ഇന്റർ ഡിസ്ട്രിക്റ്റ് അമച്വർ അത്‍ലറ്റിക് മീറ്റിൽ നാഷണൽ ലെവലിൽ 'ബിനീത കെ ബി , ആദിത്യ വിനോദ് , ഷെറിൻ ഫിലിപ്പ് , ഷാൻ സിബിച്ചൻ , സിതാര ബാബു 'എന്നീ കുട്ടികൾ പങ്കെടുത്തു . പത്തനംതിട്ട റെവന്യൂ ജില്ലാ കായിക മേളയിൽ സ്‌കൂളിന് മൂന്നാം സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു . ബിനീത കെ ബി ' ജൂനിയർ ഗേൾസ് ചാംപ്യൻഷിപ്പു് ' കരസ്ഥമാക്കി . 7 കുട്ടികൾ സംസ്ഥാന കായികമേളയിൽ അത്‍ലറ്റിക്സ് വിഭാഗത്തിലും 26- കുട്ടികൾ മറ്റു വിഭാഗങ്ങളിലും പങ്കെടുത്തു . പത്തനംതിട്ട ജില്ലയിൽ യോഗയിൽ മികവ് തെളിയിച്ച ഏക വിദ്യാലയമാണ് എസ് എൻ ഡി പി എച് എസ് എസ് വെൺകുറിഞ്ഞി . കണ്ണൂരിൽ നടന്ന സ്‌കൂൾഗെയിംസിൽ യോഗയിൽ 13- കുട്ടികളെ പങ്കെടുപ്പിച്ചു , എല്ലാവര്ക്കും 4-ാം സ്ഥാനത്തിന് അകത്തു നേടിയെടുക്കാനും കഴിഞ്ഞു . കൂടാതെ രേവതി രാജേഷിനു കൽക്കട്ടയിൽ നടന്ന ആർട്ടിസ്റ്റിക് യോഗായിനത്തിൽ 1-ആം സ്ഥാനത്തോട് കൂടി ദേശീയ- സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാനും NCERT- സംഘടിപ്പിച്ച ' നാഷണൽ യോഗ ഒളിമ്പ്യാഡിൽ ; ദേശീയ തലത്തിൽ 3- ആം സ്ഥാനം നേടിയെടുക്കാനും കഴിഞ്ഞു . സ്കൂളിൽ സോഷ്യൽ സയൻസ് , കണക്ക് , സയൻസ് , പ്രവർത്തി പരിചയം , വിദ്യാരംഗം , ഇംഗ്ലീഷ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മേളകളിൽ പങ്കെടുപ്പിച്ച് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരം നൽകുന്നു .സ്‌കൂളിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ' മികവിന്റെ ഒരു വർഷം 'എന്ന വീഡിയോ തയ്യാറാക്കി . " ദർപ്പണം " എന്ന ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാഗസിൻ (2019-’20 )തായ്യാറാക്കി .
ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നു . സ്കൗട്ട്,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നു .
യുവ മനസ്സുകളിൽ ജിജ്ഞാസ ,സർഗ്ഗാത്മകത , ഭാവന എന്നിവ വളർത്തിയടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ " അടൽ ടിങ്കറിങ് ലാബ് " സ്‌കൂളിൽ പ്രവർത്തിക്കുന്നു . ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന " സൗത്ത് സോൺ " മത്സരത്തിൽ ' 2nd റണ്ണർ അപ്പ് ' ആയി മാറാൻ പങ്കെടുത്ത കുട്ടികൾക്ക് കഴിഞ്ഞു .
മലയോര മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും , പുതിയ കാലഘട്ടത്തെ അഭിമുഘീകരിക്കുന്നതിനും ഉതകുന്ന തരത്തിൽ കൗൺസലിങ് ക്‌ളാസ്സുകൾ നൽകുന്നു.
ഒന്നിച്ചു കൈ കോർത്ത് നിൽക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചു ക്രിയാത്മക പ്രവർത്തനങ്ങളുടെ മികവുകൾ തെളിയിച്ചു നാളത്തെ പുതുമയുള്ള താരങ്ങൾ ആക്കി മാറ്റാൻ ജഗദീശ്വരന്റെ അനുഗ്രഹത്താൽ ഈ സ്‌കൂളിന് കഴിയുന്നു
യോഗ പരിശീലനം- കൂടുതൽ ചിത്രങ്ങൾ
ജില്ലാ യോഗ ചാമ്പ്യൻ ഷിപ്പ് -2025
ആഗസ്റ്റ് 2 : അടുർ ഗവണമെന്റെ യൂ പി സ്‍ക്കൂളിൽ വെച്ച് നടന്ന പത്താമത് പത്തനംതിട്ട് ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ വെൺകുറിഞ്ഞി എസ് എൻ ഡി പി സ‍്ക്കൂളിൽ നിന്നും എല്ലാ വിഭാഗങ്ങളില്ക്കും കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സാധിച്ചു. കായിക അദ്ധ്യാപികയും യോഗാ പരിശീലകയുമായ ശ്രമതി റെജി റ്റിച്ചറിന്റെ നേയതൃത്വത്തിൽ ചിട്ടയായ പരിശാലനത്തിലുടെ ഈ വർഷവും ജില്ലയിൽ ചാമ്പ്യൻമാർ ആക്കുന്നതിന് സാധിച്ചു. പ്രസ്‍തുത ചടങ്ങിൽ പത്തനംതിട്ട ജില്ലാ സ്‍പോർട്‍സ് കൗൺസിൽ പ്രസിഡന്റ് ശ്രീ കെ അനിൽ കൂമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‍തു.
വാങ്‍മയം ഭാഷാപ്രതിഭ
ആഗസ്റ്റ് 16 : വിദ്യാരംഗം കലാസാഹിത്യവേദി വാങ്‍മയം ഭാഷാപ്രതിഭകളെ കണ്ടെത്തുന്നതിനായി റാന്നി ഉപജില്ലാതല പരിക്ഷ 2015 ആഗസ്‍റ്റ് മാസം 16 ന് ഉച്ചയ്‍ക്ക് 2 മണി മുതൽ എം എസ് എച്ച് എസ് എസ് , റാന്നി ജി എൽ പി ജി എസ് എന്നീ സ്‍ക്കുളുകളിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. റാന്നി ഉപജില്ലയിലെ വിവിധ സ്‍കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത മത്‍സരത്തിൽ ഹൈസ്‍കൂൾ വിഭാഗത്തിൽ വെൺകുറിഞ്ഞി സ്‍കൂളിൽ നിന്നും ഒൻപത്താം ക്ലാസിൽ പഠിക്കുന്ന അതുല്യ എം എച്ച് വിജയിയായി. അതില്യക്ക് അഭിനന്ദനങ്ങൾ
ഉപജില്ല കായിക മത്സരം 2025
റാന്നി ഉപജില്ല കായിക മത്സരത്തിൽ ഞങ്ങളുടെ സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുത്തു . പ്രൈമറി വിഭാഗം , ഹൈസ്കൂൾ വിഭാഗം , ഹ യർ സെക്കൻഡറി വിഭാഗം , എന്നിവയിൽ നിന്നെല്ലാം കുട്ടികൾ പങ്കെടുത്തു . അത‍്‍ലറ്റിക‍്സ് , ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ് തുടങ്ങിയ ഒട്ടുമിക്ക ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കായിക അധ്യാപിക ശ്രീമതി റെജി ടിയുടെ കഠിന പ്രയത്നം കൊണ്ട് സാധിച്ചു . ചിട്ടയായ പരിശീലനവും കുട്ടികളുടെ അർപ്പണബോധവും മൂലം പല കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ സാധിച്ചു. ജില്ലാതലത്തിൽ വിജയികളായ ചില കുട്ടികളുടെ വിവരങ്ങൾ നമുക്ക് നോക്കാം