"ഗവ.എച്ച്.എസ്. കിഴക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt.H.S.S.Kizhakkupuram}}
{{prettyurl|Govt. H.S Kizhakkupuram}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 67: വരി 67:


==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ, ഏഴംകുളം പഞ്ചായത്തിൽ കടിക വാർഡിലാണ് കിഴക്കുപുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കുപുറം എന്ന മലയോരഗ്രാമത്തിന്റെ ഹൃദയത്തുടിപ്പാണ് ഈ വിദ്യാലയം. പരിസരവാസികൾ എല്ലാം തന്നെ ഏതാണ്ട് ഈ വിദ്യാലയമുത്തശ്ശിയുടെ മക്കളോ കൊച്ചുമക്കളോ ഒക്കെയാണ്. എത്രയെത്ര തലമുറകളെ വരവേറ്റിട്ടുണ്ടെന്നോ ! സംസ്ഥാനത്തിൽ രാജ്യഭരണം നിലനിന്നിരുന്ന കാലം മുതൽക്കുള്ള പാരമ്പര്യപ്പഴമ ഈ വിദ്യാലയത്തിന്റെ കുലീനത വിളിച്ചോതുന്നു. ചരിത്ര മുഹൂർത്തങ്ങൾ,  പങ്കിട്ട പാരമ്പര്യം !കാലത്തിന്റെ മാറ്റങ്ങൾ, പരിഷ്‌കാരങ്ങൾ എത്രയെത്ര കണ്ടെന്നോ ഈ വിദ്യാലയം.
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ, ഏഴംകുളം പഞ്ചായത്തിൽ കടിക വാർഡിലാണ് കിഴക്കുപുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കുപുറം എന്ന മലയോരഗ്രാമത്തിന്റെ ഹൃദയത്തുടിപ്പാണ് ഈ വിദ്യാലയം. പരിസരവാസികൾ എല്ലാം തന്നെ ഏതാണ്ട് ഈ വിദ്യാലയമുത്തശ്ശിയുടെ മക്കളോ കൊച്ചുമക്കളോ ഒക്കെയാണ്. എത്രയെത്ര തലമുറകളെ വരവേറ്റിട്ടുണ്ടെന്നോ ! സംസ്ഥാനത്തിൽ രാജ്യഭരണം നിലനിന്നിരുന്ന കാലം മുതൽക്കുള്ള പാരമ്പര്യപ്പഴമ ഈ വിദ്യാലയത്തിന്റെ കുലീനത വിളിച്ചോതുന്നു. ചരിത്ര മുഹൂർത്തങ്ങൾ,  പങ്കിട്ട പാരമ്പര്യം !കാലത്തിന്റെ മാറ്റങ്ങൾ, പരിഷ്‌കാരങ്ങൾ എത്രയെത്ര കണ്ടെന്നോ ഈ വിദ്യാലയം. [[ഗവ.എച്ച്.എസ്. കിഴക്കുപുറം/ചരിത്രം|കൂടുതൽ വായിക്കുക]]
 
പരിമിതമായ പ്രാഥമിക വിദ്യാഭ്യത്തിൽ തുടങ്ങിയെങ്കിലും അനസ്യൂതമായ അതിന്റെ വളർച്ച സ്വാഭാവികമായി ദശോപരിപഠനതലം വരെ എത്തിനിൽക്കുന്നു. പിന്നിട്ട നാഴികകല്ലുകൾ.... ആയിരകണക്കിനായ പൂർവ്വവിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രഥമഅദ്ധ്യാപകർ, അനദ്ധ്യാപകജീവനക്കാർ എത്രയെത്ര !
 
ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുന്നവർ, കർഷകർ, വിദേശരാജ്യങ്ങളിൽ വിജയക്കൊടി പാറിച്ചവർ എത്രയെത്ര !
 
സുദീർഘമായ അതിന്റെ നാൾവഴികകളിലൂടെ സഞ്ചരിക്കുമ്പോൾ അന്തസ്സാർന്നതും അഭിമാനപൂരിതവുമായ അതിന്റെ ഉത്ഭവ പാരമ്പര്യത്താളിൽ എത്തിച്ചേരുന്നു. പുതുതലമുറയ്ക്ക് തന്റെ പൂർവ്വ സമൂഹത്തിന്റെ ചരിത്ര ഗതിവിഗതികൾ ബോധ്യപ്പെടുവാൻ കാലം മങ്ങലേൽപ്പിച്ചെങ്കിലും മായാതെ മറയാതെ ഓർമയുടെ പച്ചപ്പിൽ നിന്നും തന്റെ വിദ്യാലയസ്മരണകൾ കോറിയിടുകയാണ് പഴയ തലമുറ -ഈ ചരിത്രത്താളുകളിൽ..........
 
==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|'''''ചരിത്രം''''']]==
വർഷങ്ങൾക്ക് മുമ്പ് ഇന്ന് കാണുന്നവിധം ജനനിബിഡമോ യാത്രസൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു കിഴക്കുപുറം. ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി ആയിരുന്നു. ആ കാലത്ത് വിദ്യാഭ്യാസം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. [[ഗവ.എച്ച്.എസ്. കിഴക്കുപുറം/ചരിത്രം|കുടുതൽ വായിക്കുക]]<nowiki/>അന്ന് കിഴക്കുപുറത്ത് കാവനാൽ വീട്ടിൽ കുട്ടികളെ എഴുത്ത് പഠിപ്പിച്ചിരുന്നു. മങ്ങാട്ട്കുഴിയിൽ കുഞ്ഞച്ചൻ ആയിരുന്നു  അദ്ധ്യാപകൻ. നാട്ടിൽ നടക്കുന്ന കേസുകളും വഴക്കുകളും പറഞ്ഞുതീർക്കുന്നത് കാവനാൽ കുടുംബവീട്ടിൽ വച്ചായിരുന്നു. ഈ ഏർപ്പാട് കുട്ടികൾക്ക് പഠിക്കാൻ പ്രയാസം ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയ കാവനാൽ മത്തൻ കത്തനാരുടെ ഭാര്യ അച്ചാമ്മ കൊച്ചമ്മ ഇന്നത്തെ കിഴക്കുപുറം മാർത്തോമാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1914ൽനിലത്തെഴുത്ത് പള്ളിക്കൂടം തുടങ്ങി. തുടർന്ന് സാമ്പത്തികമായി താഴെ നിന്നിരുന്ന ജനങ്ങളെ എഴുത്തും വായനയും വേദപഠനവും അച്ചാമ്മ കൊച്ചമ്മ നേരിൽ നടത്താൻ തുടങ്ങി.
 
 
തുടർന്ന് പള്ളി സ്ഥാപിച്ചപ്പോൾ നിലത്തെഴുത്ത് പള്ളിക്കൂടം പള്ളിയുടെ മുറ്റത്തേക്ക് മാറ്റി. 1930 ൽ സർ C P രാമസ്വാമിയുടെ കാലത്ത് അദ്ദേഹത്തിന്റെ അനുവാദത്തോട്കൂടി അച്ചാമ്മകൊച്ചമ്മയുടെ മാനേജ്‌മെന്റിൽ 'ആക്കക്കുഴി പള്ളിക്കൂടം ' എന്ന പേരിൽമൂന്നാം ക്ലാസ്സ്‌ വരെയുള്ള ഒരു സ്കൂൾ സ്ഥാപിച്ചു. സ്കൂളിലെ പ്രഥമഅദ്ധ്യാപകനായി ആയൂരിൽ ഉള്ള തോമസ് സർ ചുമതലയേറ്റു. അന്ന് വയല തോണ്ടലിൽ മറിയാമ്മ എന്ന സാറും അദ്ധ്യാപികയായി ഉണ്ടായിരുന്നു. ശമ്പളകുറവും യാത്രാഅസൗകര്യവും കാരണം തോമസ് സർ മാറുകയും മറിയാമ്മ സർ പ്രഥമആദ്ധ്യാപിക ആകുകയും ചെയ്തു.
 
ഓലകൊണ്ട് മേഞ്ഞ ഒരു ഷെഡ് ആയിരുന്നു ആക്കക്കുഴി പള്ളിക്കൂടം. ഓഫീസും സാധനങ്ങൾ സൂക്ഷിക്കുന്നതും റെക്കോർഡുകൾ വയ്ക്കുന്നതും കുട്ടികൾ പഠിക്കുന്നതും അദ്ധ്യാപകർ ഇരിക്കുന്നതുമെല്ലാം ഈ ഒറ്റമുറി ഷെഡിൽ തന്നെയായിരുന്നു. പരമേശ്വരൻ ഉണ്ണിത്താൻ സർ , കൊച്ചുണ്ണിത്താൻസർ , സ്കറിയ സർ, ബാലകൃഷ്ണൻ സർ എന്നിവരൊക്കെയായിരുന്നു ആദ്യകാല അദ്ധ്യാപകർ.
 
 
1946ൽ അച്ചാമ്മ കൊച്ചമ്മയുടെ മരണശേഷം മാനേജ്‌മെന്റിന്റെ കാര്യത്തിൽ കിഴക്കുപുറം പുത്തൻപറമ്പിൽ P K ഡാനിയൽ വൈദ്യരും കാവനാൽ പാപ്പിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും 1947ൽ സർ C P രാമസ്വാമിഅയ്യർ സ്കൂളിന്റെ അധികാരം പിൻവലിക്കുകയും ചെയ്തു.    അന്ന് സ്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലം കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ആയിരുന്നു. ഈ കാലത്ത് അംഗീകാരം ഇല്ലാത്ത സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുന്നുണ്ടായിരുന്നു. അങ്ങനെ ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു.      അങ്ങനെ സ്കൂൾ കിഴക്കുപുറം ഗവണ്മെന്റ് സ്കൂൾ ആയി മാറി
 
 
കാലപ്പഴക്കം മൂലം പഴയ സ്കൂൾ നിലം പൊത്തുന്ന സ്ഥിതി വരുകയും പുതിയ സ്കൂൾ പണിയാൻ സ്ഥലം ഇല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. അങ്ങനെ വന്നപ്പോൾ സ്കൂൾ കൈതപ്പറമ്പിലേക്ക് കൊണ്ട്പോകാൻ ശ്രമം നടന്നു. അന്ന് കാവനാൽ ഇടിച്ചെറിയജോർജ് ദാനമായി കൊടുത്ത 25 സെൻറ് സ്ഥലത്തേക്ക് സ്കൂൾ മാറ്റി പണിയുകയും സ്കൂൾ നാലാം ക്ലാസ്സ്‌ വരെ ആക്കുകയും ചെയ്തു
 
പരിസര പ്രദേശത്തുള്ള അനേകായിരം കുട്ടികൾക്ക് ഈ സ്കൂൾ ഒരു അനുഗ്രഹം  ആയിരുന്നുവെങ്കിലും നാലാം ക്ലാസ്സ്‌ കഴിഞ്ഞുള്ള തുടർപഠനത്തിന് ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടി വന്നു. അങ്ങനെ വന്നപ്പോൾ സർക്കാർ ഈ സ്കൂളിനെ UP സ്കൂൾ ആക്കി ഉയർത്തി. അതിനുവേണ്ടി നാട്ടുകാർ കുറച്ചു സ്ഥലവും ഒരു ഷെഡും  നിർമിച്ചു നൽകി. പ്രദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യം മുൻനിർത്തി 1980ൽ സർക്കാർ ഈ സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. അന്ന് സ്കൂളിന്റെ ഉയർച്ചയ്ക്ക് വേണ്ടി നാട്ടുകാർ കഠിനപരിശ്രമം നടത്തി എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. നാട്ടുകാരുടെ പരിശ്രമഫലമായി സ്കൂളിന് വേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു. സ്കൂൾ നിർമ്മാണത്തിന് വേണ്ടി കാവനാൽ ചെറിയാൻ ജോസഫ് രക്ഷാധികാരിയും Y ജോർജ് സർ കൺവീനർ ആയും 101പേരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. കാലാകാലങ്ങളിൽ ഉണ്ടായിരുന്ന പ്രതിനിധികളിൽ നിന്നും നിർലോഭമായ സഹകരണത്തിലൂടെ പല കാര്യങ്ങളും നേടിയെടുക്കാൻ സാധിച്ചു.
 
 
 
2019-2020 അധ്യയന വർഷത്തിൽ സ്കൂളിൽ പ്രീ  -പ്രൈമറി ആരംഭിക്കുകയും തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുകയും ചെയ്തു. 2014ൽ സ്കൂളിനെ ഹയർ സെക്കന്ററി സ്കൂൾ ആക്കി ഉയർത്തപ്പെട്ട ഈ സ്കൂൾ മലയോര ജില്ലയായ പത്തനംതിട്ടയുടെ തെക്കേ അറ്റത്തുള്ള ഏഴംകുളം പഞ്ചായത്തിലെ അക്ഷരജ്യോതിസ്സായി ഇന്നും നിലകൊള്ളുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പ്രീ -പ്രൈമറി    -  2 മുറികൾ
ലോവർ പ്രൈമറി  4 മുറികൾ
അപ്പർ പ്രൈമറി  -4 മുറികൾ
ഹൈസ്കൂൾ    -  3 മുറികൾ
ഹയർ സെക്കന്ററി  -3 മുറികൾ
ഫിസിക്സ്‌ ലാബ്  - 1
കെമിസ്ട്രി ലാബ്  -1
ബിയോളജി ലാബ് - 1
കമ്പ്യൂട്ടർ ലാബ്  -    1
ഹൈ ടെക് ക്ലാസ്സ്‌ റൂം  -1


സ്റ്റാഫ് റൂം      -  1
ലൈബ്രറി  -  1
പുസ്തകങ്ങൾ -5000 ൽ അധികം.


Schoolinu മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. വിവിധ ഇനം ചെടികൾ പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു... ഓഫീസ് സ്റ്റാഫുകളായ ജയലക്ഷ്മിയും ശ്രീകലയും പൂന്തോട്ടത്തിന്റെ പരിപാലനം ഏറ്റെടുത്തു നടത്തുന്നു.കൂടാതെ മികച്ച ഒരു ഔഷധ തോട്ടവും ഉണ്ട്.... വിവിധ ഇനം ഔഷധ ചെടികൾ  കുട്ടികളുടെ നിരീക്ഷണത്തിനും പഠന പ്രവർത്തനത്തിനും പ്രഥമ ചികിത്സയ്ക്കും ഉപകാരപ്പെടുന്നു.
Schoolinu മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. വിവിധ ഇനം ചെടികൾ പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു... ഓഫീസ് സ്റ്റാഫുകളായ ജയലക്ഷ്മിയും ശ്രീകലയും പൂന്തോട്ടത്തിന്റെ പരിപാലനം ഏറ്റെടുത്തു നടത്തുന്നു.കൂടാതെ മികച്ച ഒരു ഔഷധ തോട്ടവും ഉണ്ട്.... വിവിധ ഇനം ഔഷധ ചെടികൾ  കുട്ടികളുടെ നിരീക്ഷണത്തിനും പഠന പ്രവർത്തനത്തിനും പ്രഥമ ചികിത്സയ്ക്കും ഉപകാരപ്പെടുന്നു.
വരി 217: വരി 167:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
രാജു എൽ പോൾ
എന്റെ വിദ്യാലയ അനുഭവത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു 1969ൽ കിഴക്കുപുറം ഗവണ്മെന്റ് യു പി സ്കൂളിലെ എന്റെ വിദ്യാലയ പ്രവേശനം. എന്നിലെ കലാവാസന തിരിച്ചറിഞ്ഞു എന്നെ പ്രോത്സാഹിപ്പിച്ചത് ഈ വിദ്യാലയവും അന്നത്തെ അദ്ധ്യാപകരുമായിരുന്നു. ലാഭേച്ഛ ഏതുമില്ലാതെ തികച്ചും സൗജന്യമായി കായികമായി അധ്വാനിക്കുന്ന ഒരു തലമുറ ഈ സ്കൂളിന്റെ പുരോഗതിക്ക് ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. തട്ടാരുപടി ജോസഫ് സർ, കോശി സർ, കൊച്ചുകളീക്കൽ ജോർജ് സർ, കൈതപ്പറമ്പ് ഇടത്തിട്ട രാഘവൻ സർ, സോമശേഖരൻ സർ, അപ്പാവു സർ, കൊച്ചുണ്ണിത്താൻ സർ, വയല കുഞ്ഞിക്കുട്ടി സർ, അമ്മാളു സർ അങ്ങനെ പോകുന്നു അദ്ധ്യാപകരുടെ നിര. മറ്റ് അദ്ധ്യാപകരുടെ പേരുകൾ മറന്നു പോയെങ്കിലും അവരുടെ രൂപം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.
അന്ന് റോഡിന് വടക്കുവശത്തുള്ള കെട്ടിടം ഉണ്ടായിരുന്നില്ല.അവിടെ ആയിരുന്നു ഞങ്ങളുടെ കളിസ്ഥലം. ഞാൻ അന്ന് ആറാം ക്ലാസ്സിൽ ആയിരുന്നു. പിന്നീട് ഗ്രൗണ്ടിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു സ്റ്റേജ് പ്ലാറ്റ്ഫോം നിർമിക്കുകയുണ്ടായി . ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ചലച്ചിത്രം കാണുന്നത് ഈ കാലഘട്ടത്തിലാണ് കുട്ടികളെ വരിവരിയായി വയൽ വരമ്പിൽക്കൂടി നടത്തി ചാവരുപടി- മാങ്കൂട്ടം -കെട്ടുങ്ങൽ വഴി പറക്കോട് S R K തീയേറ്ററിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്ര. വർണ്ണ വിസ്മയം തീർത്ത ചലച്ചിത്രവും ഇന്നും മനസ്സിൽ തിളങ്ങുന്ന ചിത്രമാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഉത്സവാഘോഷം പോലെ നടത്തിയിരുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനവാരം ഇന്നും ഓർമയിലുണ്ട്. ഓരോരുത്തരും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന കായ്‌ക്കിഴങ്ങ്, ഫലധാന്യങ്ങൾ ഒന്നിച്ചിട്ട് പുഴുങ്ങി -ചമ്മന്തി കൂട്ടിയുള്ള സുഭിക്ഷമായ ഭക്ഷണം -അതിനു ശേഷം കലാപരിപാടികൾ
എല്ലാ അധ്യയന വർ ഷാവസാനവും ആഘോഷമായി ആനിവേഴ്സറി ആണ് മറ്റൊരു സ്മരണ. അദ്ധ്യാപകരും രക്ഷകർത്താക്കളും സംയുക്തമായി അവതരിപ്പിച്ചിരുന്ന നാടകമായിരുന്നു പ്രധാന ആകർഷണ ഇനം. 1930 കളിൽ പരേതനായ കാവനാൽ മാത്തൻ കത്തനാരുടെ സഹധർമിണി ആയിരുന്ന അച്ചാമ്മ കൊച്ചമ്മ എന്ന ശ്രേഷ്ഠ വനിതയ്ക്ക് തോന്നിയ ഒരു ആശയമാണ് ഇന്ന് പ്ലസ് ടു വിദ്യാലമായി കിഴക്കുപുറം ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നത്എത്രയെത്ര മഹത്തുക്കളുടെ പ്രയത്നങ്ങൾ !എല്ലാവരെയും നന്ദി നിറഞ്ഞ മനസ്സോടെ സ്മരിക്കുന്നു. അനാവശ്യ വിദ്യാർത്ഥി സമരങ്ങൾ ഇല്ലാതെ -100%വിജയം തുടച്ചയാക്കുന്ന ഈ വിദ്യാലയത്തിന്റെ സന്തതിയാണ് ഞാനും എന്ന് അഭിമാനത്തോടെ ഓർത്തുകൊണ്ട് നിർത്തുന്നു.
'''സ്നേഹപൂർവ്വം'''
'''രാജു എൽ പോൾ'''
ബിജു തോമസ്
ഞാൻ ബിജു തോമസ്. 1979 ലാണ് കിഴക്കുപുറം സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ഞാൻ അഡ്മിൻ എടുത്തത്. രാവിലെ 9:45ന് ക്ലാസ്സ്‌ തുടങ്ങും അതിനു മുന്നോടിയായി അസംബ്ലിയും ഉണ്ടാകും. തലേന്ന് പഠിപ്പിച്ച പാഠഭാഗങ്ങൾ പഠിച്ചുകൊണ്ട് വരണം. കൂടാതെ പരീക്ഷകൾ, പകർത്ത് എഴുത്തൽ, ഇതൊന്നുമല്ലെങ്കിൽ ശിക്ഷനടപടികൾ -ചൂരൽ പ്രയോഗം ബഞ്ചിന് മുകളിൽ കയറ്റി നിർത്തൽ രക്ഷകർത്താക്കളെ വിളിച്ചു വരുത്തൽ എന്നിങ്ങനെ പോകുന്നു ചടങ്ങുകൾ. ഡ്രായിങ്ങും തയ്യൽ ക്ലാസ്സുകളുമെല്ലാം ഇന്നും ഓർമയിലുണ്ട്. സ്കൗട്ട് ടീം സ്കൂളിന്റെ അഭിമാനം ആയിരുന്നു
വരാത്ത ദിവസം രക്ഷാകർത്താവിന്റെ കത്തുമായി വേണം സ്കൂളിൽ എത്താൻ. കത്തുകളിലെ ഇല്ലാത്ത കാരണങ്ങൾ വായിച്ചു സാറന്മാരുടെ ഉള്ളിൽ ചിരി ഉദിക്കുന്നത് ഇപ്പോൾ മനസ്സിൽ തെളിയുന്നു. സ്കൂളിന്റെ യൂവജനോത്സവവും, ഉപജില്ലാ ജില്ലാ കലോത്സവങ്ങൾ, സേവനവാരം, ക്ലാസ്സ്‌ മീറ്റിംഗ്, ക്ലാസ്സ്‌ ലീഡർ തെരഞ്ഞെടുപ്പ്, സിനിമ പ്രദർശനം ഇവയൊക്കെ ഓർത്താൽ ആ കാലത്തിലേക്ക് ഒന്ന് കൂടി തിരിച്ചു പോയാൽ കൊള്ളാം എന്ന് തോന്നും
സ്കൂളിന്റെ മുറ്റത്തുള്ള ബദാം മരത്തിൽ നിന്ന് കായ് പൊട്ടിച്ച് കഴിക്കുക, മിഠായി, നെല്ലിക്ക, കല്ലുണ്ട, ശർക്കരപൊരി ഇവയൊക്കെ കഴിക്കുക ഇതൊക്കെ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന ഓർമകളാണ്. പേപ്പറിൽ ഉപ്പ് പൊതിഞ്ഞു വീട്ടിൽ നിന്ന് കൊണ്ട് വരുകയും സ്കൂളിന്റെ പരിസരത്തുള്ള കുരുമുളക് പറിച്ച് ഉപ്പും കൂട്ടി കഴിക്കുന്ന ശീലം കുട്ടികൾക്കുണ്ടായിരുന്നു. അങ്ങനെ പോകുന്നു ഓർമ്മകൾ.
ഗുരു തുല്യരായ അദ്ധ്യാപകരെയും സ്നേഹനിധികളായ സഹപാഠികളെയും നന്ദിയോടെ സ്മരിക്കുന്നു
എന്ന്
ബിജു തോമസ്
ബിനു ഭവനം
കടിക
ഡോ. രാജേഷ് കുഞ്ഞൻപിള്ള
1986 മുതൽ 91വരെ എനിക്ക് കിഴക്കുപുറം ഗവണ്മെന്റ് സ്കൂളിൽ പഠിക്കുവാനുള്ള അവസരം ലഭിച്ചു.ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആയിരത്തിഇരുനൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന അക്കാലത്ത് നമ്മുടെ നാടിന്റെ സാംസ്‌കാരിക മുന്നേറ്റം നയിച്ചിരുന്നത് ഈ വിദ്യാലയം ആയിരുന്നു. നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ചു നല്ലൊരു ഭാഗം പ്രഗത്ഭരെ സമൂഹത്തിന്റെ വിവിധ മേഖലകാലിലേക്ക് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ സമയത്തിന് മുമ്പും ശേഷവും കൂട്ടം കൂട്ടമായിട്ടുള്ള വിദ്യാർത്ഥികളുടെ നടത്തവും അതിനിടയ്ക്കുള്ള കളികളും സ്കൂളിലെ വൃക്ഷങ്ങളും അവയുടെ വേരുകളിൽ ഞാലിയുള്ള കളികളും എല്ലാം മനോഹരമായ ഓർമ്മകൾ മാത്രം. ചെറിയ ക്ലാസ്സുകളിൽ അദ്ധ്യാപകർ സ്ലേറ്റിൽ ഇട്ടുതന്നിരുന്ന മാർക്കുകൾ ഇപ്പോഴും മനസ്സിലിങ്ങനെ തങ്ങി നിൽക്കുന്നു. ക്ലാസ്സിലെ കൂട്ടുകാർക്കിടയിൽ ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു
സാറ്റ് കളി, കള്ളനും പോലീസും, കിളി തട്ട് തുടങ്ങിയ കാലികളെല്ലാം വേറിട്ട ഓർമകളായി ഇന്നും നിലനിൽക്കുന്നു. അടുത്തിരിക്കുന്ന കൂട്ടുകാർക്ക് പോലും എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഏറിയ നേരവും മൊബൈൽഫോണിൽ മുഴുകിയിരിക്കുന്നവരുള്ള ഇക്കാലത്ത് ഇത്തരം ഓർ മക്കുറിപ്പുകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. നമ്മുടെ സ്കൂളിലെ കാലാകാലങ്ങളായി സേവനമനുഷ്‌ടിച്ചിട്ടുള്ളതും ഇപ്പോൾ സേവനം അനുഷ്‌ടിച്ചുകൊണ്ടിരിക്കുന്നവരുമായ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും കുറെപേരെയൊക്കെ പരിചയമുണ്ട്. ഇവരെയെല്ലാം കൂടാതെ കലകങ്ങളായി പ്രവർത്തിച്ച പി റ്റി എ അംഗങ്ങളെയും ഇതോടൊപ്പം ഹൃദയപൂർവ്വം സ്മരിക്കുന്നു....... അഭിനന്ദിക്കുന്നു.നമ്മുടെ ഈ വിദ്യാലയത്തെ ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തുവാൻ പ്രയത്നിച്ച മാന്യവ്യക്തികൾക്കും ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുന്നു. നമ്മുടെ ഈ വിദ്യാലയം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ !
നന്ദിയോടെ
ഡോ.രാജേഷ് കുഞ്ഞൻപിള്ള
പുല്ലാം മഠത്തിൽ
കടിക
കെ എം പൊടിയൻ
കുഴിവിളയിൽ
ഓർമ്മകൾ മധുരിക്കുഒരു വഴക്ക്
രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു വര്ഷാവസാന പരീക്ഷ. സാർ ചോദ്യം ബോർഡിൽ എഴുതുന്നു, ഉത്തരം സ്ലേറ്റിൽ ഏഴുവയ്ക്കുന്നു. സാർ വന്ന് ഉത്തരം നോക്കി സ്ലേറ്റിന്റെ മറുവശത്ത് മാർക്ക്‌ കുറിക്കുന്നു.
'''ചോദ്യം'''
നെല്ലിന് ഉപദ്രവം ചെയ്യുന്ന രണ്ടു ജീവികൾ
'''ഉത്തരം'''
1.ചാഴി 2.കുഞ്ഞച്ചായന്റെ കോഴി. സാർ വന്നു ഉത്തരം നോക്കുന്നു, മാർക്ക്‌ ഇടുന്നു. എന്റെ അടുത്ത് വന്ന് ഉത്തരം നോക്കി കോശി സാറാണ് ഉത്തരം നോക്കുന്നത്. എന്റെ ഉത്തരം സാറിന് വളരെ ഇഷ്‌ടപ്പെട്ടു. കുഞ്ഞച്ചായന്റെ വീട്ടുപടിക്കൽ സാറിന്
നിലമുണ്ട് നെല്ല് വിളഞ്ഞാൽ കുഞ്ഞച്ചായന്റെ കോഴി ഇറങ്ങി നെൽമണിയെല്ലാം തിന്ന് നശിപ്പിക്കുന്നു. ഇത് കാരണം കുഞ്ഞച്ചയനുമായി സാറ് വഴക്കുണ്ടാക്കുന്നത് പതിവാണ്. ഈ സമയത്താണ് ഞാൻ എഴുതിയ ഉത്തരം കണ്ടത്. എന്റെ സ്ലേറ്റ് വാങ്ങി സാറ് മറ്റദ്ധ്യാപകരെയും കാണിച്ചു. എനിക്ക് നല്ല മാർക്കും തന്നു. ഈ ചോദ്യവും ഉത്തരവും എങ്ങനെയോ വെളിയിലായി, കുഞ്ഞച്ചായന്റെ ചെവിയിലുമെത്തി. വഴക്ക് തീർക്കാൻ മധ്യസ്ഥന്മാരും എത്തി, എന്നോടും അവർ പലതും ചോദിച്ചു സാറിന്റെ കോഴി കുഞ്ഞച്ചായന്റെ കോഴി തിന്നുന്നത് ഞാൻ കണ്ടിട്ടുണ്ട് അതാണ് ഞാൻ അങ്ങനെ എഴുതിയത് എന്ന് പറഞ്ഞു.സാറും എന്നെ പിന്താങ്ങി. വഴക്ക് പിന്നെ എങ്ങനെ തീർന്നു എന്നറിയില്ല
നല്ല ബലമില്ലാത്ത ബഞ്ചുകളാണ് സ്കൂളിൽ ഉള്ളത്. ആടി കൊണ്ടിരിക്കുന്ന ഒരു ബഞ്ചാണ് ഞങ്ങൾക്ക് കിട്ടിയത്. പരസ്പരം ബഞ്ചിൽ ഇരുന്നു തള്ളുക എന്നൊരു കളിയുണ്ട്. നാലുപേർ ഒരു ഭാഗത്ത് നാലു പേര് മറുഭാഗത്ത്. മത്സരതള്ള് നടന്നു. അല്പം തള്ളിയപ്പോൾ ബഞ്ചിന്റെ രണ്ടു കാലും ഒടിഞ്ഞു. റിപ്പോർട്ട്‌ ഹെഡ്മിസ്ട്രെസ്സിന്റെ പക്കൽ എത്തി, വന്നു... കണ്ടു. സംഭവം ശരിയാണ്. അടിയ്ക്കാൻ വിദഗ്ദ്ധനായ കൊച്ചുണ്ണി സാറിനെ ശിക്ഷിയ്ക്കാൻ വേണ്ടി എട്ട് പേരെയും ഏൽപ്പിച്ചു. നല്ല ചൂരൽ വടി. എല്ലാവന്റേയും ചന്തിയ്ക്ക് രണ്ട് അടി വീതം. നല്ലപോലെ വേദനിച്ചു. ആരോട് പറയാനാണ്. സഹിച്ചു... കൊച്ചുസാറിനെ കാണുമ്പോൾ ഞാൻ അറിയാതെ ചന്തിയ്ക്ക് തപ്പും വേദനയുള്ള മധുരിക്കുന്ന ആ പഴയ ഓർമ്മകൾ... ഹാ..... എത്ര മധുരം?
====എന്ന്      കെ എം പൊടിയൻ====
====കുഴിവിളയിൽ====
==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ദിനാചരണങ്ങൾ''''']]==
==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ദിനാചരണങ്ങൾ''''']]==


വരി 365: വരി 252:
*ഏനാത്ത് നിന്ന് തട്ടാരുപടി 2 കി. മി. (ഏഴംകുളം - തട്ടാരുപടി 5 കി. മി )
*ഏനാത്ത് നിന്ന് തട്ടാരുപടി 2 കി. മി. (ഏഴംകുളം - തട്ടാരുപടി 5 കി. മി )
*തട്ടാരുപടിയിൽ നിന്ന് വലത്തോട്ട് കിഴക്കുപുറം 1കി. മി.
*തട്ടാരുപടിയിൽ നിന്ന് വലത്തോട്ട് കിഴക്കുപുറം 1കി. മി.
{{#multimaps:9.10612,76.76814| zoom=17}}
{{Slippymap|lat=9.10612|lon=76.76814|zoom=17|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412537...2537780" എന്ന താളിൽനിന്ന് ശേഖരിച്ചത്