"ലൂർദ് മാതാ എച്ച് എസ് എസ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 108: | വരി 108: | ||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
പച്ച ലൂർദ് മാതാ പള്ളിയുടെ വികാരിയച്ചൻ ആണ് ലോക്കൽ മാനേജർ. ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
11:57, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലൂർദ് മാതാ എച്ച് എസ് എസ് പച്ച | |
---|---|
വിലാസം | |
പച്ച പച്ച , ചെക്കിടിക്കാട് പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0477 2211402 |
ഇമെയിൽ | lmhss.pacha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46063 (സമേതം) |
എച്ച് എസ് എസ് കോഡ് | 04049 |
യുഡൈസ് കോഡ് | 32110900412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 679 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 184 |
ആകെ വിദ്യാർത്ഥികൾ | 679 |
അദ്ധ്യാപകർ | 28 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 679 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സെബാസ്റ്റ്യൻ എ റ്റി |
വൈസ് പ്രിൻസിപ്പൽ | മേരി കോശി |
പ്രധാന അദ്ധ്യാപകൻ | സിൽജോ സി കണ്ടത്തിൽ |
പി.ടി.എ. പ്രസിഡണ്ട് | സോണൽ നൊറോണ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
21-01-2022 | LourdemathaHSpacha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ലു൪ദുമാതാപളളീ പച്ച
ചരിത്രം
പച്ച ലൂർദ് മാതാ ദൈവാലയത്തിനോടടുത്ത് സ്ഥിതി ചെയ്യുന്ന ലൂർദ് മാതാ ഹൈസ്കൂൾ 1982ൽ സ്ഥാപിതമായതാണ്; കുട്ടനാട് താലൂക്കിൽ കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട എടത്വ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഥാപിത മാനേജർ റവ. ഫാ. തോമസ് കിഴക്കേക്കുറ്റ്; പ്രഥമ ഹെഡമാസ്റ്റർ ശ്രീ. എം എൽ.ജേക്കബ്. തുടർന്ന് പ്രധാന അധ്യാപകരായി ശ്രീ.എ.സി.മാത്യു എഴുകാട്ടിൽ, ശ്രീ. ജോർജ് പി. ജെ. പുത്തൻപറമ്പിൽ, ശ്രീ. പി. വി. മാത്യു, ശ്രീ. ജോണിക്കുട്ടി സ്കറിയ, ശ്രീമതി. എൽസമ്മ മാത്യൂസ്, ശ്രീമതി. മറിയമ്മ ജോസഫ്, ശ്രീമതി. ലിസ്സി തോമസ്, ശ്രീമതി. ജസ്സിയമ്മ ജോസഫ്, ശ്രീ. രാജു സി. പുത്തൻപുരയ്ക്കൽ, ശ്രീമതി. മറിയമ്മ ആന്റണി തുടങ്ങിയവർ 1985- 2020 വരെ വിവിധ കാലയളവുകളിലായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. ഇന്ന് ഹൈസ്കൂൾ ഒരു ഹൈടെക് വിദ്യാലയമാണ്.
2000-ൽ സ്കൂൾ ചങ്ങാശ്ശേരി കോർപറേറ്റ് മാനേജ്മെന്റിൽ ലയിച്ചപ്പോൾ മുതൽ ഇടവക വികാരിമാരായ സ്ക്കൂൾ മാനേജർമാർ പ്രാദേശിക മാനേജർമാരായി സേവനം അനുഷ്ഠിച്ച് വരുന്നു. 2000 മുതലുള്ള കാലഘട്ടത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെടുന്നതിനുള്ള നടപടികൾക്ക് റവ. ഫാ. ആന്റണി പോരൂക്കര മാനേജർ ആയി മുൻകൈയെടുത്തു. 1/8/2000ൽ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിന്റെ ആദ്യ ബാച്ച് പ്രവർത്തനം ആരംഭിക്കുമ്പോൾ റവ. ഫാ. മാത്യു പുത്തനങ്ങാടി മാനേജർ ആയിരുന്നു. ശ്രീ. ജോർജ് പി. ജെ., ശ്രീ. പി. വി. മാത്യു, ശ്രീ ജോണിക്കുട്ടി സ്കറിയ എന്നിവർ 2007വരെ ഹെഡ്മാസ്റ്റർ തസ്തികയിൽ പ്രിൻസിപ്പലിന്റെ ചുമതല കൂടി ചെയ്തുവന്നു.
2007-2012വരെ പ്രഥമ പ്രിൻസിപ്പൽ ആയി സി. എലൈസ് മേരി എഫ്. സി. സി. സേവനം അനുഷ്ഠി ച്ചു. ശ്രീ. പി. സി. പൈലോയെ തുടർന്ന് ശ്രീ. എ. റ്റി. സെബാസ്റ്റ്യൻ പ്രിൻസിപ്പൽ ആയും, ശ്രീ. സിൽജോ സി. കണ്ടത്തിൽ ഹെഡ്മാസ്റ്റർ ആയും ഇപ്പോൾ സേവനം അനുഷ്ഠിച്ചു വരുന്നു. ആലപ്പുഴ റവന്യൂ ജില്ലയിലെ, കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ, തലവടി ഉപജില്ലയിലെ അഭിമാന സ്തംഭമായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ വെന്നിക്കൊടി പാറിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പച്ച ലൂർദ് മാതാ ഹൈസ്കൂളിന് മനോഹരമായ ബാസ്കറ്റ്ബോൾ കോർട്ട് സൗകര്യം ഉണ്ട്. ഈ കോർട്ടിൽ കുട്ടികൾ ബാസ്കറ്റ്ബോൾ പരിശീലനം നടത്തുന്നു. ഫുട്ബോൾ പരിശീലനവും നടക്കുന്നുണ്ട് .ഹൈസ്കൂളിനും ഹയർ സെക്കൻഡറിക്ക് വെവ്വേറെ ലൈബ്രറി ഒരുക്കിയിരിക്കുന്നു. ഇവിടെ പലവിഭാഗങ്ങളായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂളിന് സയൻസ് ലാബ് ഉണ്ട്. സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവിടെ വെച്ച് നടത്തപ്പെടുന്നു. ഹയർസെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ വെവ്വേറെ ലാബുകൾ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് പ്രാക്ടിക്കൽ ചെയ്യുവാനുള്ള സൗകര്യങ്ങളും ഉണ്ട്.
ഹൈസ്കൂൾ ക്ലാസ്സ് റൂം 9എണ്ണം ഉണ്ട് .ഹൈസ്കൂളിനും ഹയർ സെക്കൻഡറിക്കുമായി ഒരു മിനി ഹാൾ ഉണ്ട്. ഇരുകൂട്ടരും ചെറിയ പ്രോഗ്രാംസ് ഇവിടെ വെച്ച് നടത്തുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ കമ്പ്യൂട്ടർ ലാബ് സംവിധാനമുണ്ട്.കുട്ടികൾക്ക് ഇവിടെ പ്രാക്ടിക്കൽ ക്ലാസുകൾ നടത്തുന്നു .
ഹയർ സെക്കൻഡറി വിഭാഗത്തിൽ മീഡിയ റൂം ഒരുക്കിയിരിക്കുന്നു. കുടിവെള്ള സൗകര്യത്തിനായി ആയി ആർ ഓ പ്ലാൻറ് സജ്ജമാക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്‌ലറ്റ് സൗകര്യം ഇവിടെയുണ്ട്. മനോഹരമായ ഉദ്യാനം ലൂർദ് മാതാ ഹൈസ്കൂളിന് സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ. ആർ. സി.
ലൈബ്രറി
ക്ലാസ് പി ടി എ
ഐടി ക്ലബ്ബ്
വിശാലമായ കളിസ്ഥലം
മനോഹരമായ പൂന്തോട്ടം
സോഷ്യൽ സയൻസ് ക്ലബ്
ഗണിത ക്ലബ്
ക്വിസ്സ് ക്ലബ്ബ്
മാതൃഭൂമി സീഡ്
ശാസ്ത്ര ക്ലബ്
ഇക്കോ ക്ലബ്
ആന്റി ഡ്രഗ് ക്ലബ്
മാനേജ്മെന്റ്
പച്ച ലൂർദ് മാതാ പള്ളിയുടെ വികാരിയച്ചൻ ആണ് ലോക്കൽ മാനേജർ. ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സി . എ കുര്യൻ (ടീച്ചർ ഇൻ ചാർജ്)
എം എൽ ജേക്കബ്
എ . സി. മാത്യു
ജോർജ്ജ് പി.ജെ
പി . വി . മാത്യു
ജോണികുട്ടി സ്കറിയ
എത്സമ്മ മാത്യു
മറിയമ്മ ജോസഫ്
ലിസ്സി തോമസ്
ജസ്സിയമ്മ ജോസഫ്
രാജു സി. പുത്തൻ പുരയ്ക്കൽ
മറിയമ്മ ആന്റണി
പ്രധാനാധ്യാപകർ / പ്രിൻസിപ്പൽമാർ
ജോർജ് പി ജെ
പി വി മാത്യു
ജോണിക്കുട്ടി സ്കറിയ
പ്രിൻസിപ്പൽമാർ
സി. എലൈസ് മേരി
പി.സിപൈലോ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പോളി തോമസ് (മുൻ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
അമ്പലപ്പുഴ തിരുവല്ല റോഡിൽ എടത്വ ജംഗ്ഷനിൽ നിന്ന് ഏകദേശം കിലോമീറ്റർ പടിഞ്ഞാറായി മെയിൻ റോഡിനു സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .അടുത്തായി ലൂർദ് മാതാ ഹോസ്പിറ്റലും ലൂർദ് മാതാ പള്ളിയും ഉണ്ട് .
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46063
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ