ചേർത്തല താലൂക്കിൽ പാണാവള്ളി പഞ്ചായത്തിൽ തൃച്ചാറ്റുകുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് എൻ.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ ,പാണാവള്ളി . ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
nss logo
ചരിത്രം
1 വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ച വിദ്യാലയങ്ങളിൽ ഒന്നാണ് പാണാവള്ളി എന്‍.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ. തൃച്ചാറ്റുകുളം ശ്രീമഹാദേവന്റെ കാരുണ്ണ്യകടാക്ഷങ്ങൾ ഏറ്റുവാങ്ങി തൃച്ചാറ്റുകുളം ജങ്ക്ഷനിൽ ചേർത്തല അരൂക്കുറ്റി റോഡിനു സമീപമായി സ്ഥിതിചെയ്യുന്നു.
നായർ സർവീസ് സൊസൈറ്റിയാണ് വിദ്യാലയത്തിൻെറ ഭരണം നടത്തുന്നത്. നായർ സർവ്വീസ്സ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്‍. ശ്രീ. പി എൻ നരേന്ദ്രനാഥൻനായർ(പ്രസിഡന്റ്),അഡ്വ.ശ്രീ.ജി .സുകൂമാരൻനായർ (ജ്ന. സെക്രട്ടറി), .ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണ്ട്. കുടാതെ പ്രൊഫഷണല്‍ കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്..ചങ്ങനാശ്ശേരി പെരുന്നയാണ് ആസ്ഥാനം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമാന്മാർ; ഏടാട്ടു കൃഷ്ണൻ നായർ നാരായണകൈമൾ, ദാമോദരക്കുറുപ്പ്, സുബൃമണ്യ അയ്യർ, കൃഷ്ണപ്പണിക്കർ. എ.കെ, രാജരാജവർമ, ൠഷികേശൻ നായർ, അറുമുഖൻ പിള്ള, കേശവപിള്ള, ബാലകൃഷ്ണപിള്ള, ഷണ്മുഖ കൈമൾ, ഭാസ്കരപിള്ള, മാധവകൈമൾ, പരമേശ്വരൻ നായർ.എം.എസ്, ശ്രീമതിമാർ; കമലാദേവിക്കുഞ്ഞമ്മ. വി.എൻ, രത്നമ്മ, ആനന്ദവല്ലിയമ്മ, അമ്മിണിയമ്മ, ശ്യാമളകുമാരി, രാധാമണി, ഓമനയമ്മ, വിജയകുമാരി, ലളിതകുമാരി, രാധാ. എം,ഗീതാലക്ഷ്മി,ഷീല.എം,