"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=ഇല്ല
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്

14:10, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് രാമപുരം
വിലാസം
രാമപുരം

രാമപുരം
,
കീരിക്കാട് പി ഒ പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1892
വിവരങ്ങൾ
ഫോൺ0479 2472175
ഇമെയിൽ36065alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36065 (സമേതം)
എച്ച് എസ് എസ് കോഡ്04092
വി എച്ച് എസ് എസ് കോഡ്ഇല്ല
യുഡൈസ് കോഡ്32110600703
വിക്കിഡാറ്റQ87478755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ341
പെൺകുട്ടികൾ231
ആകെ വിദ്യാർത്ഥികൾ782
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ99
പെൺകുട്ടികൾ111
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതനൂജ.ഡി.രാജൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപികപ്രവദ എം
പി.ടി.എ. പ്രസിഡണ്ട്ആർ.ഉല്ലാസ്‍കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
06-01-2022Ghssramapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ , ന്യൂടൈപ്പ്മിഡിൽസ്കൂൾ , UPസ്‌കൂൾ , ഹൈസ്‌കൂൾ , ഹയർ സെക്കന്ററി എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന് കായംകുളം പട്ടണത്തിൽ നിന്നും 5 കി.മി വടക്കു മാറി ദേശീയപാതയോട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സരസ്വതി ക്ഷേത്രമാണിത്. കൂടുതൽ ഉൾപ്പെടുത്തുക

ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം

തിരുവിതാംകൂർ മഹാരാജാവിന്റെ ചിത്രം അലങ്കാരത്തോടെ പ്രദർശിപ്പിച്ച ചപ്രം .

സ്‌ക്കൂൾ പ്രിൻസിപ്പൽ

തന‍ൂജ.ഡി.രാജൻ

സ്‌ക്കൂൾ ഹെഡ്‌മിസ്‍ട്രസ്

പ്രവദ എം

മഹത് വ്യക്തിത്വങ്ങൾ

രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി സംഗീതജ്ഞനായ പത്തിയൂർ കൃഷ്ണപിള്ള, പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ, സ്വാതന്ത്ര്യ സമരസേനാനിയും ഹിന്ദി പ്രചാരസഭയുടെ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.എസ് രാഘവൻപിള്ള തുടങ്ങിയവരെല്ലാം ഈ സരസ്വതീക്ഷേത്രത്തിന്റെ സംഭാവനയാണ് .

ഭൗതികസൗകര്യങ്ങൾ

എന്നാൽ ഭൗതീകമായ ഇതരചുറ്റുപാടുകൾ വളരെ പരിമിതമായ തോതിൽ മാത്രമുളള സ്ക്കൂൾകൂടിയാണ് ഇത്. രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി ആറും നാലും വീതം പത്ത് ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഓഡിയോ വിഷ്വൽ ഹാൾ & ലൈബ്രറി

സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബ്രറിയും ഹയർസെക്കന്ററിയ്ക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടുണ്ട്.ഇരുപത് കബ്യ‌ൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്ററും, ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യ‌ൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്.

സ്കൂളിന്റെ ചിത്രം

ഭാവിയിലെ സ്‌ക്കൂൾ രൂപരേഖ

സയൻസ് ലാബ്

കുട്ടികളിൽ ശാസ്‌ത്ര ബോധം ഉണർത്തുന്ന പ്രവർത്തനവുമായി ശാസ്ത്ര ക്ലബ്ബും, മുപ്പ്ത് കുട്ടികൾക്ക് ഒരേസമയം പരീഷണങ്ങളിൽ ഏർപ്പെടാവുന്ന തരത്തിൽ സയൻസ് ലാബും പ്രവർത്തിക്കുന്നു.ശാസ്തവിഷയങ്ങളിൽ നിരീഷണങ്ങളും , സൃഷ്ടികളും , കണ്ടത്തലുകളും നടത്തുന്നു .

സോഷ്യൽ സയൻസ്

വിദ്യാർത്ഥികളിൽ സമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനും ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്ന രീതിയിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നു.

സോഷ്യൽ സയൻസ് ക്ലബ് 2018 – 2019 സോഷ്യൽ സയൻസ് ക്ലബിന്റെ രൂപീകരണം 18-06-2018 – ൽ നടത്തുകയും ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി.

കാര്യക്രമം ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21 : ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം എന്നിവ വിപുലമായി ആചരിച്ചു .

ഗണിതം

ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും .

ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷ ലോകവിജ്ഞാനത്തിലേക്ക് തുറക്കുന്ന ജാലകമാണ്. ലോകത്തിലെ കോടാനുകോടി ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ശാസ്ത്രസാങ്കേതിക പുരോഗതിയ്ക്കും മാധ്യമമായി പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് സംശയാതിതമായ വസ്തുതയാണ് അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഭാഷ പഠനത്തിന് അക്കാദമിക് മേഖലയിൽ തനതായ പ്രാധാന്യമുണ്ട്. നമ്മുടെ സ്കൂൾ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശ്യവും വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാനം മെച്ചപ്പെടുത്തുകയെന്നതാണ്.

സ്പോട്സ്

സ്‌ക്കൂളിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം അവധിക്കാലത്തും തുടരും. മറ്റ് സർക്കാർ ഹൈസ്കൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ ബാഡ്മിന്റൻ ടീമും, നല്ലൊരു അത്‍ലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്ന സ്ക്കൂളുകളിലൊന്നായ് ഈ സ്ക്കൂളും എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു.


ബാൻറ് ട്രൂപ്പ്

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസുത്രണ പദ്ധതിയിൽ പെടുത്തി 2005 ൽ എഴുപതിനായിരം ചിലവുചെയ്ത് വാങ്ങിയ ബാൻറ് സെറ്റ് സ്ക്കൂളിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കുട്ടികളെ പരിശീലിപ്പിച്ച് ബാൻറ്ട്രൂപ്പിന് രൂപംകൊടുത്തിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി ഹയർസെക്കന്ററി , ഹെെസ്‌കൂൾ തലത്തിൽ സ്‌കൂൾ യുവജനോൽസവത്തിൽ സ്റ്റേറ്റ് വരെ കുട്ടികൾ പങ്കെടുത്ത് എ ഗ്രേഡ് നേടുകയുണ്ടായി .

െഎ. റ്റി. ക്ലബ്ബ്

വിവര വിനിമയ വിദ്യാഭ്യാസ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അവ നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുന്നതിനോടൊപ്പം, മലയാളം ടൈപ്പിംങ്ങ് , വെബ് പേജ് ഡിസൈനിങ്ങ് , മൾട്ടിമീഡിയ പ്രസന്റേഷൻ , ഡിജിറ്റൽ പെയിന്റിംഗ് എന്നിവയ്ക്ക് പ്രത്യേക പരിശീലനം സ്‌ക്കൂളിൽ നടന്നുവരുന്നു .. തുടർച്ചയായി അ‍ഞ്ചാം വർഷവും (2017)സബ്‍ജില്ലാ െഎ. റ്റി. മത്സരത്തിൽ യു.പി , എച്ച്.എസ് ,എച്ച്.എസ്.എസ് വിഭാഗത്തിൽ ഒാവറാൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി ...

ഹായ്സ്‌ക്കൂൾ കുട്ടിക്കൂട്ടം


വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. ആനിമേഷൻ ,ഭാഷാ കമ്പ്യൂട്ടിംഗ് ,ഇലക്‌ട്രോണിക്സ് സാങ്കേതിക വിദ്യ , ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉളവാക്കുന്ന തരത്തിലുള്ള പരിശീലനം സ്‌ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ നടപ്പാക്കുന്നു .ക്രിസ്‍തുമസ് അവധിക്കാല പരിശീലനത്തിൽ ആപ്പ‌ുകളു‌ടെ നിർമ്മാണത്തെ ആസ്പദമാക്കിയുള്ള പരിശീലനം സ്‌ക്കൂളിൽ നടക്കുന്നു.

എസ്.പി. സി

" WE LEAR TO SERVE "


സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌2010ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 27ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു രൂപം നൽകിയത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗതം - വനം - എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്.പി.സി യെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു .



എസ് . പി . സി യൂണിറ്റ് ഉദ്ഘാടനം 2017 ഡിസംബർ 8


പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • സ്പോട്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എെ. റ്റി. ക്ലബ്ബ്
  • എസ്.പി. സി
  • ജൂനിയർ റെഡ്ക്രോസ്

വിക്കിയിലെ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയവർ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌ഹയർസെക്കന്ററി & ഹൈസ്ക്കൂൾ
1916-17 എൻ.ശങ്കരൻ അയ്യർ
1940-41 എം.മാഥവ്
1954-56 എം.കെ.കുഞുകൃഷ്ണൻ
1956-59 പി.വാസുക്കുട്ടി
1959-71 ടി. ഡേവിഡ്
1976-77 പദ്മാവതിഅമ്മ
1978-80 സി.പൊന്നമ്മ
1983-86 ശ്രീമതി
1988-91 ഗോപാലക്രഷ്ണൻ
1991-92 പദ്മനാഭ അയ്യർ
1992-93 നു.തഹാകുഞു
1993-95 കെ.വിജയലെക്ഷ്മി
1996-97 ആർ.മധുസൂധനൻ നായർ
1996-97 കെ.സീ.രാജമ്മ
1996-97 എം.മൊഹമ്മദ് ഹനീഫാ
1997-99 റഷീദ
1999-00 കെ.ഇന്ദിര
2000-02 മീരാഭായ്
2002-04 ചെല്ലമ്മ
2004-05 ത്രേസിയാമ്മ.ടി
2005-07 ജയചന്ദ്രൻ.ഡി.എൻ ( എച്ച് .എസ് . എസ് )
2007-2012 ശ്രീകുമാർ . വി . എ ( എച്ച് .എസ് . എസ് )
2005-06 കെ.എം.ജെമീല ബീവി ( എച്ച് .എസ് )
2006-08 എസ്.പാത്തൂമൂത്ത് ( എച്ച് .എസ് )
2008-13 രമാദേവി . എസ് ( എച്ച് .എസ് )
2012-2014 ബാബു ( എച്ച് .എസ് . എസ് )
2014-2015 പുഷ്പവല്ലി ( എച്ച് .എസ് )
2015-2020 ഗിരിജാകുമാരി. റ്റി ( എച്ച് .എസ് )
2015-2019 സി.എസ്‍.ജോസ് ഇന്നസെന്റ്( എച്ച് .എസ് . എസ് )
2019-2020 അബ്‍ദുൾറഹീം .കെ( എച്ച് .എസ് . എസ് )
2020- തന‍ൂജ.ഡി.രാജൻ( എച്ച് .എസ് . എസ് )
2020- രാജീവൻ പി പുതിയിടത്ത് ( എച്ച് .എസ് )

വഴികാട്ടി

  • NH 47 നോട് ചെർന്നു കായംകുളം പട്ടണത്തിൽ നിന്നും 6 കി.മി. വടക്കുമാറി ദേശീയപാതയൊട് ചെർന്നു സ്ഥിതിചെയ്യുന്നു.
  • കായംകുളം എൻ.ടി.പി.സിയ്ക്കു സമീപം

{{#multimaps:9.217930, 76.474980 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_രാമപുരം&oldid=1199579" എന്ന താളിൽനിന്ന് ശേഖരിച്ചത്