"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യ കൊണ്ട് | പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും വെൺകുറിഞ്ഞിയിലെ സാധാരണക്കാരായ എസ് എൻ ഡി പി ശാഖാ അംഗങ്ങൾ " വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും " ലോകജനതയെ ഉപദേശിച്ച മഹാഗുരുവായ ശ്രീ. നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1954-ൽ അപ്പർപ്രൈമറി സ്കൂൾ തുടങ്ങി . ശാഖാ പ്രവർത്തകരോടൊപ്പം യൂണിയൻ നേതാക്കളും ചില രാഷ്ട്രീയ നേതാക്കളും അന്ന് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചു . | ||
1954- ൽ പ്രൈമറി സ്‌കൂളായി സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം 1957- ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കന്ററി ആയും വളർച്ചയുടെ പടവുകൾ താണ്ടി തലയുയർത്തി നിൽക്കുകയാണ് . | |||
സമീപ കുടിയേറ്റ പ്രദേശങ്ങളായിത്തീർന്ന മുക്കൂട്ടുതറ ,കൊല്ലമുള , ചാത്തൻതറ ,കുറമ്പൻമൂഴി, വെച്ചൂച്ചിറ , എലിവാലിക്കര , മുട്ടപ്പിള്ളി , പാണപിലാവ് , പമ്പാവാലി , തുലാപ്പിള്ളി , ഇടകടത്തി , ഉമ്മിക്കുപ്പ , കനകപ്പലം , എരുമേലി എന്നിവിടങ്ങളിലെ സാധാരണക്കാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതിരിവെട്ടം നല്കാൻ ഈ വിദ്യാലയമാണ് ഉപകരിച്ചത് . കേരളത്തിൽ ഏറ്റവും കൂടുതൽ പിന്നോക്ക വർഗ്ഗക്കാരായ കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണിത് . | |||
ഈ സ്‌കൂൾ സ്ഥാപിക്കുന്നതിനായി ചുക്കാൻ പിടിച്ചത് SNDP- വെൺകുറിഞ്ഞി ശാഖയുടെ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ വി നാണു കളത്തിൽ ആയിരുന്നു . പിന്നീട് ശാഖാ പ്രവർത്തകർ ഈ സ്കൂൾ എസ് എൻ ഡി പി - യോഗത്തിനു കൈമാറി . ഇന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ അവർകൾ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജവും പിന്തുണയും നൽകി വരുന്നു . ഇവിടെ നിന്ന് വിദ്യ നേടിയ അനേകം പൂർവ വിദ്യർത്ഥികൾ സാംസ്‌കാരിക ,രാഷ്ട്രീയ , ഔദ്യോഗിക രംഗങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട് . | |||
ക്രിയാത്മകമായി പ്രവർത്തിക്കുന്ന PTA-യും പൂർവ വിദ്യാർത്ഥി സംഘടനയും ഈ സ്‌കൂളിന്റെ മുതൽക്കൂട്ടാണ് . പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ കഴിവുകൾ പരമാവധി പ്രകടമാകത്തക്ക വിധത്തിൽ മികച്ച പിന്തുണയുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്ഥാപനത്തെ ഉയർച്ചയിലേക്കു നയിക്കുന്നു . | |||
മലയോര മേഖലയിലെ പഠിതാക്കൾക്ക് താങ്ങും തണലുമായി പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്കു വഹിച്ചിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
20:41, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി | |
---|---|
വിലാസം | |
വെൺകുറിഞ്ഞി വെൺകുറിഞ്ഞി പി.ഒ, , പത്തനംതിട്ട 686510 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04828254008 |
ഇമെയിൽ | sndphssvenkurinji@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38077 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജശ്രീ.ബി |
പ്രധാന അദ്ധ്യാപകൻ | ദീപ പി |
അവസാനം തിരുത്തിയത് | |
24-11-2020 | Sndphss38077 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ എരുമേലിക്കു അടുത്ത് വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി എസ്. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു.
ചരിത്രം
പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും വെൺകുറിഞ്ഞിയിലെ സാധാരണക്കാരായ എസ് എൻ ഡി പി ശാഖാ അംഗങ്ങൾ " വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും " ലോകജനതയെ ഉപദേശിച്ച മഹാഗുരുവായ ശ്രീ. നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1954-ൽ അപ്പർപ്രൈമറി സ്കൂൾ തുടങ്ങി . ശാഖാ പ്രവർത്തകരോടൊപ്പം യൂണിയൻ നേതാക്കളും ചില രാഷ്ട്രീയ നേതാക്കളും അന്ന് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചു . 1954- ൽ പ്രൈമറി സ്‌കൂളായി സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം 1957- ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കന്ററി ആയും വളർച്ചയുടെ പടവുകൾ താണ്ടി തലയുയർത്തി നിൽക്കുകയാണ് . സമീപ കുടിയേറ്റ പ്രദേശങ്ങളായിത്തീർന്ന മുക്കൂട്ടുതറ ,കൊല്ലമുള , ചാത്തൻതറ ,കുറമ്പൻമൂഴി, വെച്ചൂച്ചിറ , എലിവാലിക്കര , മുട്ടപ്പിള്ളി , പാണപിലാവ് , പമ്പാവാലി , തുലാപ്പിള്ളി , ഇടകടത്തി , ഉമ്മിക്കുപ്പ , കനകപ്പലം , എരുമേലി എന്നിവിടങ്ങളിലെ സാധാരണക്കാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതിരിവെട്ടം നല്കാൻ ഈ വിദ്യാലയമാണ് ഉപകരിച്ചത് . കേരളത്തിൽ ഏറ്റവും കൂടുതൽ പിന്നോക്ക വർഗ്ഗക്കാരായ കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണിത് . ഈ സ്‌കൂൾ സ്ഥാപിക്കുന്നതിനായി ചുക്കാൻ പിടിച്ചത് SNDP- വെൺകുറിഞ്ഞി ശാഖയുടെ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ വി നാണു കളത്തിൽ ആയിരുന്നു . പിന്നീട് ശാഖാ പ്രവർത്തകർ ഈ സ്കൂൾ എസ് എൻ ഡി പി - യോഗത്തിനു കൈമാറി . ഇന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ അവർകൾ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജവും പിന്തുണയും നൽകി വരുന്നു . ഇവിടെ നിന്ന് വിദ്യ നേടിയ അനേകം പൂർവ വിദ്യർത്ഥികൾ സാംസ്‌കാരിക ,രാഷ്ട്രീയ , ഔദ്യോഗിക രംഗങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട് . ക്രിയാത്മകമായി പ്രവർത്തിക്കുന്ന PTA-യും പൂർവ വിദ്യാർത്ഥി സംഘടനയും ഈ സ്‌കൂളിന്റെ മുതൽക്കൂട്ടാണ് . പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ കഴിവുകൾ പരമാവധി പ്രകടമാകത്തക്ക വിധത്തിൽ മികച്ച പിന്തുണയുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്ഥാപനത്തെ ഉയർച്ചയിലേക്കു നയിക്കുന്നു . മലയോര മേഖലയിലെ പഠിതാക്കൾക്ക് താങ്ങും തണലുമായി പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്കു വഹിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്‌സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മാനേജ്മെന്റ്
എസ്.എൻ.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എൻ.ഡി.പി.യോഗം ജനറൽസെ(കട്ടറി ശ്രീ.വെളളാപളളി നടേശൻ ജനറൽ മാനേജറായും. ശ്രീ.റ്റി.പി. സൂദർശനൻ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി. രാജശ്രീ.ബി വിദ്യാലയത്തിന്റെ പ്രിൻസിപ്പൾ ആയി, സുഷമ ഡി പ്രധാന അദ്ധ്യാപിക ആയും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ.
1954-57 | കെ.കെ.ദാമോദരൻ |
1957-66 | റ്റി.കെ.രാംചന്ദ് |
1967-70 | കെ.പി.വിദ്യാധരൻ |
1970-71 | ശ്വി.കെ.നാണു |
1972-73 | വി.കെ.കാർത്തികേയൻ, |
1974-76 | രവീന്ദ്രൻനായർ.പി |
1976-83 | റ്റി.ജി.രാഘവൻ |
1984-85 | എം.കെ.കരുണാകരൻ |
1985-87 | കെ.കെ.പ്രഭാകരൻ |
1987-91 | റ്റി.പി.കുമാരൻ |
1991-95 | എ.എസ്.കോശി |
1995-96 | പൊന്നമ്മ |
1996-97 | കെ.ജി.ആനന്തവല്ലി |
1997-98 | എം.ആർ.പൊന്നമ്മ |
1998-99 | പി.എൻ.ചന്ദ്രൻ |
1999-00 | എം.കെ.ലീലമണി |
2000-02 | പി.എൻ.രാധാമണി |
2002-03 | എ.കെ.വിലാസിനി |
2003-04 | വി.ബി.സതിഭായി |
2004-06 | .കെ.എ.ശോഭന |
2006-08 | ഡി.രമാ |
2008-09 | എസ്.സുഷമ |
2009-11 | ഡി.രാഗിണി |
2011-13 | ബീന.ബി.വി |
2013-14 | പി.ആർ.ലത |
2014-15 | എം.വി.സുധ |
2015-17 | റ്റി.ആർ .ശാന്തി |
2017-18 | സുഷമ. ഡി. |
2018-19 | സന്തോഷ് വി.കുട്ടപ്പൻ |
2019-20 | എൻ.ഓമനകുമാരി |
മികവുകൾ
ദിനാചരണങ്ങൾ
അധ്യാപകർ
പ്രിൻസിപ്പൽ - രാജശ്രീ ബി
പ്രഥമാദ്ധ്യാപിക - ദീപ.പി
യു പി സ്കൂൾ
ജെ ബിന്ദു
ബിന്ദുമോൾ ജി അജിത പി ബി അഭിലാഷ് റ്റി അഞ്‍ജന റ്റി അഞ്ജലി സതീഷ് വിനീത് എസ് |
ഹൈസ്കൂൾ
മലയാളം | ബിന്ദുഷ.ബി
ദീപ.എസ് ആർ |
ഇംഗ്ലീഷ് | അഞ്ജു.സോമൻ |
ഹിന്ദി | ബിന്ദു.എസ് |
സോഷ്യൽ സയൻസ് | ജയശ്രീ.പൊന്നപ്പൻ |
ഫിസിക്സ് ,കെമിസ്‍ട്രി | ധന്യ.വി.എൻ |
ബയോളജി | രേഖ.പി.രാജൻ |
കണക്ക് | ബിന്ദു.എ.ജി
ബീന.പി.ആർ |
കായികം | റജി എസ് |
ഹയർ സെക്കന്ററി
ഇംഗ്ലീഷ് | മഞ്ജു വി
ബിജി കെ |
മലയാളം | അഞ്ജുലത വി കെ
ഗിരിജ എൻ |
ഹിന്ദി | ബിന്ദു കെ എസ് |
ഫിസിക്സ് | രാജശ്രീ ബി(പ്രിൻസിപ്പൽ)
രാജിമോൾ പി ആർ |
രാജശ്രീ എസ് | ജയ ആർ |
കണക്ക് | ജയലക്ഷ്മി ഡി
ജയറാണി എ ജി ദീപ വി എസ് |
കമ്പ്യൂട്ടർ | ബിനു കെ സത്യപാലൻ
ജിഷ ജെ |
സസ്യശാസ്ത്രം | എം ആർ ലാൽ |
ജന്തുശാസ്ത്രം | പ്രിൻസ് ബി |
എക്കണോമിക്സ് | സുജാത കെ
രഞ്ജിനി ആർ |
കൊമേഴ്‍സ് | വിനോദ്കുമാർ കെ പി
ബിന്ദു അരീക്കൽ മായ റ്റി പി |
'അനധ്യാപകർ
ക്ലർക്ക് | സുബാഷ് |
പ്യൂൺ | സുരേഷ്
ശ്രീദേവി സുനിലാൽ സുരരാജ് |
ലാബ് അസിസ്റ്റന്റ്‍സ് | ഷാജി എം ജി
സലിമോൻ കെ ആർ ജലജകുമാരി സി റ്റി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.മാത്യു മറ്റം - നോവലിസ്റ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ചിത്രങ്ങൾ