ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/History

Schoolwiki സംരംഭത്തിൽ നിന്ന്
ഹോളി ഫാമിലി എച്ച് എസ് എസ്

1944 - ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ . പി . സ്കൂൾ 1956 -ൽ യു. പി. സ്കൂളായും, 1960 -ൽ ഹൈസ്കൂളായും, 2000 -ൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. ഫാ. ഫിലിപ് ചെമ്മലക്കുഴി പ്രഥമ മാനേജരായും റവ. ഫാ. പീറ്റർ ഉരലിൽ ഹെഡ്മാസ്റ്ററായും ഈ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.കോട്ടയം കോർപ്പറേറ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്. നിലവിൽ 16 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്.ഫാദർ സ്റ്റാനി എടത്തിപറമ്പിൽ കോർപ്പറേറ് മാനേജരായും റെവ: ഫാ ഷാജി വടക്കേതൊട്ടിയിൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു. കുുട്ടികളിലെ കൗമാര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ഒരു കൗൺസലിംഗ് സെന്ററും പെൺകുുട്ടികൾക്ക് മാത്രമായി ഗേൾസ് ക്ലബ്ബും, സുസജ്ജമായ ലൈബ്രറിയും സ്കുുളിലുണ്ട്. രൂപതയിലെ ബെസ്റ്റ് സ്കുുളായി മൂന്നുപ്രവിശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഈ സ്കൂൂളിന്റെ ഇപ്പോഴത്തെ മാനേജറായി റവ.ഫാ.ഷാജി വടക്കേത്തോട്ടിയും, പ്രിൻസിപ്പൽ ശ്രീമതി ഫിലോമിന, പ്രധാന അധ്യാപിക സി.ബെസ്സി എസ്.ജെ.സി.യും സേവനമനുഷ്ഠിക്കുന്നു. 5മുതൽ 12 വരെ മലയാളം ഇംഗ്ലീഷ് ക്ലാസ്സുകളിലായി 1078 വിദ്യാർത്ഥികൾ അധ്യായനം നടത്തുന്ന ഈ സ്കുുളിൽ 42 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിച്ചുവരുന്നു.യു.പി.യിൽ 10 ഉം എച്ച്.എസിൽ 18 ഉം ഡിവിഷനുകളാണുള്ളത്.പ്രതിഭാശാലികളും ഭാവനാസമ്പന്നരുമായ വിദ്യാത്ഥി-കൾ,അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക രംഗങ്ങളിൽ സംസ്ഥാനതലം വരെ വൈഭവം തെളിയിച്ചിട്ടുണ്ട്. സ്കൗട്ട് & ഗൈഡ്, എൻ.സി. സി, റെഡ് ക്രോസ് എന്നീ യുണിറ്റുകളിൽ കുുട്ടികളുടെ സജീവ സാന്നിദ്ധ്യമുണ്ട്.വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുന്നതിനായി കമ്പ്യുട്ടർ ലാബും സ്മാർട്ട്ക് ലാസ്സ് മുറികളും പ്രവർത്തിച്ചു വരുന്നു.





പ്രധാന താളിലേയ്ക്ക്