എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/വിമുക്തി ക്ലബ്ബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലഹരിവിര‍ുദ്ധബോധവൽക്കരണം

ലഹരിമദ്യവും മയക്കുമരുന്നുകളും വിദ്യാർത്ഥികളുടെ ആരോഗ്യമേയും ഭാവിയേയും നിർണയിക്കുന്ന വലിയൊരു സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ, വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരികളുടെ ദോഷങ്ങളെക്കുറിച്ച് ബോധം നൽകുന്നത് ഏറ്റവും അത്യാവശ്യമാണ്.ലിറ്റിൽ കൈറ്റ് , ജെ ആർ സി, സ്‍കൗഡ് & ഗൈഡ്, എൻ സി സി ക‍ുട്ടികള‍ുടെ സഹകരണത്തോടെ ‍‍ഞങ്ങള‍ുടെ സ്കൂളിലും , മണിപ്പുഴ, മ‍ുക്കുട്ടുത്തറ, വെച്ചുച്ചിറ എന്നി പ്രദേശങ്ങളിൽ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടികൾ ഫ‍്ള്ഷ് മോബ് സംഘടിപ്പിച്ചു. വെച്ചുച്ചിറ, എരുമോലി പോലിസിന്റെ സഹകരണത്തോടെ നടന്ന ഈ പരിപാടിയിൽ പോലിസ് ഉദ്യോഗസ്ഥർ, വ്യപാരികൾ. ഡ്രൈവർമാർ, എന്നിവർ സംസാരിച്ചു. ലഹരികളുടെ ശാരീരികവും മാനസികവുമായ ദോഷങ്ങൾ, സമൂഹത്തിനുള്ള ദുരിതം, നിയമപരമായ ദണ്ഡങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവരാണ് വിശദീകരിച്ചത്.. "ലഹരി നിന്നെ ഇല്ലായ്മ ആക്കും" എന്ന സന്ദേശം പലരുടെയും മനസ്സിൽ തങ്ങിപ്പോയത് ശ്രദ്ധേയമായിരുന്നു.ഇത്തരത്തിലുള്ള ബോധവൽകരണ പരിപാടികൾ വിദ്യാർത്ഥികളിൽ നല്ല മുന്നറിയിപ്പും കരുത്തും നൽകുന്നു. ലഹരിമുക്ത സമൂഹം സാക്ഷാത്കരിക്കാൻ ഇത്തരം ശ്രമങ്ങൾ അത്യന്താപേക്ഷിതമാണ്. നാം എല്ലാവരും ചേർന്ന് ലഹരിക്കെതിരെ ഒരു സംയുക്ത പോരാട്ടം നടത്തിയാൽ മാത്രമേ നമ്മുടെ ഭാവികരങ്ങൾ സുരക്ഷിതമാകൂ

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് – രക്ഷിതാക്കൾക്കായി ബോധവൽക്കരണ സംരംഭം

പ്രധാന വിഷയങ്ങൾ

  • ലഹരിദ്രവ്യങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രബലതയും, സാമൂഹിക പ്രത്യാഘാതങ്ങളും
  • കുട്ടികളിൽ ലഹരിക്ക് ഇരയാകാനുള്ള സാധ്യതകളും മുൻകരുതലുകളും
  • വീടുകളും വിദ്യാലയങ്ങളും സംയുക്തമായി എങ്ങനെ പ്രതിരോധമാകാമെന്നതിനെക്കുറിച്ചുള്ള ആശയവിനിമയം
  • ലഹരി ഉപയോഗത്തെ തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങളും മനോവിദ്യാഭ്യാസപരമായ ഇടപെടലുകളും

വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ

ലഹരികളുടെ ആരോഗ്യപരവും സാമൂഹികവുമായ ദുഷ്പ്രഭാവങ്ങൾ രൂക്ഷമായി അവതരിപ്പിക്കുകയും രക്ഷിതാക്കൾക്ക് മനോവിദ്യാഭ്യാസപരമായ മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തു. ഇക്കാലഘട്ടത്തിൽ സ്വന്തം മക്കളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം എന്ന ആശയം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലഹരിമേഖലയിലെ യഥാർത്ഥ അനുഭവങ്ങൾ പങ്കുവെച്ചതിലൂടെ രക്ഷിതാക്കളിൽ വലിയ ബോധ്യവും വെളിച്ചവുമുണ്ടാകുകയായിരുന്നു. ക്ലാസിന് ശേഷമുള്ള സംവാദവേളയിൽ രക്ഷിതാക്കൾ സംശയങ്ങൾ ഉന്നയിക്കുകയും വ്യക്തതകൾ നേടുകയും ചെയ്തു.

ഈ ബോധവത്കരണ പരിപാടി സ്കൂൾ – രക്ഷിതാവ് – സമൂഹം എന്ന മൂന്ന് നിലകളിലുമുള്ള ഏകോപിത ഇടപെടലിന്റെ മാതൃകയായി മാറി. കുട്ടികളുടെ ലഹരിമുക്ത ഭാവിയിലേക്കുള്ള പ്രഥമനടപടിയായി ഈ ക്ലാസ് മാറി.

ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ പ്രതിജ്ഞ

ഹെൽത്ത് ക്ലബ്ബ് ലീഡർ റിസ്വാൻ അഹമ്മദ്, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഹരിക്കെതിരേ ഒന്നായി

പത്തനംതിട്ട ജില്ല ലഹരിവിരുദ്ധ കർമ്മപദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം 2025 ജൂൺ 26 വ്യാഴാഴ്ച, ഇടയാറൻമുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇടയാറൻമുള ളാക സെന്തോം മാർത്തോമാ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. ബി.ആർ.സി കോർഡിനേറ്റർ  രഞ്ജിനി അജിത്തിന്റെ പ്രാർത്ഥന ഗാനത്തോടെ പരിപാടിക്ക് തുടക്കമായി. പി.ടി.എ പ്രസിഡന്റ് ഡോ. സൈമൺ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപിക  അനില സാമുവൽ നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കോർഡിനേറ്റർ അജിത്ത് എബ്രഹാം ആശംസകൾ അറിയിച്ചു. പരിപാടിയുടെ അവതാരകരായി  അധ്യാപകരായ മറിയാമ്മ ജോർജും, അനൂപയും പ്രവർത്തിച്ചു.

പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ആവിഷ്കാരപരമായി ഡോക്യുമെന്റ് ചെയ്തു. ഇത് വിദ്യാർത്ഥികളിലെ സാങ്കേതിക കഴിവുകൾക്കും ചുമതലബോധത്തിനും തെളിവായി മാറി. വിദ്യാഭ്യാസത്തിലൂടെയും കലാപരമായ പങ്കാളിത്തത്തിലൂടെയും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച ഇടയാറൻമുള സ്കൂളിന്റെ ഈ പരിപാടി മാതൃകയായി.