പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി

Schoolwiki സംരംഭത്തിൽ നിന്ന്
(P.S.V.P.M. H.S.S Iravon Konni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി
വിലാസം
ഐരവൺ

പി എസ് വി പി എം എച്ച് എസ് എസ്
,
ഐരവൺ പി.ഒ.
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0468 2242385,9495435252
ഇമെയിൽpsvpmhs38037@gmail.com
കോഡുകൾ
സ്കൂൾ കോഡ്38037 (സമേതം)
എച്ച് എസ് എസ് കോഡ്3042
യുഡൈസ് കോഡ്32120302502
വിക്കിഡാറ്റQ87595902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ330
പെൺകുട്ടികൾ309
ആകെ വിദ്യാർത്ഥികൾ639
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ169
പെൺകുട്ടികൾ172
ആകെ വിദ്യാർത്ഥികൾ341
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപകുമാർ
പ്രധാന അദ്ധ്യാപികബിന്ദു കൃഷ്ണ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ ഷിബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ കോന്നി ഉപജില്ലയിൽ ഐരവൺ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്  ഐരവൺ സ്കൂൾ .ദ്രാവിഡപ്പഴമയയോളം നീളുന്ന പെരുമയുടെ പൂർവപുണ്യവുമായി ചരിത്രത്തിന്റെ താളുകളിൽ ഇടം തേടിയ കോന്നി എന്ന ഗ്രാമം.കോന്നിയുടെഹൃദയഭാഗത്തുകൂടി ഒഴുകുന്ന അച്ചൻകോവിലാറിന് കിഴക്കേക്കരയിലാണ് മലയോര മേഖലയായ ഐരവൺ എന്നഗ്രാമം.അവിടെയാണ് പ്രശസ്തമായ പി.എസ്.വേലുപ്പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

.

ചരിത്രം

തിരുവിതാംകൂർ ഗവ.സർവീസിൽ ഫോറസ്ട് റേഞ്ച്ഓഫീസറായിരുന്ന ശ്രീമാൻ പി.എസ്.വേലുപ്പിള്ള 1936ൽ 27 വിദ്യാര്ഥികളുമായി ആരംഭിച്ച രാമചന്ദ്രവിലാസം എൽ.പി.സ്കൂളാണ് ഇതിൻറാദിരൂപം..തിരുവിതാംകൂർ സർവകലാശാലയിലെ പ്രഥമ വനിതാ പ്രൊഫസറായിരുന്ന ശ്രീമതി. കോന്നിയുർ മീനാക്ഷിയമ്മ അവർകൾ പിതൃസ്മരണാർത്ഥം സ്കൂളിന് പി.എസ്.വേലുപ്പിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.1964 ലാണ് ഇത് ഹൈസ്കൂളായത്.പിന്നീട് 2000 ത്തിലിത് ഹയർ സെക്കന്ഡറി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ലയിൽ കോന്നിത്താലുക്കിൽ സ്ഥി തി ചെയ്യുന്ന ഗ്രാമമാണ് ഐ രവണ് .അവിടെ ഏ ഴേ ക്കർ വിസ്‌ത്രി തി യിൽ പി എസ് വി പി എം എഛ് എസ് എസ് സ്ഥി തി ചെയുന്നു.53 അധ്യാ പകരും 4 അനധ്യാപകരും ഉണ്ട്.പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസ്സ്കൾ ഒരു മതില്കെട്ടിൽ നടന്നുവരുന്നു.hss ഉൾ പ്പടെ 1000 ഓളം കുട്ടികൾ പഠിക്കുന്നു .എയ്ഡഡ് വിഭാഗത്തിൽ ഉൾ പ്പെ ടു ന്നു.ഇംഗ്ലീഷ് മലയാളം മീഡിയം സമാന്തരമായി പ്രവർത്തിക്കുന്നു. up തലം മുതൽ hss വരെ 60 ക്ലാസ് മുറികൾ ഉണ്ട് . അതിൽ ഹൈടെക് ക്ലാസ്സ്മുറികളും ഉണ്ട് .എല്ലാ ക്ലാസ്സിലെ ഉം പാഠഭാഗം ഡിജിറ്റൽ രൂപത്തിൽ കുട്ടികളിലെത്തിക്കുന്നു .2 IT ലാബുകളിലായി 20 കംപ്യൂട്ടർ പ്രവർത്തനസജ്ജമാണ്. ലാബിൽ ഇന്റർനെറ്റ് സൗകര്യം ഉണ

ശാസ്ത്രമേളകളിലും കലോത്സവങ്ങളിലും സംസ്ഥാനതലം വരെ സ്കൂളിന്റെ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്.ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തു പഠിക്കാൻ സഹായകമായ ലാബുകൾ പ്രവർത്തനസജ്ജമാണ് .

     വിവിധ ഭാഷകളിൽ വ്യത്യസ്ത വിഷയങ്ങൾവിഷയങ്ങൾ ഉൾപ്പെടുന്ന 5000 ൽ പാം പുസ്തകങ്ങൾ സ്കൂൾ വായനശാലയിൽ ഉണ്ട്.

കുട്ടികൾക്ക് ജലം ലഭിക്കാനായി ഒരു കിണറും വാട്ടർ ടാപ്പുകളും ഉണ്ട്.വാട്ടർഫിൽട്ടറും ഉണ്ട്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം ഉണ്ട്. എൽപി ,UP ,എച് .സ് .എസ് ,വിഭാഗത്തിലെ ആണ് -പെൺ കുട്ടികൾക്ക് പ്രതേക ബാത്റൂം ,വാഷ്‌റൂം,ടോയ്ലറ്റ് സൗകര്യമുണ്ട് .പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിൻ നശിപ്പിച്ചു കളയാനുള്ള ഇൻസൈറിനേറ്റർ ടോയ്ലറ്റിനു സമീപം ഉണ്ട്. സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ സഹായിക്കുന്ന 5 ബുസ്കൾ ഉണ്ട്.

കായിക വിനോദതകളിൽ  ഏർപ്പെടാനുതകുന്ന ഫുട്ബോൾ കോർട്ട് ,ബാസ്കറ്റ് ബോൾ കൂട് എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .SSLC പരീക്ഷയിൽ 100% റിസൾട് നിലനിർത്താനാവുന്നു . മൂന്നു ദശാബ്ദങ്ങളിലേറെയായി തുടർച്ചയായി കലോത്സവങ്ങളിൽ ചാമ്പ്യന്മാരാണ് . നൂറുകണക്കിനു കുട്ടികളാണ് ജില്ലാ സംസ്ഥാന മേളകളിൽ നാടിന്റെ അഭിമാനതാരങ്ങളാകുന്നത്‌ .ധാരാളം പ്രതിഭകളാണ്  കായികമേളകളിലും പങ്കെടുത്തു നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം NCC കൾ പ്രവർത്തിക്കുന്നു .

എൻ.സി.സി 

1969 ൽജില്ലയിലെ ആദ്യത്തെ എൻ.സി.സി. (ഗേൾസ് ഡിവിഷൻ) ആരംഭിച്ചു

1988 ൽ എൻ.സി.സി. (ബോയ്സ് ഡിവിഷൻ)ആരംഭിച്ചു

  • .ജൂനിയർ റെഡ്ക്രോസ്
  • സ്പോട്സ് ക്ലബ്ബ് .
  • എസ്.പി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ചെറുമകനും വിദ്യാലയത്തിന്റെആദ്യകാല പ്രഥമാധ്യാപകനുംമാനേജരുമായിരുന്ന ശ്രീ കെ.എന്.രാഘവൻപിള്ളയുടെയും സ്കൂൾ പ്രഥമാധ്യാപികയായിരുന്നശ്രീമതി എം.കെ ലത യുടെയും മകനുമായ ശ്രീ.അജിത്കുമാർ(സി.ഇ.ഒ. സൈബർ പാർക്ക് കോഴിക്കോട്) ആണ് ഇപ്പോൾ സ്കൂളിന്റെ ഭരണം നടത്തുന്നത്.

കോന്നിയൂർ മീനാക്ഷിഅമ്മ

ചെങ്ങന്നൂർ  പാണ്ടനാട് പ്രസിദ്ധമായ വഞ്ഞിപ്പുഴ മഠത്തിലെ പി എസ് വേലുപ്പിള്ളയുടെയും കുട്ടിയമ്മയുടെയും മകളായി 1901 മാർച്ച് 28ആം തീയതി കോന്നി മറ്റപ്പള്ളിൽ തറവാടിൽ ജനിച്ചു.മാതൃക അദ്ധ്യാപിക, സാഹിത്യകാരി,സ്ത്രീ ശാക്തീകരണ പ്രവർത്തക,വിദ്യാഭ്യാസ  സാമൂഹിക സാംസ്‌കാരിക പ്രവർത്തക എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹദ്‌വ്യക്തിത്തിനുടമയായിരുന്നു പ്രൊഫ കോന്നിയൂർ മീനാക്ഷിഅമ്മ.ഗാന്ധിജി തിരുവന്തപുരത്തു നടത്തിയ ഹിന്ദി പ്രഭാഷണങ്ങൾ മലയാളത്തിൽ തർജമ ചെയ്തതിലൂടെ ഗാന്ധിജിയുടെ ആദരവിനു പാത്രമായ മീനാക്ഷിഅമ്മ തന്റ ജീവിത്തത്തിലുടനീളം ഗാന്ധി ദർശനങ്ങൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു .
  യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1924ൽ മലയാളത്തിലും സംസ്‌കൃതത്തിലും അഭിമാനകരമായി ജയിച്ചിറങ്ങുമ്പോൾ ആ കാലത്തെ അപൂർവം വനിതാ എം എ ബിരുദധാരികളിൽ ഒരാളായിരുന്ന മീനാക്ഷിഅമ്മ ആദ്യം തിരുവനതപുരം വിമൻസ് കോളേജിലും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലും അധ്യാപികയായിരുന്നു.ഔദ്യോഗിക ജീവിതം തുടരുമ്പോഴു൦ തന്റെ ഗ്രാമത്തിലെ പാവപെട്ട കുട്ടികളുടെ വിദ്യാഭാസം ചെയ്യാനുള്ള അവസരമില്യമാ മീനാക്ഷി അമ്മയെ അസ്വസ്ഥമാക്കിയിരുന്നു. അങ്ങനെ പിതാവ് പി എസ് വേലുപ്പിള്ളയോടപ്പം ചേർന്ന് കോന്നിയിലെ ഐരവൺ എന്ന ചെറുഗ്രാമത്തിൽ ഒരു പള്ളിക്കൂടം തുടങ്ങി. അക്ഷരത്തിന്റെ വെളിച്ചം നാടിനു പകർന്നു  നൽകിയ ആ സ്കൂളിന് ശ്രീരാമചന്ദ്രവിലാസം സ്കൂൾ എന്നുപേരിട്ടു. പിതാവിന്റെ മരണശേഷം അത് പിതാവിന്റെ ഓര്മകള്ക്കുമുന്പിൽ സമർപ്പിച്ചു പി എസ് വേലുപ്പിള്ള മെമ്മോറിയൽ സ്കൂൾ എന്നു നാമകരണം ചെയ്തു . 
പ്രൊഫ.എസ് ഗുപ്തൻ നായർ , എൻ കൃഷ്ണപിള്ള, ഓ എൻ വി കുറുപ്പ് , പുതുശേരി രാമചന്ദ്രൻ , തിരുനെല്ലൂർ കരുണാകകാരൻ  , പന്മന രാമചന്ദ്രൻ നായർ ,അമ്പലപ്പുഴ രാമവർമ , ചെമ്മനം ചാക്കോ .പ്രൊഫ. എം കൃഷ്ണൻ   നായർ , പ്രൊഫ. കെ കുമാരൻ നായർ , തിരുവനതപുരം കളക്ടറായിരുന്ന ഓമനകുഞ്ഞമ്മ , സുഗതകുമാരി , സുലോചനാദേവി ,നബീസ ഉമ്മാൾ,ജഗതി എൻ കെ ആചാരി , ഡി ജി പി കൃഷ്ണൻ നായർ തുടങ്ങിയവർ മീനാക്ഷിയമ്മ ടീച്ചറിന്റെ പ്രിയ ശിഷ്യരിൽ പെടുന്നു . 

ശ്രീ കെ.എൻ . രാഘവൻ പിള്ള , മറ്റപ്പള്ളിൽ ( 1932 - 2013 )

പന്തളം തട്ടയിലെ പുരാതനമായ കല്ലെഴുത്തിൽ വീട്ടിൽ നാരായണപിള്ള യുടെയും ഗൗരിഅമ്മയുടെയും മകനായി 1932 ൽ ജനനം . സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശേരി St. Berchmans' College ൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി യും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഫിസിക്സ് ഐച്ഛിക വിഷയമായി ബിരുദവും ചങ്ങനാശ്ശേരി ട്രെയിനിങ് കോളേജിൽ നിന്ന് BT യും കരസ്ഥമാക്കിയതിന് ശേഷം 1960 ൽ കോന്നിയിലെ KKNM High School ൽ ( ഇന്നത്തെ അമൃത VHSS ) യിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു . ബന്ധുവും കോന്നിയുടെ ആദ്യ MLA യുമായ ചിറ്റൂർ ഹരിചന്ദ്രൻ നായരുമായയുള്ള അടുത്ത സുഹൃത്ബന്ധം കോന്നിയുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പ്രവർത്തിക്കാനുള്ള പ്രേരണയും മാർഗവുമായി .

1961 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളവിഭാഗം മേധാവിയും ആദരണീയയായ അദ്ധ്യാപികയും സാമൂഹ്യപ്രവർത്തകയുമായിരുന്ന ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ഇളയമകൾ ശ്രീമതി ലതയുമായുള്ള വിവാഹശേഷം , അദ്ദേഹം ഐരവൺ PSVPM Middle സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതലയേറ്റു . 1936 ലാണ് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ ഏറ്റവും അവികസിതമായ ഐരവൺ പ്രദേശത്തു ഗ്രാമത്തിലെ കുട്ടികൾക്കായി മറ്റപ്പള്ളിൽ ശ്രീ P .S . വേലുപ്പിള്ള കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത് . ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മ. ( അദ്ദേഹത്തിന്റെ മകൾ ) P S വേലുപ്പിള്ള മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ (PSVPM School ) ഈ വിദ്യാലയത്തെ മുന്നോട്ട് കൊണ്ടുപോയി .

ചെറിയ ഉൾനാടൻ വിദ്യാലമായിരുന്ന മിഡിൽ സ്കൂളിനെ പടിപടിയായി PSVPM Higher Secondary School ആക്കി ഉയർത്തികൊണ്ടുവന്നതും പതിനായിരകണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന മികവാർന്ന വിദ്യാലമായി വളർത്തികൊണ്ടുവന്നതും ശ്രീ . കെ .എൻ . രാഘവൻ പിള്ളയുടെ ദീർഘ ദർശിത്വവും അക്ഷീണ പരിശ്രമവുമാണ് . M. K . Letha Memorial Public School എന്ന ജില്ലയിലെ തന്നെ മികച്ച ICSE School സ്ഥാപിച്ചുകൊണ്ട് സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലും ഐരവൺ ഗ്രാമത്തിന്റെ പ്രാതിനിധ്യം അദ്ദേഹം അടയാളപ്പെടുത്തി.

ഇതേ കാലയളവിൽ , അരുവാപ്പുലം പഞ്ചായത്തിന്റെ ( aruvappulam) പ്രസിഡന്റ് ആയും അദ്ദേഹം പ്രവർത്തിച്ചു . തീർത്തും അവികിസതമായ അരുവാപ്പുലം പഞ്ചായത്തിൽ വൈദ്യുതി എത്തിച്ചതും ( റൂറൽ എലെക്ട്രിഫിക്കേഷൻസ് ), അരുവാപ്പുലം , ഐരവൺ പ്രദേശത്താകെ ഇന്നും പ്രവർത്തിക്കുന്ന മാളപാറ വാട്ടർ സപ്ലൈ സ്‌കീമിൽ (1971 ) വഴി കുടിവെള്ളമെത്തിച്ചതും സംസ്ഥാനത്തെ തന്നെ ഏറ്റവും വിജയകരമായ ലക്ഷം വീട് പദ്ധതി ഏറ്റവും വേഗത്തിൽ നടപ്പിലാക്കിയതുമുൾപ്പടെ , അദ്ദേഹം അരുവാപ്പുലം പഞ്ചായത്തിൽ നടപ്പിലാക്കിയ അടിസ്ഥാന വികസനങ്ങൾ നിരവധിയാണ് . നാടിൻറെ സ്വപ്നമായിരുന്ന സഞ്ചായത് കടവ് പാലം 1971 ൽ സാധിതമാക്കാൻ അദ്ദേഹം വഹിച്ച പങ്ക് വളരെ നിർണായകമായിരുന്നു. ഇതോടെ ഐരവൺ , കുമ്മണ്ണൂർ , മാമനാൽ താഴം പ്രദേശങ്ങൾ, കോന്നിയുമായി റോഡ് മാർഗം ബന്ധിക്കപ്പെട്ടു

പതിനാറു വർഷത്തിലേറെ അരുവാപ്പുലം പഞ്ചായത്തിന്റെ സാരഥിയായും ഏതാണ്ട് 25 വർഷത്തിലധികം PSVPM സ്കൂളിന്റെ പ്രഥമാധ്യാപകനായും 33 വർഷത്തിലധികം സ്കൂളിന്റെ മാനേജർ ആയുമുള്ള കർമ്മോൽസുകമായ പ്രവർത്തനത്തിലൂടെ ശ്രീ . കെ.എൻ രാഘവൻ പിള്ള ഒരു നാടിൻറെ ഭാഗധേയം നിർണ്ണയിക്കുകയായിരുന്നു . കോന്നിയൂർ മീനാക്ഷിയമ്മ മെമ്മോറിയൽ വായനശാല സ്ഥാപിച്ചതും,ഐരവൺ പുതിയകാവ് ദേവി ക്ഷേത്രവും മാങ്കുന്നത് കൃഷ്‌ണ സ്വാമി ക്ഷേത്രവും പുതൂക്കി നിർമിച്ചതും പുനരുജ്ജീവിച്ചതുമുൾപ്പടെ സാമൂഹ്യ മണ്ഡലത്തിലും അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ അനേകം പ്രവർത്തനങ്ങളുണ്ടായി .

2013 ഓഗസ്റ്റ് 30th ൽ കാലയവനികയിൽ മറയുന്നതുവരെ സ്കൂളിനും നാടിനും സമൂഹത്തിനുമായി നിരന്തരം പ്രയത്നിച്ച അസാധാരണനായ ഒരു കർമയോഗിയായിരുന്നു ശ്രീ . കെ.എൻ . രാഘവൻ പിള്ള .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.എൻ.രാഘവൻ പിള്ള, എം.കെ.ലത, ശാരദാമ്മ, ആർ.സദാശിവൻ നായർ, മറിയാമ്മ തരകൻ, ജെ. ജഗദമ്മ, സി. എൻ. സോയ,പി.പ്രസന്ന കുമാരി,എം.ബി. കൃഷ്ണകുമാരി , സുജ കെ നായർ

,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍അജിത് കുമാർ , ബാഷ മുഹമ്മദ് , ധന്യ , ബിജി , ഡോ സുഭാഷ് , ഡോ മുരളീകൃഷ്ണൻ , ഡോ ഗോപീകൃഷ്ണൻ

മികവുകൾ

പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ  സ്കൂൾ എന്നും ജില്ലയിൽ മുന്നിട്ടു നില്കുന്നു .കലോത്സവ വേദികളിൽ സംസ്ഥാന തലത്തിൽ തിരുവാതിര, കോൽക്കളി

അറബി കലോത്സവം എന്നിവയിൽ തുടർച്ചയായി  എ ഗ്രേഡുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയയമാണിത് .ശാസ്ത്ര മേളകളിലും സ്കൂൾ മുന്നിൽ തന്നെ .

ദിനാചരണങ്ങൾ

നാം പ്രത്യേകമായി അറിയുകയും ആചരിക്കുകയും ചെയ്യേണ്ട പല ദിവസങ്ങളും ഉണ്ട് . അത്തരം സ്മരണീയ ദിവസങ്ങൾ നാം ആചരിക്കാറുണ്ട് സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,. പരിസ്ഥിതി ദിനം, വായനാ ദിനം , ചാന്ദ്ര ദിനം , ഗാന്ധിജയന്തി ,അധ്യാപകദിനം ,ശിശുദിനംഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ദിനാചരണങ്ങൾ
5 പരിസ്ഥിതി ദിനം എക്കോ ക്ലബ്ബ് വൃക്ഷത്തൈ വിതരണം
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദി എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം
ജൂൺ 21 yoga day NCC യോഗ പ്രദർശനം
ജൂണ് 26 ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം
ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ് ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ
ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം ഇംഗ്ലീഷ് ക്ലബ്ബ് പരിചയം വീഡിയോ പ്രദർശനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം സോഷ്യൽ സയൻസ് ക്ലബ് ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം സമാധാന സന്ദേശ റാലി
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം സോഷ്യൽ സയൻസ് ക്ലബ് പ്രസംഗമത്സരം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം NCC,, സ്കൗട്ട് ആൻഡ് ഗൈഡ്സ് പതാക ഉയർത്തൽ ദേശഭക്തിഗാനം സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനം
സെപ്റ്റംബർ 5 അധ്യാപക ദിനം നല്ലപാഠം ക്ലബ്ബ് ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ് സെമിനാർ വീഡിയോ പ്രദർശനം ഒക്ടോബർ 1 ലോകവൃദ്ധദിനം സന്ദർശനം സ്നേഹവിരുന്ന്
ഒക്ടോബർ 2 ഗാന്ധിജയന്തി സ്പോർട്സ് ക്ലബ് പരിസര ശുചീകരണം ഗാന്ധി ക്വിസ്
ഒക്ടോബർ 8 മുതൽ 11 വരെ സ്പേസ് സയൻസ് ക്ലബ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ നടത്തിയ സെമിനാർ
ഒക്ടോബർ 9 ലോക തപാൽ ദിനം സോഷ്യൽ സയൻസ് ക്ലബ്
ഒക്ടോബർ10 മാനസികാരോഗ്യദിനം ഹെൽത്ത് ക്ലബ് കൗൺസിലിംഗ് ക്ലാസ്
ഒക്ടോബർ 13 സംസ്ഥാന കായിക ദിനം സ്പോർട്സ് ക്ലബ്
ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം വിദ്യാരംഗം കലാ സാഹിത്യ വേദി കവിതകളുടെ ആലാപനം
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബ് പോസ്റ്റർ മത്സരം
നവംബർ 1 കേരള പിറവി സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി അസംബ്ലി വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ കേരളത്തനിമയുള്ള വസ്ത്രധാരണം
നവംബർ 14 ശിശുദിനം ശിശുദിനറാലി പ്രസംഗമത്സരം
നവംബർ 19 വിദ്യാരംഗം കലാ സാഹിത്യ വേദി മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ
ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം ഹെൽത്ത് ക്ലബ് ബോധവൽക്കരണ ക്ലാസ്
ഡിസംബർ 15 ഊർജ്ജ സംരക്ഷണ ദിനം സയൻസ് ക്ലബ് സെമിനാർ
ജനുവരി 16 കുമാരനാശാൻ ദിനം വിദ്യാരംഗം കലാ സാഹിത്യ വേദി ആശാൻ അനുസ്മരണം ആശാൻ കവിതകൾ കുട്ടികൾ പാടിയ അവതരിപ്പിക്കുന്നത്
ജനുവരി 26 റിപ്പബ്ലിക് ദിനം NCC സ്കൗട്ട് ആൻഡ് ഗൈഡ് റിപ്പബ്ലിക് ദിന പരേഡ്

അദ്ധ്യാപകർ

സ്കൂൾ തലം


പ്രീത.പി
ഹേമചന്ദ്രൻ
രാജശ്രീ എസ്
സിന്ധു എ എസ്
അനിത ഡി
ഷീല ജി
ജയശ്രീ ജി
ലത ടി ജി
ഷീജ സി പ്രഭാത്
താര ജി പിള്ള
പ്രീത ആർ
ഹിഷാമുദീൻ
ലീന ആർ
ഷീല കുമാരി പി
ജ്യോതി ജി നായർ
ബിന്ദു പി നാഥ്
ബീന സി വി
ബിന്ദു എസ്
രാജേഷ് വി എസ്
ജ്യോതിഷ് എസ്
ആശാ റാണി ഇ ആർ
അഭിലാഷ് വി എസ്
സ്വപ്ന ശങ്കർ
ശ്രീലത
ഗീത പി
ദീപ എ
ദീജ കുമാരി എൻ
പ്രിയ ജി പിള്ള
മുഹമ്മദ് ഫൈസൽ വി എസ്
ബീന ടി ഡാനിയേൽ

ക്ലബുകൾ

* വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനം സ്‌കൂളിൽ വളരെ സജീവമായി നടക്കുന്നു . ഉപജില്ല , ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്നു . നാടൻ പാട്ട് , കാവ്യകേളി , പുസ്തകാസ്വാദനം , സമസ്യാപൂരണം , പദ്യം ചൊല്ലൽ , ക്വിസ്  എന്നിങ്ങനെ വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു

വായനാദിനത്തിലും , ബഷീർ അനുസ്മരണദിനത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു . പദ്യം ചൊല്ലൽ , നാടൻപാട്ട് , ക്വിസ് എന്നിവയിൽ ഉപജില്ലാതലത്തിൽ

ഒന്നാം സ്ഥാനം നേടി . സ്‌കൂൾ തലത്തിലും വിദ്യാരംഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് സ്‌കൂൾ തല മീറ്റിങ് നടക്കും  പ്രവർത്തനങ്ങൾ തയ്യാറാക്കും

* ഹെൽത്ത് ക്ലബ് ആരോഗ്യം സമ്പത്താണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു ടീചെര്സ് ന്റെയും സ്കൂൾ ഹെൽ ത് നഴ്‌സ്‌ ന്റെയും ചേർന്ന് ഹെൽത്ത് ക്ലബ് രൂപികരിച്ചു പ്രവർത്തിക്കുന്നു. സംസ്ഥാനാരോഗ്യവകുപ്പിന്റെ നിർദ്ദേശ ങൾ അനുസരിച്ചു ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമായ ബോധവൽക്കരണ ക്ലാസ്സ്കൾ ,മെഡിക്കൽ ക്യാമ്പകൾ ,കൗൺസിലിങ് എന്നിവ ഹെൽത്ത് ക്ലബിന്റെ ഭാഗം ആയി സംഘടിപ്പിക്കുന്നു. * ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ക്ലബ് വളരെ മികച്ച രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ലിപ്,അപ്പ്,കുട്ടികളിൽ ഭാഷ സ്നേഹം വളർത്താൻ വിവിധ പരിപാലികൾ സംഘടിപ്പിക്കുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനംതിട്ടയിൽ നിന്നും പുനലൂർ റൂട്ടിൽ 10.കി.മീ. അകലെ കോന്നി.
  • അവിടെ നിന്നും മ‍ഞ്ഞക്കടമ്പ്-മാവനാൽ റോഡിൽ 3കി.മീ. അകലത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
Map