എസ്.ഒ.എച്ച്.എസ്. അരീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(SOHS Areacode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എസ്.ഒ.എച്ച്.എസ്. അരീക്കോട്
S.O.H.S. Areacode
വിലാസം
അരീക്കോട്

SOHSS AREEKODE
,
അരിക്കോട് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0483 2853708
ഇമെയിൽsohsard@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48002 (സമേതം)
എച്ച് എസ് എസ് കോഡ്11242
യുഡൈസ് കോഡ്32050100112
വിക്കിഡാറ്റQ64564365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1230
പെൺകുട്ടികൾ1354
ആകെ വിദ്യാർത്ഥികൾ2584
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ78
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുനീബു റഹ്മാൻ കെ ടി
പ്രധാന അദ്ധ്യാപകൻഅബ്ദുൽ കരീം സി പി
പി.ടി.എ. പ്രസിഡണ്ട്ഷബീബ് പിസി
എം.പി.ടി.എ. പ്രസിഡണ്ട്റജീന സയ്യിദ് അലവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ലപ്പുറം ജില്ലയിലെ, വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ,അരീക്കോട് ഉപജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 1955 ൽ ആരംഭിച്ച സ്കൂൾ, ഇന്ന് സംസ്ഥാനത്ത് തന്നെ അക്കാദമിക രംഗത്തും , സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തങ്ങൾ ഒരുക്കുന്നതിലും മികച്ചു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.

ചരിത്രം

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ;മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.(കൂടുതൽ വായിക്കുക)  

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക..

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ സുസ്ഥിരവും സമഗ്രവുമായ വികാസം ഉറപ്പാക്കുന്ന വിദ്യാലയാനുഭവങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എസ്.ഒ.എച്ച്.എസ് എസിൽ പഠന പക്രിയയുടെ മനോ ,സാമൂഹിക, വൈകാരിക വശങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സഹപാഠിയ്ക്കൊരു വീടൊരുക്കാനായി 'കൂട്ടായ്മയുടെ കൈപുണ്യ ത്തിലൂടെ സ്വാദി ഷ്ടമായ വിഭവങ്ങൾ തയ്യാറാക്കി നൽകി , സ്വരൂപിച്ച തുക കൊണ്ട് ഒന്നല്ല, ഏഴു വീടുകളാണ് എസ്.ഒ.എച്ച് എസ്.എസി ലെ വിദ്യാർത്ഥികൾ സഹപാഠികൾക്കായി പണിതുയർത്തിയത്. 'ഉപ്പിലിട്ട ഓർമ്മകളിലൂടെ ' വാർദ്ധക്യത്തിന്റെ കരുതലും സ്നേഹവും കാരുണ്യവും കൈമുതലാക്കി കൊണ്ടും ,വായനയുടെ വസന്തം തീർത്തു കൊണ്ട് ഫെസ്‌റ്റോ ലെറ്റും കാർഷിക സംസ്കാരം നെഞ്ചിലേറ്റി നടീലും ,കൊയ്ത്തുമായി പാടത്തിറങ്ങിയും ലഹരിക്കെതിരെക്കാവലാളായും എസ് ഒ എച്ച് എസ് എസ് വിദ്യാർത്ഥികൾ ഇടപെടുന്ന സാമൂഹിക തലങ്ങൾ നിരവധിയാണ്. സ്കൂൾ നടത്തിയ പ്രധാന പഠ്യേതര പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു .

സ്കൂളിലെ പഠ്യേതര പ്രവർത്തനങ്ങൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭരണ നിർവഹണം 2021-22

സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, പൂർവംവിദ്യാർഥികൾ,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, വിദ്യാഭ്യാസവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി).സ്കൂൾ ഏറ്റെടുത്തു നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മയാണ്. സ്കൂൾ പ്രിൻസിപ്പാൾ കെ.ടി മുനീബു റഹ്മാൻ, പ്രധാനാധ്യാപകൻ സി.പി അബ്ദുൽ കരീം എന്നീ സ്ഥാപനമേധാവികളുടെ കഴിവും യോജിപ്പും സ്‌കൂളിനെ പുതിയ ഉയര ങ്ങളിലേക്ക് വഴിനടത്തുകയാണ്.  സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു ടീം എന്ന നിലയിൽ എല്ലാ ജീവനക്കാരുടെയും കഴിവുകൾ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകാൻ ഇരുവർക്കും സാധിക്കുന്നു.

സ്കൂൾ പി.ടി.എ.

സ്കൂൾ പിടിഎ കമ്മിറ്റിയുടെ പ്രവർത്തനമികവ് എടുത്തുപറയേണ്ടതാണ്.പിടിഎ പ്രസിഡന്റ്‌ പി സി സബീബ്,എംടിഎ പ്രസിഡന്റ്‌ റജീന എന്നിവരാണ് ഈ വർഷം കമ്മിറ്റിക്ക്‌ നേതൃത്വം നൽകുന്നത്.

മാനേജ്‌മെന്റ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലൂടെ യഥാർത്ഥ നന്മയുള്ള, കഴിവുള്ള മനുഷ്യരുടെ വിളവെടുപ്പാണ് നമ്മൾ ലക്ഷ്യമിടുന്നത്...' അരീക്കോട്ട് നവോത്ഥാന ചലനങ്ങൾക്ക് തുടക്കമിട്ട എൻ വി അബ്ദുസ്സലാം മൗലവി എന്ന ധിഷണാശാലിയുടെ വാക്കുകളാണിത്.1944-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജംഇയ്യത്തുൽ മുജാഹിദീൻ സംഘമാണ് സ്കൂളിന്റെ നടത്തിപ്പുകാർ.പ്രഥമ പ്രധാനാധ്യാപകനായിരുന്ന എൻ വി ഇബ്രാഹിം മാസ്റ്റർ എന്ന വിദ്യാഭ്യാസ വിചക്ഷണനാണ് സ്കൂളിനെ ഉയരങ്ങളിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘത്തിന് കീഴിൽ ആദ്യകാലത്ത് ആരംഭിച്ചത്. കാർഷികവൃത്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ അറിവിന്റെയും അക്ഷരത്തിന്റെയും പുതിയ കൈത്തിരികളായി  പടുത്തുയർത്തിയത് സുല്ലാമുസ്സലാം സ്ഥാപനങ്ങളാണ്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പ‍ർ പേര് കാലഘട്ടം
1 എൻ.വി ഇബ്രാഹീം 1955 1956
2 എം.പി .അബ്ദുൽ കരീം 1956   1957
3 എൻ വി ഇബ്രാഹിം 1957 1985
4 കെ മൊയ്‌തീൻ കുട്ടി 1985 1992
5 എൻ സൈനബ 1992 2000
6 വി ചിന്ന 2000 2004
7 കെ അബ്ദുസ്സലാം 2004 2005
8 സി അബ്ദുൽ ഖയ്യൂം 2005 2006
9 കെ ആസ്യ 2006 2007
10 എൻ വി നജ്‌മ 2007 2013
11 കെ ടി മുനീബുറഹ്മാൻ 2013 2018
12 സിപി അബ്ദുൽ കരീം 2018

എച്ച്.എസ്.സ്. പ്രിൻസിപ്പാൾ

നമ്പ‍ർ പേര് കാലഘട്ടം
1 മുനീബുറഹ്മാൻ കെ.ടി 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
1 എൻ വി അബ്ദുറഹിമാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ
2 കെ.വി സലാഹുദ്ധീൻ മുൻ പി സ് സി ചെയർമാൻ  
3 യു  ഷറഫലി മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ
4 കെ വി അബുട്ടി സംഗീത സംവിധായകൻ
5 സക്കീർ മുണ്ടബ്ര ഐ എസ് എൽ ഫുട്ബോൾ താരം
6 ഡോക്ടർ അനിൽ സലീം കാർഡിയോളജി
7 ഫറാഷ് ഐ.പി .എസ്
8 റഷീദ് ഡെപ്യൂട്ടി കളക്ടർ മലപ്പുറം
9 മറിയം കുട്ടി ഗൈനക്കോളജിസ്റ്റ്

സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ (എസ്.ഒ .എ.എൽ )

1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( എസ്.ഒ .എ.എൽ ) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന സോൾ ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു .സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു. (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

മികവുകൾ വാർത്ത മാധ്യമങ്ങളിലൂടെ

സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങളുടെ പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക, ചാനൽ വാർത്തൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ നടത്തിയ വ്യത്യസ്തമായ  പ്രവർത്തങ്ങൾ ക്യാമറ കണ്ണിലൂടെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേതാക്കൾ സുല്ലമിനെക്കുറിച്ച്...

സ്കൂൾ  നടത്തിയ വിവിധ പ്രവർത്തങ്ങളെ അഭിനന്ദിച്ചുകൊണ്ട് / സ്കൂളിലെ വിവിധ പ്രവർത്തങ്ങളിൽ പങ്കെടുത്ത മഹത് വ്യക്തിത്വങ്ങൾ സന്ദർശക ഡയറിയിൽ സ്കൂളിനെ കുറിച്ച് എഴുതിയത് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.....

വഴികാട്ടി

  • നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ടാക്സി മാർഗം എത്താം. (മുപ്പത് കിലോമീറ്റര് )
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ടാക്സി മാർഗം എത്താം. (മുപ്പത് കിലോമീറ്റര് )
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന്  ബസ്സ് / ടാക്സി മാർഗം എത്താം. (ഇരുപത് കിലോമീറ്റര് )
  • കോഴിക്കോട് ബസ് സ്റ്റാൻഡ് (പാളയം ) നിന്ന്  ബസ് / ടാക്സി വഴി  എടവണ്ണപാറ വഴി / മാവൂർ വഴി എത്താം (മുപ്പത് കിലോമീറ്റര് )
  • എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് മമത ജങ്ഷനിൽ നിന്ന് 100 മീറ്റർ
  • അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മുക്കം റോഡിൽ നിന്ന് 50 മീറ്റർ
  • ഹയർ സെക്കന്ററി ഫോൺ നമ്പർ : 0483 -2853709 ,ഹൈ സ്കൂൾ ഫോൺ നമ്പർ : 0483 -2853708 ,
  • ഹൈ സ്കൂൾ ഇമെയിൽ : sohsard@yahoo.com , ഹയർ സെക്കന്ററി ഇമെയിൽ : sullamussalamhss@gmail.com
Map
"https://schoolwiki.in/index.php?title=എസ്.ഒ.എച്ച്.എസ്._അരീക്കോട്&oldid=2537642" എന്ന താളിൽനിന്ന് ശേഖരിച്ചത്