"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
വെങ്ങാനൂർ | പ്രസിദ്ധവും പ്രകൃതി രാമണീയവുമായ വെങ്ങാനൂർ ഗ്രാമത്തിന്റെ ഐശ്വര്യദേവതയായ ശ്രീ നീലകേശി അമ്മ കുടികൊള്ളുന്ന കൊച്ചു ക്ഷേത്ര മുറ്റത്തു സ്ഥാപിച്ച ഒരു ഓല കെട്ടിടമായിരുന്നു ആദ്യകാലത്തു മുടിപ്പുരനട എൽ. പി. എസ്. യശ:ശരീരനായ ശ്രീമാൻ. എൻ. വിക്രമൻ പിള്ള ആയിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. വെങ്ങാനൂരിന്റെ വിദ്യാഭ്യാസമേഖലയിലെ ആദ്യ സ്ഫുരണമായിരുന്നു മുടിപ്പുര നട സ്കൂൾ.1946-47കാലഘട്ടത്തിൽ സർ സി. പി രാമസ്വാമി അയ്യർ നടപ്പിലാക്കിയ ഭരണ പരിഷ്ക്കാരത്തിന്റെ പേരിൽ അന്നത്തെ നാണയമായ ഒരു ചക്രം പ്രതിഫലം പറ്റിക്കൊണ്ട് ഉടമസ്ഥനായ ശ്രീ എൻ. വിക്രമൻ പിള്ള സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. ക്ഷേത്രാങ്കണത്തിലെ കെട്ടിടം ജീർണാവസ്ഥയിൽ എത്തിയപ്പോൾ ദേവസ്വം ഭരണ സമിതി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഭാഗത്തു സൗജന്യമായി 25 സെന്റ് സ്ഥലം നൽകി. സർക്കാർ ചെലവിൽ പുതിയ കെട്ടിടം പണി അവിടെ ആരംഭിച്ചു. സ്കൂൾ പി. ടി. എ ശക്തമായതോടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. പിന്നീട് രണ്ടു നില കോൺക്രീറ്റ് കെട്ടിടവും ചുറ്റുമതിലും സ്കൂളിന് സ്വന്തമായി.ഈ കെട്ടിടം കമ്പ്യൂട്ടർ മുറിയായും ലൈബ്രറിയായും ഉപയോഗിക്കാൻ തുടങ്ങി. DPEP കാലഘട്ടത്തിൽ അധ്യാപക പരിശീലനകേന്ദ്രമായ ക്ലസ്റ്റർ സെന്റർ റൂം നിർമിക്കുകയും പ്രീ പ്രൈമറി ക്ലാസുകൾക്കു തുടക്കം കുറിക്കുകയും ചെയ്തു. എല്ലാ ക്ലാസുകളും ഉൾക്കൊള്ളിക്കാവുന്ന അത്യാധുനിക കോൺക്രീറ്റ് ഇരുനില കെട്ടിടം MLA ഫണ്ടിൽ നിന്ന് നമുക്കു ലഭ്യമായതു ഈയടുത്ത കാലത്താണ്. | ||
ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിൽ കഠിനമായ വെല്ലുവിളികളെ നേരിട്ട് കൊണ്ട് വിദ്യാഭ്യാസ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു മാതൃക സ്ഥാപനമായി നിലകൊള്ളുകയാണ് നമ്മുടെ വിദ്യാലയ മുത്തശ്ശി. ഈ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച പ്രഗത്ഭരായ അദ്ധ്യാപകരുണ്ട്, ഉദാരമതികളായ രക്ഷിതാക്കളുണ്ട്, മാറി മാറി വന്ന സർക്കാരുകളുണ്ട്, പൂർവ വിദ്യാർത്ഥികളുണ്ട്. എല്ലാവരുടെയും അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് ഇന്നത്തെ മുടിപ്പുര നട LP സ്കൂൾ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
09:42, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ | |
|---|---|
| വിലാസം | |
വെങ്ങാനൂർ വെങ്ങാനൂർ പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0471 2482400 |
| ഇമെയിൽ | glpsmudippuranada@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44220 (സമേതം) |
| യുഡൈസ് കോഡ് | 32140200506 |
| വിക്കിഡാറ്റ | Q64036087 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
| വാർഡ് | 59 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 129 |
| പെൺകുട്ടികൾ | 124 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാജേശ്വരി. എസ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ. എൻ. എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ. എസ് |
| അവസാനം തിരുത്തിയത് | |
| 12-03-2022 | 44220 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ വെങ്ങാനൂർ എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതിരമണീയതയുടെയും ദേവികടാക്ഷത്താൽ പകർന്നു കിട്ടുന്ന സർവഐശ്വര്യങ്ങളുടെയും നടുവിൽ അധ:കൃതവർഗ്ഗത്തിന്റെ സർവതോൻമുഖമായ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിച്ച ധീരദശാഭിമാനി ശ്രീ അയ്യങ്കാളിയുടെ സ്മരണ നിലനിൽക്കുന്ന പവിത്രമായ മണ്ണിൽ വിരാജിക്കുന്ന ഗവ: എൽ പി എസ് മുടിപ്പുരനട വെങ്ങാനൂർ 106- മത് വർഷത്തിലൂടെ വിജയകരമായി കടന്നു പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന ലക്ഷ്യം സാക്ഷത്കരിക്കാൻ നമ്മുടെ കുഞ്ഞു കുരുന്നുകളെ സജ്ജരാക്കുകയും മികവുറ്റ മേഖലകളിൽ അവരെ എത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന മഹത്തായ സംരംഭത്തിലേക്കു നമ്മുടെ വിദ്യാലയംപ്രൈമറി തലത്തിൽ 253 കുട്ടികളും പ്രീ പ്രൈമറി തലത്തിൽ 112 കുട്ടികളുമായി അനുദിനം വളർന്നു കൊണ്ടിരിക്കുന്നു.
ചരിത്രം
പ്രസിദ്ധവും പ്രകൃതി രാമണീയവുമായ വെങ്ങാനൂർ ഗ്രാമത്തിന്റെ ഐശ്വര്യദേവതയായ ശ്രീ നീലകേശി അമ്മ കുടികൊള്ളുന്ന കൊച്ചു ക്ഷേത്ര മുറ്റത്തു സ്ഥാപിച്ച ഒരു ഓല കെട്ടിടമായിരുന്നു ആദ്യകാലത്തു മുടിപ്പുരനട എൽ. പി. എസ്. യശ:ശരീരനായ ശ്രീമാൻ. എൻ. വിക്രമൻ പിള്ള ആയിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. വെങ്ങാനൂരിന്റെ വിദ്യാഭ്യാസമേഖലയിലെ ആദ്യ സ്ഫുരണമായിരുന്നു മുടിപ്പുര നട സ്കൂൾ.1946-47കാലഘട്ടത്തിൽ സർ സി. പി രാമസ്വാമി അയ്യർ നടപ്പിലാക്കിയ ഭരണ പരിഷ്ക്കാരത്തിന്റെ പേരിൽ അന്നത്തെ നാണയമായ ഒരു ചക്രം പ്രതിഫലം പറ്റിക്കൊണ്ട് ഉടമസ്ഥനായ ശ്രീ എൻ. വിക്രമൻ പിള്ള സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. ക്ഷേത്രാങ്കണത്തിലെ കെട്ടിടം ജീർണാവസ്ഥയിൽ എത്തിയപ്പോൾ ദേവസ്വം ഭരണ സമിതി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഭാഗത്തു സൗജന്യമായി 25 സെന്റ് സ്ഥലം നൽകി. സർക്കാർ ചെലവിൽ പുതിയ കെട്ടിടം പണി അവിടെ ആരംഭിച്ചു. സ്കൂൾ പി. ടി. എ ശക്തമായതോടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. പിന്നീട് രണ്ടു നില കോൺക്രീറ്റ് കെട്ടിടവും ചുറ്റുമതിലും സ്കൂളിന് സ്വന്തമായി.ഈ കെട്ടിടം കമ്പ്യൂട്ടർ മുറിയായും ലൈബ്രറിയായും ഉപയോഗിക്കാൻ തുടങ്ങി. DPEP കാലഘട്ടത്തിൽ അധ്യാപക പരിശീലനകേന്ദ്രമായ ക്ലസ്റ്റർ സെന്റർ റൂം നിർമിക്കുകയും പ്രീ പ്രൈമറി ക്ലാസുകൾക്കു തുടക്കം കുറിക്കുകയും ചെയ്തു. എല്ലാ ക്ലാസുകളും ഉൾക്കൊള്ളിക്കാവുന്ന അത്യാധുനിക കോൺക്രീറ്റ് ഇരുനില കെട്ടിടം MLA ഫണ്ടിൽ നിന്ന് നമുക്കു ലഭ്യമായതു ഈയടുത്ത കാലത്താണ്.
ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിൽ കഠിനമായ വെല്ലുവിളികളെ നേരിട്ട് കൊണ്ട് വിദ്യാഭ്യാസ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു മാതൃക സ്ഥാപനമായി നിലകൊള്ളുകയാണ് നമ്മുടെ വിദ്യാലയ മുത്തശ്ശി. ഈ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച പ്രഗത്ഭരായ അദ്ധ്യാപകരുണ്ട്, ഉദാരമതികളായ രക്ഷിതാക്കളുണ്ട്, മാറി മാറി വന്ന സർക്കാരുകളുണ്ട്, പൂർവ വിദ്യാർത്ഥികളുണ്ട്. എല്ലാവരുടെയും അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് ഇന്നത്തെ മുടിപ്പുര നട LP സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും ഊണ് മുറിയും സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് . കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റേഡിയോ ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഇക്കോ ക്ലബ്
- ഹെൽത്ത് ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീമതി കെ.ജയശ്രീ
- ശ്രീമതി എം.വസന്തകുമാരി
- ശ്രീമതി ഹെസി
- ശ്രീമതി സുമതിക്കുട്ടിയമ്മ
- ശ്രീ കെ.എം.റോബർട്ട്
- ശ്രീ എൻ.വേലായുധൻനാടാർ
- ശ്രീ അർജുനപണിക്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ജി.എൻ പണിക്കർ
(പ്രശസ്തസാഹിത്യകാരൻ)
- ശ്രീ Dr.ജസ്റ്റിൻജോസ് എസ്.ജെ
( സിവിൽസർജൻ)
- ബിനോജ്. ആർ.വി (Scientist)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തു നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം .ബൈപാസ് റോഡ് മാർഗം തിരുവല്ലം വഴി പാച്ചല്ലൂർ ,പൂംകുളം കഴിഞ്ഞു വെങ്ങാനൂർ ജംഗ്ഷൻ എത്തിയ ശേഷം നീലകേശി റോഡ് വഴി കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .നീലകേശി ക്ഷേത്രത്തിനു അടുത്തു സ്ഥിതി ചെയ്യുന്നു
- തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് 5Km അകലെയായി വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 500m മാറി വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു.
- വിഴിഞ്ഞം ബസ്സ്റ്റേഷനിൽ നിന്നും 3Km അകലെയായി പള്ളിച്ചൽ- വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ടു 500m മാറി സ്ഥിതി ചെയ്യുന്നു.
- വിഴിഞ്ഞം ബസ്റ്റേഷനിൽനിന്ന് വിഴിഞ്ഞം- ബാലരാമപുരം റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്ന് 1Km നുഅപ്പുറം ഇടത്തോട്ട് 1Km മാറി നീലകേശി ഓഡിറ്റോറിയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.39389, 77.00537| zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44220
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ