"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 270: വരി 270:
</gallery>
</gallery>
==അക്ഷരക്കൂട്ട്==
==അക്ഷരക്കൂട്ട്==
{| class="wikitable"
|+
!മായാത്ത പുഞ്ചിരി
ഫർഹാന 
9 ഇ
രാത്രി എങ്ങോ മാഞ്ഞു പോയി. മഞ്ഞയും ചുവപ്പും അങ്ങിങ് വെള്ള മേഘങ്ങൾക്കിടയിലൂടെ ഭൂമിയിലേക്ക് പതിച്ചു..എങ്ങും മൂടൽമഞ്ഞ് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ മരുന്നിന്റെ രൂക്ഷമായ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. ഈ ഗന്ധത്തിൽനിന്നൊരുമോചനം അവളാഗ്രഹിച്ചിട്ടു നാളുകളേറെയായി....
സർക്കാർ ആശുപത്രിയിലെ ഇരുപത്തിയാറാം വാർഡ് മുറി. ആർക്കോവേണ്ടി കറങ്ങുന്ന ഫാൻ സഹിക്കാൻ കഴിയാത്ത മരുന്നിന്റെ ഗന്ധം എല്ലാം അവൾക്കിപ്പോൾ ശീലമായിരിക്കുന്നു.
"ഓൾക്ക് ക്യാൻസറാണത്രേ" വീട്ടിലെ തൊട്ടപ്പുറത്തുള്ള ചേച്ചിയോട് മാമി പറയുമ്പോഴാണ് അവളും അറിയുന്നത്. അനാഥയായ അവളുടെ ചിലവ് താങ്ങാനാവാതെ ക്യാൻസർ സെന്ററിൽ ഉപേക്ഷിച്ചുപോയ ബന്ധുക്കൾ. പിന്നീടങ്ങോട്ട് ജീവിതമേ മടുത്തു. എന്തിനോ വേണ്ടി ചെയ്യുന്ന ചികിത്സ.. എല്ലാം ഒരു സ്വപ്നം പോലെ അവളുടെ ജീവിതത്തിൽ നടന്നു.
ഡോക്ടർ മുറിയിലേക്ക് വന്നു പരിശോധിച്ചു പോയി. ഒന്നുമവൾ അറിഞ്ഞില്ല.. അറിഞ്ഞിട്ടും അനങ്ങിയില്ല എന്ന് പറയുന്നതാകും ശരി. അങ്ങനെ രണ്ടു മൂന്നു ദിവസങ്ങൾ കൂടി കൊഴിഞ്ഞുപോയി.പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല..രോഗം മൂർച്ഛിച്ചെന്നല്ലാതെ...ഒരു സുപ്രഭാതത്തിൽ അവളുടെ മുറിയിലേക്ക് കയറി വന്ന നേഴ്സ് വേഗത്തിൽ ഓടി പോകുന്നതും വെപ്രാളപ്പെട്ട്ഡോക്ടറെ വിളിച്ച് മുറിയിലേക്ക് കയറുന്നതും കണ്ടു.അവസാനം മുറിയിൽ നിന്നിറങ്ങിയ ഡോക്ടറുടെ തല ഒരു ജീവൻ നിലച്ചതിന്റെ ദുഃഖത്താൽ താഴ്ന്നിരുന്നു...
അതെ അവൾ രോഗങ്ങളില്ലാത്ത മരുന്നുകളുടെ രൂക്ഷമായ ഗന്ധമില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു. കണ്ടവർ എല്ലാവരും സഹതാപത്തോടെ എന്തൊക്കെയോപിറുപിറുത്തുകൊണ്ട്പോയി. അപ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. വേദനകളിൽ നിന്ന് മോചിതയായതിന്റെ
മായാത്ത പുഞ്ചിരി
✍️ തൂലികാനുരാഗി🥀
|}
814

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704161" എന്ന താളിൽനിന്ന് ശേഖരിച്ചത്