"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പ്രധാനാധ്യാപകർ ചേർക്കാൻ ശ്രെമിക്കുന്നു) |
No edit summary |
||
വരി 46: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീ ജോബി ജോസഫ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ശ്രീ ഒ എ എബ്രഹാം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ പ്രഭാകരൻ കെ എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=12022_5.jpg | |സ്കൂൾ ചിത്രം=12022_5.jpg |
18:58, 11 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം | |
---|---|
വിലാസം | |
രാജപുരം രാജപുരം പി.ഒ. , 671532 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0467 2224122 |
ഇമെയിൽ | 12022holyfamilyrajapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12022 (സമേതം) |
എച്ച് എസ് എസ് കോഡ് | 14029 |
യുഡൈസ് കോഡ് | 32010500609 |
വിക്കിഡാറ്റ | Q64398664 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കള്ളാർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 500 |
പെൺകുട്ടികൾ | 478 |
ആകെ വിദ്യാർത്ഥികൾ | 978 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ ജോബി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ ഒ എ എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ പ്രഭാകരൻ കെ എ |
അവസാനം തിരുത്തിയത് | |
11-05-2023 | 12022 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ബാബിലോണിയയിലെ ഒരു വ്യാപാരിയായിരുന്നു ക്നായിതോമാ (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ് ക്നാനായ ക്രൈസ്തവർ. കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീയവും ഐതിഹാസികവും അതിസാഹസികവുമായ സംരംഭങ്ങളിലൊന്നായിരുന്നു മലബാർ കുടിയേറ്റം. മദ്ധ്യതിരുവിതാംകൂറിലെ കോട്ടയം രൂപതയിൽപ്പെട്ട വിവിധ ഇടവകകളിൽ നിന്നും 72 കുടുംബങ്ങൾ 1943 ഫെബ്രുവരി മാസത്തിൽ ബഹു. അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രഫ. വി.ജെ ജോസഫ് കണ്ടോത്തിന്റെയും, ഫാ.മാത്യു ചെറുശ്ശേരിയുടെയും നേത്യത്വത്തിൽ ഇന്നത്തെ കാസർഗോഡ് ജില്ലയിലെ രാജപുരം കോളനിയിലേക്ക് സംഘടിതമായി കുടിയേറി.സീറോ മലബാർ സഭയുടെ മലബാർ മേഖലയിലെ ആദ്യത്തെ പള്ളിയാണ് രാജപുരം തിരുക്കുടുംബ ദേവാലയം.കൂടുതൽ സ്കുുൾ ചരിത്രത്തിനായി തുടർന്നു വായിക്കുക...
മാനേജ്മെന്റ്
കോട്ടയം കോർപ്പറേറ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്. നിലവിൽ 16 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്.ഫാദർ സ്റ്റാനി എടത്തിപറമ്പിൽ കോർപ്പറേറ് മാനേജരായും റെവ: ഫാ ഷാജി വടക്കേതൊട്ടിയിൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ. http://www.ceasak.org
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ റൂം , സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ്/കൗൺസലിംഗ് എന്നിവ നടത്തി വരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയായ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, വിദ്യാരംഗം, സോഷ്യൽ സർവ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.കൂടുതൽ അറിയാൻ
സ്കുൾ പ്രവർത്തനങ്ങൾ
സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്. പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്ന സുവർണ്ണനിമിഷങ്ങൾ... വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സരത്തിൽ വരെ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര് പ്രശസ്‌തിയിലേക്കുയർത്തി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട് സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട് & ഗൈഡ്സ് , എൻ. സി . സി., ജൂനിയർ റെഡ്ക്രോസ് , വിദ്യാരംഗം കലാ സാഹിത്യ വേദി , പരിസ്ഥിതി ക്ലബ്ബ് , ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്, ലാംഗ്വേജ് ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്കുൾ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേർക്കാഴ്ച ചിത്രങ്ങൾ
കോവിഡ് കാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ കാണാൻ നേർക്കാഴ്ച ചിത്രങ്ങൾ -ലേക്ക് പോകാം
കിഡ്സ് കോർണർ
കുട്ടികളുടെ സർഗ്ഗ വാസനകളുടെ കലവറ തുറക്കാൻ കിഡ്സ് കോർണർ -ലേക്ക് പോകാം
നേട്ടങ്ങൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഏറെ നേട്ടങ്ങൾ കൈവരിക്കാൻ ഹോളി ഫാമിലി രാജപുരത്തിന് സാധിച്ചിട്ടുണ്ട്.
ഹോളി ഫാമിലി കൈവരിച്ച നേട്ടങ്ങൾ കാണാൻ അംഗീകാരങ്ങൾ ക്ലിക്ക് ചെയ്യുക
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 വർഷം, രണ്ടര കോടി രൂപ മുടക്കി പുതിയ 22 ക്ലാസ് റൂം ഉൾപ്പെട്ട
ഹൈ സ്കൂൾ ഹൈടെക് ബ്ളോക് നിർമാആരംഭിച്ചു .പുതിയതായി നിർമ്മിക്കുന്ന
ഹൈടെക് കെട്ടിടം കാണാം
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ||
2 | ||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്.
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയും വിദ്യാർത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കി. സ്‌കൂളിൽ നടന്ന ചടങ്ങിൽ
പ്രഥമാധ്യാപകൻ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു.
വഴികാട്ടി
- കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പാണത്തൂർ ദേശീയ പാതയിൽ രാജപുരം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:12.4226139,75.240997 |zoom=18}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12022
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ