എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ‍്ക്കൂൾ കെട്ടിടം
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13ക്ലാസ് മുറികളുമുണ്ട്. മോഡൽ ഇൻക്ലൂസിവ് സ്കുുൾ പദ്ധതി പ്രകാരം ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം റും സജ്ജീകരിച്ചിട്ടുണ്ട്. എഡ്യൂസാറ്റ് റും. കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.നല്ല സൗകര്യമുളള ഒരു സെമിനാർ ഹാളും സ്കൂളിനുണ്ട്.എല്ലാത്തരം കുട്ടികളെയും ആകർഷിക്കുന്ന തരത്തിൽ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു ശാന്തമായ അന്തരീക്ഷമാണ് സ്‌കൂളിനുള്ളത് . 3 ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ യു പി , ഹൈസ്‌കൂൾ , വിഭാഗങ്ങളിലായി 6- സ്മാർട്ട് ക്‌ളാസ് മുറികൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 28 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. . ഇത് കൂടാതെ രണ്ട് വിഭാഗത്തിന്റെയും ഓഫീസ റൂമുകളും പ്രവർത്തിക്കുന്നു . ആധുനിക രീതിയിലുള്ള IT - വിദ്യാഭ്യാസത്തിനുതകുന്ന പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ ,കമ്പ്യൂട്ടർ ലാബുകൾ ഇവ UP, HS, HSS വിഭാഗങ്ങൾക്ക് പ്രേത്യേകം പ്രത്യേകമായിട്ട് ഒരുക്കിയിട്ടുണ്ട് . മൂന്നു ലാബുകളിലുമായി 45 കമ്പ്യൂട്ടറുകളുണ്ട് . മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികളെ പരീക്ഷണങ്ങളുടെ ലോകത്തേക്ക് നയിക്കുന്ന സയൻസ് ലാബ് , ഡിജിറ്റൽ ലൈബ്രറി , കൗൺസിലിങ് റൂം സ്പോർട്സ് റൂം , മാത്സ് ലാബ് , അഡൽ റ്റിംങ്കറിഗ് ലാബ് എന്നിവ സ്‌കൂളിന്റെ പ്രത്യേകതകളാണ് . കുട്ടി ശാസ്ത്രജ്ഞന്മാർക്ക് നൂതന സാങ്കേതിക വിദ്യയായ റോബോട്ടിക്സിൽ പരിശീലനം നൽകുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി പ്രകാരം ലഭിച്ച "അടൽ ടിങ്കറിങ് ലാബ് " ഈ സ്‌കൂളിന്റെ എടുത്തു പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , യാത്ര സൗകര്യം ഒരുക്കുന്നതിനായി 2 സ്‌കൂൾ ബസുകൾ എന്നിവയും സ്‌കൂളിന്റെ പ്രത്യേകതയാണ് . വിദ്യാർഥി- വിദ്യാർത്ഥിനികളുടെ മാനസിക ഉന്മേഷത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെ പണിതീർത്ത കളിസ്ഥലവും സ്‌കൂളിന് സ്വന്തമായുണ്ട്.
സ‍്ക്കൂൾ ഗ്രൗണ്ട്
സ്കൂളിലെ കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ടിടമാണ്. പഠനത്തിനൊപ്പം വിനോദത്തിനും ആരോഗ്യകരമായ ശരീരത്തിനും കളിസ്ഥലം സഹായകരമാണ്.കളിസ്ഥലത്തിൽ വിവിധതരം കളികൾക്കുള്ള സൗകര്യങ്ങളുണ്ട്. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, തുടങ്ങിയ ടീമുകൾക്ക് അനുയോജ്യമാക്കി ഒരുക്കപ്പെട്ടിരിക്കുന്നു.ഇടവേളകളിലും അവധിക്കാലങ്ങളിലും കുട്ടികൾ കൂട്ടമായി കളിസ്ഥലത്ത് സമയം ചെലവിടുന്നു. സ്കൂളിന്റെ വാർഷിക കായികമേളകളും മറ്റ് മത്സരങ്ങളും കളിസ്ഥലത്തിലാണ് നടക്കുന്നത്.അതുകൊണ്ട് തന്നെ സ്കൂളിലെ കളിസ്ഥലം വിദ്യാർത്ഥികളുടെ ആരോഗ്യം, കൂട്ടായ്മ, അനുസരണം, നേതൃഗുണം എന്നിവ വളർത്തുന്ന ഒരു പരിശീലന കേന്ദ്രമാണെന്ന് പറയാം.വിശാലമായ കളിസ്ഥലം സ്കുളിനുണ്ട്.. ബഹുമാനപ്പെട്ട എം എൽ എ യുടെ സഹായത്തോടെ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ കുട്ടികൾക്കും നാട്ടുകാർക്കും മികച്ച ഒരു കളിസ്ഥലം ഒരുങ്ങും.
പാചകശാല
സ്കൂളുകളിൽ സർക്കാർ നടത്തുന്ന മിഡ്-ഡേ മീൽ പദ്ധതി (ഉച്ചഭക്ഷണ പദ്ധതി) കുട്ടികളുടെ ആരോഗ്യം, പഠനോത്സാഹം, ഹാജർ നിരക്ക് എന്നിവ വർധിപ്പിക്കുന്നതിനായി ആരംഭിച്ച മഹത്തായൊരു പദ്ധതി ആണ്. ഈ പദ്ധതിയിലുടെ വിദ്യാർത്ഥികൾക്ക് ദിവസേന സൗജന്യമായി പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാകുന്നു.ഞങ്ങളുടെ സ്കൂളിലും പ്രത്യേകം പാചകശാല മുറി സജ്ജീകരിച്ചിരിക്കുന്നു.ശുചിത്വം പാലിച്ച വൃത്തിയായ അടുക്കള, വാട്ടർ സപ്ലൈ, ഗ്യാസ് സ്റ്റൗവ് എന്നിവ ഒരുക്കിയിട്ടുണ്ട്.ഭക്ഷണം സൂക്ഷിക്കാനുള്ള സ്റ്റോറേജ് അലമാരകളും പാത്രങ്ങളും ഒരുക്കിയിട്ടുണ്ട്.പാചകത്തിനായി നിയമിതരായ കുക്കുമാർ (അമ്മാമ്മമാർ) ആത്മാർത്ഥമായി ജോലി ചെയ്യുന്നുണ്ട്. ഞങ്ങൾ സ്കൂളിൽ മികച്ച ഒരു പാചകശാല പ്രവർത്തിക്കുന്നുണ്ട് ഏതാണ്ട് മുന്നൂറോളം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ നിലവിലുള്ള പാചകശാലയുടെ വലുപ്പം അപര്യാപ്തമാണ് ഇത് വിപുലമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.ഭക്ഷണത്തിന്റെ ഗുണനിലവാരംഉറപ്പാക്കാൻ നിരന്തരം സ്കൂൾ അധികൃതരും ഗവൺമെൻറ് ശ്രദ്ധിക്കുന്നു. ഇതിനാവശ്യമായ സഹായങ്ങൾ ജില്ലാ ഉപജില്ല നൂൺ മീൽ ഓഫീസറിൽ നിന്നും ലഭിക്കുന്നു. സ‍്കൂളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ശ്രീമതി ബിന്ദുമോൾ, ജെ ബിന്ദു എന്നീ അധ്യാപികമാർ ആണ്. അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി കൊണ്ട് പ്രധാന അധ്യാപിക ബീന ടിച്ചറും ഉണ്ട്.
- കുട്ടികൾക്ക് അരി, കറി, പച്ചക്കറി, ഇടയ്ക്കിടെ മുട്ട/പയർവർഗ്ഗങ്ങൾ എന്നിവ നൽകി വരുന്നു.
- പോഷകാഹാരത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷണം തയ്യാറാക്കുന്നു.
- ഭക്ഷണം ശുചിത്വത്തോടെയും ആരോഗ്യകരമായ രീതിയിലും നൽകുന്നത് ഉറപ്പാക്കുന്നു.
- കുട്ടികളുടെ ആരോഗ്യവും ശരീരവളർച്ചയും ഉറപ്പാക്കുന്നു.
- ദാരിദ്ര്യം കാരണം പലർക്കും കിട്ടാത്ത പോഷകാഹാരം ലഭ്യമാക്കുന്നു.
- കുട്ടികളെ സ്കൂളിൽ സ്ഥിരമായി വരാൻ പ്രോത്സാഹിപ്പിക്കുന്നു.
- സാമൂഹികസൗഹൃദവും സമത്വബോധവും വളർത്തുന്നു.
സ്കൂൾ പാചകശാലകൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും ആരോഗ്യവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന മഹത്തായ സാമൂഹിക ഇടപെടലാണ്. ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിലൂടെ, ഈ പദ്ധതി രാജ്യത്തെ മാതൃകാപദ്ധതിയായി മാറിയിരിക്കുന്നു.
ഹൈടെക് ക്ലാസ്സ് മുറികൾ
ഹൈസ്കൂൾ വിഭാഗത്തിലെ ഏഴ് ക്ലാസ്സ് റുമുകളും ഹൈടെക് ആണ്. എല്ലാ ക്ലാസ്സ് റുമിലും പ്രൊജക്ടർ, ലാപ്‍ടോപ്പ് എന്നിവ സജ്ജികരിച്ചിട്ടുണ്ട്. യു പി വിഭാഗത്തിൽ അഞ്ച് റുമുകളിൽ പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററിയിലെ പത്ത് ക്ലാസ്സ് റൂമുകളും ഹൈടെക് ആണ്.ഹൈസ്കൂൾ , യു പി വിഭാഗം കുട്ടികൾക്കായി പ്രത്യേകം കംപ്യൂട്ടർ ലാബുകൾ ഉണ്ട് . രണ്ടു കമ്പ്യൂട്ടർ ലാബുകളാണ് നിലവിൽ ഉള്ളത് . കമ്പ്യൂട്ടർ ലാബുകളിൽ ഡെസ്ക് ടോപ് കംപ്യൂട്ടറുകളും , ലാപ് ടോപ്പ് കംപ്യൂട്ടറുകളും ഉണ്ട്. ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഇരിക്കുവാൻ കഴിയുന്ന വിധത്തിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത് .ബ്രോഡ് ബാൻഡ് നെറ്റ് കണക്ഷനും വൈഫൈ നെറ്റ് കണക്ഷനും ഉണ്ട് . ലോക്കൽ ഏരിയ നെറ്റ്‌വർക്ക് കണക്ഷൻ ലാബിൽ ഒരുക്കിയിട്ടുണ്ട് . ലാബുകളിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട് . യൂ പി എസും , ജനറേറ്റർ സൗകര്യങ്ങളും ലാബിൽ സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോൾ സൗരോർജ പാനലുകളും ബാക്ടറിയും സജ്ജമാക്കിയിരിക്കുന്നതിനാൽ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നത് ലാബുകളുടെ സുഗമമായ പ്രവർത്തനത്തിന് സഹായകമാണ്.
സ്കൂൾ സ്റ്റോർ
ആവശ്യമായ പഠനസാമഗ്രികളും മറ്റും പരിമിതമായ നിരക്കിൽ വിതരണം ചെയ്യപ്പെടുന്ന നല്ല ഒരു സ്റ്റേഷനറിയും സഹകരണ സ്റ്റോറും സ്കൂളിൽ പ്രവർത്തിക്കുന്നണ്ട്. സർവ്വം ഒരു മതിൽകെട്ടിനുള്ളിൽ എന്ന ആശയത്തിന്റെ പ്രതിഫലനങ്ങളാണ് ഇവയൊക്കെ.
പരാതിപ്പെട്ടി
അക്കാദമികവും അക്കാദമിതേര സ്കൂൾ പ്രവർത്തനങ്ങളോടുള്ള വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ അതോറിറ്റി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പരാതിപ്പെട്ടി. ഇതിലൂടെ വിദ്യാർത്ഥി സൗഹൃദത്തിലൂടെ ആരോഗ്യകരമായ പഠന അന്തരീക്ഷം നടപ്പിലാക്കാൻ സാധിക്കുന്നു
വാഹന സൗകര്യം
കുട്ടികളുടെ യാത്ര അസൗകര്യം പരിഹരിക്കുന്നതിനായി 2000 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. 48 സീറ്റിന്റെ ഒരു വലിയ ബസും 28 സീറ്റിന്റെ ഒരു ചെറിയ ബസും സർവീസ് നടത്തുന്നു. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. സമീപ പ്രദേശങ്ങളായ മുക്കൂട്ടുതറ ,കൊല്ലമുള , ചാത്തൻതറ ,കുറമ്പൻമൂഴി, വെച്ചൂച്ചിറ , എലിവാലിക്കര , മുട്ടപ്പിള്ളി , പാണപിലാവ് , പമ്പാവാലി , തുലാപ്പിള്ളി , ഇടകടത്തി , ഉമ്മിക്കുപ്പ , കനകപ്പലം , എരുമേലി തുടങ്ങയ സ്ഥലങ്ങളിൽ നിന്നും കുട്ടികൾ ഈ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നു.
ലൈബ്രറി
ഏകദ്ദേശം 2500 പുസ്‍തകങ്ങളുള്ള നല്ലോരു ലൈബ്രറി സ‍്കൂളിൽ ഉണ്ട് . വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് അഞ്ചു മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്. വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള വായനാ കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.കൂടുതൽ പുസ്തകങ്ങൾ ഉൾപെടുത്തികൊണ്ട് ലൈബ്രറി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
സയൻസ് ലാബ്
കണക്ക് രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന വിവിധ ജിവികൾ തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട്
ആഡിറ്റോറിയം
ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട്
സി സി റ്റി വി ക്യാമറകൾ
വിദ്യാലയത്തിലെ കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസ അന്തരീക്ഷത്തിന്റെ ഗുണമേന്മയും ഉറപ്പാക്കുന്നതിനായി സ്കൂളിൽ സിസി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നത് അത്യാവശ്യമാണ്. ഇന്ന് കുട്ടികളുടെ സുരക്ഷ, ശാസ്ത്രീയ പഠനാന്തരീക്ഷം, അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിശ്വാസം എന്നിവ ഉറപ്പാക്കുന്നതിൽ സിസി.ടി.വി. ക്യാമറകൾ വലിയ പങ്ക് വഹിക്കുന്നു. സ്കൂൾ പരിസരത്ത് അനാവശ്യമായ ഇടപെടലുകൾ തടയാനും അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.കുട്ടികൾക്ക് അച്ചടക്കത്തോടെ പഠിക്കാൻ പ്രോത്സാഹനം നൽകുന്നു.അധ്യാപകരെ സംബന്ധിച്ചുള്ള തെറ്റായ ആരോപണങ്ങൾ ഒഴിവാക്കുന്നതിലും സുതാര്യത ഉറപ്പാക്കുന്നതിലും ഉപകാരപ്രദമാണ്.കുട്ടികൾ സുരക്ഷിതരാണെന്ന ആത്മവിശ്വാസം രക്ഷിതാക്കൾക്ക് ലഭിക്കുന്നു.സ്കൂളിലെ സാധനങ്ങൾ, ലാബ് ഉപകരണങ്ങൾ, ലൈബ്രറി സാമഗ്രികൾ തുടങ്ങിയവ കവർച്ചയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു.സിസി.ടി.വി. സ്ഥാപിച്ചതോടെ സ്കൂൾ പരിസരത്ത് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തുകയും, കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യും. നമ്മുടെ വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിലായി സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.