"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(heading changed)
No edit summary
വരി 19: വരി 19:
|പിൻ കോഡ്=689107
|പിൻ കോഡ്=689107
|സ്കൂൾ ഫോൺ=0469 2702515
|സ്കൂൾ ഫോൺ=0469 2702515
|സ്കൂൾ ഇമെയിൽ=muthoornss@gmail.com
|സ്കൂൾ ഇമെയിൽ=muthoornsshs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവല്ല
|ഉപജില്ല=തിരുവല്ല
വരി 129: വരി 129:
ശ്രീമതി.ശാന്തകുമാരി

ശ്രീമതി.ശാന്തകുമാരി

ശ്രീമതി.വി.അനിത

ശ്രീമതി.വി.അനിത

ശ്രീമതി.ആശ എസ്

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 139: വരി 139:
* തിരുവല്ലയിൽ നിന്നും ചങ്ങനാശ്ശേരി  റോഡിൽ മുത്തൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
* തിരുവല്ലയിൽ നിന്നും ചങ്ങനാശ്ശേരി  റോഡിൽ മുത്തൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

* തിരുവല്ലായിൽ നിന്നും 3 കിലോ മീറ്റർ അകലെ.
* തിരുവല്ലായിൽ നിന്നും 1 കിലോ മീറ്റർ അകലെ.

{{#multimaps: 9.400375, 76.575308| zoom=18}}
{{#multimaps: 9.3979, 76.5689| zoom=18}}

20:30, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ
വിലാസം
മുത്തൂർ

മുത്തൂർ പി.ഒ.

689107

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0469 2702515
ഇമെയിൽmuthoornsshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37050 (സമേതം)
യുഡൈസ് കോഡ്32120900552
വിക്കിഡാറ്റQ87592195
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില കുമാരി ജെ
പി.ടി.എ. പ്രസിഡണ്ട്മനോജ് നാരായണ പൈ
എം.പി.ടി.എ. പ്രസിഡണ്ട്റീന
അവസാനം തിരുത്തിയത്
19-01-2022Beenagnair
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ശബരി ഗിരീശന്റെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിരുവല്ല ഉപ ജില്ലയിലെ മുത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എസ് .എസ്. ഹൈസ്കൂൾ മുത്തൂർ.

ചരിത്രം

ദേശീയ പാതയിൽ തിരുവല്ലയ്ക്കും ചങ്ങനാശ്ശേരിക്കും ഇടയക്ക് തിരുവല്ലയുടെ ഹൃദയഭാഗമായ മുത്തൂർ ജംഗ്ഷനിൽ നിന്നും കുറ്റപ്പുഴയ്ക്കുള്ള റോഡിൽ മുത്തൂർ ഭഗവതി ക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇവിടെ കുട്ടികളുടെ പഠനത്തിന് രണ്ടു പ്രാഥമിക സ്കൂളുകൾ ഗവൺമെൻറ് എൽ.പി.സ്കൂൾ, എൽ.പി.ഗേൾസ് സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉപരിപഠനത്തിന് കുട്ടികളെ മുത്തൂർ, പെരുന്തുരുത്തി, മന്നങ്കരച്ചിറ, ചാലക്കുഴി, ചുമത്ര ,കുറ്റപ്പുഴ എന്നീ സ്ഥലങ്ങളിൽ നിന്നും എസ്.സി.എസ് , എം.ജി.എം എന്നീ ദൂരെയുള്ള സ്കൂളുകളിൽ അയച്ചാണു പഠിപ്പിച്ചു കൊണ്ടിരുന്നത്. കൊല്ലവർഷം1122 ൽ മുത്തൂർ, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളിൽ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കർ സ്ഥലത്ത് ഒരു മിഡിൽ സ്ക്കൂൾ പണിയുവാൻ കരയോഗം തീരുമാനിച്ചു.1920- 21 കാലഘട്ടത്തിൽ മുത്തൂറിൽ അന്നുണ്ടായിരുന്ന നായർ നാട്ടുപ്രമാണിമാർ ചേർന്നു കരയോഗം വക ഒരു ഹൈസ്കൂൾ വേണമെന്നുള്ള തീരുമാനത്തിലെത്തുകയും ചെയ്തു. അങ്ങനെ അന്നത്തെ നായർ നാട്ടുപ്രമാണികളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.പല്ലാട്ടു രാഘവൻപിള്ളയുടെ നേതൃത്വത്തിൽ സ്വസമുദായത്തിലേയും മറ്റു സഹോദര സമുദായത്തിലേയും കുട്ടികളും തുടർന്നുള്ള വിദ്യാഭ്യാസത്തിനായി അഞ്ചാം ക്ലാസു മുതലുള്ള ക്ലാസുകൾ തുടങ്ങുകയും കരയോഗപരിധിയിലുള്ള നായർ കുടുംബങ്ങളിൽ നിന്നും അദ്ധ്യാപക യോഗ്യതയുള്ള അപേക്ഷകരെ നിയമിക്കുകയും ചെയ്തു.ക്രിസ്തുവർഷം 1951 ൽ ഫോർത്തുഫോറം അനുവദിച്ചു.അടുത്ത മൂന്നു വർഷങ്ങള് ‍കൊണ്ട് പൂർണ്ണ ഹൈസ്ക്കൂളായി ഉയർന്നു. പില്ക്കാലത്ത് സമുദായാചാര്യൻ ശ്രീ. മന്നത്തു പത്മനാഭന്റെ താല്പര്യ മനുസരിച്ചു സ്കൂളും അതിനോടു ചേർന്നുള്ള വസ്തുവകകളും നായർ സർവ്വീസു സൊസൈറ്റിക്കു വിട്ടുകൊടുത്തു.

ഓർമ്മക്കുറിപ്പുകൾ

ഞാൻ സാന്ദ്രാ സോമനാഥ് ... ആലപ്പുഴ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ്.വിദ്യാർത്ഥിനിയാണ്. ... എന്നെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ എന്റെ കൂടെപ്പിറപ്പായ ബ്രിട്ടിൽ ബോൺ ഡിസീസിനെക്കുറിച്ചും പറയണം ..എല്ലുപൊടിയുന്ന ഒരു തരം ജനിതകരോഗമാണിത്... വീഴുമ്പോഴൊക്കെ പെട്ടെന്ന് എല്ലുകൾ പൊട്ടുന്ന അവസ്ഥ ...അധികം കേട്ടറിവ് ഇല്ലാത്ത അസുഖമായതിനാൽ എന്റെ അച്ഛനും അമ്മയും ഒരുപാട് ശ്രദ്ധ നൽകിയാണ് എന്നെ വളർത്തിയത്... നാലാം ക്ലാസ്സുവരെ വീട്ടിലിരുന്നുള്ള പ0നം ... പരീക്ഷ എഴുതാൻ മാത്രം സ്കൂളിൽ പോയിരുന്നു... അഞ്ചാം ക്ലാസിലാണ് ഞാൻ ആദ്യമായി സ്കൂൾ വിദ്യാഭ്യാസം നേടുന്നത്... എന്നെ ഏത് സ്കൂളിൽ ചേർക്കണം എന്ന കാര്യത്തിൽ ഒരു ആശങ്കയും ഇല്ലായിരുന്നു ... എന്റെ അമ്മൂമ്മ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ... എന്റെ അമ്മയും ചിറ്റമാരും ഒക്കെ പഠിച്ച എൻ.എസ്.എസ്.ഹൈസ്കൂൾ മുത്തൂർ തന്നെയായിരുന്നു എന്റെയും ജീവിതത്തിലെ ആദ്യ ചവിട്ടുപടി ... അമ്മയുടെ അനിയത്തി ഞങ്ങളുടെ ഹിന്ദി ടീച്ചറും അവിടെ പഠിപ്പിക്കുന്നത് കൊണ്ട് ധൈര്യപൂർവ്വം ഞാൻ ജീവിതത്തിന്റെ ബാലപാഠങ്ങൾ അവിടെ നിന്നു തന്നെ നേടി തുടങ്ങി ... നാട്ടിൻ പുറത്തെ ഒരു സാധാരണ മലയാളം മീഡിയം സ്കൂൾ എന്നതിൽ ഉപരി അനേകം സ്നേഹിക്കുന്ന മനസ്സുകളെ കാണിച്ചു തന്ന ഒരിടമായിരുന്നു എന്റെ സ്കൂൾ ... അദ്ധ്യാപകർ എല്ലാവരും എന്റെ സ്വന്തമായിരുന്നു... അവരുടെ മകളെ പോലെ പo നകാരുങ്ങളിലും മറ്റെല്ലാ കാര്യങ്ങളിലും ഒരു പാട് സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് അവർ എന്നെ പരിപാലിച്ചത്... എന്റെ അസുഖത്തിന്റെ പല ബുദ്ധിമുട്ടുകളാലും പതിവായി ക്ലാസ്സിൽ പോകുവാൻ പറ്റാത്ത സാഹചര്യങ്ങളിലും എല്ലാ വിധ സഹായങ്ങളും തന്നു എന്നെ ഞാനാക്കി വളർത്തിയതിൽ ഈ സ്കൂളിലെ എന്റെ അദ്ധ്യാപകർക്കെല്ലാവർക്കും വലിയ പങ്കുണ്ട് ... ആദ്യമായി സ്കൂളിൽ പോകുന്നതിനാൽത്തന്നെ എന്റെ സമപ്രായക്കാരെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ഈ സ്കുളിൽ വെച്ചാണ് ... ആദ്യം പേടിയായിരുന്നു കുട്ടികൾ എന്നെ തട്ടിയിട്ടാലോ എന്നൊക്കെ പക്ഷേ ഒരേ പ്രായം എങ്കിലും ഒരു പാട് മുതിർന്നവരെ പോലെ കൈ പിടിച്ചു കൂടെ നടന്നും എല്ലാ കാര്യങ്ങളിലും നിഴലുപോലെ കുടെ നിന്നു സഹായങ്ങൾ ചെയ്തു തന്നു നിഷ്കളങ്കമായി എന്നെ സ്നേഹിച്ച ആ സഹപാഠികളിലൂടെയാണ് സൗഹൃദത്തിന്റെ മധുരം ഞാൻ അറിയുന്നത്... കുഞ്ഞിലേ മുതൽ ഡോക്ടർ ആവണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു ... പക്ഷേ നാലാം ക്ലാസ്സുവരെ സ്കൂളിൽ പോയിട്ടില്ലാത്ത ... ഒരു സാധാരണ മലയാളം മീഡിയം സ്കൂളിൽ പഠിച്ച ഒരു കുട്ടിക്ക് ഡോക്ട്ടർ ആവാൻ സാധിക്കുമോ എന്ന സമൂഹത്തിന്റെ തെറ്റിദ്ധാരണയെ ഞാൻ എന്നിലൂടെ തിരുത്തിക്കുറിക്കുകയായിരുന്നു ... പത്താം ക്ലാസ്സിൽ ഹാൾ ടിക്കറ്റ് തന്നപ്പോൾ അനിത ടീച്ചർ (സോഷ്യൽ ടീച്ചർ) പറഞ്ഞ ഒരു വാചകം ഞാൻ ഒരിക്കലും മറക്കില്ല ... "സാന്ദ്രക്കുട്ടീ ... നാളെ ഡോക്ടർ ഒക്കെ ആകുമ്പോ ഞങ്ങൾ ഒക്കെ കാണാൻ വരും അപ്പോൾ സമയമില്ലാന്നൊന്നും പറയരുത് നോക്കണം കേട്ടോ .. " ഒരു പക്ഷേ ടീച്ചർ ഈ വാചകം ഓർക്കുന്നുണ്ടോ എന്നറിയില്ല പക്ഷേ എന്നിലെ ആഗ്രഹത്തെ ആളിക്കത്തിക്കുന്നതിൽ ആ വാചകം വലിയ പങ്കുവഹിച്ചിട്ടുണ്ട് ... പത്താം ക്ലാസ്സിൽ മോശമല്ലാത്ത മാർക്ക് വാങ്ങി അവിടെ നിന്നും ഇറങ്ങുമ്പോൾ എന്റെ മുന്നിൽ ഈ സ്വപ്നങ്ങൾ ഒക്കെ സാധ്യമാകുമോ എന്ന ഒരു ആശങ്ക ശേഷിക്കുന്നുണ്ടായിരുന്നു... പക്ഷേ എന്റെ അദ്ധ്യാപകരുടേയും കൂടെ ഉണ്ടായിരുന്ന എല്ലാവരുടെയും അനുഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായിട്ടാകാം ഇന്ന് ഞാൻ ഒരു മെഡിക്കൽ വിദ്യാർത്ഥിനിയായി എന്റെ സ്വപ്നത്തെ കൈയിലൊതുക്കിയത് ... ഒരു കുട്ടിക്ക് അതും എന്നെപ്പോലെ ശാരീരിക പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് സ്വപ്നം കാണുന്നവർക്കും അവരുടെ ലക്ഷൃങ്ങളിൽ എത്തിച്ചേരാം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ ഈ വിദ്യാലയത്തിലെ ബാലപാo ങ്ങൾ ആയിരുന്നു ... ഇനി മുന്നോട്ട് എത്രയൊക്കെ യാത്ര ചെയ്താലും ജീവിതത്തിന്റെ അടിത്തറ എന്റെ ഈ വിദ്യാലയം തന്നെയാണ് ... ഇന്ന് നമ്മുടെ സമൂഹം വലിയ സ്കൂളുകൾക്ക് പിന്നാലെ പോകുമ്പോൾ എനിക്ക് അഭിമാനത്തോടെ പറയുവാൻ സാധിക്കും ഞാൻ പഠിച്ചത് എൻ.എസ്.എസ് .ഹൈസ്കൂൾ മുത്തൂർ ആണെന്ന് ... എന്റെ വിദ്യാലയത്തോടും വാത്സല്യവും കരുതലും നൽകിയ അദ്ധ്യാപകരോടും കൂട്ടുകാരോടും സ്നേഹം ... മനസ്സിൽ എന്നും എന്റെ സ്കുളും അവിടുത്തെ നല്ല ഓർമ്മകളും ഉണ്ടാവും ...

ഭൗതികസൗകര്യങ്ങൾ

ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എൻ.സി.സി.ബറ്റാലിയന്റെ വെക്കേഷൻ റൈഫിൽ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളൾ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികൾ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയിൽ ഇപ്പോൾ ഉൾക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങൾക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതിൽ യാതൊരു സംശയവുമില്ല. വളരെ നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന ഒരു പാചകപ്പുരയാണ് സ്കുൂളിലുള്ളത്.മാനദണ്ടങ്ങൾക്കനുസ്തൃതമായ എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്.6 ക്ളാസ് റൂമുകൾ,കംപൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.മൂന്നു ക്ളാസ് റൂമുകളിലും ഓരോ ലാപ് ടോപ്പും ഓരോ പ്രോജക്റററും ഉണ്ട്.ഹൈടെക് പദ്ധതി പ്രകാരം യു പി ക്ലാസിന് ഒരു ലാപ് ടോപ്പും ഒരു പ്രോജക്റററും കൂടി 2020 ൽ അനുവദി ച്ചു.

‎എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2017-2018 സ്കുൂളിലെ പ്രവർത്തനങ്ങൾ‍‍‍

‎എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2018-2019സ്കുൂളിലെ പ്രവർത്തനങ്ങൾ‍‍‍

‎എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2019-2020സ്കുൂളിലെ പ്രവർത്തനങ്ങൾ‍‍‍

‎എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2020-2021സ്കുൂളിലെ പ്രവർത്തനങ്ങൾ‍‍‍

‎എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹൈടെക് സ് കൂൾ പൂർത്തീകരണ പ്രഖ്യാപനം

പാഠ്യേതര പ്രവർത്തനങ്ങൾ

*‎എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഐററിക്ലബ്

മാനേജ്മെന്റ്

എൻ.എസ് എസ്.മാനേജ്മെന്റ്.

മുൻ സാരഥികൾ

ശ്രീ.എം.ആർ.പരമേശ്വരൻ പിളള
ശ്രീ.മാധവൻ പിളള
ശ്രീ.കുട്ടൻപിളള
ശ്രീ.ഗോപാലകുറുപ്പ്
ശ്രീ.ജി .അ യ്യ പ്പ ൻ പി ള്ള
ശ്രീമതി.എ.സരസ്വതി അമ്മ
ശ്രീ.ശിവരാമപണിക്ക൪
ശ്രീമതി.കെ.ജി.ലളിതഭായി
ശ്രീമതി.ആനന്ദവല്ലി അമ്മ
ശ്രീമതി.ശാന്തകുമാരി
ശ്രീമതി.ഷൈലജാദേവി
ശ്രീമതി.നി൪മ്മല
ശ്രീമതി.ശാന്തകുമാരി
ശ്രീമതി.വി.അനിത
ശ്രീമതി.ആശ എസ്

വഴികാട്ടി

{{#multimaps: 9.3979, 76.5689| zoom=18}}