എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

എ.നൂറുദ്ധീൻ എൻ.സി.സി ഓഫീസർ

മാനു മാസ്റ്ററുടെ നേതൃത്വത്തിൽ 1961-62 കാലഘട്ടത്തിലാണ് എ.സി.സി (ഔക്സിലറി കേടട്ട് കോപ്സ് ) തുടങ്ങിയത്.എ.സി.സിയിൽ യൂണിഫോം ഉണ്ടായിരുന്നു. 1965 ആയപ്പോഴേക്കും എ.സി.സി നിർത്തലാക്കി വന്നു, എൻ.സി.സി യൂണിറ്റ് ആരംഭിച്ചു. 1979 വരെ മാനു മാസ്റ്റർ എൻ.സി.സി ഓഫീസറായി തുടർന്നു, ശേഷം  കെ അബ്ദുസ്സലാം മാസ്റ്റർ 2000 വരെ എൻ സി.സി ഓഫീസറായി തുടർന്നു. 2001 മുതൽ എ നൂറുദ്ധീൻ എൻ സി സി ഓഫീസർ ആയി തുടരുന്നു. സ്കൂളിന്റെ എല്ലാ പരിപാടികളിലും എൻ.സി.സി കേഡറ്റുകളുടെ പ്രവർത്തനം പ്രശംസ അർഹിക്കുന്നതാണ്.