എസ്.ഒ.എച്ച്.എസ്. അരീക്കോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള സാഹിത്യ വേദി. -

      മലയാള ഭാഷാ പഠനത്തിന്റെ പുതിയ മേച്ചിൽ പുറങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് മലയാളം സാഹിത്യ വേദി . ഈ സാഹിത്യവേദിയിലൂടെ വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു വരുന്നു.

കതിർ :-

   വിദ്യാർത്ഥികളിലെ സർഗ്ഗാത്മകയെ പരിപോഷിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ മലയാളം വിദ്യാർത്ഥികൾ ആരംഭിച്ച ലിറ്റിൽ മാസികയാണ് കതിർ .

എഫ്. എം റേഡിയോ (എഫ്. എം @ സുല്ലം )

എഫ്. എം @സുല്ലം poster

  വിനോദവും വിജ്ഞാനവും കോർത്തിണക്കി കൊണ്ടുള്ള ഒരു സംരംഭ മാണ് എഫ്. എം @സുല്ലം.ഭാഷാ പഠനത്തിന്റെ അടിസ്ഥാന നൈപുണികളായ ശ്രവണം ഭാഷണം വായന ലേഖനം എന്നിവയുടെ പരിപോഷണമാണ് ഈ എഫ് എം റേഡിയോ യുടെ ലക്ഷ്യം.

വായനാ വാരാചരണം..

വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക "വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും "എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ജൂൺ 19  വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും  പലർക്കും അറിയില്ല. പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. മലയാളം വിദ്യാർത്ഥികൾ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാ വാരാചരണം സംഘടിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ലൈബ്രറി

അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. സ്കൂളിലെ ലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ  തീർത്തൊരു ഗ്രന്ഥാലയം.

നേട്ടങ്ങൾ

വിദ്യാരംഗം സാഹിത്യവേദി പുരസ്കാരം - അരീക്കോട് ഉപജില്ല