"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 215: വരി 215:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


'''<big>ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)</big>'''
'''<big>[[ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)]]</big>'''
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

14:26, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
വിലാസം
ചേന്നാട്

ചേന്നാട് പി.ഒ.
,
686581
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0482 2279613
ഇമെയിൽkply32002@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32002 (സമേതം)
യുഡൈസ് കോഡ്32100200601
വിക്കിഡാറ്റQ87658925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ142
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ259
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.സിസിമോൾ പി മാത്യു
പി.ടി.എ. പ്രസിഡണ്ട്മോൻസി താഴത്തുവീട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ രവീന്ദ്രൻ വെള്ളാരംപാറക്കൽ
അവസാനം തിരുത്തിയത്
12-01-2022Smg32002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയംജില്ലയിലെ കാ‍ഞ്ഞിരപ്പള്ളി.വിദ്യാഭ്യാസ ജില്ലയിൽ ഈരാ‍ട്ടുപേട്ട ഉപജില്ലയിലെ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്.പാലാ കോർപ്പറേറ്റ് എ‍ഡ്യൂകേഷണൽ എജൻസിയുടെ കീഴിലുള്ള വിദ്യാലയമാണ് ഇത്.

ചരിത്രം

വിശുദ്ധ മരിയഗൊരേത്തിയുടെ നാമധേയത്താൽ ചേന്നാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മരിയ ഗൊരേത്തി എച്ച്.എസ്.ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങൾക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിൻറെ പ്രരംഭം 1952 ൽലാണ്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബുകൾ യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ആധുനിക കന്വ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • മൾട്ടി മീഡിയാ റും
  • റീഡിംഗ് റും
  • ലൈബ്രറി
  • സ്കൂൾ ബസ്
  • ഉച്ചഭക്ഷണം

രക്ഷാകർത്താക്കളോട്

1. മക്കൾക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ. രക്ഷാകർത്താക്കൾ മാസത്തിലൊരിക്കൽ സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്

2.അദ്ധ്യാപകരെയോ, വിദ്യാർത്ഥികളെയോ കാണാൻ സ്കൂളിലെത്തുന്ന രക്ഷാകർത്താക്കൾ ഹെഡ് മാസ്റ്ററുടെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാൽ അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്

3.വിദ്യാർത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകർത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തിൽ എല്ലാ രക്ഷാകർത്താക്കളും നിർബന്ധമായി പങ്കെടുക്കേണ്ടതാണ്

4.ഓരോ വിദ്യാർത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം. സ്കൂള് കലണ്ടറിൽ കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങൾക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകർത്താക്കൾ ചെയ്തുകൊടുക്കണം

5.രക്ഷാകർത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം

6.ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങൾക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം

7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം

8.വിദ്യാലയ പ്രവർത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികൾ ഉണ്ടെങ്കിൽ അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാർഹമാണ്

ഇംഗ്ലീഷ് മീഡിയം

വളർന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാൻഡേർഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്

കത്തോലിക്കാ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

1. ആദ്യ വെള്ളിയാഴ്ചകളിലും നടത്തുന്ന വിശുദ്ധ കുർബാനയിലും കുന്വസാരത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്

2. സ്കൂളിൽ വച്ചു നടത്തുന്ന വാർഷിക ധ്യാനത്തിൽ പങ്കെടുക്കണം അതിൽനിന്നും ഒഴിവാകുന്നത് ഗൗരവമായി കണക്കിലെടുക്കുന്നതാണ്

യൂണിഫോം

1. എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂൾ, യു.പി. സ്കൂൾ വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്

2.സ്കൂൾ അധികൃതർ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്

3.യൂണിഫോം ധരിക്കുവാൻ നിർദ്ദേശിച്ചിട്ടുളള ദിവസങ്ങളിൽ യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സിൽ കയറ്റുന്നതല്ല

പഠന രീതി

1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം

2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ

3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക

4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും

5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക

6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ

7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായർ ദിവസങ്ങളില് ആവര്ത്തനം നടത്തണം

8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി

9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക

10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ

പാഠ്യേതര പ്രവർത്തനങ്ങൾ

1. സ്കൂൾ ലൈബ്രറി

കുട്ടികളിൽ വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം

2. സ്കൂൾ പാരലമെന്റ്

പാഠാനുബന്ധപ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു

3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്

കുട്ടികളിൽ അന്ദർലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാൻ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിൻറെ സാന്നിദ്ധത്തിൽ ക്ലാസ്സ് സെക്രട്ടറിമാർ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു

4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മൽസരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു

5. സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു

6. ഐ.റ്റി. കോർണർ.

വിദ്ധ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.

7. കെ.സി.എസ്.എൽ

ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിൻറെ വ്യക്തിത്വത്തിൻറെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  1. ഡ്രോയിംഗ് പരീശീലനം
  2. മ്യൂസിക്ക് ക്ലാസ്
  3. ഇലക്ടോണികസ് ക്ലാസ്.
 ‍ഭാഷാ നൈപുണി

ചേന്നാട് സെൻറ് മരിയാ ഹൈസ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയിൽ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കർമപരിപാടിയാണ് ‍ഭാഷാ നൈപുണി. പല സ്കൂളുകളിൽ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളിൽ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം.

അഞ്ചാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാൽ പോര, അവർ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതിൽ പ്രാവീണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടർ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവർ കമ്പ്യൂട്ടർ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ‍ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


  1. ഐ. റ്റി. ക്ലബ്
  2. ഹെൽത്ത് ക്ലബ്
  1. സോഷ്യൽ സയൻസ് ക്ലബ്
  2. മാത്തമാറ്റികസ് ക്ലബ്
  3. നെച്ചർ ക്ലബ്
  1. റോഡ് സേഫ്റ്റി ക്ലബ്
  2. അഡാർട്ട് ക്ലബ്smg.jpg

ഇതര സംഘടനകൾ

പ്രമാണം:32002-3.jpg

മാനേജ്മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)

വഴികാട്ടി

കോട്ടയം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ഈരാട്ടുപേട്ട എത്താം.  (മുപ്പത് കിലോമീറ്റർ)ഈരാട്ടുപേട്ട  ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ - ഓട്ടോ /ബസ്സ് മാർഗംഎത്താം{{#multimaps:9.637709,76.815226 | width=800px | zoom=16}}


ചിത്രശാല

അധ്യാപകർ

ഇവിടെ