി എന്റി, പിക്ചർ ഡിക്ഷണറി , മാഗസിൻ മേക്കിങ് , ദിനാചരണ പ്രവർത്തനങ്ങൾ, ഇംഗ്ലീഷ് ക്ലാസ് പിടി എ ,ഇംഗ്ലീഷ് ഫെസ്റ്റ്, മൈ ഇംഗ്ലീഷ് കോർണർ,തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. അസംബ്ലിയിൽ വിജയികൾക്ക് സമ്മാനവും നൽകുന്നു.ഇംഗ്ലീഷ് ക്ലബ്ബ് ഏറ്റെടുത്ത പുതിയ പ്രവർത്തനമാണ് മൈ ഓൺ സ്റ്റോറി ബുക്ക് .
ശാസ്ത്ര ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ശാസ്ത്രക്ലബ്ബ് രൂപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈനടൽ , തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി.സ്കൂൾതല ശാസ്ത്രമേള ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു,
വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ക്വിസ് മത്സരങ്ങൾ തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി വരുന്നു.
2021-22 അധ്യയന വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്രക്ലബ്ബ് നടത്തിയത്. ശാസ്ത്ര രംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര രംഗം എന്ന വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് കുട്ടികളുടെ പ്രവർത്തനങ്ങൾ ഞായറാഴ്ചകളിൽ ഗ്രൂപ്പിൽ ഷെയർ ചെയ്ത് അന്നേ ദിവസം അതിന്റെ വിലയിരുത്തലും ഗൂഗിൾ മീറ്റും സംഘടിപ്പിച്ച് ചർച്ച ചെയ്തു.
കുട്ടികൾ വ്യത്യസ്തമായ ശാസ്ത്ര പരീക്ഷണങ്ങളും, ശാസ്ത്ര നിരീക്ഷണക്കുറിപ്പുകളും, ശാസ്ത്ര പ്രബന്ധങ്ങളും ഗ്രൂപ്പിൽ ഷെയർ ചെയ്തു. കുട്ടികളിൽ ജൈവകൃഷി പരിപാലനവും ഉറവിട മാലിന്യ സംസ്കരണവും നടത്തുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാനും സമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, എന്നിവ നടത്തുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.
ഗണിത ക്ലബ്ബ്
ഗണിതോത്സവം
പാഠൄ-പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മുരുക്കുമൺ യു പി എസിൽ ഗണിതോത്സവം സംഘടിപ്പിച്ചു. പ്രവർ ത്തിന്റെ ഉദ്ഘാടനം BRC Trainer ആയ ശ്രീമതി അനിതാ കുമാരി നിർവഹിച്ചു. HM,വാർഡ് മെമ്പർ, SRG കൺവീർ, ഗണിതാധ്യാപകർ തുടങ്ങിയവർ യോഗത്തിൽ ആശംസകൾ നേർന്നു. തുടർന്ന് മധുരവിതരണം നടത്തി.
പ്ലാസ്റ്റിക് ബാനറുകൾ ഒഴിവാക്കികൊണ്ട് ഓലമെടഞ്ഞ് അതിൽ ചർട്ട് ഒട്ടിച്ച് ചേർത്താണ് ബാനറുകൾ തയ്യാറാക്കിയത്. ഗണിതോത്സവത്തിന്റെ മുഖ്യ ആകർഷകഘടക൦ ‘ഗണിത കടൽ’ ആയിരുന്നു. ജ്യാമിതിയ രൂപങ്ങൾ തുണിയിൽ ഒട്ടിച്ചു ചേർത്ത് വിവിധ മത്സ്യങ്ങൾ, നീരാളി, പുല്ലുകൾ, കല്ലുകൾ, നീർകുമിളകൾ എന്നിവയും അതിൽ ഉൾപ്പെടുത്തി പ്രദർശനമായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾ തന്നെ തയ്യാറാക്കിയ ജ്യാമിതിയ ചാർട്ട്, സ്റ്റിൽ മോഡൽ,വിവിധ തരം സംഖ്യാ ചാർട്ട് , ടാൻഗ്രം ചാർട്ട്,ഗണിത മഹത് വചനങ്ങൾ എഴുതിയ ചാർട്ട്,ലാഭക്കട എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തി.
സ്ക്കൂൾ ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയത് വരുന്നു.
ഹെൽത്ത് ക്ലബ്ന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്
'മാറുന്ന ആഹാരരീതി, നോവുന്ന കേരളം."
ഒക്ടോബർ 16 ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയാണ്. 'മാറുന്ന ആഹാരരീതി, നോവുന്ന കേരളം '. ഏഴാം ക്ലാസ്സിലെ നർത്തനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി ഇപ്പോൾ പ്രചാരത്തിലുള്ള ജങ്ക്ഫുഡിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടുന്ന ചർച്ചയായിരുന്നു.
വിദ്യാരംഗം
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായനാ ദിനത്തിൽ ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. പാലക്കാട് അസിസ്റ്റന്റ് കളക്ടർ ശ്രീ. അനിൽകുമാർ സർ മുഖ്യാഥിതിയായി. കുട്ടികൾക്ക് വായനയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ ഈ ഗൂഗിൾ മീറ്റിലൂടെ സാധിച്ചു. വീട്ടിലൊരു ലൈബ്രറി, എന്റെ വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിങ്ങനെ ഉള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട് സബ്ജില്ലാതലത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ ലക്ഷ്മി നിരുപമ, ബി. ആർ. നിരഞ്ജൻ, ആഷിക്ക്.എസ്സ്, ആർഷാന എന്നീ കുട്ടികൾ സമ്മാനം നേടി. ബഷീർ ചരമദിനത്തോടനുബന്ധിച്ചു സ്കൂൾ വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീറിന് ഏറ്റവും പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം സ്കൂൾ വളപ്പിൽ നട്ടു. ഒരു കുട്ടി ബഷീറായി മാറി. അദ്ദേഹത്തോട് അഭിമുഖം നടത്താൻ മറ്റു കുട്ടികൾക്ക് അവസരം നൽകി. ബഷീർ കൃതികൾ, കുട്ടികൾ വരച്ച ബഷീർ കഥാപാത്രങ്ങൾ എന്നിവയുടെ പ്രദർശനവും യു. പി തലത്തിൽ ക്വിസ് മത്സരവും നടന്നു.
മലയാളത്തിളക്കം
മലയാളം ഭാഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി നമ്മുടെ സ്കൂളിൽ വളരെ ചിട്ടയോടെ നടന്നുവരുന്നു.