യു.പി.എസ്സ് മുരുക്കുമൺ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ നിലമേൽ ഗ്രാമപ്പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് നിലമേലിനും ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം നിലകൊള്ളുന്ന ജടായു പാറയുടെയും മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് മുരുക്കുമൺ.വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിച്ച ഈ പ്രദേശത്ത് 1954 ലാണ് മുരുക്കുമൺ യു. പി. എസ് ആരംഭിക്കുന്നത്.ഒരു സ്കൂൾ എന്ന ആശയം ആദ്യമായി കൊണ്ട്‌ വന്നത് മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. അന്ന് കെ. വി. എം യു. പി. എന്ന പേരിൽ അറിയപ്പെട്ട ഈ സ്കൂൾ ഇന്ന്‌ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്.

ഒരു പഴയകാല ചിത്രം

ഈ സ്കൂളിന്റെ മാനേജർ ചെറിയവെളിനല്ലൂർ കാവടിയിൽ കെ കുട്ടൻപിളള സാറും, പിന്നീട് അദ്ദേഹത്തിന്റെ മകൻ വേണുജിയും അതിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചറും മാനേജർമാരായിരുന്നു. തുടർന്ന് 2018 ഏപിൽ മാസത്തിൽ ബഹു. ലക്ഷമണൻ സർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി.

    കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ മുരുക്കുമൺ എന്ന ഗ്രാമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് മാറ്റത്തിന്റെ ശംഖൊലി മുഴക്കിക്കൊണ്ട് മുന്നേറുകയാണ് സ്മാർട്ട് ക്ലാസ്റൂം, പ്രൊജക്റ്റർ സൗകര്യത്തോടെയുളള ഡിജിറ്റൽ ലംബുകൾ, കമ്പ്യൂട്ടർ ലാബ്, വൈ- ഫൈ സംവിധാനം, ലാപ്ടോപുകൾ ഉപയോഗിച്ചുള്ള അധ്യാപനം ഇവ ഇവയിൽ ചിലതു മാത്രം. അധ്യാപനരംഗത്തെപ്പോലെ തന്നെ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകൾ, കലാകായിക മത്സരങ്ങൾ തുടങ്ങിയ  രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

2ഏക്കർ 41സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 32 ഓളം ക്ലാസ്സ് മുറികളും പ്രീപ്രൈമറി കുട്ടികൾക്കായി പ്രത്യേകം ക്ലാസ് മുറികളും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും നമ്മുടെ വിദ്യാലയത്തിനുണ്ട്. വിദ്യാർഥികളുടെ മാനസികോല്ലാസത്തിനായി വളരെ ഭംഗിയുള്ള ഒരു പാർക്കു൦ സ്കൂളിന് സ്വന്തമാണ്.സ്കൂളിൽ സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്. കമ്പ്യൂട്ടർ ലാബ് എന്നിവ കുട്ടികളായി ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബിൽ ICT അനുവദിച്ച 8 കമ്പ്യൂട്ടർ ഉൾപ്പെടെ എകദേശം 40 ഓളം കമ്പ്യൂട്ടറുകളും 8 ഓളം ലാപ്ടോപ്പുകളും  4പ്രോജക്ടറുകളും സ്കൂളിന് സ്വന്തമാണ് .സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജലലഭ്യതയുള്ള കിണറും ജലക്ഷാമം പരിഹരിക്കുന്നതിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടി 600 അടി സ്ക്വയർ ഫീറ്റ് താഴ്ചയിൽ കുഴൽകിണർ കുഴിച്ച് സ്കൂളില മുഴുവൻ കൂട്ടികൾക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമീപവാസികൾക്കും ശുദ്ധജലം ലഭ്യമാക്കുന്നു.

1500 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും വായന മുറിയും സ്കൂളിന്റെ സൗഭാഗ്യമാണ്. കുട്ടികളുടെ കലാപരിപാടികൾ, വാർഷികം എന്നിവ നടത്തുന്നതിനായി ഒരു ഓഡിറ്റോറിയവും നമുക്കുണ്ട്. അൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമികാശ്യ ങ്ങൾക്കുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലെറ്റ്കളും ഉണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുര യിൽ നാപ്കീൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടി സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് 6 സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.